Sport
കബഡിയിലും കൈവച്ച് എം എസ് ധോണി!
പ്രോ കബഡി ലീഗിന്റെ ഭാഗമായാണ് ക്രിക്കറ്റിലെ സൂപ്പര്‍ താരം കളി ഒന്ന് മാറ്റിപ്പിടിച്ചത്

പ്രോ കബഡി ലീഗിന്റെ ഭാഗമായാണ് ക്രിക്കറ്റിലെ സൂപ്പര്‍ താരം കളി ഒന്ന് മാറ്റിപ്പിടിച്ചത്
ടീം ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി കബഡിയും ഒരു കൈ നോക്കി. ക്രിക്കറ്റില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത താരം പ്രോ കബഡി ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഷൂട്ടിംഗിനാണ് കബഡി കളിച്ചത്. പരസ്യചിത്രത്തിനായി ധോണി കബഡി കളിക്കുന്ന ഫോട്ടോ റിതി സ്പോര്‍ട്സ് മാനേജ്മെന്റാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ധോണി മികച്ചൊരു കബഡി താരം ആകുമായിരുന്നുവെന്ന് നേരത്തെ സച്ചിന് അഭിപ്രയാപ്പെട്ടിരുന്നു. കബഡിയില്‍ നല്ല ഡിഫന്ഡറാകാനുള്ള കെല്‍പ്പ് ധോണിക്കുണ്ടെന്നും സച്ചിന് പറഞ്ഞിരുന്നു.
പ്രോ കബഡി ലീഗ് ഫ്രാഞ്ചൈസിയായ തമിഴ് തലൈവാസിന്റെ സഹഉടമയാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍. ധോണിയുടെ കബഡി ചിത്രങ്ങള്‍ എന്തായാലും ട്വിറ്ററില്‍ വൈറലാകുകയാണ്.
Sport
ടി20യില്‍ ഇന്ത്യയെ തൂത്തെറിഞ്ഞ് കിവീസ്
സമഗ്രമായിരുന്നു കിവീസിന്റെ വിജയം. ഇന്ത്യ എല്ലാ തലത്തിലും പരാജയപ്പെട്ടു

ടി20 മല്‍സരങ്ങളില്‍ ഇന്ത്യയുടെ ഭീകരതോല്വികളിലൊന്നാണ് കിവീസ് സമ്മാനിച്ചിരിക്കുന്നത്. സീരിസിലെ ആദ്യമല്‍സരത്തില്‍ 80 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കിവീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന മികച്ച നിലയിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ടിം സീഫെര്‍ട്ട് 43 പന്തില്‍ നിന്ന് 84 റണ്‍സെടുത്തു.
ഇന്ത്യ 19.2 ഓവര്‍ ബാറ്റ് ചെയ്തു നേടിയത് 139 റണ്‍സ്. വലിയ പ്രകടനം നടത്താതെയാണ് എല്ലാവരും പുറത്തായത്. ശിഖര്‍ ധവാന് 29 റണ്‍സെടുത്തു. ധോണി 39 റണ്‍സും. കിവീസിനായി സൗത്തി 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
Sport
ഗൗതം ഗംഭീറിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി മോദി
ഇന്ത്യന്‍ ക്രിക്കറ്റിനും സമൂഹത്തിനും ഗംഭീര്‍ നല്കിയ സംഭാവനകളെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദി

ഇന്ത്യന്‍ ക്രിക്കറ്റിനും സമൂഹത്തിനും ഗംഭീര്‍ നല്കിയ സംഭാവനകളെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദി
അടുത്തിടെ വിരമിച്ച പ്രമുഖ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ആവോളം പ്രശംസ ചൊരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിക്കറ്റിനും പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റം കൊണ്ടുവരുന്നതിനും ഗംഭീര്‍ നല്കിയ സംഭാവനകളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.
2007ലെ ഐസിസി വേള്‍ഡ് ട്വന്റി20 ടൂര്‍ണമെന്റിലും 2011ലെ ഐസിസി വേള്‍ഡ് കപ്പിലും ഗംഭീര്‍ രാജ്യത്തിനായി പുറത്തെടുത്ത പ്രകടനത്തെ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഗംഭീറിന് പ്രധാനമന്ത്രി എഴുതിയ കത്തിലാണ് പ്രശംസ ചൊരിഞ്ഞിരിക്കുന്നത്. കത്ത് ഗംഭീര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
എന്നും ഓര്‍ത്ത് വെക്കാവുന്ന നിരവധി പ്രകടനങ്ങള്‍ പുറത്തെടുത്തതിന് ഭാരതം എന്നും ഗംഭീറിനോട് കടപ്പെട്ടിരിക്കുമെന്നും മോദി കത്തില്‍ പറയുന്നു. നല്ല വാക്കുകള്‍ക്ക് നന്ദിയെന്ന് പറഞ്ഞായിരുന്നു ഗംഭീറിന്റെ മറുപടി. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേശീയത പ്രകടമാക്കുന്ന തുറന്ന നിലപാടുകളായിരുന്നു ഗംഭീര്‍ സ്വീകരിച്ചിരുന്നത്.
58 ടെസ്റ്റുകളില്‍ നിന്നായി 41.95 ശരാശരിയില്‍ 4154 റണ്‍സാണ് ഗംഭീര്‍ നേടിയത്. 147 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 5238 റണ്‍സും 37 ടി20 മല്‍സരങ്ങളില്‍ നിന്ന് 932 റണ്‍സും അദ്ദേഹം നേടി.
Sport
അഡിഡാസിന്റെ ആല്‍ഫാഎഡ്ജ് 4ഡി ഷൂ വിപണിയില്‍; വില 27,999 രൂപ
ഓട്ടക്കാര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമായി അഡിഡാസിന്റെ ഏറ്റവും നൂതനമായ കണ്ടുപിടുത്തമാണ് 4ഡി മിഡ്സോള്‍

ഓട്ടക്കാര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമായി അഡിഡാസിന്റെ ഏറ്റവും നൂതനമായ കണ്ടുപിടുത്തമാണ് 4ഡി മിഡ്സോള്‍
ലോകത്തെ പ്രമുഖ സ്പോര്‍ട്സ് ഉല്പന്ന നിര്‍മാതാക്കളായ അഡിഡാസിന്റെ ഏറ്റവും പുതിയ സ്പോര്‍ട്സ് ഷൂ ആല്‍ഫാഎഡ്ജ് 4ഡി ആഗോള വിപണിയിലെത്തി. 4ഡി മിഡ്സോളുമായി എത്തുന്ന ആദ്യ ഷൂവാണ് അഡിഡാസിന്റെ ആല്‍ഫാഎഡ്ജ് 4ഡി. ഓട്ടക്കാര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമായി അഡിഡാസിന്റെ ഏറ്റവും നൂതനമായ കണ്ടുപിടുത്തമാണ് 4ഡി മിഡ്സോള്‍.
ഇത് ഷൂവിനകത്ത് ആവശ്യത്തിന് കാറ്റോട്ടമുണ്ടാകാന് സഹായകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏത് പ്രതലത്തിലും മികച്ച ഗ്രിപ്പ് നല്കുന്ന കോണ്ടിനന്റല് റബ്ബറാണ് പുറം സോളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോര്ജ്ഫൈബര് സാങ്കേതികവിദ്യ ഉപയോഗിച്ച് നെയ്ത വെള്ള നിറത്തിലുള്ള പ്രൈംനിറ്റ് മുകള്ഭാഗം നടക്കുമ്പോഴും ഓടുമ്പോഴും കാലിന് സുഖം നല്‍കുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യയിലെ തെരഞ്ഞെടുത്ത അഡിഡാസ് ഷോറൂമുകളിലും അഡിഡാസ് ഇന്ത്യ ഇ-സ്റ്റോറിലും ലഭ്യമാകുന്ന ആല്‍ഫാഎഡ്ജ് 4ഡിയുടെ വില 27,999 രൂപയാണ്.
-
Business5 days ago
27ാം വയസില്‍ 7,000 കോടി രൂപയുടെ സംരംഭം കെട്ടിപ്പടുത്ത മിടുക്കി
-
Business2 weeks ago
25 കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന 95 കാരൻ സിഇഒ
-
Auto6 days ago
ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍
-
Business5 days ago
ആട് വളർത്തൽ; വരുമാനം നൽകുന്ന മികച്ച ഇനങ്ങളെ പരിചയപ്പെടാം
-
Auto1 week ago
ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്കൂട്ടര്‍!
-
Uncategorized4 days ago
ആക്രി കച്ചവടത്തിലൂടെ കോഴിക്കോട് സ്വദേശി ജാബിർ സമ്പാദിക്കുന്നത് പ്രതിവർഷം 3 കോടി രൂപ
-
Business6 days ago
കേരളത്തില്‍ കെട്ടിട നിര്‍മ്മാണാനുമതി 30 ദിവസത്തിനുള്ളില്‍: വ്യവസായ മന്ത്രി
-
Business3 days ago
ഫേസ്ബുക്ക് വഴി വിപണി പിടിക്കുന്ന കലവറ അച്ചാറുകൾ ; വ്യത്യസ്തം ശ്രീലക്ഷ്മിയുടെ മാർക്കറ്റിങ്