Connect with us

National

നേതാജി വീര സൈനികനായിരുന്നു; മികച്ച സംഘാടകനും: മോദി

രാഷ്ട്രനായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന് മന്‍ കീ ബാത്തില്‍ ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

Published

on

52ാമത് മന്‍ കീ ബാത്ത് പരിപാടിയില്‍ രാഷ്ട്രനായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ഒരു മാസം മുമ്പാണ്, ഡിസംബര്‍ 30 ന് ഞാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പോയിരുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസ് 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിടത്തുതന്നെ ഒരു പരിപാടിയുടെ ഭാഗമായി ഞാന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ഇതേ പോലെ 2018 ഒക്‌ടോബറില്‍ ചുവപ്പ് കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോഴും എല്ലാവര്‍ക്കും ആശ്ചര്യം തോന്നിയിരിക്കും-മോദി പറഞ്ഞു.

ചെങ്കോട്ടയില്‍ ഓഗസ്റ്റ് 15 ന് പതാക ഉയര്‍ത്തുന്ന പതിവേയുള്ളൂ. എന്നാല്‍ നേതാജി ആസാദ് ഹിന്ദ് സര്‍ക്കാര്‍ സ്ഥാപിച്ചതിന്റെ 75 -ാം വാര്‍ഷികത്തില്‍ മോദി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു.

സുഭാഷ് ബാബു എന്നും ഒരു വീര സൈനികനായും മികച്ച സംഘാടകനായും ഓര്‍മ്മിക്കപ്പെടും. സ്വാതന്ത്ര്യ സമരത്തില്‍ മഹത്തായ പങ്കു വഹിച്ച പോരാളി. ദില്ലീ ചലോ, തും മുഝേ ഖൂന്‍ ദോ, മൈം തുമേം ആസാദീ ദൂംഗാ (ദില്ലിയിലേക്കുപോകൂ, നിങ്ങളെനിക്കു രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം) എന്നതുപോലുള്ള മുദ്രാവാക്യങ്ങളിലൂടെ നേതാജി എല്ലാ ഭാരതീയരുടെയും ഹൃദയത്തില്‍ ഇടം നേടി-മോദി പറഞ്ഞു.

നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ ലഭ്യമാക്കണമെന്ന് കഴിഞ്ഞ വളരെ വര്‍ഷങ്ങളായി ആവശ്യം ഉയര്‍ന്നിരുന്നു. അത് ചെയ്യാന്‍ സാധിച്ചു എന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisement

National

36 മണിക്കൂര്‍, ജവാന്മാരുടെ കുടുംബത്തിന് 3.5 കോടി നല്‍കി ഇന്ത്യന്‍ ജനത

ജീവത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബത്തിന് ഭാരത് കെ വീര്‍ സൈറ്റിലൂടെ ആര്‍ക്കും ധനസഹായം നല്‍കാം

Published

on

ജീവത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബത്തിന് ഭാരത് കെ വീര്‍ സൈറ്റിലൂടെ ആര്‍ക്കും ധനസഹായം നല്‍കാം

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ അതിക്രൂരമായ കൂട്ടക്കൊലയ്‌ക്കെതിരെ ജനരോഷം രൂക്ഷമാകുന്നു. രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബത്തെ സഹായിക്കാനായി ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഒറ്റ മനസോടെ തയാറായിരിക്കുകയാണ്.

ഭാരത് കെ വീര്‍ സൈറ്റിലൂടെ 36 മണിക്കൂറിനുള്ളില്‍ 3.5 കോടി രൂപയാണ് ഇന്ത്യക്കാര്‍ സൈനികരുടെ കുടുംബങ്ങള്‍ക്കായി സഹായം നല്‍കിയിരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പേര്‍ സഹായം നല്‍കാനായി സൈറ്റില്‍ കയറിയതോടെ പലപ്പോഴും വെബ്‌സൈറ്റ് ക്രാഷ് ആകുകയും ചെയ്തു.

ഓരോ 60 മിനുറ്റിലും 10 ലക്ഷം രൂപ സഹായം നല്‍കുന്ന രീതിയിലാണ് ജനങ്ങള്‍ വെബ്‌സൈറ്റില്‍ കയറി പേമെന്റ് നല്‍കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15,000 പേരാണ് വെബ്‌സൈറ്റില്‍ സഹായം നല്‍കാനായി കയറിയത്.

വെബ്‌സൈറ്റിലൂടെ ജവാന്മാരുടെ കുടുംബത്തിന്റെ എക്കൗണ്ടിലേക്ക് നേരിട്ടാ, അല്ലെങ്കില്‍ ഇതിനായി ഭാരത് കെ വീര്‍ സമാഹരിക്കുന്ന വലിയ തുകയിലേക്കോ ആര്‍ക്കും സംഭാവന നല്‍കാവുന്നതാണ്. പരമാവധി 15 ലക്ഷം രൂപ വരെ മാത്രമേ നല്‍കാന്‍ സാധിക്കൂ.

Continue Reading

National

ശിവസേനയെ ‘ഉപദേശി’ക്കാന്‍ പ്രശാന്ത് കിഷോര്‍

സെലിബ്രിറ്റി പോള്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ ശിവസേനയ്ക്ക് തെരഞ്ഞെടുപ്പില്‍ മാര്‍ഗനിര്‍ദേശം നല്‍കും

Published

on

സെലിബ്രിറ്റി പോള്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ ശിവസേനയ്ക്ക് തെരഞ്ഞെടുപ്പില്‍ മാര്‍ഗനിര്‍ദേശം നല്‍കും

സെലിബ്രിറ്റി പോള്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ ശിവസേനയെ ഉപദേശിക്കാനെത്തിയേക്കും. ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെങ്കിലും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി.

ഇതിന്റെ ഭാഗമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി മാതോശ്രീയില്‍ പ്രശാന്ത് കൂടിക്കാഴ്ച്ച നടത്തി. ഉദ്ധവ് താക്കറെയുടെ മകനും വളര്‍ന്നുവരുന്ന നേതാവുമായ ആദിത്യ താക്കെറെയും ചര്‍ച്ചയില്‍ പങ്കെടുത്തു.

പാര്‍ട്ടി കിഷോറുമായി സഹകരിച്ച് നീങ്ങുമെന്ന് ഉദ്ധവ് വ്യക്തമാക്കിയിട്ടുണ്ട്. മോദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു കിഷോര്‍. നിതിഷ് കുമാറിന്റെ പാര്‍ട്ടിയോടൊപ്പമാണ് പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

Continue Reading

National

പുതിയ ഇന്ത്യയുടെ ട്രെയിലര്‍ മാത്രമാണ് ഈ ബജറ്റെന്ന് മോദി

പുതിയ ഇന്ത്യക്കായുള്ള ബജറ്റാണിത്. എല്ലാവര്‍ക്കും എന്തെങ്കിലും വിഭവം ഈ ബജറ്റിലുണ്ട്: പ്രധാനമന്ത്രി

Published

on

പുതിയ ഇന്ത്യക്കായുള്ള ബജറ്റാണിത്. എല്ലാവര്‍ക്കും എന്തെങ്കിലും വിഭവം ഈ ബജറ്റിലുണ്ട്: പ്രധാനമന്ത്രി

ജനകീയമായ ബജറ്റ് അവതരിപ്പിച്ചതിന് ധനകാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇടക്കാലബജറ്റ് ഒരു ട്രെയിലര്‍ മാത്രമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം വികസനത്തിന്റെ പുതിയ പാതയിലേക്ക് രാജ്യം ചലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ഇന്ത്യക്കായുള്ള ബജറ്റാണിത്. എന്തെങ്കിലുമായി എല്ലാവര്‍ക്കും ഈ ബജറ്റില്‍ വിഭവങ്ങളുണ്ട്-മോദി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പര്‍ശിക്കുന്ന ബജറ്റാണിതെന്ന് മോദി അഭിപ്രായപ്പെട്ടു.

മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ, കര്‍ഷകര്‍ മുതല്‍ ബിസിനസുകാര്‍ വരെ, ഉല്‍പ്പാദന മേഖല മുതല്‍ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭക മേഖല വരെ…എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള ബജറ്റാണിത്.

അതിവേഗത്തിലാണ് ഇവിടെ ദാരിദ്ര്യത്തിന്റെ നിരക്ക് കുറയുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. മധ്യവര്‍ഗത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഒഴുവാക്കിയതെന്നും മോദി വ്യക്തമാക്കി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending