Connect with us

Tech

ചൈനയുടെ തന്ത്രങ്ങൾ ഇന്ത്യയിൽ വിലപ്പോവില്ല; ടിക് ടോക്കിന് സർക്കാർ പൂട്ടിടുന്നു

ഉപഭോക്താക്കളുടെ ഉള്ളക്കം കൊണ്ടു പ്രവർത്തിക്കുന്ന, 50 ലക്ഷത്തിനു മുകളിൽ വരിക്കാരുള്ള ഇത്തരം ആപ്പുകളെയാണ് നിയന്ത്രിക്കുക

Published

on

ചൈനീസ് മൊബീൽ ആപ്പുകൾ ഇന്ത്യയിൽ നടത്തുന്ന പടയോട്ടത്തിന് വിലക്ക് വീഴുന്നു.ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്ന കാരണത്താലാണ് കേന്ദ്ര സർക്കാർ ഇവക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. വളരെ കുറഞ്ഞകാലം കൊണ്ട് പ്രായഭേദമന്യേ ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയ ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ഒരു കൂട്ടം ആപ്പുകൾക്കാണ് നിയന്ത്രണം കൊണ്ടുവരാൻ നീക്കം നടക്കുന്നത്..

ഉപഭോക്താക്കളുടെ ഉള്ളക്കം കൊണ്ടു പ്രവർത്തിക്കുന്ന, 50 ലക്ഷത്തിനു മുകളിൽ വരിക്കാരുള്ള ഇത്തരം ആപ്പുകളെയാണ് നിയന്ത്രിക്കുക. ഇത്തരം ആപ്പുകൾക്ക് ഇന്ത്യയിൽ തുടർന്ന് പ്രവർത്തിക്കണമെങ്കിൽ ഇന്ത്യയിൽ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ പറയുന്നത്.ഇന്ത്യയിൽ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ചെറിയൊരു ഓഫിസ് പോലുമില്ല. മറ്റെല്ലാ ചൈനീസ് ആപ്പുകൾക്കും സമാന അവസ്ഥ തന്നെയാണ്.

ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഇത് പ്രവർത്തികമാകുന്നതോടെ സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവര്‍ത്തികണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരും. എന്നാൽ കാര്യത്തിന്റെ ഗൗരവത്തെപ്പറ്റി വിശദമായി പഠിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കൂ.

ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും എന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം . ഇതുപ്രകാരം രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാൻ സംവിധാനമൊരുക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു

Advertisement

Tech

ഹോണര്‍ 10ലൈറ്റ് കേരള ഓഫ് ലൈന്‍ വിപണിയില്‍ ; വില 17,999രൂപ

കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ സ്റ്റോറുകളില്‍കൂടി ഫോണ്‍ സ്വന്തമാക്കാം.

Published

on

ഹുവായ് ഗ്രൂപ്പിന്റെ ഏറ്റവും പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഹോണറിന്റെ ഏറ്റവും പുതിയ ഹോണര്‍ 10ലൈറ്റ് കേരളത്തിലെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ സ്റ്റോറുകളില്‍ കൂടി ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. അവതരിപ്പിച്ചതുമുതല്‍ ഫ്‌ലിപ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കൂടി മാത്രം വിറ്റഴിച്ചുകൊണ്ടിരുന്ന സ്മാര്‍ട്‌ഫോണ്‍ ഇതോടെ ഓഫ്ലൈന്‍ വിപണിയിലും ലഭ്യമാകും. 24എംപി എഐ സെല്‍ഫി ക്യാമറയും ഏറ്റവും നൂതന ഡ്യു ഡ്രോപ്പ് ഡിസ്പ്ലേ യും അടങ്ങിയ ഫോണ്‍ സഫയര്‍ ബ്ലൂ, സ്‌കൈ ബ്ലൂ. എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 6ജിബി റാമും 64ജിബി ഇന്റെര്‍ണല്‍ മെമ്മറിയും അടങ്ങിയ ഫോണിന് 17,999രൂപയുമാണ് വില.

രാജ്യത്തെ പ്രധാനപ്പെട്ട 12നഗരങ്ങളിലായി നൂറിലധികം എഐ സ്റ്റുഡിയോകളാണ് ഹോണര്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ രാജ്യത്താകമാനം എ ഐ സ്റ്റോറുകളുടെ എണ്ണം 4000ആയി വിപുലീകരിക്കാനും ഹോണര്‍ പദ്ധതിയിടുന്നുണ്ട്.

24എംപി എഐ സെല്‍ഫി ക്യാമറയും, മുന്‍, പിന്‍ ക്യാമറകള്‍ക്ക് എഐ സീന്‍ ടെക്നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 12എന്‍എം പ്രോസസ്സ് ടെക്നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710പ്രൊസസര്‍, ഹോണര്‍ ഫോണില്‍ ആദ്യമായി ആന്‍ഡ്രോയിഡ് 9 ഇന്റലിജന്റ് ഇഎംയുഐ 9.0, ഡ്യു ഡ്രോപ് ഡിസ്പ്ലേ എന്നിവയും ഹോണര്‍ 10ലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. 3400എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.

91ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതത്തോടും 6.21ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനോടുകൂടിയ ഡ്യു ഡ്രോപ് ഡിസ്പ്ലേ എന്നിവ ഒരു മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. ടിയുവി സെര്‍ട്ടിഫൈഡ് ഐ കെയര്‍ മോഡ് ഉപയോക്താക്കളുടെ കണ്ണുകളെ ദോഷകരമാകുന്ന നീല വെളിച്ചത്തില്‍ നിന്നും സംരക്ഷിക്കുന്നു.

എ ഐ ഇന്റലിജന്റ് ഷോപ്പിംഗ്, ആഹാരത്തിലെ കലോറി മനസിലാക്കുവാന്‍ നൂതന കലോറി ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ, എഐ എന്‍ ഹാന്സ്ഡ് കാള്‍, വൈഫൈ ബ്രിഡ്ജ്, പേടിയം പേ, അപ്പ് അസിസ്റ്റന്റ്, ഡ്യൂവല്‍ വോള്‍ട്ടെ, എഐ സ്മാര്‍ട്ട് അണ്‍ലോക്ക്, പ്രൈവസി പ്രൊട്ടക്ഷന്‍, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ്, സ്മാര്‍ട്ട് ട്രിപ്പിള്‍ ബ്ലൂട്ടൂത് കണക്ഷന്‍, ബൈക്ക് റൈഡര്‍മാര്‍ക്കായി പ്രത്യേക റൈഡ് മോഡ്. പാര്‍ട്ടി മോഡ്, എന്നിവയും ഹോണര്‍ 10ലൈറ്റിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.

Continue Reading

Politics

പ്രധാനമന്ത്രിയുടെ എക്കൗണ്ടിന് ട്വിറ്ററിന്റെ ‘ഷാഡോ ബാനെ’ന്ന് ആരോപണം

ട്വിറ്റര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്. പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് കാണുന്നില്ലെന്ന് പരാതി

Published

on

ട്വിറ്റര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്. പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് കാണുന്നില്ലെന്ന് പരാതി

ട്വീറ്റുകളിലും ട്വിറ്റര്‍ ഹാന്‍ഡുകളിലും സെന്‍സര്‍ഷിപ്പ് നടത്തുന്നുവെന്ന ആരോപണത്തിന് പുറമെ മൈക്രോബ്ലാഗിംഗ് സൈറ്റായ ട്വിറ്ററിനെതിരെ വീണ്ടും ഗുരുതരമായ പരാതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ എക്കൗണ്ടിന് ഷാഡോ ബാന്‍ ഏര്‍പ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നിരവധി യൂസര്‍മാരാണ് വിഷയം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് ഷാഡോ ബാന്‍

ഒരു ട്വീറ്റ് പോസ്റ്റ് ചെയ്ത യൂസര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന അവസ്ഥയാണിത്. അതായത് പ്രധാനമന്ത്രി ട്വീറ്റ് ചെയ്താലും അദ്ദേഹത്തെ ഫോളോ ചെയ്യുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഫീഡില്‍ അത് കാണണമെന്നില്ല എന്നര്‍ത്ഥം. ഷാഡോ ബാനിന് വിധേയമായ യൂസറുടെയോ എക്കൗണ്ടില്‍ പോയി നോക്കിയാല്‍ മാത്രമേ ട്വീറ്റ് കാണാന്‍ സാധിക്കൂ.

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകള്‍ക്കെതിരെയും എക്കൗണ്ടുകള്‍ക്കെതിരെയും ട്വിറ്റര്‍ നടപടിയെടുക്കുന്നുവെന്ന വ്യാപകമായ ആരോപണമാണ് നേരത്തെ ഉയര്‍ന്നിരുന്നത്. അവകാശസംരക്ഷണം സംബന്ധിച്ച പരാതിയന്മേല്‍ ട്വിറ്റര്‍ സിഇഒയോട് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.

ഫെബ്രുവരി 11ന് ട്വിറ്റര്‍ സിഇഒ വരാതിരുന്നതിനെതുടര്‍ന്ന് അനുരാഗ് താക്കൂര്‍ അധ്യക്ഷനായ സമിതി ഫെബ്രുവരി 25ന് സിഒഒ ഹാജരായേ മതിയാകൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

Continue Reading

Business

കുറ്റ്യാടിയിലെ മൈജി ഷോറൂം നവീകരിച്ചു; ഇതാ കിടു ഓഫറുകള്‍

ഒരു ഫോണ്‍ വാങ്ങുമ്പോള്‍ ഒരു ഫോണ്‍ ഫ്രീ, പൊട്ടിയ ഫോണുകള്‍ മാറ്റി വാങ്ങാം തുടങ്ങി നിരവധി ഓഫറുകള്‍

Published

on

ഒരു ഫോണ്‍ വാങ്ങുമ്പോള്‍ ഒരു ഫോണ്‍ ഫ്രീ, പൊട്ടിയ ഫോണുകള്‍ മാറ്റി വാങ്ങാം തുടങ്ങി നിരവധി ഓഫറുകള്‍

