Connect with us

Politics

നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമോ? ട്രംപിന് തോന്നി കേട്ടോ!

യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈം മാസികയാണ് ട്രംപിന്റെ അബദ്ധം റിപ്പോര്‍ട്ട് ചെയ്തത്

Published

on

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരുതിയിരുന്നത് നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നാണത്രെ. അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈം മാസികയാണ് ട്രംപിന്റെ അബദ്ധം റിപ്പോര്‍ട്ട് ചെയ്തത്.

കിഴക്കന്‍ ഏഷ്യയുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന് വന്‍ മണ്ടത്തരം പിണഞ്ഞത്. ദക്ഷിണേഷ്യയുടെ ഭൂപടത്തിലേക്ക് നോക്കി നേപ്പാള്‍ ഇന്ത്യയുടെ ഭാഗമെന്ന പോലെയാണ് അദ്ദേഹം സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

ട്രംപിന്റെ ഉപദേശകര്‍ തെറ്റ് ചൂണ്ടിക്കാട്ടിയെങ്കിലും അവരോട് പ്രസിഡന്റ് ദേഷ്യപ്പെടുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വാദങ്ങള്‍ക്ക് എതിരായി പറയുന്നവരെ അത്ര അനുഭാവപൂര്‍വമായി പരിഗണിക്കുന്ന പ്രകൃതക്കാരനല്ല ട്രംപ്.

നേപ്പാളിനെ നിപ്പിള്‍ എന്നും ഭൂട്ടാനെ ബട്ടണ്‍ എന്നും 2017ല്‍ ട്രംപ് ഉച്ചരിച്ചതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും വലിയ വാര്‍ത്തയായിരുന്നു.

Advertisement

Politics

പ്രധാനമന്ത്രിയുടെ എക്കൗണ്ടിന് ട്വിറ്ററിന്റെ ‘ഷാഡോ ബാനെ’ന്ന് ആരോപണം

ട്വിറ്റര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്. പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് കാണുന്നില്ലെന്ന് പരാതി

Published

on

ട്വിറ്റര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്. പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് കാണുന്നില്ലെന്ന് പരാതി

ട്വീറ്റുകളിലും ട്വിറ്റര്‍ ഹാന്‍ഡുകളിലും സെന്‍സര്‍ഷിപ്പ് നടത്തുന്നുവെന്ന ആരോപണത്തിന് പുറമെ മൈക്രോബ്ലാഗിംഗ് സൈറ്റായ ട്വിറ്ററിനെതിരെ വീണ്ടും ഗുരുതരമായ പരാതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ എക്കൗണ്ടിന് ഷാഡോ ബാന്‍ ഏര്‍പ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നിരവധി യൂസര്‍മാരാണ് വിഷയം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് ഷാഡോ ബാന്‍

ഒരു ട്വീറ്റ് പോസ്റ്റ് ചെയ്ത യൂസര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന അവസ്ഥയാണിത്. അതായത് പ്രധാനമന്ത്രി ട്വീറ്റ് ചെയ്താലും അദ്ദേഹത്തെ ഫോളോ ചെയ്യുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഫീഡില്‍ അത് കാണണമെന്നില്ല എന്നര്‍ത്ഥം. ഷാഡോ ബാനിന് വിധേയമായ യൂസറുടെയോ എക്കൗണ്ടില്‍ പോയി നോക്കിയാല്‍ മാത്രമേ ട്വീറ്റ് കാണാന്‍ സാധിക്കൂ.

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകള്‍ക്കെതിരെയും എക്കൗണ്ടുകള്‍ക്കെതിരെയും ട്വിറ്റര്‍ നടപടിയെടുക്കുന്നുവെന്ന വ്യാപകമായ ആരോപണമാണ് നേരത്തെ ഉയര്‍ന്നിരുന്നത്. അവകാശസംരക്ഷണം സംബന്ധിച്ച പരാതിയന്മേല്‍ ട്വിറ്റര്‍ സിഇഒയോട് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.

ഫെബ്രുവരി 11ന് ട്വിറ്റര്‍ സിഇഒ വരാതിരുന്നതിനെതുടര്‍ന്ന് അനുരാഗ് താക്കൂര്‍ അധ്യക്ഷനായ സമിതി ഫെബ്രുവരി 25ന് സിഒഒ ഹാജരായേ മതിയാകൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

Continue Reading

Gulf

പ്രവാസികള്‍ക്ക് പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്റ് ആയി ലഭിക്കുന്ന പദ്ധതിയും നടപ്പാക്കും

Published

on

അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്റ് ആയി ലഭിക്കുന്ന പദ്ധതിയും നടപ്പാക്കും

ലോകകേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ നിര്‍വഹിച്ചു. പൊതുനന്മ മുന്‍ നിര്‍ത്തി ലോകത്തെങ്ങുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതാണ് ലോകകേരള സഭയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നോര്‍ക്ക റൂട്‌സില്‍ വനിതാ സെല്‍ ആരംഭിക്കുമെന്നും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കും, അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്റ് ആയി ലഭിക്കുന്ന പദ്ധതിയും നടപ്പാക്കും.

നോര്‍ക്കയില്‍ അംഗങ്ങളായ പ്രവാസികള്‍ക്കു വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കും. ഇപ്പോള്‍ ഒമാന്‍ എയര്‍ ലൈന്‍സുമായി ഇത്തരത്തില്‍ ഏഴു ശതമാനം ഇളവ് നല്‍കാന്‍ കരാറുണ്ട്. ഖത്തര്‍ എയര്‍ ലൈന്‍സുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Politics

മതിലിന് പൈസയില്ല; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപിന്റെ നീക്കം വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്

Published

on

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപിന്റെ നീക്കം വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാകാത്തതിന്റെ വാശിക്ക് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തിന് തിരികൊളുത്തി. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടിപ്പൊക്കുന്നതിനായി അധികമായി 7.5 ബില്ല്യണ്‍ ഡോളര്‍ കൂടിയാണ് ട്രംപിന് വേണ്ടിയിരുന്നത്.

പണം അനുവദിക്കാത്ത അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നടപടിയെ ചെറുക്കാനാണ് ട്രംപിന്റെ തലതിരിഞ്ഞ അടിയന്തരാവസ്ഥ. 1.375 ബില്ല്യണ്‍ ഡോളറാണ് മതിലിനായി കോണ്‍ഗ്രസ് അനുവദിച്ച തുക.

മതിലിന് ഫണ്ട് ലഭ്യമാകാത്തതിന്റെ പേരില്‍ അമേരിക്കന്‍ ചരിത്രത്തിലുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണസ്തംഭനത്തിന് ശേഷമാണ് ട്രംപ് അടിയന്തരാവസ്ഥയിലേക്ക് കടന്നിരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുന്ന ഡെമോക്രാറ്റുകള്‍ മാത്രമല്ല, ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ ചിലരും അദ്ദേഹത്തിനെതിരെ വാളോങ്ങിയിട്ടുണ്ട്.

അനധികൃത കുടിയേറ്റം തടയാനെന്ന പേരിലാണ് ട്രംപ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending