Connect with us

Life

പഠിച്ചു നേടാത്ത ഡോക്റ്ററേറ്റ് വേണ്ടെന്ന് സച്ചിന്‍

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നല്‍കിയ ഓണററി ഡോക്റ്ററേറ്റ് വരെ നിരസിച്ച വ്യക്തിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസം

Published

on

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റി നല്‍കിയ ഓണററി ഡോക്റ്ററേറ്റ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിരസിച്ചു. ധാര്‍മികതയിലൂന്നിയാണ് സച്ചിന്റെ ധീരമായ തീരുമാനം.

ഇത്തരത്തില്‍ ഡോക്റ്ററേറ്റ് സ്വീകരിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് പറഞ്ഞാണ് സച്ചിന്‍ ഇത് നിരസിച്ചത്. നേരത്തെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി നല്‍കിയ ഇത്തരത്തിലുള്ള പുരസ്‌കാരവും സച്ചിന്‍ നിരസിച്ചിരുന്നു.

കഷ്ടപ്പെട്ട് പഠിച്ച് ഡോക്റ്ററേറ്റ് കരസ്ഥമാക്കുന്നതിലാണ് കാര്യമെന്ന് സച്ചിന്റെ വിശ്വാസം. വര്‍ഷങ്ങള്‍ ചെലവഴിച്ച് ഗവേഷണം നടത്തി ബിരുദം നേടുന്നവരോടുള്ള നീതികേടാകും ഇത്തരത്തിലുള്ള ഡോക്റ്ററേറ്റ് സ്വീകരിക്കുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം വിശ്വസിക്കുന്നു.

സച്ചിന്റെ തീരുമാനത്തിന് കൈയ്യടിക്കുകയാണ് ആരാധകര്‍.

Advertisement

Business

മകളുടെ വിവാഹ ചെലവ് 720 കോടി രൂപ; അംബാനി എന്ന അച്ഛൻ പണം മുടക്കിയത് ഇങ്ങനെ

ഉദയ്പൂരിലെ ഏറ്റവും മികച്ച അഞ്ച് പഞ്ച നക്ഷത്ര ഹോട്ടലുകളാണ് അംബാനി അതിഥികൾക്കായി ഒരുക്കിയത്

Published

on

720 കോടി രൂപ ചെലവിട്ട് ഒരു വിവാഹം. അതെ, രാജകീയ വിവാഹങ്ങളുടെ പട്ടികയിലാണ് ഇഷ അംബാനിയുടെ വിവാഹം സ്ഥാനം പിടിക്കുന്നത്.റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദിന്റെയും വിവാഹത്തിന്റെ ചെലവ് 100 മില്യൻ ഡോളറാണ്. ഇത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റപ്പെടുമ്പോൾ 720 കോടി രൂപ.

37 വർഷം മുൻപു നടന്ന ചാൾസ് രാജകുമാരന്റെയും ഡയാനാ രാജകുമാരിയുടെയും വിവാഹത്തിന് ഇന്നത്തെ മൂല്യത്തിൽ ചെലവ് കണക്കാക്കിയാൽ 110 മില്യൻ ഡോളർ വരും.ഏകദേശം അത്രതന്നെ പണം മുടക്കിയാണ് അംബാനി തന്റെ മകളെയും വിവാഹിതയാക്കുന്നത്. ആർഭാടങ്ങൾക്ക് യാതൊരു കുറവുമില്ല .ഉദയ്പൂരിലെ ഏറ്റവും മികച്ച അഞ്ച് പഞ്ച നക്ഷത്ര ഹോട്ടലുകളാണ് അംബാനി അതിഥികൾക്കായി ഒരുക്കിയത്.

ഉദയ്പുരിലാണ് ഇഷയുടെ വിവാഹത്തിന്റെ തുടക്കം കുറിച്ചതും. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളായിരുന്നു.100 പേർക്കു നടത്തിയ പ്രത്യേക അന്ന സേവയോടു കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൻ മുതൽ പ്രശസ്ത ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും പ്രമുഖ വ്യവസായികളും വരെ ചങങിനായി എത്തി.

ആഘോഷരാവിലെ സംഗീതനിശ അവതരിപ്പിച്ചതു ലോകപ്രശസ്ത പോപ് ഗായിക ബിയോൺസായിരുന്നു.ഏകദേശം 29 കോടിരൂപയാണ് ഇതിനായി മാത്രം അംബാനി ചെലവിട്ടത്. ഉദയ്പുരിലെ ഒബ്റോയ് ഉദയ്‍വിലസിലും ലേക് പാലസിലുമായിരുന്നു പരിപാടികൾ നടന്നത്.

മുംബൈയിലെ അംബാനിയുടെ ആഢംബര വസതിയിലാണ് ഇഷയുടെ വിവാഹം. കടലിന് അഭിമുഖമായി ഒരുക്കിയിരിക്കുന്ന 50,000 ചതുരശ്ര അടി വിസ്തീർണമുള്ള മുംബൈയിലെ ആഢംബര ബംഗ്ലാവാണ് നവദമ്പതിമാർക്ക് താമസിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. അഞ്ചു നിലകളുള്ള ഈ വീട് 2012 ൽ ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്ന് പിരാമൽ ഗ്രൂപ്പ് വാങ്ങിയതാണ്. വില 450 കോടി രൂപ .

Continue Reading

Life

“ഞാൻ മരിക്കും മുൻപ് എന്റെ മകൾ മരിക്കണം”; വിശപ്പ് മാറാത്ത മകളെ കുറിച്ച് ഒരമ്മ

തലച്ചോറിലെ ഹൈപ്പോതലാമസ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാലാണ് ഗോപികക്ക് വിശപ്പ് നിയന്ത്രിക്കാൻ സാധിക്കാത്തത്

Published

on

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി ഗോപികക്ക് വയസ്സ് 14 ആണ് പ്രായം. എന്നാൽ ഗോപികയുടെ ശരീരഭാരമാകട്ടെ 120 കിലോക്ക് മുകളിലും. ജന്മനാ ഓട്ടിസമുള്ള ഗോപികക്ക് പരസഹായം കൂടാതെ ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല. ബിജു – ബിന്ദു ദമ്പതിമാരുടെ രണ്ടുമക്കളിൽ ഇളയവളാണ് ഗോപിക. ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോഴാണ് കുട്ടിക്ക് ഓട്ടിസം ഉണ്ട് എന്ന് മനസിലായത്.

എന്നാൽ ഓട്ടിസം മാത്രമല്ല ഇന്ന് ഗോപികയുടെ ഈ അവസ്ഥക്ക് കാരണം. ഗോപികക്ക് എപ്പോഴും വിശപ്പാണ്. വിശപ്പ് സഹിക്കാനാവാതെ ഗോപിക ഉറക്കെ കരയും. ഒരു ദിവസത്തിൽ 25 തവണയാണ് ബിന്ദു ഗോപികക്ക് ഭക്ഷണം നൽകുന്നത്. മുലകുടിക്കുന്ന പ്രായത്തിൽ തന്നെ ഗോപികക്ക് അമിതമായ വിശപ്പുണ്ട് എന്ന് ബിന്ദു മനസിലാക്കിയതാണ്. എന്നാൽ അതൊരു രോഗമാണ് എന്ന് തിരിച്ചറിയാൻ ഏറെ വൈകി.

തലച്ചോറിലെ ഹൈപ്പോതലാമസ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാലാണ് ഗോപികക്ക് വിശപ്പ് നിയന്ത്രിക്കാൻ സാധിക്കാത്തത്. ഓട്ടിസത്തിന് പുറമെ ഇങ്ങനെ ഒരു രോഗം കൂടി മകൾക്കുണ്ട് എന്നറിഞ്ഞത് കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി അവർ മകളെ ചികിൽസിച്ചു. അപ്പോഴാണ് ഗോപിക മാനസികരോഗത്തിന് കൂടി അടിമയാണ് എന്ന് അവർ അറിയുന്നത്. വേനൽക്കാലങ്ങളിൽ ഗോപിക വയലന്റാകും. അപ്പോൾ തടയാൻ ‘അമ്മ ബിന്ദു ക്ലേശിക്കുകയാണ്.

ഗോപികയുടെ അച്ഛൻ ബിജുവിന് കൽപ്പണിയായിരുന്നു. മകളുടെ ചികിത്സക്ക് വേണ്ടിയുള്ള ഓട്ടത്തിനിടക്ക് അദ്ദേഹം തലകറങ്ങി വീണു. തലച്ചോറിൽ രക്തം കട്ടപിടിച്ച് ജീവിതത്തിനും മരണത്തിനും ഇടയിൽ മാസങ്ങൾ കഴിഞ്ഞു. വീടും സ്ഥലവും വിറ്റ് ബിജുവിനെ ചികിൽസിച്ചു. അസുഖം മാറി എങ്കിലും ഇടക്കിടക്ക് ബോധം പോകുന്നതിനാൽ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.

അടുത്ത വീടുകളിൽ നിന്നും അരിയും മറ്റും കടം വാങ്ങിയാണ് ബിന്ദു ഇക്കാലമത്രയും മകളെയും ഭർത്താവിനെയും നോക്കിയത്. ഒരുവിധത്തിൽ ബിജു ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഹൃദ്രോഗത്തിന്റെ രൂപത്തിൽ വിധി വീണ്ടും ആക്രമിച്ചത്.ഉടനെ ഓപ്പറേഷൻ ആവശ്യമാണ് എന്ന് പറഞ്ഞിട്ട് ഇപ്പോൾ അഞ്ചുമാസം കഴിഞ്ഞു. പകൽ സമയത്ത് ഓട്ടോ ഓടിച്ചു മകളെ ചികില്സിക്കാനുള്ള പണം കാനെത്തുകയാണ് ബിജു.

ഓട്ടിസത്തിനും മാനസിക രോഗത്തിനും ചികിത്സയെടുക്കുന്നുണ്ട് ഗോപിക. എന്നാൽ ഹൈപ്പോതലാമസിലെ പ്രശ്‌നത്തിന് മരുന്നില്ല. മരണം വരെ ഗോപികയെ ഈ വിശപ്പ് വിടാതെ പിന്തുടരും എന്നാണ് ഡോക്ടർമാർ പറയുന്നത്. വയലന്റ് ആകുന്ന സന്ദർഭങ്ങളിൽ ഗോപികയെ ശാന്തയാക്കുന്നതിനുള്ള മരുന്ന് മാത്രമാണ് ഇപ്പോൾ നൽകുന്നത്. എട്ടാം വയസ്സിൽ പ്രായപൂർത്തി ആകുക കൂടി ചെയ്തതോടെ ശരീരത്തിന്റെ ഭാരം വർധിക്കാൻ തുടങ്ങി. ശരീരത്തിന് യാതൊരു വിധ വ്യായാമവും ഇല്ലാത്തതിനാൽ ശരീരത്തിന്റെ പലഭാഗങ്ങളും പൊട്ടാനും തുടങ്ങിയിട്ടുണ്ട്.

തന്റെ മകളെ അടച്ചുറപ്പുള്ള ഒരു വീട്ടിൽ താമസിപ്പിക്കണം, അവളുടെ മരണം വരെ വിശപ്പ് മാറ്റാൻ കഴിയണം ഇത് മാത്രമാണ് ബിന്ദുവിന്റെ ഇപ്പോഴത്തെ ആഗ്രഹം. വാടകവീട്ടിൽ അരപ്പട്ടിണിയും മുഴുപട്ടിണിയുമായി കഴിയുമ്പോൾ ഇതിനുള്ള അവസരം ലഭിക്കുന്നില്ല. മകളെ ഒറ്റക്കാക്കി ജോലിക്ക് പോകാനുള്ള സാഹചര്യവും ഇല്ല. ഗോപികയുടെ മൂത്ത സഹോദരൻ പഠിപ്പു നിർത്തി 17 വയസ്സിൽ കുടുംബത്തെ നിലനിർത്തുന്നതിന് വേണ്ടി അധ്വാനിക്കുകയാണ്. ഈ കുടുംബത്തെ കരകയറ്റുന്നതിനു കരുണയുള്ള മനസുകളുടെ സഹായം കൂടിയേ തീരൂ. ഗോപികക്കായി ഒരു വീട് നിർമിക്കാൻ സുമനസുകൾക്ക് ഒന്നിക്കാം.

പഞ്ചാമ്പ് നാഷ്ണൽ ബാങ്ക്
AC NO:427 O00 17000 30255.
IFSC code:PUNB 04 27000.
Neme: Gopika biju:
Holder: BINDHU.
ERAMANGALAM,

Continue Reading

Business

‘ആയുര്‍വേദം 50,000 കോടിയുടെ വ്യവസായമായി മാറും’

ആയുര്‍വേദത്തെ ആധുനികവത്ക്കരിക്കുന്നതില്‍ കേരളത്തിന് പ്രധാന പങ്കുണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം

Published

on

2025 ആകുമ്പോഴേക്കും ആയുര്‍വേദം 50,000 കോടിയുടെ വമ്പന്‍ വ്യവസായമായി മാറുമെന്ന് ഗവര്‍ണര്‍ പി സദാശിവം. സിഐഐ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള ആയുര്‍വേദ സംഗമത്തിന്റെ സമാപന ചടങ്കില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാര മാര്‍ഗമായി ആയുര്‍വേദം ആഗോളതലത്തില്‍ മികച്ച സ്ഥാനം നേടി.

പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ മെഡിക്കല്‍ നയരൂപീകരണത്തില്‍ മികച്ച സ്ഥാനം ലഭിക്കുന്നത് അഭിമാനകരമാണ്. ഗുണമേന്മയും ഡിജിറ്റല്‍ സംവിധാനങ്ങളും മെച്ചപ്പെടുത്തി ആയുര്‍വേദത്തെ മെഡിക്കല്‍ വ്യവസായ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മാറ്റാന്‍ കഴിയണമെന്നും ഗവര്‍ണര്‍ ഓര്‍മ്മപ്പെടുത്തി. ആയുര്‍വേദത്തെ ആധുനികവത്ക്കരിക്കുന്നതില്‍ കേരളത്തിന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വെല്‍നസ് ടൂറിസത്തിന്റെ കേരള മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദത്തിന് പ്രഥമ പരിഗണനയും പിന്തുണയും നല്‍കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആയുഷ് ഉപദേശകന്‍ ഡോ. ഡി സി കഠോഷ് പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment4 weeks ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral2 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics3 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion4 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral6 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral6 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral6 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala7 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral8 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video8 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Opinion

Opinion4 weeks ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 month ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion2 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion3 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National3 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion4 months ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion4 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion5 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Auto

Auto1 day ago

ടിയാഗോയുടെ പരിഷ്‌കരിച്ച പതിപ്പ് എക്സ് ഇസഡ്+ വിപണിയില്‍

കൂടുതല്‍ യുവത്വം തുടിക്കുന്ന ആകര്‍ഷകമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുമായാണ് പുതിയ മോഡലിന്റെ വരവ്

Auto7 days ago

ബിജു ബാലേന്ദ്രന്‍ റിനോള്‍ട്ട് നിസാന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍

പുതിയ പദവിയില്‍ പ്രവേശിക്കുന്ന ബിജുവിന് ചെന്നൈ ഒറങ്കാടം റെനോ നിസാന്‍ അലയന്‍സ് ഫാക്ടറിയുടെ ചുമതലയുണ്ടാകും.

Auto1 week ago

6.95 കോടിയുടെ കള്ളിനൻ, അറിയാതെ പോകരുത് ഈ 10 കാര്യങ്ങൾ !

എതിർദിശകളിലേക്കു തുറക്കുന്ന, റോൾസ് റോയ്സ് ശൈലിയിലുള്ള വാതിലുകളാണ് മറ്റൊരു പ്രത്യേകത.ഒപ്പം സൂയിസൈഡ് ഡോറുകളും

Auto2 weeks ago

സ്പോര്‍ട്ടി! ബജാജ് പള്‍സര്‍ 150 നിയോണ്‍ എത്തി

64,998 രൂപയാണ് വില. റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും

Auto2 weeks ago

ഡ്യൂക്ക് മോഹികൾക്കായി ആന്റിലോക്ക് ബ്രെക്ക് സംവിധാനത്തോടെ പുത്തൻ ഡ്യൂക്ക് ; വില 1.6 ലക്ഷം

ഏറെ പുതുമകളോടെ എത്തുന്ന പുത്തൻ ഡിയ്ക്ക് ആളുകളെ പിടിച്ചിരുത്തുന്ന എന്നാണ് കരുതുന്നത്

Auto4 weeks ago

ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്ന രാജ്യം ഏത്?

ഫ്രീപാര്‍ക്കിങ്, ഫ്രീചാര്‍ജിങ് സൗകര്യം, സാമ്പത്തിക ഇന്‍സെന്റീവുകള്‍ തുടങ്ങി നിരവധി ഇളവുകളാണ് ഈ രാജ്യം നല്‍കുന്നത്

Auto4 weeks ago

നിരത്തുകളിൽ ഇനി പൊടിപാറും; മടക്കം ഗംഭീരമാക്കി ജാവ എത്തി

ജാവ 42, ജാവ എന്നീ പേരിൽ കമ്പനി പുറത്തിറക്കിയ ബൈക്കുകളുടെ വില 1.55 ലക്ഷവും 1.64 ലക്ഷം രൂപയുമാണ്.

Auto4 weeks ago

ഇതാ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍

1.36 ലക്ഷം രൂപ മുതല്‍ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ലഭ്യമാണ്

Auto1 month ago

ദുബായ് പൊലീസിന് പറക്കും ബൈക്കുകള്‍!

പറക്കും ബൈക്കുകളില്‍ പരിശീലനം തുടങ്ങി ദുബായ് പൊലീസ്. 2020ല്‍ പൊലീസ് എത്തുക പറക്കും ബൈക്കുകളില്‍

Auto1 month ago

ഒരു മാസം കൊണ്ടുതന്നെ പുതിയ സാന്‍ട്രോ തകര്‍ത്തു

സാന്‍ട്രോയുടെ രണ്ടാം വരവില്‍ ഞെട്ടി ഓട്ടോ മേഖല; ഒറ്റ മാസത്തില്‍ തന്നെ 8,000 പിന്നിട്ടു

Trending