Connect with us

Entertainment

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം ‘വാര്‍ത്ത’കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Published

on

മലയാളികള്‍ അത്യാവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. യുവസൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നു, അഭിനയിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍. രചന നിര്‍വഹിക്കുന്നത് മുരളി ഗോപിയും. സ്വാഭാവികമായും ലൂസിഫറിനെ സംബന്ധിച്ച പ്രതീക്ഷയും വാനോളം. അതനുസരിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഹൈപ്പും.

എന്നാല്‍ ലൂസിഫറിനെ ചുറ്റിപറ്റിയ ഊഹാപോഹങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി.

”ലൂസിഫര്‍” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പരത്തുന്ന ചില ഓണ്‍ലൈന്‍ മാധ്യമ ”വാര്‍ത്തകള്‍” (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു ഹൈപ്രൊഫൈല്‍ അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ”കണ്ടെത്തല്‍”. ഈ ‘കണ്ടുപിടിത്തം’ ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു. ഇത്തരം ”വാര്‍ത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്-മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത്തരം കുന്നായ്മകള്‍ പടച്ചിറക്കുന്നതും. സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു-മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ”വാര്‍ത്തകള്‍” ഷെയര്‍ ചെയ്യാതെയിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Advertisement

Entertainment

‘റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം എനിക്ക് വേണം’

നിയമം നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണമെന്ന് തമിഴ് സൂപ്പര്‍ താരം വിജയ്

Published

on

തമിഴ് സൂപ്പര്‍ താരം വിജയുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ കുറിക്ക് കൊള്ളുന്ന ഡയലോഗുകളുമായി താരം. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് ശേഷം നടന്ന പൊതുപരിപാടിയെന്ന നിലയില്‍ ഓഡിയോ ലോഞ്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിജയുടെ വീട്ടിലും ഓഫീസുകളിലും നടന്ന റെയ്ഡില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. താരം നികുതികാര്യത്തില്‍ വളരെ പെര്‍ഫക്റ്റാണെന്ന് പറഞ്ഞ് ഒടുവില്‍ ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.

റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം എനിക്ക് വേണം. സമാധാനപരമായിരുന്നു അത്-ഇങ്ങനെയായിരുന്നു ഓഡിയോ ലോഞ്ചില്‍ താരത്തിന്റെ പ്രതികരണം. നിയമങ്ങള്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്നും ആരുടെയും വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാകരുതെന്നും വിജയ് പറഞ്ഞു.

തന്റെ സുഹൃത്ത് അജിത്തിനെ പോലെയാണ് താന്‍ ഡ്രസ് ചെയ്തിരിക്കുന്നതെന്ന് വിജയ് പറഞ്ഞു. കറുത്ത ഡ്രസ് ധരിച്ചായിരുന്നു വിജയ് ചടങ്ങിനെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിനു വേണ്ടി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Continue Reading

Entertainment

മാസ്റ്ററിന് വിജയ് വാങ്ങിയത് 80 കോടി; ബിഗിലിന് 50 കോടി

ആദായവകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ വിജയുടെ പ്രതിഫലകണക്ക് പുറത്തുവിട്ട് നടി ഖുശ്ബു

Published

on

പ്രതിഫലത്തിന്റെ കാര്യത്തില്‍ തമിഴ് സൂപ്പര്‍ താരം വിജയ് നടത്തുന്നത് വമ്പന്‍ കുതിപ്പ്. ആദായനികുതിവകുപ്പ് താരത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് തമിഴ്‌നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതെല്ലാം ഒതുങ്ങി കഴിഞ്ഞ ദിവസമാണ് വിജയ് വളരെ കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് പ്രമുഖ നടി ഖുശ്ബു വിജയുടെ പ്രതിഫലകണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായ ബിഗിലിന് വേണ്ടി വിജയ് വാങ്ങിച്ച പ്രതിഫലം 50 കോടി രൂപയാണത്രെ. അറ്റ്‌ലീ കുമാര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും സംവിധാനവും. തിയറ്ററുകളില്‍ വമ്പന്‍ പ്രതികരണമായിരുന്നു ബിഗിലിന് ലഭിച്ചത്.

ലോകേഷ് കനകരാജ് ഒരുക്കുന്ന അടുത്ത വിജയ് ചിത്രമാണ് മാസ്റ്റര്‍. ഇതിന്റെ ഷൂട്ടിംഗിന് നടുവിലായിരുന്നു താരത്തെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. മാസ്റ്ററിന് വേണ്ടി 80 കോടി രൂപ പ്രതിഫലമാണ് വിജയ് വാങ്ങിയതെന്ന് ഖുശ്ബു പറയുന്നു. എന്നാല്‍ ഇതിനെല്ലാം കൃത്യമായി താരം നികുതി അടയ്ക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വിജയ് സേതുപതിയും വിജയ്‌നോടൊപ്പം ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റര്‍.

Continue Reading

Entertainment

ടോം ഹാങ്ക്‌സിനും ഭാര്യക്കും കൊറോണ വൈറസ്

ഹോളിവുഡ് താരങ്ങളെയും വിടാതെ കൊറോണ. ടോം ഹാങ്ക്‌സിനും ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.ഇരുവരും ഐസലേഷനിലാണ്‌

Published

on

ഹോളിവുഡ് താരങ്ങളെയും വിടാതെ കൊറോണ വൈറസ്. ടോം ഹാങ്ക്‌സിനും ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ വച്ചാണ് വൈറസ് ബാധയേറ്റത്. ഇരുവരും ഐസലേഷനിലാണ്‌

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും പ്രമുഖ ഹോളിവുഡ് താരവുമായ ടോം ഹാങ്ക്‌സിനും ഭാര്യയും നടിയുമായ റിത്ത വില്‍സണും കൊറോണ ബാധ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയിലാണ് ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയത്.

കടുത്ത ദേഹം വേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും വൈദ്യപരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. ഫോറസ്റ്റ് ഗംപിലൂടെ പ്രശസ്തനായ ടോം ഹാങ്ക്‌സിന് 63 വയസുണ്ട്. താരം തന്നെയാണ് കൊറോണ വൈറസ് ബാധയുടെ കാര്യം ട്വീറ്റ് ചെയ്തത്.

ഞങ്ങള്‍ ഹാങ്ക്‌സുമാര്‍ രോഗ പരിശോധനയ്ക്ക് വിധേയരായി. നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ ഐസലേഷനിലാണ്. ആവശ്യം വരെ അത് തുടരും-ഹാങ്ക്‌സ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം.

നിലവില്‍ ലോകത്ത് 124,000 പേര്‍ക്ക് കൊറോണ ബാധയേറ്റിട്ടുണ്ട്. ഒരു ഹോളിവുഡ് സെലിബ്രിറ്റിക്ക് വൈറസ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. കൊറോണ വൈറസിന് മഹാമാരിയായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 4,000ത്തിലധികം പേരാണ് കോവിഡ്-19 എന്ന കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics2 weeks ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala8 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life8 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf8 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business11 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL12 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Opinion

Opinion4 days ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 weeks ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion1 month ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion1 month ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion2 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business6 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Auto

Auto2 weeks ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 weeks ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 weeks ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto1 month ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto2 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto2 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto2 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto2 months ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto2 months ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Trending