Connect with us

National

‘2022ല്‍ ഇന്ത്യ 5 ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകും’

ഉല്‍പ്പാദനരംഗവും കാര്‍ഷികരംഗവും സമ്പദ് വ്യവസ്ഥയിലേക്ക് ഒരു ട്രില്ല്യണ്‍ ഡോളര്‍ വീതം സംഭാവന ചെയ്യുമെന്ന് നരേന്ദ്രമോദി

Published

on

2022 ആകുമ്പോഴേക്കും ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലുപ്പം അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ ആകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷികരംഗവും ഉല്‍പ്പാദനമേഖലയും സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുക ഒരു ട്രില്ല്യണ്‍ ഡോളര്‍ വീതമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററിന്റെ കല്ലിടല്‍ ചടങ്ങിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മോദി. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ സര്‍ക്കാര്‍ മടി കാണിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പൊതുമേഖല സംരംഭങ്ങളെ ലയിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ ബന്ധപ്പെടുത്തിയാണ് മോദി ഇത് പറഞ്ഞത്.

ഐടി, റീട്ടെയ്ല്‍ മേഖലകളില്‍ വന്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എട്ട് ശതമാനം വളര്‍ച്ചാനിരക്കിലായിരിക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുക. സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മൊബീല്‍ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന സ്ഥിതി വന്നു-അദ്ദേഹം പറഞ്ഞു.

Advertisement

National

അവസാനത്തെ മൂന്ന് ആര്‍ബിഐ ഗവര്‍ണര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത ഇതാ…

പുതിയ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെയോ ഉര്‍ജിത് പട്ടേലിനെയോ പോലെ സാമ്പത്തിക ശാസ്ത്രത്തില്‍ വൈദഗ്ധ്യം നേടിയ വ്യക്തിയല്ല

Published

on

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഒരു വ്യക്തിയെ പരിഗണിക്കുമ്പോള്‍ അതിന് നിശ്ചിതമായ മാനദണ്ഡങ്ങളൊന്നും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടില്ല. ധനകാര്യമന്ത്രിയുടെ നിര്‍ദേശിക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് അപ്രൂവല്‍ നല്‍കും-ഇതാണ് രീതി. അതുകൊണ്ടുതന്നെ രാജ്യത്തെ കേന്ദ്ര ബാങ്കിന്റെ ഗവര്‍ണര്‍ ആകുന്ന ആള്‍ക്ക് സാമ്പത്തികശാസ്ത്രത്തില്‍ പ്രത്യേകമായ യോഗ്യതകള്‍ വേണമെന്നുള്ള മാനദണ്ഡമൊന്നുമില്ല.

ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായി ശക്തികാന്ത ദാസ് നിയമിതനായപ്പോള്‍ യോഗ്യതാസംബന്ധമായ ചില വാദങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ അവസാനത്തെ മൂന്ന് ആര്‍ബിഐ ഗവര്‍ണര്‍മാരുടെ വിദ്യാഭ്യാസയോഗ്യതകള്‍ ഒന്ന് പരിശോധിക്കാം.

ശക്തികാന്ത ദാസ്, നിലവിലെ ആര്‍ബിഐ ഗവര്‍ണര്‍

വിദ്യാഭ്യാസം: ഡെല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദവും ബിരുദാനന്തരബിരുദവും. ഐഐഎം ബാംഗ്ലൂരില്‍ നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്മെ്ന്റ് കോഴ്സ് പഠിച്ചു. സാമ്പത്തികകാര്യ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു.

ഉര്‍ജിത് പട്ടേല്‍, ആര്‍ബിഐ മുന്‍ഗവര്‍ണര്‍ (2016 സെപ്റ്റംബര്‍ 4 മുതല്‍ 2018 ഡിസംബര്‍ 10 വരെ)

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. പ്രശസ്തമായ ലിനാക്കര്‍ കോളെജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ തന്നെ ബിരുദാനന്തരബിരുദം. യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്. ഐഎംഎഫ് ഇന്ത്യ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു.

രഘുറാം രാജന്‍, ആര്‍ബിഐ മുന്‍ഗവര്‍ണര്‍ (2013 സെപ്റ്റംബര്‍ 4-2016 സെപ്റ്റംബര്‍ 4)

ഐഐടി ഡെല്‍ഹിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം. ഐഐഎം അഹമ്മദാബാദില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി ഡിപ്ലോമ. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്നും ഡോക്റ്ററേറ്റ്. ലണ്ടന്‍ ബിസിനസ് സ്‌കൂളും ഹോങ്കോംഗ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ഡോക്റ്ററേറ്റ് നല്‍കി ആദരിച്ചു.

ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അധ്യാപകനായി സേവനം. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇക്കണോമിക് അഡൈ്വസറായും പ്രവര്‍ത്തിച്ചു.

Continue Reading

Business

എന്തുകൊണ്ടാണ് ഉര്‍ജിത് പട്ടേല്‍ രാജിവെച്ചത്?

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ഘട്ടത്തില്‍ വലിയ തിരിച്ചടി തന്നെയാണ് ഉര്‍ജിത് പട്ടേലിന്റെ രാജി

Published

on

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒടുവില്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പട്ടേല്‍ വിശദമാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാരുമായുള്ള കടുത്ത വിയോജിപ്പുകളാണ് കേന്ദ്ര ബാങ്കിന്റെ നേതൃസ്ഥാനം ഒഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് തീര്‍ച്ച.

ആര്‍ബിഐയുടെ സ്വയംഭരണാവകാശത്തെകുറിച്ചും സ്വതന്ത്ര അസ്തിത്വത്തെകുറിച്ചുമെല്ലാം ചോദ്യങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് താരതമ്യേന ശാന്തപ്രകൃതക്കാരനായ പട്ടേല്‍ രാജിവെച്ചിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കടുത്ത തിരിച്ചടിയാണ് ഇത്.

എന്താണ് പ്രശ്‌നങ്ങള്‍?

സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചില കാര്യങ്ങളില്‍ ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും വിരുദ്ധാഭിപ്രായക്കാരാണ്. ആര്‍ബിഐയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ലാഭവിഹിതം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാല ധനകാര്യ സ്ഥിരത കണക്കിലെടുത്ത് കേന്ദ്ര ബാങ്ക് ഇതിന് തയാറായില്ല.

പൊതുമേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐക്ക് കൂടുതല്‍ അധികാരം വേണമെന്ന വാദമുയര്‍ന്നിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധനയുടെ പശ്ചാത്തലത്തിലും സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലത്തിലുമായിരുന്നു അത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വായ്പ വളര്‍ച്ചയെ ബാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

ആര്‍ബിഐ ബോര്‍ഡിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ നോമിനികളായി എത്തിയ ഡയറക്റ്റര്‍മാര്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നതായും വിമര്‍ശനമുയര്‍ന്നു. സര്‍ക്കാര്‍ നോമിനി എന്ന നിലയ്ക്കുള്ള, പ്രമുഖ ആര്‍എസ്എസ് ചിന്തകന്‍ എസ് ഗുരുമൂര്‍ത്തിയുടെ നിലപാടുകള്‍ വിവാദമായിരുന്നു.

Continue Reading

National

വ്യോമസേന പണം ചോദിച്ചോ; സത്യാവസ്ഥ ഇതാണ്

ഒരു സ്വാഭാവിക നടപടിയിലെ ഒന്നോ രണ്ടോ കഷ്ണം വാക്കുകള്‍ പെറുക്കിയെടുത്ത് തെറ്റിദ്ധാരണയോടെ ന്യൂസ് കൊടുത്തതിന്റെ ഉദ്ദേശ്യശുദ്ധി എന്ത്

Published

on

പ്രളയകാലത്ത് നടത്തിയ റെസ്‌ക്യൂ ഓപ്പറേഷന്റെ എയര്‍ലിഫ്റ്റിങ് ചാര്‍ജ് വ്യോമസേന ആവശ്യപ്പെട്ടെന്ന്‌ പറഞ്ഞ് വലിയ വാര്‍ത്തകളാണ് വന്നത്. സേനയെ അപമാനിക്കാനും നിസാരവല്‍ക്കരിക്കാനും ഇത് പലരും ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രതിരോധ വക്താവ് ധന്യാ സനല്‍.

ധന്യാ സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക:

പ്രളയകാലത്ത് നടത്തിയ റസ്‌ക്യൂ ഓപ്പറേഷന്റെ എയര്‍ ലിഫ്റ്റിംങ്ങ് ചാര്‍ജ് ആവശ്യപ്പെട്ടത് ,വ്യോമസേന എന്തോ അരുതാത്തത് ചെയ്തു എന്ന രൂപേണ തെറ്റിദ്ധരിച്ച് ഇലക്ട്രോണിക് – പ്രിന്റ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ഇന്നലെ മുതല്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഫോണിലൂടെ കാര്യത്തിന്റെ നിജസ്ഥിതി ആവശ്യപ്പെട്ടവരോട് ഇന്നലെ തന്നെ അത് കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാര്‍ത്തകളും ട്രോളുകളും പരക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് രണ്ട് വാക്ക് എഴുതാം എന്ന് കരുതി.

റസ്‌ക്യൂ -റിലീഫ് -വീഐപികളുടെ
വ്യോമ മാര്‍ഗമുള്ള യാത്ര, തുടങ്ങിയവയ്ക്ക് വ്യോമസേനയുടെ വിമാനങ്ങളോ ഹെലികോപ്റ്ററുകളോ അതാത് പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍ ആവശ്യപ്പെടുന്നതിന്‍ പ്രകാരം , വ്യോമസേനയിലെ മേലധികാരികളുമായി കൂടി ആലോചിച്ചതിനു ശേഷം,അതാത് പ്രദേശങ്ങളിലെ ലോക്കല്‍ ഫോര്‍മേഷനുകള്‍ അവരുടെ കൈവശമുള്ള വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കാര്യത്തിനു വേണ്ടി വിട്ടു നല്‍കും.

കേരളത്തിലെ പ്രളയകാലത്തെ കാര്യം പരിശോധിച്ചാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം , ഡല്‍ഹിയിലുള്ള എയര്‍ ഹെഡ്‌ക്വോര്‍ട്ടേഴ്‌സുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ,കേരളത്തിലുള്ള ലോക്കല്‍ ഫോര്‍മേഷനായ ദക്ഷിണ വ്യോമസേനാ കമാന്റ് ,അതിന്റെ പരിധിയില്‍ വരുന്ന സുളൂര്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്നും വിമാനങ്ങള്‍ വിട്ടുനല്‍കി.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഓരോ രൂപയും അക്കൗണ്ടബിള്‍ ആണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വിവിധ ആവശ്യങ്ങള്‍ക്ക് സേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, അതിന് ഉണ്ടായേക്കാവുന്ന ചിലവ് അതാത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തികച്ചും സാധാരണ സംഭവിക്കുന്ന ഒരു എഴുത്തുകുത്ത് പരിപാടിയാണ്.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ,മുക്കുന്നി മലയിലെ കാട്ടു തീ അണയ്ക്കല്‍, ഓഖി ചുഴലിക്കൊടുംങ്കാറ്റ്, തുടങ്ങിയ വിവിധ അവസരങ്ങളിലും, അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എയര്‍ ലിഫ്റ്റ് ചാര്‍ജസ് ജെനറേറ്റ് ചെയ്യുകയും ,അതാത് സമയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്ത സ്വഭാവിക നടപടി തന്നെയാണ് പ്രളയ സമയത്തെ എയര്‍ ലിഫ്റ്റ് ചാര്‍ജിന്റെ കാര്യത്തിലും സംഭവിച്ചത്.

പത്രങ്ങളും, ടെലിവിഷന്‍ ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും, ട്രോള്‍ ഉണ്ടാക്കുന്നവരും ‘ എയര്‍ ലിഫ്റ്റ് ചാര്‍ജ് ആവശ്യപ്പെട്ടത് ഒരു തെറ്റായ നടപടി ആയിപ്പോയി’ എന്ന ഒരു വീക്ഷണ കോണില്‍ നിന്നും മനസ്സിലാക്കിയത് തെറ്റിദ്ധാരണ മൂലമായിരിക്കാം.

എയര്‍ ലിഫ്റ്റ് ചാര്‍ജസ് നാളെ അടച്ചു തീര്‍ത്ത് രസീത് വാങ്ങുവാനുള്ളതല്ല.ഭാവിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുക്കള്‍ ചര്‍ച്ച് ചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചു തീര്‍ക്കുകയോ, എഴുതി തള്ളുകയോ, കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാനുള്ള ഓപ്ഷന്‍ മുന്നിലുണ്ട്.

സര്‍ക്കാരിലെ ഒരു സ്വാഭാവിക നടപടിയിലെ ഒന്നോ രണ്ടോ കഷ്ണം വാക്കുകള്‍ പെറുക്കി എടുത്ത് തെറ്റിദ്ധാരണയോടെ ന്യൂസ് എഴുതുമ്പോള്‍ പ്രളയകാലത്ത് സൈന്യം ജീവന്‍ പണയപ്പെടുത്തി നടത്തിയ റസ്‌ക്യൂ ഓപ്പറേഷനെ നിസ്സാരവല്‍ക്കരിക്കുന്നതിന് തുല്യമാകില്ലേ എന്ന് ഓര്‍ത്തു നോക്കൂ.

ഇനിയും അപകടങ്ങള്‍ ഉണ്ടാകല്ലേ എന്ന് പ്രാര്‍ത്ഥിക്കാം. ഉണ്ടായാല്‍ സേനയുടെ പൂര്‍ണ്ണ പിന്‍തുണയും ഉണ്ടാകും.അപ്പോഴും അതിന് ചിലവായ തുകയുടെ ബില്‍ ജെനറേറ്റ് ആകും എന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് എആയില്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതാം എന്ന് തീരുമാനിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ സ്വാഭാവിക നടപടികളെ ഭയപ്പാടോടെ കണേണ്ടതില്ലല്ലോ.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment4 weeks ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral2 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics3 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion4 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral6 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral6 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral6 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala7 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral8 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video8 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Opinion

Opinion4 weeks ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 month ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion2 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion3 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National3 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion4 months ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion4 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion5 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Auto

Auto1 day ago

ടിയാഗോയുടെ പരിഷ്‌കരിച്ച പതിപ്പ് എക്സ് ഇസഡ്+ വിപണിയില്‍

കൂടുതല്‍ യുവത്വം തുടിക്കുന്ന ആകര്‍ഷകമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുമായാണ് പുതിയ മോഡലിന്റെ വരവ്

Auto7 days ago

ബിജു ബാലേന്ദ്രന്‍ റിനോള്‍ട്ട് നിസാന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍

പുതിയ പദവിയില്‍ പ്രവേശിക്കുന്ന ബിജുവിന് ചെന്നൈ ഒറങ്കാടം റെനോ നിസാന്‍ അലയന്‍സ് ഫാക്ടറിയുടെ ചുമതലയുണ്ടാകും.

Auto1 week ago

6.95 കോടിയുടെ കള്ളിനൻ, അറിയാതെ പോകരുത് ഈ 10 കാര്യങ്ങൾ !

എതിർദിശകളിലേക്കു തുറക്കുന്ന, റോൾസ് റോയ്സ് ശൈലിയിലുള്ള വാതിലുകളാണ് മറ്റൊരു പ്രത്യേകത.ഒപ്പം സൂയിസൈഡ് ഡോറുകളും

Auto2 weeks ago

സ്പോര്‍ട്ടി! ബജാജ് പള്‍സര്‍ 150 നിയോണ്‍ എത്തി

64,998 രൂപയാണ് വില. റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും

Auto2 weeks ago

ഡ്യൂക്ക് മോഹികൾക്കായി ആന്റിലോക്ക് ബ്രെക്ക് സംവിധാനത്തോടെ പുത്തൻ ഡ്യൂക്ക് ; വില 1.6 ലക്ഷം

ഏറെ പുതുമകളോടെ എത്തുന്ന പുത്തൻ ഡിയ്ക്ക് ആളുകളെ പിടിച്ചിരുത്തുന്ന എന്നാണ് കരുതുന്നത്

Auto4 weeks ago

ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്ന രാജ്യം ഏത്?

ഫ്രീപാര്‍ക്കിങ്, ഫ്രീചാര്‍ജിങ് സൗകര്യം, സാമ്പത്തിക ഇന്‍സെന്റീവുകള്‍ തുടങ്ങി നിരവധി ഇളവുകളാണ് ഈ രാജ്യം നല്‍കുന്നത്

Auto4 weeks ago

നിരത്തുകളിൽ ഇനി പൊടിപാറും; മടക്കം ഗംഭീരമാക്കി ജാവ എത്തി

ജാവ 42, ജാവ എന്നീ പേരിൽ കമ്പനി പുറത്തിറക്കിയ ബൈക്കുകളുടെ വില 1.55 ലക്ഷവും 1.64 ലക്ഷം രൂപയുമാണ്.

Auto4 weeks ago

ഇതാ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍

1.36 ലക്ഷം രൂപ മുതല്‍ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ലഭ്യമാണ്

Auto1 month ago

ദുബായ് പൊലീസിന് പറക്കും ബൈക്കുകള്‍!

പറക്കും ബൈക്കുകളില്‍ പരിശീലനം തുടങ്ങി ദുബായ് പൊലീസ്. 2020ല്‍ പൊലീസ് എത്തുക പറക്കും ബൈക്കുകളില്‍

Auto1 month ago

ഒരു മാസം കൊണ്ടുതന്നെ പുതിയ സാന്‍ട്രോ തകര്‍ത്തു

സാന്‍ട്രോയുടെ രണ്ടാം വരവില്‍ ഞെട്ടി ഓട്ടോ മേഖല; ഒറ്റ മാസത്തില്‍ തന്നെ 8,000 പിന്നിട്ടു

Trending