Connect with us

Kerala

25 വര്‍ഷത്തിനിടയിലെ മികച്ച വളര്‍ച്ചാനിരക്കുമായി കേരളത്തിലെ ഐടി രംഗം

പിണറായി വിജയന്‍ ഭരണത്തിലേറുമ്പോള്‍ 1.6 കോടി ചതുരശ്രഅടി ഐ ടി സ്പേസ്. അത് 1000 ദിവസങ്ങള്‍ക്കുളളില്‍ 2.1 കോടി ചതുരശ്ര അടിയിലേക്ക് ഉയര്‍ന്നു

Published

on

കാല്‍ നൂറ്റാണ്ടിനിടയിലെ മികച്ച വളര്‍ച്ചാ നിരക്കുമായി സംസ്ഥാനത്തെ ഐ ടി മേഖല. ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടമാണ് ഐ ടി വികസനരംഗത്ത് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഭരണത്തിലേറുമ്പോള്‍ 1.6 കോടി ചതുരശ്രഅടി ഐ ടി സ്പേസ് ആയിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അത് ആയിരം ദിവസങ്ങള്‍ക്കുളളില്‍ 2.1 കോടി ചതുരശ്ര അടിയിലേക്ക് എത്തിച്ചിരിക്കുന്നു. അര കോടി ചതുരശ്ര അടി അധിക സ്ഥലം ഐ ടി വികസനത്തിന് വികസിപ്പിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നീ ഐ ടി പാര്‍ക്കുകളില്‍ കൂടുതല്‍ ഐ ടി കെട്ടിടങ്ങള്‍ ഉയര്‍ന്നു. സൈബര്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ടം പൂര്‍ണ്ണപ്രവര്‍ത്തന സജ്ജമാക്കിയതും ഈ ആയിരം ദിനങ്ങള്‍ക്കുള്ളിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനകം ഐ ടി സ്പേസ് 2.6 കോടി ചതുരശ്ര അടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഐ ടി പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി വ്യക്തമാക്കി.

ഐ ടി നയത്തിന്റെ ചുവടു പിടിച്ച് ഐ ടി പാര്‍ക്കുകളെ ആകര്‍ഷകമാക്കിയതോടെ കൂടുതല്‍ കമ്പനികളും സംസ്ഥാനത്ത് എത്തി. 165 ല്‍ അധികം പുതിയ കമ്പനികളാണ് ഐ ടി പാര്‍ക്കുകളില്‍ എത്തിയത്. വന്‍കിട കമ്പനികളുടെ വരവും ഐ ടി മേഖയില്‍ വലിയ ചലനം ഉണ്ടാക്കി. നേരിട്ടും അല്ലാതെയുമായി അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്തെ ഐ ടി മേഖലയിലാകെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാനായി.

Advertisement

Kerala

പ്രളയം തളര്‍ത്തിയില്ല: 36528 കോടി വരുമാനം നേടി കേരള ടൂറിസം

ടൂറിസ്റ്റുകളുടെ എണ്ണത്തിലും വരുമാനത്തിലും കേരളം നേടിയത് മികച്ച വര്‍ധന. വരുമാനം 36528 കോടി

Published

on

പ്രളയത്തിലും തളര്‍ന്നില്ല കേരളത്തിന്റെ ടൂറിസം വ്യവസായം. തീവ്രപ്രളയവും നിപ ബാധ പോലെയുള്ള പ്രതികൂല സാഹചര്യങ്ങളും നേരിട്ടെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും തലേ വര്‍ഷത്തേക്കാള്‍ വളര്‍ച്ച നേടാന്‍ കേരളത്തിന് സാധിച്ചു.

ടൂറിസത്തിലൂടെ കഴിഞ്ഞവര്‍ഷം 8764.46 കോടി രൂപയുടെ വിദേശനാണ്യം നേടി സംസ്ഥാനം. 36528.01 കോടി രൂപയുടെ വരുമാനമാണ് ടൂറിസത്തിലൂടെ കേരളത്തിനു ലഭിച്ചത്. അതായത്, മുന്‍വര്‍ഷത്തേക്കാള്‍ 2874.33 കോടി രൂപയാണ് അധികമായി നേടാനായത്. വിദേശനാണ്യ വരുമാനത്തില്‍ 372.35 കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി.

2018ല്‍ 10.96 ലക്ഷം വിദേശ ടൂറിസ്റ്റുകളുള്‍പ്പെടെ 167 ലക്ഷം സന്ദര്‍ശകരാണ് കേരളത്തിലേക്ക് എത്തിയത്. ഇതില്‍ 156 ലക്ഷം പേര്‍ ആഭ്യന്തര വിനോദസഞ്ചാരികളാണ്. 2017ല്‍ 157.65 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. മൊത്തം വിനോദസഞ്ചാരികളുടെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം 5.93 ശതമാനം വളര്‍ച്ച നേടാനായി.

ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത്, രണ്ടു ലക്ഷത്തിലേറെ പേര്‍. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തുനിന്ന് ഇത്രയധികം സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്. രണ്ടാം സ്ഥാനം അമേരിക്കയ്ക്കാണ്. ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ എന്നീ രാജ്യങ്ങളും തൊട്ടു പിന്നിലുണ്ട്. പ്രധാന യൂറോപ്യന്‍ രാജ്യങ്ങളായ സ്വീഡന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വളര്‍ച്ച കൈവരിക്കാനായി.

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവില്‍ 12.3 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ 20 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ മെയ് മാസത്തിലെ നിപ പകര്‍ച്ചവ്യാധിയും ആഗസ്റ്റിലെ പ്രളയവും വിനോദസഞ്ചാരികളുടെ വരവില്‍ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും നടത്തിയ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാര മേഖലയെ ഉണര്‍വ്വിന്റെ പാതയിലെത്തിക്കാനായി.

പ്രളയത്തേയും പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കകത്തും പുറത്തും നിന്ന് സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ സഞ്ചാരികളായെത്തിയെന്നത് ശ്രദ്ധേയമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വൈവിധ്യവല്‍ക്കരണത്തിലൂന്നിയ പെപ്പര്‍ പോലുള്ള ജനകീയ പദ്ധതികളിലൂടെ വിനോദ സഞ്ചാര മേഖലയില്‍ ഇനിയും നേട്ടം കൊയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ടൂറിസം വകുപ്പിന്റേയും വ്യവസായത്തിന്റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടേയും കഠിനാധ്വാനത്തിലൂടെയാണ് വരുമാന വര്‍ദ്ധനവ് നേടാനായത്. സമൂഹ മാധ്യമങ്ങളുള്‍പ്പെടെ ഉപയോഗിച്ച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഈ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായതായും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് ചൂണ്ടിക്കാട്ടി.

Continue Reading

Kerala

ആലപ്പുഴ ബൈപ്പാസ് അന്തിമ ഘട്ടത്തിലേക്ക്; ഇനി ഗതാഗത കുരുക്ക് വലക്കില്ല

രണ്ട് റെയില്‍വെ ഓവര്‍ ബ്രിഡ്ജുകള്‍ക്കുള്ള അനുമതി വൈകുന്നതാണ് ആലപ്പുഴ ബൈപാസ് വൈകാന്‍ ഇടയാക്കുന്നത്

Published

on

ദേശീയ പാതയിലെ ഗതാഗതകുരുക്കിന് പരിഹാരമായി ആലപ്പുഴ ബൈപ്പാസ് അന്തിമ ഘട്ടത്തിലേക്ക്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ തുല്ല്യ പങ്കാളിത്തതോടെ നിര്‍മ്മിക്കുന്ന ബൈപ്പാസിന്റെ 98 ശതമാനം ജോലികളും പൂര്‍ത്തിയാക്കി. ഇതില്‍ 2016 ജൂണ്‍ മാസത്തിനു ശേഷമാണ് 85 ശതമാനം ജോലികളും പൂര്‍ത്തിയായത്. പൈലുകള്‍, പൈല്‍ ക്യാപുകള്‍, പിയറുകള്‍, പിയര്‍ ക്യാപുകള്‍ എന്നിവ പൂര്‍ണ്ണമായും നിര്‍മ്മിച്ചു. റോഡ് വിപുലീകരണവും പൂര്‍ത്തീകരിച്ചു. സര്‍വ്വീസ് റോഡുകളില്‍ 300 മീറ്ററാണ് ഇനി ബാക്കിയുള്ളത്.

രണ്ട് റെയില്‍വെ ഓവര്‍ ബ്രിഡ്ജുകള്‍ക്കുള്ള അനുമതി വൈകുന്നതാണ് ആലപ്പുഴ ബൈപാസ് വൈകാന്‍ ഇടയാക്കുന്നത്. പാലം നിര്‍മ്മാണത്തിനുള്ള തുക ഒഴിവാക്കാമെന്ന് റെയില്‍വെ ചീഫ് എഞ്ചിനിയര്‍ (ബ്രിഡ്ജസ്) സംസ്ഥാനത്തെ അറിയിച്ചിരുന്നു.

എന്നാല്‍ റെയില്‍വെ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാത്തതിനാല്‍ പണി തുടങ്ങാനായില്ല. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് റെയില്‍വെയുമായി പൊതുമരാമത്ത് വകുപ്പ് നിരന്തര ഇടപെടല്‍ നടത്തി വരികയാണ്.

Continue Reading

Kerala

കയ്യടിക്കാം! ഡിജിറ്റല്‍ സബ്‌സ്റ്റേഷനൊരുക്കി ടെക്‌നോസിറ്റി…

സ്വീഡിഷ് സാങ്കേതിക വിദ്യയില്‍ 15.92കോടി രൂപ ചെലവിലാണ് ഡിജിറ്റല്‍ സബ്‌സ്‌റ്റേഷന്‍ നിര്‍മിച്ചത്

Published

on

വമ്പന്‍ ഐ ടി കമ്പനികള്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ ഡിജിറ്റലായി ടെക്‌നോസിറ്റിയും ഒരുങ്ങിക്കഴിഞ്ഞു. ആധുനിക ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍ നിര്‍മിച്ചാണ് ടെക്‌നോ സിറ്റി വികസനത്തിന്റെ പുതുതലത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സ്വീഡിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 15.92കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ സബ്‌സ്റ്റേഷന്റെ നിര്‍മാണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്‌നോപാര്‍ക്കിലിരുന്ന് റിമോട്ട് കണ്‍ട്രോളിലൂടെ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. നിലവിലുള്ള സബ്‌സ്റ്റേഷനുകളെക്കാള്‍ സുരക്ഷിതമാണ് ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍. ഓപ്റ്റിക്കല്‍ കറന്റ് ട്രാന്‍സ്‌ഫോമര്‍, ഓപ്റ്റിക്കല്‍ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോമര്‍ എന്നിവ സ്ഥാപിച്ചത് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ്. ഫൈബര്‍ ഓപ്റ്റിക്കല്‍ കേബിള്‍ വഴിയാണു സബ്‌സ്റ്റേഷനിലേക്കുള്ള സിഗ്‌നലുകള്‍ എത്തുന്നത്. പോത്തന്‍കോട് സബ്ബ്‌സ്റ്റേഷനില്‍ നിന്നും വൈദ്യുതി എത്തുന്നതും കേബിളിലൂടെയാണ്-മുഖ്യമന്ത്രി വിശദീകരിച്ചു.

സബ്‌സ്റ്റേഷനുള്ളിലെ കണക്ഷനുകള്‍ക്ക് അലൂമിനിയം കമ്പിക്കു പകരം അലൂമിനിയം ട്യൂബുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു പ്രസരണനഷ്ടം കുറയ്ക്കാനും സഹായകരമാകും.വോള്‍ട്ടേജില്‍ ഏറ്റക്കുറച്ചില്‍ വരാത്ത രീതിയിലുള്ള നിര്‍മ്മാണവും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കേരളവും വികസനത്തിന്റെ പുതുതലങ്ങളിലേക്ക് കുതിക്കുകയാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending