National
മോദി വീണ്ടും ഭരണത്തിലേറണം: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തി മോദിയെന്നും നാരായണമൂര്‍ത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഇന്‍ഫോസിസ് സഹസ്ഥാപകനും നിക്ഷേപകനുമായ എന്‍ ആര് നാരായണമൂര്‍ത്തി. ഇന്ത്യക്ക് വേണ്ടത് തുടര്‍ഭരണമാണെന്നും മോദി വീണ്ടും അധികാരത്തിലേറണമെന്നും നാരായണമൂര്‍ത്തി പറഞ്ഞു. ചരക്കുസേവനനികുതി നികുതി പോലുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പാക്കിയതിനും മൂര്‍ത്തി മോദിയെ അഭിനന്ദിച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തി മോദിയാണെന്നും നാരായണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര തലത്തില്‍ അഴിമതി കുറയ്ക്കാന്‍ നരേന്ദ്ര മോദിയും സംഘവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ പറഞ്ഞു.
സാമ്പത്തിക പുരോഗതിയിലധിഷ്ഠിതമായ സര്‍ക്കാരിനെയാണ് മോദി നയിക്കുന്നത്. പദ്ധതികള്‍ അടിസ്ഥാനതലത്തില്‍ നടപ്പാക്കേണ്ടത് ബ്യൂറോക്രാറ്റുകളാണ്. സാമ്പത്തിക വളര്‍ച്ചയിലും അച്ചടക്കത്തിലും ശ്രദ്ധയൂന്നിയുള്ള ഒരു പ്രധാനമാന്ത്രിയുണ്ടെന്നത് നല്ല കാര്യമാണ്. തുടര്‍ഭരണമാണ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നല്ലത്-ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ നാരായണ മൂര്‍ത്തി പറഞ്ഞു.
National
അഗ്നിയുഗത്തിലെ പോരാളി; 18ാം വയസില്‍ തൂക്കിലേറിയ ഖുദിറാമിന്റെ കഥ
മഹര്‍ഷി അരവിന്ദന്റെയും സിസ്റ്റര്‍ നിവേദിതയുടെയും സചീന്ദ്രനാഥ ബോസിന്റെയുമെല്ലാം ദേശീയ ചിന്താധാരകളാണ് ഖുദിറാമിലെ ദേശസ്നേഹിയെ ഉണര്‍ത്തിയത്

മഹര്‍ഷി അരവിന്ദന്റെയും സിസ്റ്റര്‍ നിവേദിതയുടെയും സചീന്ദ്രനാഥ ബോസിന്റെയുമെല്ലാം ദേശീയ ചിന്താധാരകളാണ് ഖുദിറാമിലെ ദേശസ്നേഹിയെ ഉണര്‍ത്തിയത്
ഭാരത സ്വാതന്ത്ര്യസമരത്തിലെ അഗ്നിയുഗത്തിന് തിരികൊളുത്തിയ യുവ വിപ്ലവകാരിയായിരുന്നു ഖുദിറാം ബോസ്. കയ്യില്‍ ഭഗവത് ഗീതയും ചുണ്ടില്‍ വന്ദേമാതരമന്ത്രവുമായി ഭാരതത്തിനുവേണ്ടി 18ാംവയസ്സില്‍ അവന് പുഞ്ചിരിയോടെ തൂക്കുമരത്തിലേക്ക് നടന്നുകയറി. ഇന്ന് (ഡിസംബര്‍ 3 )വംഗാനടിന്റെ ധീരപുത്രനായ ഖുദിറാം ബോസിന്റെ 130ാമത് ജന്മദിനമാണ്.
1908 ഓഗസ്റ്റ് 11നായിരുന്നു ബംഗാളിന്റെ വിപ്ലവകാരി തൂക്കിലേറ്റപ്പെട്ടത്. അന്നവന് പ്രായം 18 വയസ്. എന്തിനാണ് ഇത്ര ഇളം പ്രായത്തില്‍ ഖുദിറാം ബോസ് സ്വജീവന്‍ രാഷ്ട്രത്തിനായി ഹോമിച്ചത്. ചോരത്തിളപ്പിലുള്ള വെറുമൊരു സാഹസം മാത്രമായിരുന്നില്ല അത്. മറിച്ച് തന്റെ സഹജീവികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു ഖുദിറാമിനെ വിപ്ലവകാരിയാക്കിയത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ ബോംബെറിയാന്‍ അവനെ പ്രേരിപ്പിച്ചത് വൈദേശിക അധിനിവേശത്താല്‍ ഭാരതം ചങ്ങലകള്‍ക്കുള്ളില്‍ കിടന്ന് വീര്‍പ്പ് മുട്ടുകയാണെന്ന ഉറച്ച ബോധ്യമായിരുന്നു. അധിനിവേശ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ കയ്യില്‍ ആയുധമെടുത്ത് പോരാടാനാണ് ഖുദിറാം ബോസ് തീരുമാനിച്ചത്.
അരവിന്ദനും സിസ്റ്റര്‍ നിവേദിതയും പ്രചോദനം
1889 ഡിസംബര്‍ മൂന്നിന് ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയില്‍ ഹബീപൂര്‍ ഗ്രാമത്തിലായിരുന്നു ഖുദിറാം ബോസ് ജനിച്ചത്. മഹര്‍ഷി അരവിന്ദന്റെയും സിസ്റ്റര്‍ നിവേദിതയുടെയും സചീന്ദ്രനാഥ ബോസിന്റെയുമെല്ലാം ദേശീയ ചിന്താധാരകളാണ് ഖുദിറാമിലെ ദേശസ്നേഹിയെ ഉണര്‍ത്തിയത്.
സനതാന ധര്‍മത്തിലധിഷ്ഠിതമായ ദേശീയതയെക്കുറിച്ചുള്ള സിസ്റ്റര്‍ നിവേദിതയുടെ പ്രഭാഷണങ്ങളാണ് അവന്റെ നിയോഗം മാറ്റിയത്. മാതൃഭൂമിയുടെ മോചനത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ഖുദിറാം എത്തിയത് യുഗാന്തര്‍ എന്ന തീപ്പൊരി പ്രസ്ഥാനത്തിലാണ്. അവിടെനിന്നാണ് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമാനതകളില്ലാത്ത സമരത്തിന് ഖുദിറാം തന്റെ മുഴുവന്‍ ഊര്‍ജ്ജവും ചെലവഴിക്കാന്‍ തീരുമാനിച്ചത്.
ടീനേജില്‍ തന്നെ ബോംബുണ്ടാക്കാനുള്ള വിദ്യകള്‍ ഖുദിറാം സ്വായത്തമാക്കി. 1908 ഏപ്രില്‍ 30നായിരുന്നു അവന്റെ വിധി നിര്‍ണയിച്ച ആ സംഭവം അരങ്ങേറിയത്. പ്രഫുല്ല ചൗക്കിയെന്ന വിപ്ലവകാരിയുമൊത്ത് ഖുദിറാം ബോസ് മുസാഫര്‍പൂര്‍ മജിസ്ട്രേറ്റായ കിംഗ്സ്ഫോഡിനെ കൊല്ലാന്‍ തീരുമാനമെടുക്കുന്നു.
ഇന്ത്യക്കാര്‍ക്കെതിരെയുള്ള മനുഷ്യത്വരഹിത നടപടികളിലൂടെ കുപ്രസിദ്ധനായ ഭരണാധികാരിയായിരുന്നു കിംഗ്സ്ഫോഡ്.
കിംഗ്സ്ഫോഡിന്റെ വാഹനത്തിന് നേരെ അവര്‍ ബോംബെറിഞ്ഞു. എന്നാല്‍ വാഹനത്തില്‍ കിംഗ്സ്ഫോഡ് ഉണ്ടായിരുന്നില്ല. ബാരിസ്റ്റര്‍ പ്രിംഗിള്‍ കെന്നഡിയുടെ ഭാര്യയും മകളുമായിരുന്നു പകരമുണ്ടായിരുന്നത്. ഇരുവരും സ്ഫോടനത്തില്‍ മരിച്ചു.
1908ന് മേയ് 21ന് തുടങ്ങിയ ചരിത്രപരമായ വിചാരണയ്ക്കൊടുവില് ഖുദിറാമിന് തൂക്കുകയറായിരുന്നു ബ്രിട്ടീഷ് കോടതി വിധിച്ചത്. 1908 ഓഗസ്റ്റ് 11ന് ഖുദിറാമിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. എന്നാല്‍ ആയിരക്കണക്കിന് യുവവിപ്ലവകാരികള്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടന്‍ പ്രചോദനമേകി ഖുദിറാമിന്റെ ജീവിതം.
National
ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെന്ന് ആപ്പ്
2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 60 എണ്ണത്തിലും ജയിച്ചത് ആം ആദ്മി പാര്‍ട്ടിയാണ്

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 60 എണ്ണത്തിലും ജയിച്ചത് ആം ആദ്മി പാര്‍ട്ടിയാണ്
രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരം ആം ആദ്മി പാര്‍ട്ടി (എഎപി)യും ബിജെപിയും തമ്മിലായിരിക്കുമെന്നും കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെന്നും സഞ്ജയ് സിംഗ്. ഹരിയാനയിലേത് പോലെയല്ല ഡെല്‍ഹിയിലെ അവസ്ഥയെന്നും ഇവിടെ കോണ്‍ഗ്രസ് മല്സരത്തിലേയില്ലെന്നും എഎപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ സിംഗ് പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതിനെ തള്ളിക്കളയുകയാണ് എഎപി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 60 എണ്ണത്തിലും ജയിച്ചത് ആം ആദ്മി പാര്‍ട്ടിയാണ്. ശേഷിക്കുന്നവയില്‍ ബിജെപിയും വിജയിച്ചു.
ഡെല്‍ഹിയിലെ ജനങ്ങള്‍ എഎപി ഭരണം അനുഭവിച്ചറിഞ്ഞതാണ്. അവര്‍ അതില്‍ സംതൃപ്തരാണ്. അതിനാല്‍ തന്നെ ഇത്തവണയും അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും-സഞ്ജയ് സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് എഎപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കാനുള്ള സാധ്യതകളും അദ്ദേഹം തള്ളിക്കളഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യസാധ്യതകള്‍ ചര്‍ച്ചയായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.
Entertainment
രാജ്യത്തെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റിന് ഡിസൈന്‍ വീക്ക് ആതിഥ്യമരുളും
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഡിസംബര്‍ 14 നാണ് മേക്കര്‍ ഫെസ്റ്റ് നടക്കുന്നത്.

കൊച്ചി: കേരളത്തിന്റെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ-സാങ്കേതികവിദ്യയിലെ രൂപകല്‍പ്പനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുവ സംരംഭകരും നവീന ആശയദാതാക്കളും ഒത്തു ചേരുന്ന രാജ്യത്തെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റിന് കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടി ആതിഥ്യമരുളും.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഡിസംബര്‍ 14 നാണ് മേക്കര്‍ ഫെസ്റ്റ് നടക്കുന്നത്. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് കൊച്ചി ഡിസൈന്‍ വീക്ക്. പ്രശസ്തമായ മോട്ട്വാനി ജഡേജ ഫൗണ്ടേഷനാണ് മേക്കര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യുവാക്കളിലും വിദ്യാര്‍ത്ഥികളിലും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ലക്ഷ്യം വച്ചുള്ളതാണ് ഈ മേള.
സംസ്ഥാനത്തിനുവേണ്ട നിര്‍മാണ സാങ്കേതികവിദ്യയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയാണ് ഡിസൈന്‍ വീക്കില്‍ ഉദ്ദേശിക്കുന്നത്.
അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്പരം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തുന്ന മേക്കര്‍ ഫെസ്റ്റില്‍ ആശയദാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, കലാകാര?ാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ആശയം, മാതൃക, സംരംഭം എന്നിവ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാബ് ലാബുകളും അടല്‍ ഇനോവേഷന്‍ ലാബുകളും പ്രവര്‍ത്തിക്കുന്ന കേരളത്തിന് ഏറ്റവും വലിയ പ്രോത്സാഹനമാകും മേക്കര്‍ ഫെസ്റ്റെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ പറഞ്ഞു.
മേളയില്‍ പ്രവൃത്തി പരിചയം, ആളില്ലാവിമാനം പറത്തല്‍ മത്സരങ്ങള്‍, മാതൃകാ വീട് നിര്‍മ്മാണം തുടങ്ങിയ തത്സമയ പ്രതിഷ്ഠാപനങ്ങളുമുണ്ടാകുമെന്ന് കൊച്ചി ഡിസൈന്‍ വീക്കിന്റെ സ്പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന് പറഞ്ഞു.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് വേേു://ാമസലൃളലേെസലൃമഹമ.രീാ/ എന്ന വെബ്സൈറ്റിലോ ാമസലൃളലേെസലൃമഹമ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമെ തങ്ങളുടെ ഉത്പന്നങ്ങളും മാതൃകകളും മേക്കര്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.
-
Life2 weeks ago
ഒന്നും രണ്ടുമല്ല, മാലതി ടീച്ചർ ശബരിമല ചവിട്ടിയത് 18 തവണ!
-
Business4 days ago
കിടിലന്‍ കച്ചോടം, 1 വര്‍ഷത്തിനുള്ളില്‍ നേടിയത് 400 കോടി വരുമാനം
-
Business2 days ago
അന്ന് 60 ഡോളര്‍ ഇല്ല, ഇന്ന് ലോകം ഭരിക്കുന്ന ആല്‍ഫബെറ്റ് സിഇഒ
-
Life1 week ago
അരുണ്‍ കുമാറിന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു
-
Business1 week ago
കടബാധ്യതയകറ്റിയ താറാവ്; സന്തോഷത്തിൽ കണ്ണ് നിറഞ്ഞ രാജു
-
Business2 weeks ago
പേടിഎമ്മിന്റെ മൂല്യം 1 ലക്ഷം കോടി രൂപ കവിഞ്ഞു!
-
Business3 days ago
ശ്രുതി ഷിബുലാലിന്റെ ഒ ബൈ താമര തിരുവനന്തപുരത്ത് തുറന്നു
-
Business4 days ago
കേരളം ഇതുവരെ കാണാത്ത മിന്നല്‍ പിണര്‍ പോലെയുള്ള യാത്രാനുഭവം