Connect with us

Business

കൊച്ചിയിലെ ഡിസൈൻ ടൂറിൽ ലോകോത്തര കാറുകളുമായി കിയാ മോട്ടോർസ്

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യ അഞ്ച് കാർ കമ്പനികളിൽ ഒന്നാകുകയാണ് കിയയുടെ ബിസിനസ് ലക്ഷ്യം.

Published

on

കൊച്ചിയിലെ ഡിസൈൻ ടൂറിൽ ലോകോത്തര കാറുകൾ അവതരിപ്പിച്ച് കിയാ മോട്ടോർസ്. ഓരോ ആറു മാസത്തിലും ഒരു പുതിയ കാർ ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കിയാ 2021 ഓട് കൂടി തങ്ങളുടെ പോർട്ട്ഫോളിയോയിലെ പുതിയ മോഡൽ കാറുകളുടെ എണ്ണം 5 ആക്കാനാണ് പദ്ധതിയിടുന്നത്.

ഇതിൻറെ ആദ്യപടി എന്ന നിലയിൽ ഈ വർഷം അവസാനത്തോടെ കിയാ എസ്‍പി2i ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 2025 ഓടെ 16 ഇലക്ട്രിക് കാർ മോഡലുകളും വിപണിയിൽ ഇറക്കാൻ കിയ ആലോചിക്കുന്നുണ്ട്. പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന എസ്‍പി2i-യിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയും ഉണ്ടാകും.

പുതിയ മോഡലുകൾ വിപണിയിൽ ഇറക്കിക്കൊണ്ട് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യ അഞ്ച് കാർ കമ്പനികളിൽ ഒന്നാകുകയാണ് കിയയുടെ ബിസിനസ് ലക്ഷ്യം.

Advertisement

Business

കോഴിക്കോട് പത്ത് തരം ജ്യൂസുകളുമായി മോനിഷയും കൂട്ടരും

പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 30000 രൂപയുടെ വരുമാനം നേടാന്‍ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും കഴിയുന്നുണ്ടെന്ന് മോനിഷ പറയുന്നു

Published

on

സംരംഭകത്വത്തിൽ കേരളത്തിന് മാതൃകയാവുകയാണ് ട്രാൻസ്‌ജെൻഡർ സംരംഭകർ. സാമൂഹിത്തിന്റെ വിവിധ കോണുകളിൽ നിന്നായി പലവിധ തിരിച്ചടികൾ നേരിട്ടിട്ടും തോൽക്കാൻ തനിക്ക് മനസില്ലെന്നു ഉറക്കെ വിളിച്ചു പറയുകയാണ് ഇവർ. ഇത്തരത്തിൽ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് മേഖലയിൽ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് ട്രാൻസ്‌ജെൻഡർ സംരംഭകയായ മോനിഷ.

കോഴിക്കോട് നഗരത്തില്‍ സിവില്‍സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ജ്യൂസ് കടയുണ്ട്. ഇവിടെ 7 തരം നെല്ലിക്ക ജ്യൂസുകളും മറ്റു വിവിധയിനം ജ്യൂസുകളുമായി മോനിഷ ആവശ്യക്കാരെ കാത്തിരിക്കുന്നു . കുടുംബശ്രീയുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ മോനിഷയും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ചതാണ് ഈ ജ്യൂസ് പാർലർ. വ്യത്യസ്ത രുചികളിലുള്ള ജ്യൂസുമായി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും എക്‌സിബിഷനുകള്‍ നടത്തി വരുമാനം കണ്ടെത്തുകയാണ് ഈ സംഘം.

അടുത്തിടെ തൃശൂര്‍ ജില്ലയില്‍ കലോത്സവത്തോട് അനുബന്ധിച്ച് രണ്ടു ദിവസം സ്റ്റാള്‍ ഇട്ട് 275000 രൂപയുടെ വരുമാനമാണ് ഇവര്‍ നേടിയത്. പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 30000 രൂപയുടെ വരുമാനം നേടാന്‍ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും കഴിയുന്നുണ്ടെന്ന് മോനിഷ പറയുന്നു. മോനിഷയെ കൂടാതെ അലീന , വര്‍ഷ, ഷംന എന്നിവരാണ് ഗ്രൂപ്പില്‍ ഉള്ളത്. തന്റെ നാടായ രാമനാട്ടുകരയില്‍ ഒരു സ്ഥിരം ജ്യൂസ് സ്റ്റാള്‍ ഇടണം എന്നാണ് ഈ സംരംഭകയുടെ ആഗ്രഹം.

മറ്റുള്ളവരുടെ ചെലവിൽ ജീവിക്കാതെ, സ്വന്തം കലയിൽ നിന്ന് മറ്റുള്ളവർക്ക് മാതൃകയാകുക എന്നതാണ് തങ്ങളുടെ താല്പര്യം എന്ന് മോനിഷ പറയുന്നു. തുല്യ നീതി ഉറപ്പു വരുത്തി സംരംഭകവസരങ്ങൾ നൽകി സർക്കാർ കൂടെയുണ്ട് എന്നത് എന്നും ആവേശവും പ്രോത്സാഹനവുമാണ് എന്ന് മോനിഷ വ്യക്തമാക്കുന്നു.

Continue Reading

Business

നാടൻ ഭക്ഷണവുമായി കോന്നി, കല്ലാറിന്റെ കടവിലെ ആരണ്യകം

നാടൻ ഭക്ഷണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നടത്തിപ്പും പാചകവും എല്ലാം ഈ സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്

Published

on

യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് രുചിയും ഗുണനിലവാരവും ഒത്തിണങ്ങിയ ഭക്ഷണം ലഭിക്കാത്തത്. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്ന രീതിയിലാണ് കോന്നിയിൽ ആരണ്യകം എന്ന റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കോന്നി- തണ്ണിത്തോട് റോഡില്‍ പെരുവാലി വനഭാഗത്തെ നാടന്‍ ഭക്ഷണശാലയാണ് ആരണ്യകം.

. 2017 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിൽ വീടുകളിൽ നിർമിച്ച രുചികരമായ ഭക്ഷണമാണ് വിളമ്പുന്നത്. ല്ലാറിന്റെ താളത്തില്‍ തട്ടി അടവിയില്‍ ഒരു കുട്ടവഞ്ചിയാത്ര കൊതിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് രുചികരമായ ഭക്ഷണമാണ് ആരണ്യകം ഒരുക്കുന്നത്. എലിമുള്ളുംപ്ലാക്കല്‍ വനസംരക്ഷണസമിതി സ്വയംസേവാസംഘത്തിലെ അംഗങ്ങളായ ആറ് വനിതകള്‍ ചേര്‍ന്നാണ് സഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്.

നാടൻ ഭക്ഷണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നടത്തിപ്പും പാചകവും എല്ലാം ഈ സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്. ഓട്ടട, കൊഴുക്കട്ട, വട്ടയപ്പം, കുമ്പിളപ്പം എന്നിവയും ഉച്ചസമയത്ത് കപ്പ, മീന്‍കറി എന്നിവയും വട, പഴംപൊരി , ബജ്ജി, ചായ , കാപ്പി , കുപ്പിവെള്ളം എന്നിവയെല്ലാം തന്നെ തികസിച്ചും ന്യായമായ വിലയിൽ ഇവിടെ നിന്നും വാങ്ങാവുന്നതാണ്.

കോന്നിയിലെ അടവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കല്ലാറിന്റെ കാഴ്ചകളില്‍ വിഹരിക്കുന്നതിനൊപ്പം രുചികരമായ ഭക്ഷണവും കഴിക്കാം. അടവിയിലേക്ക് വരുന്ന സന്ദര്‍ശകരാരും ആരണ്യകത്തിന്റെ രുചിയറിയാതെ പോകില്ല. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സ്ഥാപനം വളർന്നത്. കോന്നി, തണ്ണിത്തോട് റോഡിലെ വാഹനയാത്രികരും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്.

എലിമുള്ളുംപ്ലാക്കലിനും തണ്ണിത്തോടിനുമിടയില്‍ ഏറെ ദൂരം വനപ്രദേശമായതിനാലും ഭക്ഷണശാലകളില്ലാത്തതിനാലും ആരണ്യകം സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടും. കോന്നി ഫോറസ്റ്റ് ഡവലപ്മെന്റ് ഏജന്‍സിയാണ് ആരണ്യകത്തിന്റെ പ്രവര്‍ത്തനഫണ്ട് നല്‍കുന്നത്. ഈ വഴി യാത്ര പദ്ധതിയിടുന്നുണ്ടെങ്കിൽ ഈ സ്ത്രീകളുടെ കൈപ്പുണ്യം ഒന്ന് രുചിച്ചു നോക്കുക തന്നെ വേണം

Continue Reading

Business

വിഷവാതകം പുറത്തു വരാത്ത തുമ്പൂർമുഴി കമ്പോസ്റ്റിങ്

സാധാരണ കമ്പോസ്റ്റ് ബിന്നുകളിൽ നിന്നും വ്യത്യസ്തമായി വായു കടത്തിവിടുന്ന ചുറ്റുമതിലുകളോടെ നിർമ്മിക്കുന്ന ടാങ്കുകളിൽ അടുക്കുകളായി നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങൾ 40 മുതൽ 90 ദിവസത്തിനകം വളമായി മാറുന്നു

Published

on

മാലിന്യസംസ്കരണം നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്.വാസയോഗ്യമായ ഭൂമി കുറഞ്ഞു വരുന്ന അവസ്ഥയിൽ നഗരമധ്യത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുകയാണ്. ഈ അവസ്ഥയിൽ വിഷവാതകങ്ങൾ പുറത്തു വരാതെ മാനില്യസംസ്കരണം നടത്താകുക എന്നത് വലിയ കാര്യം തന്നെയാണ്. മാലിന്യ സംസ്കരണത്തിനു പല രീതികൾ നിലവിലുണ്ടെങ്കിലും ഹാനികരമായ വാതകങ്ങൾ പുറത്തുവിടാത്തതും, വളരെ വേഗത്തിൽ മാലിന്യങ്ങളെ വളമാക്കുകയും ചെയ്യുന്ന മാലിന്യ സംസ്കരണ രീതികൾക്കു വേണ്ടിയുള്ള അന്വേഷങ്ങൾ ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു.

ഇത്തരത്തിലുള്ള അവസ്ഥക്ക് ഒരു പരിഹാരമായാണ് കേരള വെറ്ററിനറി സർവ്വകലാശാലയിലെ അധ്യാപകനായ ഡോ. ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിൽ തുമ്പൂർമുഴി കമ്പോസ്റ്റിങ് എന്ന എയ്റോബിക്ക് കമ്പോസ്റ്റിങ്ങ് മാതൃക പരീക്ഷണനിരീക്ഷണങ്ങൾ നടത്തി വികസിപ്പിച്ചത്.ഇന്ന് കേരളത്തിൽ പ്രചാരമാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക.

സാധാരണ കമ്പോസ്റ്റ് ബിന്നുകളിൽ നിന്നും വ്യത്യസ്തമായി വായു കടത്തിവിടുന്ന ചുറ്റുമതിലുകളോടെ നിർമ്മിക്കുന്ന ടാങ്കുകളിൽ അടുക്കുകളായി നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങൾ 40 മുതൽ 90 ദിവസത്തിനകം വളമായി മാറുന്നു.എടുത്തു പറയേണ്ട സവിശേഷത ദുർഗന്ധമോ മറ്റ് വിഷവാതകങ്ങളുടെ സാമീപ്യമോ ഇല്ല എന്നത് തന്നെയാണ്.
വായുവിന്റെയും മാലിന്യങ്ങളുടെ മുകളിലെ അടുക്കായി നിക്ഷേപിക്കുന്ന ചാണകത്തിലെ സൂക്ഷമജീവികളുടേയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ച് വളമാക്കാനുതകുന്ന കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി .

ഈ രീതിയിൽ ഹരിത വാതകങ്ങൾ ഏറ്റവും കുറഞ്ഞ അളവിൽ മാത്രമേ പുറത്ത് പോകുകയുള്ളൂ. മാത്രമല്ല, ഇതിന്റെ 70 ഡിഗ്രി വരെ ഉയരുന്ന താപനില രോഗകാരികളായ സൂക്ഷ്മ ജീവികളെയും പരാദങ്ങളേയും നശിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദപരവും ദുർഗന്ധം തീരെ ഇല്ലാത്തതുമാണ് ഈ കമ്പോസ്റ്റിംഗ് രീതി . വളരെ കുറഞ്ഞ നസ്ഥലത്ത് സൗകര്യമായ രീതിയിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് ടാങ്ക് നിർമിക്കാമെന്നതും വളരെ കുറച്ചു സ്ഥലമേ ഇതിനു വേണ്ടിവരുന്നുള്ളൂ എന്നതും തുമ്പൂർമുഴി കമ്പോസ്റ്റിംഗ്ൻറെ പ്രത്യേകതയാണ്.അതിനാൽ തന്നെ ഈ രീതി അവലംബിക്കുന്ന ആളുകളുടെ എണ്ണവും വർധിച്ചു വരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending