Connect with us

She

ഇത് വനിതകളുടെ സ്വര്‍ഗം; ലിംഗസമത്വം കണ്ട് പഠിക്കാം…

വനിതകളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഐസ്ലന്‍ഡ്. കാരണം ഇതാ

Published

on

വനിതകളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഐസ്ലന്‍ഡ്. കാരണം ഇതാ

ലിംഗസമത്വം ഏറ്റവും മികച്ച രീതിയിലുള്ള രാജ്യമാണ് ഐസ്ലന്‍ഡെന്ന് വിലയിരുത്തപ്പെടുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടിയുടെ ജനനത്തോട് അനുബന്ധിച്ച് ഏറ്റവും ചുരുങ്ങിയത് 3 മാസം ശമ്പളത്തോടെയുള്ള അവധി ലഭിക്കും ഇവിടെ.

സ്ത്രീജീവനക്കാര്‍ക്കും പുരുഷജീവനക്കാര്‍ക്കുമുള്ള ശമ്പളം ഒന്നുതന്നെയാണെന്ന് കമ്പനികള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം.

ലോകസാമ്പത്തികഫോറത്തിന്റെ ജെന്‍ഡര്‍ ഗ്യാപ് സൂചികയില്‍ ഒന്നാമതാണ് ഐസ്ലന്‍ഡ്

10 വര്‍ഷമായി ലിംഗസമത്വത്തില്‍ ഒന്നാമതായി തുടരുന്നത് ഐസ് ലന്‍ഡ് തന്നെ. നോര്‍ഡിക് രാജ്യങ്ങളായ സ്വീഡനും നോര്‍വെയുമെല്ലാം ലിംഗസമത്വത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്‍നിരയിലാണ്.

ആഗോളതലത്തില്‍ സ്ത്രീ പുരുഷസമത്വത്തിന് ഇനിയും 108 വര്‍ഷം വേണ്ടി വന്നേക്കും

Advertisement

Kerala

‘ഉര്‍വര ജൂട്ട് ബാഗ്‌സ്’; നാല് വനിതകള്‍ നെയ്തെടുത്ത ബ്രാന്‍ഡ്!

ഉര്‍വര തങ്ങളുടെ തലവര തന്നെ മാറ്റുമെന്ന് പിന്നീടാണ് ഇവര്‍ തിരിച്ചറിഞ്ഞത്. നാലുപേര്‍ക്കും ജൂട്ട് ബാഗ് നിര്‍മാണത്തെക്കുറിച്ച് സാങ്കേതികമായി യാതൊരു ധാരണയുമില്ലായിരുന്നു.

Published

on

ഉര്‍വര തങ്ങളുടെ തലവര തന്നെ മാറ്റുമെന്ന് പിന്നീടാണ് ഇവര്‍ തിരിച്ചറിഞ്ഞത്. നാലുപേര്‍ക്കും ജൂട്ട് ബാഗ് നിര്‍മാണത്തെക്കുറിച്ച് സാങ്കേതികമായി യാതൊരു ധാരണയുമില്ലായിരുന്നു.

‘ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കിയശേഷം ബാക്കി സമയം ടിവിയും കണ്ട് വീട്ടിലിരുന്ന് മതിയായി.ഇനി ഇങ്ങനെ പോയാല്‍ ശരിയാവില്ല, സ്വയം വരുമാനം കണ്ടെത്തുന്നതിനായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ,’വയനാട് തൃക്കൈപ്പറ്റ സ്വദേശിനികളായ നാല് വീട്ടമ്മമാര്‍ ചേര്‍ന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തപ്പോള്‍ കേട്ടുനിന്നവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല, വയനാടിന്റെ സംരംഭക ചരിത്രത്തില്‍ ഇടം നേടാനുള്ള നീക്കമായിരിക്കും അതെന്ന്.

തീരെ പരിചിതമല്ലാത്ത മേഖലയില്‍ സംരംഭ സാധ്യത കണ്ടെത്തി , അതില്‍ പരിശീലനം നേടി, സ്വന്തം ബ്രാന്‍ഡ് നെയ്‌തെടുത്തിരിക്കുകയാണ് തൃക്കൈപ്പറ്റയിലെ ‘നാലു പെണ്ണുങ്ങള്‍’.

വയനാട്ടില്‍ അധികമാരും കേട്ടിട്ടില്ലാത്ത ജൂട്ട് ബാഗുകളുടെ നിര്‍മാണമാണ് വനിതാ സംരംഭകരായ വത്സാ ജോസ്, അല്ലി വസന്തകുമാര്‍, നിഷ ശിവദാസന്‍, പ്രസന്ന പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് തെരെഞ്ഞെടുത്തത്. ‘ഉര്‍വര ജൂട്ട് ബാഗ്‌സ്’ എന്ന് തങ്ങളുടെ സംരംഭത്തിന് പേരും നല്‍കി. അങ്ങനെ തുടക്കം അതിഗംഭീരമാക്കി.

ഉര്‍വര തങ്ങളുടെ തലവര തന്നെ മാറ്റുമെന്ന് പിന്നീടാണ് ഇവര്‍ തിരിച്ചറിഞ്ഞത്. നാലുപേര്‍ക്കും ജൂട്ട് ബാഗ് നിര്‍മാണത്തെക്കുറിച്ച് സാങ്കേതികമായി യാതൊരു ധാരണയുമില്ലായിരുന്നു. അതെങ്ങനെ നേടാമെന്ന അന്വേഷണം ചെന്നു നിന്നത് ജൂട്ട് ബോര്‍ഡ് ഓഫ് ഇന്ത്യയിലാണ്.അവോടെ നിന്നും സൗജന്യ പരിശീലനം നേടി. പിന്നീട് ഉറവ് എന്ന സംഘടനയുടെ സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു.

2009ലാണ് സ്ഥാപനം പവര്‍ത്തനമാരംഭിച്ചത്.നിലവില്‍ ജൂട്ട് ഷീറ്റ് ഉപയോഗിച്ച് ഓഫിസ് ബാഗ്, ബാക്ക് ബാഗ്, ലേഡീസ് ബാഗുകള്‍, ഫയലുകള്‍, പഴ്‌സ്, ബിഗ്‌ഷോപ്പര്‍ ബാഗുകള്‍, കാഷ്ബാഗ്, വോള്‍ ഹാങ്ങര്‍ തുടങ്ങി ഏകദേശം ഇരുപതില്‍പരം ഉല്‍പന്നങ്ങളാണു നിര്‍മിക്കുന്നത്.നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ എക്കോ ഫ്രണ്ട്‌ലി ആണ് എന്നതാണ് സ്ഥാപനത്തിന്റെ യുഎസ്പി എന്ന് സംരംഭകര്‍ പറയുന്നു. ഇതുവരെ നഷ്ടമുണ്ടാകുന്ന ഒരു അവസരമുണ്ടായിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ഏജന്‍സികള്‍, പരിശീലന കേന്ദ്രങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ ക്ലാസുകള്‍/ക്യാംപുകള്‍, പൊതുപരിപാടികള്‍ എന്നിവയുടെ ഓര്‍ഡറുകളാണ് പ്രധാനമായും ലഭിക്കുന്നത്.

പ്രധാന അസംസ്‌കൃതവസ്തുവായ ജൂട്ട്ഷീറ്റ് ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തില്‍നിന്നുമാണ് എത്തിക്കുന്നത്. 70 രൂപ മുതല്‍ 200 രൂപവരെ മീറ്ററിനു വിലവരും. ബാങ്കുകള്‍ക്ക് ബലം നല്കാന്‍ മുളകള്‍ ഉപയോഗിക്കുന്നു. ബിഗ്‌ഷോപ്പര്‍ ബാഗുകള്‍ക്ക് 100 മുതല്‍ 250 രൂപ വരെയും ഓഫിസ് ബാഗിന് 450 രൂപയും ബാക്ക് പാക്കിന് 400 മുതല്‍ 500 രൂപവരെയും പാഡുകള്‍ക്ക് 20 മുതല്‍ 200 രൂപ വരെയും വിലയിട്ടാണ് വില്‍പ്പന. 10 ല്‍ പരം ആളുകള്‍ ഇന്നിവിടെ ജോലി നോക്കിവരുന്നു. ഓഫിസ് ബാഗും ഫയല്‍ബാഗുകളും അടക്കം ഏകദേശം 300 എണ്ണമാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്.

എട്ട് ആധുനിക തയ്യല്‍ മെഷീനുകളും രണ്ടു കട്ടിങ് മെഷീനും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

Continue Reading

Kerala

സര്‍ക്കാര്‍ വണ്ടികളുടെ വളയം പിടിക്കാന്‍ ഇനി വനിതകള്‍

സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍

Published

on

സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍

ലിംഗസമത്വം ഉറപ്പുവരുത്താനുള്ള നടപടികളില്‍ ഒരു ചുവടുകൂടി വെച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ മാറ്റത്തിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. നേരത്തെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്ന ഫയര്‍ഫോഴ്‌സില്‍ ഫയര്‍ വുമന്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു.

തൊഴില്‍ രംഗത്ത് ലിംഗനീതി ഉറപ്പാക്കുന്നതില്‍ സുപ്രധാന തീരുമാനങ്ങളിലൊന്നായി ഇത് മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

Continue Reading

Business

സ്ത്രീയായിരിക്കുന്നതാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനനം: അഞ്ജലി മേനോന്‍

സംരംഭകരാകാനുള്ള ഏറ്റവും വലിയ മൂലധനം സ്ത്രീയാണെന്നുള്ളതു തന്നെയാണ്. ഏറ്റവും വലിയ മാനേജ്മന്റ് പാഠങ്ങള്‍ മുഴുവന്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവളെ പഠിപ്പിക്കുന്നു.

Published

on

സംരംഭകരാകാനുള്ള ഏറ്റവും വലിയ മൂലധനം സ്ത്രീയാണെന്നുള്ളതു തന്നെയാണ്. ഏറ്റവും വലിയ മാനേജ്മന്റ് പാഠങ്ങള്‍ മുഴുവന്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവളെ പഠിപ്പിക്കുന്നു.

സ്ത്രീ ആണെന്നുള്ളതു തന്നെയാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനമെന്ന് പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിജയ ചിത്രങ്ങളുടെ സംവിധായിക ആയി മാറിയ തന്റെ ജീവിതത്തെക്കുറിച്ചാണ് അഞ്ജലി മേനോന്‍ വനിത സംരംഭകര്‍ക്ക് മുന്നില്‍ പറഞ്ഞത്. സ്വപ്നങ്ങള്‍ മുഴുവന്‍ സ്വരുക്കൂട്ടിയ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് പ്രേക്ഷകര്‍ക്കെന്തു വേണമെന്ന് തിരിച്ചറിഞ്ഞതിലൂടെയാണ് വിജയിക്കാനായത്.

ഷൂട്ടിംഗ് സെറ്റിലെല്ലാം സ്ത്രീയായതിനാല്‍ ഉണ്ടായ അനുഭവങ്ങള്‍ അവര്‍ വിവരിച്ചു. പല സ്ത്രീകളും ഒഴുക്കിനൊത്താണ് നീന്തുന്നത്. എന്നാല്‍ ഒഴുക്കിനെതിരെ നീന്തുമ്പോള്‍ മാത്രമാണ് താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധ്യമുണ്ടാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

സംരംഭകരാകാനുള്ള ഏറ്റവും വലിയ മൂലധനം സ്ത്രീയാണെന്നുള്ളതു തന്നെയാണ്. ഏറ്റവും വലിയ മാനേജ്മന്റ് പാഠങ്ങള്‍ മുഴുവന്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവളെ പഠിപ്പിക്കുന്നു. എന്തിലും ശുഭാപ്തിവിശ്വാസം കാണാന്‍ സാധിക്കുന്നത് സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂവെന്നും അഞ്ജലി പറഞ്ഞു. അതു കൊണ്ടു തന്നെയാണ് വിജയിക്കില്ലെന്ന് പലരും നിരുത്സാഹപ്പെടുത്തിയിട്ടും സംരംഭകരായി ഇത്രയുമധികം വനിതകള്‍ മുന്നിലുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 month ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 month ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 month ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business5 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL5 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video6 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion7 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment7 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment9 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment10 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business6 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business7 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion10 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 year ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 weeks ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto1 month ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto1 month ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto2 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto3 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto3 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto3 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto3 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto3 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Trending