Connect with us

Opinion

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Media Ink

Published

on

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വ്യാജവാര്‍ത്തകള്‍. വാട്‌സാപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ അത് പടരുന്നത് അതിവേഗത്തിലുമാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജവാര്‍ത്താ പ്രവാഹത്തെ തടയുകയെന്നതുതന്നെയാണ് നവമാധ്യമ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇന്ത്യയില്‍ വ്യാജവാര്‍ത്തകളുടെ വ്യാപനത്തെ നയിക്കുന്നത് ദേശീയതയെന്ന വികാരമാണെന്നായിരുന്നു ബിബിസിയുടെ കണ്ടെത്തല്‍.

മുഖ്യധാര മാധ്യമങ്ങളില്‍ വരുന്ന വിശ്വാസ്യതക്കുറവാണ് വ്യാജവാര്‍ത്തകള്‍ പലതും വിശ്വാസയോഗ്യമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യാജവാര്‍ത്തകളുടെ പേരിലുണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും ഇന്ത്യയില്‍ കൂടുതലാണ്. പലപ്പോഴും രാഷ്ട്രീയത്തിന് ഉപരിയായി ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് പോകാറുണ്ട് താനും. വാട്‌സാപ്പിലൂടെ പ്രചരിച്ച പല വ്യാജവാര്‍ത്തകളും വലിയ തോതിലുള്ള അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മെസേജുകള്‍ കൂട്ടഫോര്‍വേഡ് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പ് ഇന്ത്യയില്‍ പരിമിതപ്പെടുത്തിയതിന് കാരണം വ്യാജവാര്‍ത്തകളായിരുന്നു. അഞ്ചിലധികം പേര്‍ക്ക് ഒരു മെസേജ് ഒരേ സമയം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല എന്ന തലത്തിലേക്ക് പരിമിതപ്പെടുത്തേണ്ടി വന്നു അവര്‍ക്ക്. വ്യാജവര്‍ത്തകള്‍ വാട്‌സാപ്പിലൂടെ പ്രചരിക്കുന്നത് എങ്ങനെ തടയാം എന്നത് സംബന്ധിച്ച് മത്സരം നടത്തുമെന്നു വരെ പ്രഖ്യാപിച്ചു സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് കീഴിലുള്ള കമ്പനി. എത്രമാത്രം ആഴത്തില്‍ വ്യാജവാര്‍ത്തയെന്ന വിഷം ഇറങ്ങിയിട്ടുണ്ടെന്നതിന് ഉദാഹരണമാണത്. എന്നാല്‍ ബിബിസി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തകള്‍ക്കെതിരായ റിപ്പോര്‍ട്ട് വ്യാജവാര്‍ത്തകള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങളുടെ തന്നെ മുനയൊടിക്കുന്നതാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച പോസിറ്റീവ് വാര്‍ത്താ വെബ്‌സൈറ്റായി വിലയിരുത്തപ്പെടുന്ന ദി ബെറ്റര്‍ ഇന്ത്യ ബിബിസിയുടെ വ്യാജ വാര്‍ത്താ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ബെറ്റര്‍ ഇന്ത്യയുടെ സ്ഥാപകന്‍ ധമന്ത് പരേക്ക് ബിബിസിക്ക് ഇ-മെയ്ല്‍ അയക്കുകയും തുടര്‍ന്ന് ബിബിസി അദ്ദേഹത്തോട് ക്ഷമ ചോദിച്ച് ബെറ്റര്‍ ഇന്ത്യയെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഉടന്‍ തന്നെ ഒഴിവാക്കുകയും ചെയ്യുമെന്ന് പറയുകയും ചെയ്തു. ഒരിക്കലെങ്കിലും വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമ ഔട്ട്‌ലെറ്റുകളെയാണ് ബിബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അത് പക്ഷപാതപരവും അതിലുപരി യുക്തിപൂര്‍വമല്ലാത്തതുമായി പോയി. ആ മാനദണ്ഡപ്രകാരം ബെറ്റര്‍ ഇന്ത്യയുടെ പേര് പ്രസിദ്ധീകരിച്ച ബിബിസിയുടെ പഠനറിപ്പോര്‍ട്ടിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണുണ്ടായത്. വ്യാജവാര്‍ത്താ സ്രോതസ്സുകളുടെ ലിസ്റ്റില്‍ ബെറ്റര്‍ ഇന്ത്യയുടെ പേര് ഉള്‍പ്പെടുത്തിയതിന് ബിബിസി സമൂഹത്തോട് മാപ്പ് പറയാന്‍ തയാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.