കൂടുതല്‍ സ്റ്റോക്കോടെയും സൗകര്യങ്ങളോടെയും മൈജി- ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ നവീകരിച്ച കുറ്റ്യാടിയിലെ സ്മാര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ഉണ്ണി മുകുന്ദന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മൈജി മാനേജ്മെന്റ് പ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുത്തു. കെ.സി. ആര്‍ക്കേഡില്‍ പോസ്റ്റോഫീസിന് എതിര്‍വശം കോഴിക്കോട് റോഡിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

പ്രത്യേക സേവനങ്ങളും ഷോറൂമില്‍ ലഭിക്കുന്നതാണ്. 0 ശതമാനം പലിശയിലും ഡൗണ്‍പെയ്മെന്റിലും പ്രോസസിംഗ് ഫീസില്ലാതെ അതിവേഗ വായ്പ, ഒരു ഫോണ്‍ വാങ്ങിയാല്‍ മറ്റൊരു ഫോണ്‍ ഫ്രീ, ജി ഡോട്ട് പ്രൊട്ടക്ഷണ്‍ വഴി പൊട്ടിയ ഫോണുകള്‍ മാറ്റി വാങ്ങാം, എല്ലാ ആക്സ്സസറീസുകള്‍ക്കും 50 ശതമാനം കിഴിവ്, ഷോറൂമില്‍ നിന്നും ഇലക്ട്രിസിറ്റി ബില്ല് അടക്കാന്‍ പ്രത്യേക സൗകര്യം, മൈജി മണിട്രാന്‍സ്ഫര്‍ മുഖേന ബാങ്ക് അവധി ദിവസങ്ങളിലും ഇന്ത്യയിലെവിടേക്കും പണം ട്രാന്‍സ്ഫെര്‍ ചെയ്യുവാനുള്ള സൗകര്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സേവനങ്ങളും മൈജി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

മൊബീല്‍ഫോണ്‍, സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട് ടി.വി., ക്യാമറ, സ്മാര്‍ട്ട് വാച്ച്, എന്റര്‍ടെയ്ന്‍മെന്റ്സ്, സിം & റീചാര്‍ജ്, ഗാഡ്ജറ്റ്സ് പ്രൊട്ടക്ഷന്‍, ഡിജിറ്റല്‍ ആക്സ്സസറീസുകള്‍, റിപ്പയര്‍ & സര്‍വ്വീസിംഗ് തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൂടാതെ രാജ്യത്തെ മികച്ച ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സൗകര്യങ്ങളും ഒപ്പം ലളിത തവണ വ്യവസ്ഥയില്‍ അതിവേക ഫൈനാന്‍സ് സൗകര്യങ്ങളും ഈസി ഡോക്യുമെന്റേഷന്‍ തുടങ്ങി സേവന പദ്ധതികളും ലഭിക്കുന്നതാണ്.

മൈജി കെയര്‍, മൈജി പ്രിവിലേജ് കാര്‍ഡ്, ജി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്, എക്സ്ചേഞ്ച് സ്‌കീം തുടങ്ങി വിവിധ പദ്ധതികളും മൈജി ഉപഭോക്താക്കള്‍ക്കായി എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. ഷോറൂമില്‍ നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ക്കായി ഓര്‍ഡര്‍ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രൊഡക്ട് നേരിട്ട് എത്തിച്ചു നല്‍കുന്ന എക്സ്പ്രസ്സ് ഹോം ഡെലിവറി, ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസിന് നിശ്ചിത ബോണസ് ക്രെഡിറ്റാകുന്ന പ്രിവിലേജ് കാര്‍ഡ് പദ്ധതി, മൈജിയുടെ സര്‍വ്വീസ് വിഭാകത്തിന്റെ പ്രത്യേക പദ്ധതിയായ മൈജി കെയര്‍ പിക്ക് & ഡ്രോപ്പ് സംവിധാനം എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ പുതിയ പദ്ധതികളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

എക്സിക്യൂട്ടീവ് വീട്ടില്‍ നേരിട്ടെത്തി ഗാഡ്ജറ്റ് കൈപ്പറ്റി സര്‍വ്വീസിംഗിന് ശേഷം വീട്ടില്‍ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് മൈജി കെയര്‍ പിക്ക് & ഡ്രോപ്പ്.

50 അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ 400 പരം ഉല്‍പന്നങ്ങള്‍ അണിനിരത്തി ഇന്ന് കേരളത്തിലേയും ഇന്ത്യയിലേയും തന്നെ ഡിജിറ്റല്‍ വന്‍ ബ്രാന്റായി പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ് മൈജി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം, പാലക്കാട്, കൊച്ചി, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് ഇപ്പോള്‍ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

2019 ല്‍ കേരളത്തിലുടനീളം 100 ഷോറൂമുകളും, 700 കോടിയുടെ വിറ്റുവരവുമാണ് ലക്ഷ്യം. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഷോറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈജി മാനേജ്മെന്റ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending