Connect with us

Viral

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Published

on

പണ്ട് ബാറുകളിലും കഫെകളിലും പാട്ട് പാടി നടന്നായിരുന്നു ഡെല്‍ഹിയിലെ ബുവന്‍ ബാം എന്ന പയ്യന്‍ വരുമാനം കണ്ടെത്തിയിരുന്നത്. ഇന്നാണെങ്കില്‍ യൂട്യൂബില്‍ നിന്നുനേടുന്ന കാശിന് കയ്യും കണക്കുമില്ല. 10 ദശലക്ഷം വരിക്കാരെ യൂട്യൂബില്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് ഈ 23കാരന്‍ പയ്യന്‍. അസാമാന്യം എന്നേ പറയേണ്ടൂ ഈ യുവാവിന്റെ യൂട്യൂബ് വിജയകഥ.

റെസ്റ്ററന്റുകളിലും മറ്റും പരിപാടി നടത്തുന്ന തന്റെ വിഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ശീലമുണ്ടായിരുന്നു ബുവന്. എന്നാല്‍ ഒരു സുഹൃത്ത് യൂട്യൂബില്‍ കൂടി ഷെയര്‍ ചെയ്തൂടെ വിഡിയോകള്‍ എന്ന് ചോദിച്ചു. അങ്ങനെയാണ് യു ട്യൂബിലേക്കുള്ള ചുവടുമാറ്റം. ആദ്യത്തെ വിഡിയോക്ക് കേവലം 20 വ്യൂസ് മാത്രമേ ലഭിച്ചുള്ളൂ.

2015 മേയ് മാസത്തിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കശ്മീര്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഒരു ടിവി റിപ്പോര്‍ട്ടറുടെ യുക്തിയില്ലാത്ത ചോദ്യത്തെ പരിഹസിച്ചുകൊണ്ട് ഒരു സറ്റെയര്‍ വിഡിയോ ചെയ്തു. അതാണ് വൈറലായത്, വഴിത്തിരിവും. പെട്ടെന്ന് തന്നെ 15,000ത്തിലധികം വ്യൂസ് വിഡിയോക്ക് കിട്ടി.

പിന്നീട് തുടര്‍ച്ചയായി വിഡിയോകള്‍ അപ് ലോഡ് ചെയ്തു ബിബി. ചാനലിന് പേരുമിട്ടു ബിബി കി വൈന്‍സ്. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ദശലക്ഷം വരിക്കാരെ യൂട്യൂബിലൂടെ നേടി ചരിത്രം കുറിച്ചു ബുവന്‍. 2016ല്‍ ദി വൈറല്‍ ഫീവര്‍ പ്ലാറ്റ്‌ഫോമുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്തു ബിബി.

സോളില്‍ നടന്ന വെബ്ടിവി ഏഷ്യ അവാര്‍ഡ് പരിപാടിയില്‍ ഇന്ത്യയിലെ ഏറ്റവും ജനകീയ യൂട്യൂബ് ചാനലിനുള്ള അവാര്‍ഡ് ബിബി കി വൈന്‍സ് നേടി. സറ്റയറിന് പുറമെ മ്യൂസിക് വിഡിയോസും ബിബി പുറത്തിറങ്ങുന്നു ഇപ്പോള്‍. സംഗതി എന്തായാലും വമ്പന്‍ ക്ലിക്കായെന്ന് പറഞ്ഞാല്‍ മതിയല്ലോ.

(ഫോട്ടോയ്ക്ക് കടപ്പാട്/ബിബി കി വൈന്‍സ് ഫേസ്ബുക്ക് പേജ്)

Advertisement

Business

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Published

on

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ലോക തൊഴിലാളി ദിനത്തില്‍ ഇന്ത്യയിലെ പ്രമുഖ സംരംഭകനും ടാറ്റ ഗ്രൂപ്പ് സാരഥിയുമായ രത്തന്‍ ടാറ്റയുടെ പേരിലുള്ള ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രം വൈറലാകുകയാണ്. തൊഴിലാളികള്‍ക്കായി ഒരു നൂറ്റാണ്ട് മുമ്പ് ടാറ്റ ഗ്രൂപ്പ് ചെയ്ത കാര്യത്തെക്കുറിച്ചാണ് ചിത്രം.

1914ല്‍ ഐസ് ഒരു ആഡംബര വസ്തു ആയിരുന്നു. എന്നാല്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ കടുത്ത വേനല്‍ ചൂട് ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റിലെ തൊഴിലാളികളെ കുറച്ചൊന്നുമല്ല കുഴക്കിയിരുന്നത്. ഈ ചൂടിനെ തോല്‍പ്പിക്കാന്‍ ഐസ് ആന്‍ഡ് സോഡ മെഷീന്‍ തങ്ങളുടെ സ്റ്റീല്‍ പ്ലാന്റില്‍ സ്ഥാപിച്ച ചിത്രമാണ് രത്തന്‍ ടാറ്റയുടെ പേര് വെച്ചുള്ള എക്കൗണ്ടിലൂടെ പങ്കുവച്ചത്.

ടാറ്റയുടെ തൊഴിലാളികള്‍ക്കായാണ് ഐസ്, സോഡ മെഷീന്‍ സ്ഥാപിച്ചതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഡോ, ദിസ് ഈസ് ടാറ്റ എന്നീ ടാഗുകളുടെ അകമ്പടിയോടെയാണ് പോസ്റ്റ്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യത്തെ കുറിച്ചും തൊഴിലാളി സ്‌നേഹത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പോസ്റ്റിന് കമന്റായി വരുന്നത്.

Continue Reading

ELECTION SPECIAL

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Published

on

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യര്‍ത്തിച്ചതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് പ്രമുഖ നടന്‍ ബിജു മേനോന്‍ നേരിട്ടത്. സൈബര്‍ ആക്രമണം നടത്തുന്നവരെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ബിജു മേനോന് പിന്തുണ നല്‍കിയ താരം അഭിപ്രായസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പിനെ കണക്കറ്റ് വിമര്‍ശിക്കുന്നുമുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…

പ്രമുഖ നടന്‍ ബിജു മേനോന്‍ സര്‍ തന്റെ കൂട്ടുകാരനും, സഹപ്രവര്‍ത്തകനുമായ പ്രമുഖ നടനു വേണ്ടി ഇലക്ഷന്‍ കാംപെയ്‌നില്‍ പങ്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചിലര്‍ ചെറുതായ് എതിര്‍ത്തു കമന്റ്‌സ് ഇടുന്നത് ശ്രദ്ധയില് പെട്ടു..

നമ്മള് ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ…
നമ്മള് ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു etc, etc എന്നീ ചിന്തകള് ശരിയാണോ?

കേരള ചരിത്രത്തില് ഇതിനൂ മുമ്പും, ഇപ്പോഴും എത്രയോ താരങ്ങള് പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..
അന്ന് അവരോടൊന്നും കാണിക്കാത്ത ‘അസഹിഷ്ണുത’ ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ… ഇന്ത്യ എന്ന സ്വാതന്ത്ര്യ രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ?

അദ്ദേഹത്തെ എതിര്‍ക്കുന്നവരോട് ഒരു ചോദ്യം …നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ?

ഇതാണോ ആവിഷ്‌കാര സ്വതന്ത്ര്യം ?
ഇതാണോ നമ്പര്‍ വണ്‍ കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത്…സാധാരണ പ്രേക്ഷകര്‍ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത് . പ്രേക്ഷകരെ രസിപ്പിക്കുന്നോടൊത്തോളം കാലം ഒരു നടന്‍/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്‌നവുമില്ല.

ബിജു മേനോന്‍ സര്‍ നിങ്ങളെന്നൂം ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ട്രീയ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം…..ഇപ്പോഴത്തെ ചെറിയ എതിര്‍പ്പ് കാര്യമാക്കേണ്ട…

എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്… അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെ അല്ലേ….
നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്….

ആര്‍ക്കും ഏത് രാഷ്ട്രീയവും തെരെഞ്ഞെടുക്കാം …
ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയുടെയും അതിന്റെ സ്ഥാനാര്‍ത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.

(വാല് കഷ്ണം.. ഞാന്‍ ഇഷ്ടപ്പെടുന്ന പല ഫിലിം, ക്രിക്കറ്റ്, പ്ലെയേഴ്‌സ് എനിക്ക് ഇഷ്ടമില്ലാത്ത പാര്‍ട്ടികളില് പ്രവര്‍ത്തിക്കുന്നു… ഒരല്പം വിഷമം തോന്നിയെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല.. അവരോടുള്ള സ്‌നേഹവും കുറഞ്ഞില്ല.കാരണം ഇന്ത്യ സ്വതന്ത്രമാണ്…
പിന്നെ നമ്മള് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനര്‍ത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവര്‍ക്കും വികാരം, വിചാരം, സംസ്‌കാരം, ചിന്താ ശേഷിയുണ്ട്…)

Continue Reading

Video

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Published

on

അത്യപൂര്‍വ നിമിഷങ്ങള്‍ക്കായിരുന്നു ശനിയാഴ്ച്ച രാഷ്ട്രപതി ഭവന്‍ സാക്ഷ്യം വഹിച്ചത്. പ്രോട്ടോകളുകള്‍ക്കപ്പുറം മാതൃവാല്‍സല്യത്തിന്റെ, കടാക്ഷത്തിന്റെ മൂല്യങ്ങള്‍ പ്രകടമായപ്പോള്‍ എല്ലാവര്‍ക്കും മനസില്‍ അനുഗ്രഹം ചൊരിയാനേ സാധിക്കൂ. 106 വയസുള്ള സാലുമരദ തിമ്മക്കയെന്ന അമ്മ പത്മശ്രീ പുരസ്‌കാരമേറ്റു വാങ്ങിയ ശേഷം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ തലയില്‍ കൈവച്ച് അനുഗ്രഹം ചൊരിഞ്ഞപ്പോള്‍ ഭാരതസംസ്‌കൃതിയുടെ ശ്രേഷ്ഠതയുടെ അപൂര്‍വ നിമിഷങ്ങളിലൊന്നായി മാറി അത്.

വിഡിയോ കാണാം

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 weeks ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 month ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video2 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion3 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment3 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment5 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment6 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral8 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics8 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion10 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business2 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business3 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion6 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion7 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion8 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion8 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion9 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto5 days ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto2 weeks ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Auto4 weeks ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 weeks ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 month ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 month ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto1 month ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto2 months ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto2 months ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto2 months ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Trending