Advertisement

Opinion

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

രാജീവ് ചന്ദ്രശേഖര്‍

Published

on

ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വര്‍ഷമായി 2020 മാറും. കോവിഡ് 19 വൈറസ് ചൈനയില്‍ പിറവിയെടുത്ത് ലോകത്തെയാകെ ഭീതിയിലാഴ്ത്തി എന്നതു മാത്രമല്ല അതിന് കാരണം, ലോകവുമായും ഇന്ത്യയുമായുമുള്ള ചൈനയുടെ ബന്ധം പുനക്രമീകരിക്കപ്പെട്ടു എന്നതുകൂടിയാണ്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ചൈന വളര്‍ന്നു, ലോകത്തില്‍ നിന്നും വലിയ ലാഭമെടുക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം ഭീകരത പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് അവര്‍ നല്‍കിയ പിന്തുണയോ നിയമവിരുദ്ധമായി പടിഞ്ഞാറിന്റെ സാങ്കേതികവിദ്യ അവര്‍ മോഷ്ടിക്കുന്നതോ മറ്റിടങ്ങളിലേക്ക് സാങ്കേതികതലത്തില്‍ കടന്നുകയറുന്നതോ ഒന്നും ആരും അത്ര ഗൗനിച്ചില്ല.

അല്‍പ്പം വൈകിയാണെങ്കിലും ചൈന ഭീഷണിയാണെന്ന് ലോകം തിരിച്ചറിഞ്ഞത് നല്ല കാര്യം തന്നെ.

ഗാല്‍വാനിലെ ചതിക്ക് ശേഷം ചൈനയുമായുള്ള സാമ്പത്തിക ബന്ധം പൊളിച്ചെഴുതാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇച്ഛാശക്തിയോടെയുള്ള നടപടികളുണ്ടാകുകയാണ്. ഇന്ത്യന്‍ വിപണിയെയും ഉപഭോക്താക്കളെയും ചൈനയ്ക്കായി തുറന്നു നല്‍കിയ സമീപനം സ്വീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നമ്മുടെ രാജ്യത്തും അവര്‍ക്ക് ശുഭസമയം തുടങ്ങിയത്.

Illustration: Jijin MK/Media Ink

ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാര കമ്മി വലിയ തോതില്‍ കൂടുന്നതിന് അത് വഴിവെച്ചു. ഇന്നത് പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറെന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. നമ്മുടെ കയറ്റുമതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായതുമില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ കൂടി. ഇന്ത്യന്‍ ഉല്‍പ്പാദകരെയും തൊഴിലുകളെയും അത് സാരമായി ബാധിച്ചു. ഇന്ത്യന്‍ വിപണികള്‍ ചൈനയിലേക്ക് ജോലി കയറ്റി അയക്കുന്നതിന് സമാനമായിരുന്നു അത്.

ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയെ തളര്‍ത്തിയ ശേഷം ചൈനയുടെ ശ്രദ്ധ നമ്മുടെ ടെക്‌നോളജി രംഗത്തേക്കായിരുന്നു. ഇന്റര്‍നെറ്റ് ജനകീയമായതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റഡ് ഇക്കണോമികളില്‍ ഒന്നാകന്‍ തയാറെടുക്കുകയാണ്. ഇന്റര്‍നെറ്റ് ലഭ്യമാകുന്നവരുടെ എണ്ണം ഒരു ബില്യണിലേക്ക് എത്താറാകുകയും ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ.

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇന്നൊവേഷന്‍ സംസ്‌കാരം കരുത്താര്‍ജിക്കുകയും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിറവിയെടുക്കുകയും ചെയ്തു

ഡിജിറ്റല്‍ ഉപഭോക്താവ്, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍-ഇവ മൂന്നും ബന്ധപ്പെടുത്തിയുള്ള തന്ത്രപരമായ സമ്പദ് വ്യവസ്ഥയാണ് ഇന്ന് ഇന്ത്യ.

സ്റ്റാര്‍ട്ടപ്പുകളെ നോട്ടമിട്ട ചൈന

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇന്നൊവേഷന്‍ സംസ്‌കാരം കരുത്താര്‍ജിക്കുകയും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിറവിയെടുക്കുകയും ചെയ്തു. രാജ്യത്തെ 30 യുണികോണ്‍ സംരംഭങ്ങളില്‍ (അതിവേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് യുണികോണുകള്‍) 18 എണ്ണത്തില്‍ വലിയ ഓഹരിയെടുത്ത് ചൈന തന്ത്രപരമായ നീക്കം നടത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മൊത്തം നിക്ഷേപം വളരെ കുറവാണ്, മൂന്ന് ബില്യണ്‍ മാത്രം. കഴിഞ്ഞ എട്ട് വര്‍ഷത്തെ മൊത്തം വ്യാപാര കമ്മി പരിഗണിക്കുമ്പോഴാണ് അതെത്ര തുച്ഛമാണെന്ന് ബോധ്യമാകുക.

എന്നാല്‍ സ്വകാര്യത, ഡേറ്റ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശക്തമല്ലാത്തതു കാരണം സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമായ ടെക് സംരംഭക മേഖലയില്‍ ചൈന കാര്യമായ സ്വാധീനം നേടി. രണ്ട് ഡസണ്‍ ചൈനീസ് ടെക് കമ്പനികള്‍ ഏകദേശം 92ഓളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപം നടത്തിയത്.

ചരിത്രം പരിശോധിച്ചു നോക്കുക. സാങ്കേതിക വിദ്യ, പ്രത്യേകിച്ചും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ടെക്‌നോളജി പിറവിയെടുത്തതെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ലാബുകളിലോ യൂണിവേഴ്‌സിറ്റികളിലോ ഗരാജുകളിലോ ആണ്

ലോകത്തങ്ങോളമിങ്ങോളം ചൈന ഈ തന്ത്രം പയറ്റി. കൊറോണ വൈറസ് ആഘാതത്തിനും ഒരുപാട് മുമ്പ് ഞാന്‍ ചൈനീസ് ഭീഷണിയെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നതാണ്. ടെക്‌നോളജി രംഗത്ത് ചൈനയ്ക്ക് സൗജന്യ പാസ് നല്‍കുന്നത് ലോകത്തെ ജനാധിപത്യങ്ങള്‍ക്കെല്ലാം ഭീഷണിയാണെന്ന് ഞാന്‍ വാദിച്ചുകൊണ്ടിരുന്നതുമാണ്.

ചരിത്രം പരിശോധിച്ചു നോക്കുക. സാങ്കേതിക വിദ്യ, പ്രത്യേകിച്ചും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ടെക്‌നോളജി പിറവിയെടുത്തതെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ലാബുകളിലോ യൂണിവേഴ്‌സിറ്റികളിലോ ഗരാജുകളിലോ ആണ്. ഈ ലാബുകളിലേക്കുള്ള കടന്നുകയറ്റവും സംഘടിതമായ ടെക്‌നോളജി ചാര പ്രവര്‍ത്തനവുമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ തങ്ങളുടെ വിവിധ വിഭാഗങ്ങളെ വച്ച് ചെയ്തുകൊണ്ടിരിക്കുന്നത്.

ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ അഭാവവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ചൈനയുടെ സമീപനവും ചൈനീസ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമനടപടികളെടുക്കുന്നത് പരിമിതപ്പെടുത്തി. അടുത്തിടെ വാവെയ് കമ്പനിക്കെതിരെ യുഎസില്‍ നടപടി വന്നതാണ് ഇതിനൊരപവാദം.

എന്നാല്‍ ഇന്റര്‍നെറ്റിന്റെ ഭാവിയെ പരുവപ്പെടുത്താനും അതിനെ നിയന്ത്രിക്കാനുമുള്ള ചൈനയുടെ അഭിലാഷങ്ങളാണ് ഇപ്പോള്‍ തടസപ്പെട്ടിരിക്കുന്നത്. ഐസിഎഎന്‍എന്നിനെ ഹൈജാക് ചെയ്യാന്‍ ചൈന നടത്തിയ ശ്രമവും ഇപ്പോള്‍ ഓര്‍ക്കേണ്ടതാണ്. അന്ന് ചൈനയെ ഇന്ത്യ പിന്തുണച്ചിരുന്നു. പാര്‍ലമെന്റില്‍ അതിനെതിരെ ഞാന്‍ ശക്തമായി ശബ്ദമുയര്‍ത്തി. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

ലോകാരോഗ്യ സംഘടനയെ ചൈന പിടിച്ചടക്കിയ രീതി നോക്കൂ. 2011ല്‍ തന്നെ ഇന്റര്‍നെറ്റിനെ വരുതിയിലാക്കാന്‍ ചൈന നടത്തിയ ശ്രമം വിജയിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചു നോക്കുക.

മാറ്റം വന്നുകഴിഞ്ഞു

രണ്ട് ഘടകങ്ങളാണ് ഇന്ന് ദേശീയതലത്തില്‍ തന്നെ ചൈനയോടുള്ള നിലപാടില്‍ മാറ്റം വരാന്‍ കാരണമായിരിക്കുന്നത്. ഒന്ന് ഗാല്‍വാനില്‍ ചൈന നടത്തിയ ചതിയാണ്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന ചൈന ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നില്ലെന്നത് നേരത്തെ തന്നെ വ്യക്തമാണ്. ഗാല്‍വാന്‍ അത് ഒന്നുകൂടി ബോധ്യപ്പെടുത്തി. ചൈന വിശ്വാസ്യതയുള്ള ഒരു സൗഹൃദ രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല.

രണ്ടാമത്തെ ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയഭാതരം (ആത്മനിര്‍ഭര്‍ ഭാരത്) എന്ന ദീര്‍ഘവീക്ഷണമാണ്. കൊറോണ വൈറസ് ആക്രമണത്തിന് ശേഷം ലോക സമ്പദ് വ്യവസ്ഥ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്. ആ സാഹചര്യത്തിലാണ് സാമ്പത്തിക, സാങ്കേതികവിദ്യ മേഖലകളില്‍ കൂടുതല്‍ സുരക്ഷിതത്വവും സ്വാശ്രയത്വവും നേടാന്‍ ആത്മനിര്‍ഭര്‍ പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചത്.

ഈ പശ്ചാത്തലത്തില്‍ നിന്നുവേണം 59 ചൈനീസ് ആപ്പുകളെ സര്‍ക്കാര്‍ നിരോധിച്ചതിനേയും നോക്കിക്കാണാന്‍. ഇപ്പോള്‍ ഉപഭോക്താക്കള്‍ ചൈനീസ് ബ്രാന്‍ഡുകള്‍ വലിച്ചെറിയുകയാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ചൈനയില്‍ നിന്നും അവരുടെ വിതരണ ശൃംഖലകള്‍ മാറ്റുന്നു. ഇന്ത്യ-ചൈന ബന്ധത്തില്‍ വന്ന പുനക്രമീകരണം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. എന്നാല്‍ ഇന്ത്യയിലെ മൊബീല്‍ ആപ്പ് ടെക് മേഖലയ്ക്ക് ഇത് പുതിയ ദിശ നല്‍കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ആഗോളതലത്തില്‍ മൊബീല്‍ ആപ്പ് ബിസിനസ് ഏകദേശം 600 ബില്യണ്‍ ഡോളറിന്റേതാണ്. വരുന്ന വര്‍ഷങ്ങളില്‍ അതൊരു ബഹുട്രില്യണ്‍ ഡോളര്‍ ബിസിനസായി മാറും. തങ്ങളുടെ വലിയ ഉപഭോക്തൃശൃംഖലയെ ഉപയോഗപ്പെടുത്തി ഈ വിപണിയെ നിയന്ത്രിക്കാന്‍ ചൈന ശ്രമിച്ചു. ചൈനീസ് ഇതര ഡിജിറ്റല്‍ ബ്രാന്‍ഡുകളെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് അവര്‍ അടുപ്പിച്ചുമില്ല.

ഇന്ത്യയുടെ തുറന്നതും വൈവിധ്യം നിറഞ്ഞതുമായ ഉപഭോക്തൃ ശക്തിതന്നെയാകും വരുന്ന കുറേ പതിറ്റാണ്ടുകളിലേക്ക് ആഗോള ടെക്‌നോളജി രംഗത്തിന്റെ ഭാവി നിര്‍വചിക്കുക

ഈ വിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതുവരെ വലിയ സാന്നിധ്യമില്ല. ആഗോളതലത്തില്‍ 22 ശതമാനം വളര്‍ച്ചയാണ് മൊബീല്‍ ആപ്പ് വിപണി രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ വളര്‍ച്ച അതിലും കൂടുതലാകും. ലോകത്തിലെ ഏറ്റവും വലുതും തന്ത്രപരവുമായ ഉപഭോക്തൃ ടെക് വിപണിയാണ് ഇന്ത്യയെന്ന് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

ഇന്ത്യയുടെ തുറന്നതും വൈവിധ്യം നിറഞ്ഞതുമായ ഉപഭോക്തൃ ശക്തിതന്നെയാകും വരുന്ന കുറേ പതിറ്റാണ്ടുകളിലേക്ക് ആഗോള ടെക്‌നോളജി രംഗത്തിന്റെ ഭാവി നിര്‍വചിക്കുക. ഇത് മുതലെടുത്ത് നേട്ടം കൊയ്യാന്‍ ഇന്ത്യ ശ്രമിക്കണം. അതിന് നമുക്ക് സ്വകാര്യതയുമായി ബന്ധപ്പെട്ടും ഡേറ്റ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടും ശക്തമായ നിയമങ്ങള്‍ വേണം. ഇന്ത്യന്‍ ഉപഭോക്താക്കളെ മുതലെടുക്കുന്നതില്‍ നിന്നും ചൈനീസ് ആപ്പുകളെ വിലക്കാന്‍ അതിലൂടെ സാധിക്കും.

2014 മേയ് മാസത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍വചിക്കപ്പെടുകയാണ്. ഏതാനും ഗ്രൂപ്പുകളെ മാത്രം ആശ്രയിച്ചുനിന്നതില്‍ നിന്നും ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ഊര്‍ജത്തില്‍ അത് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ആ ഊര്‍ജമായിരിക്കും നമ്മുടെ സമ്പദ് വ്യവസ്ഥയെ നയിക്കുക.

കൂടുതല്‍ സുരക്ഷിതവും ശക്തവുമായ ഇന്ത്യയെന്നത് നമ്മുടെ ദേശീയ താല്‍പ്പര്യമാണ്. ആത്മനിര്‍ഭര്‍ ഭാരത് ആ മുന്നേറ്റത്തിന് ഉത്‌പ്രേരകമാവുകയാണ്.

Continue Reading

National

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് ‘സാമൂഹ്യ അകലം’ പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Media Ink

Published

on

കഷ്ടിച്ച് ആറ് മാസം മാത്രമേ ആകുന്നുള്ളൂ മഹാരാഷ്ട്രയിലെ മഹാ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട്. എന്നാല്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്ന് കൃത്യമായി അകലം പാലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ മുന്നണി ബന്ധം തകരുന്നതിന്റെ സൂചനയാണോ നല്‍കുന്നത്? ശിവസേനയ്‌ക്കൊപ്പം കോണ്‍ഗ്രസും എന്‍സിപിയും പ്രധാന സഖ്യകക്ഷികളായാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

എന്നാല്‍ കൊറോണ കാലത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് തങ്ങളുടെ സഖ്യകക്ഷിയോടും പയറ്റിയിരിക്കയാണ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്ര സര്‍ക്കാരിനെ ഒന്ന് പിന്തുണയ്ക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. പ്രധാന തീരുമാനങ്ങളെടുക്കുന്ന പാര്‍ട്ടി ഞങ്ങളല്ല-ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

ഇതിന് പിന്നാലെ എന്‍സിപി നേതാവ് ശരദ് പവാര്‍ തിങ്കളാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണാന്‍ മാതോശ്രീയിലെത്തി. ചര്‍ച്ചയും നടത്തി. ഇതും അഭ്യൂഹങ്ങള്‍ക്ക് ഇട വച്ചിട്ടുണ്ട്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാകുകയാണ് നല്ലതെന്ന പ്രചരണങ്ങള്‍ സജീവമാകുകയും ചെയ്യുന്നുണ്ട്.

എന്‍സിപിയുടെ ആഗ്രഹങ്ങള്‍ക്കെതിരായാണ് ഉദ്ധവിന്റെ പ്രവര്‍ത്തനങ്ങളെന്ന വിമര്‍ശനവുമുണ്ട്. എത്രയും പെട്ടെന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും കടകളും മറ്റും തുറക്കണമെന്നുമാണ് ശരദ് പവാറിന്റെ നിലപാട്. എന്നാല്‍ ഘട്ടം ഘട്ടമായി മാത്രമേ സമ്പദ് വ്യവസ്ഥയുടെ തുറക്കല്‍ സാധ്യമാകൂവെന്ന അഭിപ്രായമാണ് ഉദ്ധവ് താക്കറെക്കുള്ളത്.

സഖ്യകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുകയാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. രാഹുലിന് കാര്യങ്ങള്‍ മോശമാകുന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതാണ് ഇപ്പോള്‍ കാണുന്നതെന്നുമാണ് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടത്.

Continue Reading

Business

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Avatar

Published

on

വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു

തികച്ചും അവിശ്വസനീയമായ ഒരു കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു അവസ്ഥ ഏറ്റവും മോശം സ്വപ്നങ്ങളില്‍ പോലും നാം കണ്ടിരുന്നില്ല. അപ്രതീക്ഷിതങ്ങളായ സംഭവങ്ങളാണ് അരങ്ങേറുന്നത്. ലോകത്തിന്റെ ഭാവി പുനര്‍നിര്‍ണ്ണയിക്കപ്പെടുവാന്‍ പോകുന്ന ദിനങ്ങളാണ് ഇനി വന്നെത്തുന്നത്. സമൂഹം കടുത്ത ആശങ്കയിലാണ്. മാറ്റങ്ങള്‍ പ്രവചനാതീതം. കാലം ഉത്തരം നല്‌കേണ്ട ചോദ്യങ്ങള് നിരവധി ബാക്കിയാകുന്നു.

ബിസിനസ് സമൂഹത്തെ താറുമാറാക്കിയ ദുരന്തം എന്ന് നമുക്ക് കോവിഡിനെ വിശേഷിപ്പിക്കാം. ലോക സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ ഈ മഹാമാരി ഇനിയുള്ള നാളുകളില്‍ ഏറ്റവും കൂടുതല്‍ പിടിച്ചുലക്കുവാന്‍ പോകുന്നത് ബിസിനസ് ലോകത്തെയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ബിസിനസ് സമൂഹം ഇനിയുള്ള നാളുകള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.

മുതലാളിയും തൊഴിലാളിയും

സാമൂഹ്യ വ്യവസ്ഥയുടെ കാലാകാലങ്ങളിലുള്ള പരിണാമത്തിലൂടെ ബിസിനസ് സമൂഹത്തില്‍ സംഭവിച്ച പൊളിച്ചെഴുത്തുകള്‍ നാം കാണാതെ പോകരുത്. മുതലാളി തൊഴിലാളി എന്ന അതിര്‍വരമ്പ് നേര്‍ത്തു നേര്‍ത്തു വരികയാണ്. പണ്ട് ബിസിനസിലേക്ക് കടന്നു വരുന്നത് കയ്യില്‍ പണമുണ്ടായിരുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ ആയിരുന്നെങ്കില്‍ പരിണാമദശയില്‍ അതിന് വ്യത്യാസം സംഭവിച്ചു. ഏതൊരു തൊഴിലാളിയും ഇന്ന് നാളത്തെ മുതലാളിയാവാം. ആശയം മാത്രം കയ്യിലുണ്ടെങ്കില്‍ ഒരു സംരംഭകനാകാവുന്ന ബിസിനസ് സാമൂഹ്യ വ്യവസ്ഥയോ സംസ്‌കാരമോ വ്യാപകമായി ഉടലെടുത്തു കഴിഞ്ഞു.

തൊഴിലാളികളേക്കാള്‍ ദരിദ്രനായ മുതലാളി

മുതലാളി ധനികനും തൊഴിലാളി ദരിദ്രനും എന്ന വ്യവസ്ഥിതി ഇന്ന് സാര്‍വത്രികമായ ഒന്നല്ല. സംരംഭങ്ങള്‍ നടത്തുന്ന മിക്ക മുതലാളികളും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളേക്കാള്‍ സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. ഉള്ളതെല്ലാം തടുത്തു കൂട്ടിയും പോരാത്തത് കടം വാങ്ങിയും സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ മുതലാളി എന്ന വിശേഷണത്തിന്റെ ഭാരം ചുമക്കുന്നവരും മിക്കപ്പോഴും തൊഴിലാളികളേക്കാള്‍ ദരിദ്രരുമാകുന്നു.

എത്രപേര്‍ നിലനില്‍ക്കും?

വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും ഈ പ്രക്രിയ ആവര്‍ത്തിക്കും. സംരംഭം നടത്തുന്ന വ്യക്തിയുടെ ജീവിതം മാത്രമല്ല സമൂഹത്തിന്റെ പൊതു അവസ്ഥയെക്കൂടി ഇത് ബാധിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ഒരു ദിനം പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നു. അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് പോകുന്നു. ഉടനെ ഒരു ജോലി ലഭ്യമാകുക എളുപ്പമല്ല. മുതലാളിയും തൊഴിലാളികളും ഒരുമിച്ച് ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുന്നു.

തൊഴിലിടങ്ങള്‍ മാറുവാന്‍ തുടങ്ങുന്നു

ഒഴിവാക്കുവാനാകാത്ത ചില മാറ്റങ്ങള്‍ തൊഴിലിടങ്ങളില്‍ വന്നു ചേരും. സംരംഭങ്ങള്‍ പുതിയൊരു സംസ്‌കാരം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവേണ്ടി വരും. തൊഴിലുകള്‍ പുനര്‍നിര്‍വ്വചിക്കപ്പെടും. തൊഴിലാളികളുടെ നിപുണതകളില്‍ കാലാനുസൃതമായ ദ്രുത മാറ്റങ്ങള്‍ ആവശ്യമായി വരും. ഇന്നലത്തെ തൊഴില്‍ അതുപോലെ, അതേ ഫലം ലഭ്യമാകുന്ന രീതിയില്‍ തുടരാന്‍ കഴിയാതെ വരാം.

കൂടുതല്‍ തൊഴിലാളികള്‍ എന്ന റിസ്‌ക് ഇനിയുള്ള കാലത്ത് സംരംഭകര്‍ എടുക്കുവാന്‍ തയ്യാറാകില്ല. കൃത്യമായ വലുപ്പത്തില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുവാനായിരിക്കും അവര്‍ ശ്രമിക്കുക. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കുവാന്‍ സാദ്ധ്യമായ എല്ലാ നടപടികളും അവര്‍ സ്വീകരിക്കും. തൊഴിലാളികളുടെ അദ്ധ്വാനം കൃത്യമായ ഫലം നല്‍കുന്നുണ്ടോ എന്നത് സൂക്ഷ്മമായ വിശകലനത്തിലൂടെ കടന്നു പോകും. ഒരു ജോലിയും ശാശ്വതമായ സുരക്ഷിത മണ്ഡലമാകും എന്ന് വിശ്വസിക്കുവാന്‍ സാധിക്കുകയില്ല.

പല ജോലികള്‍ ചെയ്യുവാന്‍ കഴിവുള്ള ഒരാള്‍

കൃത്യമായ വലുപ്പത്തില്‍ സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സംരംഭകര്‍ സ്വീകരിക്കുവാന്‍ പോകുന്ന ഒരു മാര്‍ഗ്ഗം പല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തികളെ നിയമിക്കുക എന്നതായിരിക്കും. ഇന്നും ഇത് ഫലപ്രദമായി നടപ്പിലാക്കുന്ന സംരംഭങ്ങളുണ്ട്. ഈ സംസ്‌കാരം വ്യാപകമാകും. മുന്‍പ് ഇതില്‍ വിശ്വസിക്കാതിരുന്ന സംരംഭകര്‍ കൂടി ഇതിന്റെ ആവശ്യകതയിലേക്ക് എത്തപ്പെടും.

തൊഴിലാളികള്‍ക്ക് തങ്ങളുടെ നിപുണതകളില്‍ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവരും. പല ജോലികള്‍ ഒരേസമയം നിര്‍വ്വഹിക്കുവാന്‍ സ്വയം പ്രാപ്തരാകേണ്ടത് അത്യാവശ്യമായി മാറും. സംരംഭത്തിന്റെ നിലനില്പ്പ് തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുന്ന ഒരവസരം കൂടിയാണിത്.

യന്ത്രവത്ക്കരണവും സാങ്കേതിക വിപ്ലവവും

സാമൂഹിക അകലപാലനവും ശുചിത്വവും നിര്‍ബന്ധിതവും അവഗണിക്കാനാകാത്ത ആവശ്യകതയുമൊക്കെയാകുമ്പോള്‍ ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുവാന്‍ ബിസിനസിനെ സജ്ജമാക്കേണ്ട ചുമതല സംരംഭകര്‍ക്കുണ്ട്. കഴിയാവുന്ന പരമാവധി മേഖലകളില്‍ യന്ത്രവത്കരണവും വിവര സാങ്കേതികവിദ്യയുടെ ഉപയോഗവും ഒഴിച്ചുകൂടാന്‍ കഴിയാതെ വരും. ഇത് നിര്‍ബന്ധിതമായ ഒരു അവസ്ഥയാണ്. ഇതിന് പുറം തിരിഞ്ഞു നില്ക്കാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പോലുമാവില്ല.

സംരംഭങ്ങളിലെ നവീനങ്ങളായ ഇത്തരം മാറ്റങ്ങള്‍ ജോലിയുടെ സ്വഭാവത്തെ പുനര്‍നിര്‍വ്വചിക്കും. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ ദിനവും ഓഫീസില്‍ എത്തേണ്ട ആവശ്യം വരുന്നില്ല. എല്പ്പിക്കുന്ന ജോലികളില്‍ കൃത്യമായ ഫലം ഉറപ്പു വരുത്തണം എന്ന് മാത്രം. WORK FROM HOME ഒരു സംസ്‌കാരമാകും. കൂടുതല്‍ സാങ്കേതിക അറിവുകള്‍ ആവശ്യമുള്ള ജോലി സാദ്ധ്യതകള്‍ ഉടലെടുക്കും.

തൊഴിലാളിയെ നിരന്തരം വീക്ഷിക്കുവാനും നിര്‍ദ്ദേശങ്ങള്‍ തരുവാനും നാളെ ഒരു മേലധികാരി ഉണ്ടാകണമെന്നില്ല. സാങ്കേതിക വിദ്യയുടെ തുളച്ചുകയറല്‍ ഇത്തരം ചില ആവശ്യങ്ങളെ ഇല്ലാതെയാക്കും. തൊഴിലാളി എന്ത് ചെയ്യുന്നുവെന്നും അതിന്റെ ഫലം എന്താണ് എന്നും യന്ത്രങ്ങള്‍ രേഖപ്പെടുത്തും. ജോലി സംരക്ഷിക്കേണ്ട ബാധ്യത തൊഴിലാളിക്കാവുമ്പോള്‍ പരമാവധി ഫലം നല്‍കാന്‍ തൊഴിലാളി ശ്രമിക്കും. ഒരു ജോലിയും ശാശ്വതമാകില്ല. ഒരു ജോലി ഇട്ടെറിഞ്ഞു പോയി മറ്റൊരു ജോലി തേടി കണ്ടെത്തുകയും എളുപ്പമാവില്ല.

തൊഴില്‍ സംസ്‌കാരത്തിലും മാറ്റം വരും

നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍ വലിയൊരു മാറ്റം ആവശ്യമാണ്. തൊഴിലിനാവശ്യമായ നിപുണതകള്‍ നേടുക മുന്‍ഗണനയിലേക്ക് വരേണ്ടതുണ്ട്. ജോലി എങ്ങിനെ ചെയ്യുക എന്നതിനേക്കാള്‍ അതിന്റെ ഫലം ഉറപ്പു വരുത്തുക എന്നതാണ് പ്രാധാന്യം. ഇനിയൊരു കാലം വരെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും വലിയൊരു ഇടിവ് ഉണ്ടാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സംരംഭങ്ങളുടെ നിലനില്‍പ്പിന് ഇത് ചിലപ്പോള്‍ ഒഴിവാക്കുവാന്‍ കഴിയുകയില്ല. സ്വന്തം തൊഴില്‍ നിലനിര്‍ത്തുവാന്‍ സംരംഭവും നിലനില്‍ക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണ്.

ഓഫീസില്‍ എത്തുമ്പോള്‍ മാത്രം ജോലി എന്ന ശീലവും മാറുകയാണ്. വീടും ഓഫീസായി രൂപാന്തരത്വം പ്രാപിക്കും. ഇത് തുടര്‍ന്നുപോന്ന ശീലങ്ങളെ മാറ്റിമറിക്കും. വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യപ്പെടേണ്ട അവസ്ഥയില്‍ സമയശീലങ്ങളില്‍ വ്യത്യാസം വരും. സ്ഥിരശമ്പളം എന്ന വ്യവസ്ഥിതി ചിലപ്പോള്‍ മാറാം ഓരോ വ്യക്തിയുടേയും പ്രകടനത്തിനനുസരിച്ചു മാറുന്ന അസ്ഥിരമായ ഒരു ശമ്പളവ്യവസ്ഥ രൂപപ്പെടാം.

സ്ഥിരമായി ഒരേ സംരംഭത്തില്‍ ജോലി എന്ന കാഴ്ചപ്പാടും മാറി GIG ECONOMY കൂടുതല്‍ ശക്തി പ്രാപിക്കാം. തങ്ങളുടെ നിപുണതകള്‍ക്കനുസരിച്ചുള്ള നിശ്ചിത കാലത്തേക്കുള്ള പ്രൊജക്റ്റുകള്‍ സ്വീകരിക്കുകയും ചെയ്തു നല്‍കുകയും ചെയ്യുന്ന വ്യാപകമായ സംസ്‌കാരം ഉടലെടുക്കാം. ഇങ്ങനെ സ്വതന്ത്ര ജോലികള്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണം സമീപ ഭാവിയില്‍ കുതിച്ചുയരാം. തൊഴിലാളികളെ സ്ഥിരമായി നിയമിച്ച് കൂടുതല്‍ ചിലവുകള്‍ ഉണ്ടാക്കേണ്ട എന്ന് തീരുമാനിക്കുന്ന സംരംഭങ്ങള്‍ ഏകഏ ഋഇഛചഛങഥക്ക് കരുത്തു പകരും.

സംരംഭങ്ങള്‍ നിലനില്‍ക്കട്ടെ

എല്ലാ മാറ്റങ്ങളും നന്മയിലേക്കാവട്ടെ എന്ന് പ്രത്യാശിക്കാം. ഈ സമയത്ത് നിലനില്‍പ്പ് മാത്രമാണ് പ്രധാനം. അതിനപ്പുറം ചിന്തിക്കാവുന്ന ഒരു സമയം എത്താന്‍ കുറച്ചു കാലം കൂടി കഴിയണം. എല്ലാവരും കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംരംഭങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. ഒരുമിച്ചു നില്‍ക്കുകയും നേടുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health6 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion7 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending