Auto
4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്…ടൈകന് കിടിലനാണ് കേട്ടോ

ഇലക്ട്രിക് കാര്‍ വിപ്ലവത്തിന്റെ പാതയിലാണല്ലോ ലോകം. കൂടുതല്‍ ക്ഷമതയുള്ള, ചാര്‍ജിംഗ് കപ്പാസിറ്റിയുള്ള കാറുകള്‍ ഇറക്കാനാണ് ഓരോ കമ്പനിയും ശ്രമിക്കുന്നത്. ഇപ്പോഴിതാ ഒരു കിടിലന്‍ കാറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹനനിര്‍മാണ കമ്പനിയായ പോര്‍ഷെ.
പോര്‍ഷെ ടൈകന് എന്നാണ് കക്ഷിയുടെ പേര്. വെറും നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പോകാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. പൂജ്യത്തില്‍ നിന്ന് 100 കി.മീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.5 സെക്കന്‍ഡ് മാത്രം മതി ഈ കാറഇന്. ലിതിയം അയണ്‍ ബാറ്ററിയാണ് കാറിന്റേത്.
നാല് പേര്‍ക്ക് കാറില്‍ സുഖമായി യാത്ര ചെയ്യാം. ലൈവ്ലി യംഗ് ഫോഴ്സ് എന്നാണ് ടൈകന് എന്ന പേരിനര്‍ത്ഥം. തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന് സൗജന്യമായ ചാര്‍ജിംഗ് സൗകര്യമായിരിക്കും പോര്‍ഷെ ഒരുക്കുക. മൂന്ന് വര്‍ഷത്തേക്കായിരിക്കും സേവനം ലഭ്യമാകുകയെന്ന് ജര്‍മന്‍ കമ്പനി അറിയിച്ചു.
ഇലോണ്‍ മസ്ക്കിന്റെ ടെസ്ല കാറുകള്‍ക്ക് ഭീഷണിയായി തീരും പോര്‍ഷെ ടൈകാന് എന്നാണ് കരുതുന്നത്.
Auto
ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി
നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

വേഗതയുടെയും കരുത്തിന്റെയും ഭംഗിയുടെയും കാര്യത്തിൽ എന്നും ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് ലംബോർഗിനി. ഇറ്റാലിയൻ സൂപ്പർ സ്പോർട് കാർ നിർമാതാക്കളായ ലംബോർഗ്നിയിൽ നിന്നുള്ള ഹുറാകാന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി.3.73 കോടി രൂപയാണ് ഇതിന്റെ വില. ലംബോർഗ്നിയുടെ പിൻവലിക്കപ്പെട്ട മോഡലായ ഹുറാകാ’ന് ഇന്ത്യയിലെ ഷോറൂമുകളിൽ 3.71 കോടി രൂപയായിരുന്നു വില.
കാറിലെ 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ്, വി 10 എൻജിന് 640 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാനാവും; മുൻ മോഡലിലെ എൻജിനെ അപേക്ഷിച്ച് 30 ബി എച്ച് പി അധികമാണിത്. 600 എൻ എമ്മാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി ടോർക്ക്. അങ്ങനെ നിരവധി പ്രത്യേകതകളാണ് വേഗതയുടെ ഈ ഭീമാണുള്ളത്. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം.
വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഈ വാഹനത്തിനായി കാത്തിരുന്നത്. ഒൻപതു സെക്കൻഡിൽ 200 കിലോമീറ്റർ വേഗം കൈവരിക്കാണ് ഈ കാറിനു സാധിക്കും. മുൻ മോഡലായ ‘ഹുറാകാ’നെ പോലെ മണിക്കൂറിൽ 323.50 കിലോമീറ്റർ തന്നെയാണു ‘ഹുറാകാൻ ഇവൊ’യ്ക്കു ലംബോർഗ്നി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് നിറത്തിനാണ് ആരാധകർ അധികവും.
ആദ്യ മോഡലിൽ നിന്നും വ്യത്യാസപ്പെടുത്തിയ എൻജിനാണ് വാഹത്തിനുള്ളത്. എൻജിനിലെ മാറ്റത്തിനൊപ്പം ‘ഹുറാകാൻ ഇവൊ’യിൽ പുതിയ ഷാസി കൺട്രോൾ സംവിധാനവും ലംബോർഗ്നി അവതരിപ്പിക്കുന്നുണ്ട്. ഇനി വാഹനത്തിന്റെ ഇന്റീരിയർ നോക്കിയാൽ 8.4 ഇഞ്ച്, കപ്പാസിറ്റീവ് ടച് സ്ക്രീനും സെന്റർ കൺസോളിൽ ഇടംപിടിക്കുന്നുണ്ട്. ക്ലൈമറ്റ് കൺട്രോൾ മുതൽ ആപ്ൾ കാർ പ്ലേ വരെ എല്ലാ സംവിധാനത്തിന്റെയും നിയന്ത്രണം കയ്യാളുന്ന ഇൻഫൊടെയ്ൻമെന്റ് സിസ്റ്റത്തിൽ അഡ്വാൻസ്ഡ് വോയ്സ് കമാൻഡ് സംവിധാനവും വാഹനത്തിനുണ്ട്.
Auto
ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍
ഹാര്‍ലി ഡേവിഡ്സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

ഹാര്‍ലി ഡേവിഡ്സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍
യുഎസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ ഹാര്‍ലി ഡേവിഡ്സണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക് പുറത്തിറക്കി. ഒറ്റ ചാര്‍ജില്‍ തന്നെ 180 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമെന്നതാണ് പ്രത്യേകത.
ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് ഹാര്‍ലി ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചത്. സാംസംഗ് എസ്ഡിഐ കോയുടെ ബാറ്ററി പാക്കോടു കൂടിയാണ് ബൈക് എത്തുന്നത്. ടെക് പ്രേമികളെ ലക്ഷ്യമിട്ടുള്ള ഇലക്ട്രിക് ബൈക് പുറത്തിറങ്ങുന്നതിനായി ഹാര്‍ലിയും സാംസംഗും കഴിഞ്ഞ നാല് വര്‍ഷമായി പരിശ്രമിച്ചു വരികയാണ്.
സാംസംഗ് എസ്ഡിഐയാണ് ലിതിയം അയണ്‍ ബാറ്ററി ബൈക്കിനായി വികസിപ്പിച്ചിരിക്കുന്നത്. വണ്ടിക്ക് 100 കി.മീ വേഗം കൈവരിക്കാന്‍ മൂന്നര സെക്കന്‍ഡ് മാത്രം മതി.
ലൈവ് വയര്‍ എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് ഏകദേശം 20 ലക്ഷം രൂപ വിലവരും. ബുക്കിംഗ് ഇതിനോടകം ആരംഭിച്ചതായാണ് വിവരം.
Auto
ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്കൂട്ടര്‍!
യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…
കെടിഎം…യുവാക്കളുടെ ഹരമായി മാറിയ ബൈക്കുകളുടെ ബ്രാന്‍ഡ്. കേരളമുള്‍പ്പടെ ഇന്ത്യന്‍ നിരത്തുകളില്‍ കെടിഎം ബൈക്കുകള്‍ സൂപ്പര്‍താര പരിവേഷത്തോടെ മിന്നുംവേഗത്തില്‍ പാഞ്ഞുനടക്കുകയാണ്. എന്നാലിതാ മറ്റൊരു സര്‍പ്രൈസുമായി എത്തുന്നു കെടിഎം എന്ന ഓസ്ട്രിയന്‍ ബൈക്ക് ബ്രാന്‍ഡ്.
ഇ-സ്കൂട്ടറാണ് സംഭവം. കമ്പനി ഇതിന്റെ പണി തുടങ്ങിക്കഴിഞ്ഞു. സീറ്റില്ലാ സ്കൂട്ടറാണിത്. അതിനാല്‍ തന്നെ വാങ്ങുന്നവര്‍ നിന്നോടിക്കേണ്ടി വരും. പൂര്‍ണമായും ഇലക്ട്രിക് ആണ് വാഹനം. ഫ്ളോര്‍ബോര്‍ഡില്‍ നിന്നുകൊണ്ട് സ്കൂട്ടര്‍ ഓടിക്കുന്ന വാഹനമാണിതെന്ന് ആദ്യ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാം.
ഫ്ളോര്‍ ബോര്‍ഡിന് അടിയിലാണ് സ്കൂട്ടറിന്റെ ബാറ്ററികള്‍ ഘടിപ്പിച്ചിരിക്കുന്നത്. കെടിഎം 390 ഡ്യൂക് ബൈക്കിലുള്ള പോലത്തെ ടച്ച്സ്ക്രീനും ഇ-സ്കൂട്ടറിനുണ്ട്. സ്മാര്‍ട്ഫോണ്‍ കണക്റ്റിവിറ്റിയും സാധ്യമാണ്.
ഇ-സ്കൂട്ടര്‍ എന്ന് വിപണിയിലെത്തും എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത നല്‍കിയിട്ടില്ല.
Editor’s note: Representational image (Featured)
-
Business5 days ago
27ാം വയസില്‍ 7,000 കോടി രൂപയുടെ സംരംഭം കെട്ടിപ്പടുത്ത മിടുക്കി
-
Business2 weeks ago
25 കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന 95 കാരൻ സിഇഒ
-
Auto6 days ago
ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍
-
Business5 days ago
ആട് വളർത്തൽ; വരുമാനം നൽകുന്ന മികച്ച ഇനങ്ങളെ പരിചയപ്പെടാം
-
Auto1 week ago
ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്കൂട്ടര്‍!
-
Uncategorized4 days ago
ആക്രി കച്ചവടത്തിലൂടെ കോഴിക്കോട് സ്വദേശി ജാബിർ സമ്പാദിക്കുന്നത് പ്രതിവർഷം 3 കോടി രൂപ
-
Business6 days ago
കേരളത്തില്‍ കെട്ടിട നിര്‍മ്മാണാനുമതി 30 ദിവസത്തിനുള്ളില്‍: വ്യവസായ മന്ത്രി
-
Business3 days ago
ഫേസ്ബുക്ക് വഴി വിപണി പിടിക്കുന്ന കലവറ അച്ചാറുകൾ ; വ്യത്യസ്തം ശ്രീലക്ഷ്മിയുടെ മാർക്കറ്റിങ്