Connect with us

Opinion

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

Published

on

എണ്ണവിലയിലെ വര്‍ധന തുടുരമ്പോള്‍ തുറന്ന അഭിപ്രായപ്രകടവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. റെക്കര്‍ഡ് ഉയരത്തിലാണ് പെട്രോള്‍, ഡീസല്‍ വിലകള്‍. ഇത് പരിഹരിക്കുന്നതിനായി ചരക്കുസേവനനികുതിയെ ഉപയോഗപ്പെടുത്തണമെന്നാണ് ചേതന്‍ ഭഗത് ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ പംക്തിയില്‍ നിര്‍ദേശിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം 20 രൂപയാണ് നികുതി ചുമത്തുന്നത്. സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി വ്യത്യാസപ്പെട്ടിരിക്കുന്നു. ഡെല്‍ഹിയുടെ കാര്യമെടുക്കുകയാണെങ്കില്‍ 17 രൂപയാണ് അവര്‍ നികുതി ചുമത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് നികുതിയായി മാത്രം ചുമത്തപ്പെടുന്നത് 37 രൂപയാണ്. ഈ നികുതി ഇല്ലാതെയാണെങ്കില്‍ ലിറ്ററിന് 43 രൂപയ്ക്ക് പെട്രോള്‍ വാങ്ങാവുന്നതാണ്. അതായത് ഇപ്പോള്‍ ഏകദേശം 84 ശതമാനം നികുതിയാണ് ചുമത്തപ്പെടുന്നത്, ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തിലും എത്രയോ അധികമാണത്-ചേതന്‍ ഭഗത് പറയുന്നു.

ഇതിനുള്ള മികച്ച പരിഹാരം ജിഎസ്ടി പെട്രോളിന് ബാധകമാക്കുകയാണ്. ഇന്ധനം ജിഎസ്ടിയുടെ കീഴിലേക്ക് മാറ്റിയാല്‍ നിലവിലെ വിലനിലവാരം അനുസരിച്ചാണെങ്കില്‍ പോലും ലിറ്ററിന് 55 രൂപ മാത്രമേ വരൂ-അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement

Opinion

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Published

on

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

മനുഷ്യനില്‍ സഹജമായ സ്വഭാവമാണ് വംശീയത.
മനുഷ്യന്റെ കാര്യം വളരെ രസകരം ആണ്. ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്. വന്നു കയറിയ എല്ലാ വിഭാഗങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിച്ച് ആദരിച്ച ചരിത്രം ആണുള്ളത് നമുക്ക്. വെള്ളക്കാര്‍ ആണെങ്കില്‍ തൊലി ഇരുണ്ടവരെ മുഴുവന്‍ പുച്ഛത്തോടെ കാണുമ്പൊള്‍, ചൈനക്കാര്‍ ഇന്ത്യ, ബംഗ്ലാദേശികള്‍, പാകിസ്ഥാനികള്‍ എന്നിവരെ പുച്ഛത്തോടെ കാണുന്നു. ഇന്ത്യക്കാര്‍ തങ്ങളുടെ തവിട്ടു തൊലിയുടെ ബലത്തില്‍ ഇരുണ്ടവരായ ആഫ്രിക്കക്കാരെ പുച്ഛത്തോടെ കാണുന്നു.

ഇനി ഇന്ത്യയിലേക്ക് വരാം പുറത്തു നിന്നും വന്നവരോട് നമ്മള്‍ കാട്ടിയ ഉദാര മനസ്‌കത അകത്തുള്ളവരോട് കാണിക്കുന്നുണ്ടോ എന്നൊരു സംശയം. വടക്കേ ഇന്ത്യക്കാര്‍ തെക്കേ ഇന്ത്യക്കാരെ പുച്ഛത്തോടെ മദ്രാസി എന്ന് വിളിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവരെ ഇന്ത്യക്കാര്‍ എന്ന് പോലും കരുതുന്നില്ല പലരുമെന്നതും ദൗര്‍ഭാഗ്യകരം. മലയാളികര്‍ തങ്ങളുടെ വെളുത്തതും തവിട്ടു നിറമുള്ളതുമായ തൊലിയുടെയും, സൗന്ദര്യത്തിന്റെയും മേന്മയില്‍ തമിഴരെ പുച്ഛത്തോടെ പാണ്ടികള്‍ എന്ന് വിളിക്കുന്നു. ഇനി കേരളത്തിലേക്ക് വന്നാലോ വടക്കുള്ളവന്‍ തെക്കുള്ളവനെ പുച്ഛത്തോടെ കാണുന്നു അവര്‍ സ്വന്തമായി ഒരു പഴമൊഴി വരെ ഡെവലപ് ചെയ്തിട്ടുണ്ട് തെക്കനേം മൂര്‍ഖനേം കണ്ടാല്‍ ആദ്യം തെക്കനെ തല്ലണം എന്ന് !!!!! ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ ?????? അതും നൂറു ശതമാനം സാക്ഷരര്‍ എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടില്‍!!!!

നമുക്ക് ബഹുമാനം കിട്ടണമെങ്കില്‍ നാം മറ്റുള്ളവരെ ബഹുമാനിക്കണം.

Continue Reading

Opinion

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Published

on

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

പറഞ്ഞുവരുമ്പോള്‍ ബിജെപി നേതാവ് തന്നെയാണ് കക്ഷി. കടുത്ത ദേശീയവാദിയുമാണ്. എന്നാല്‍ ബിജെപിയുടെ പതാകവാഹക സാമ്പത്തിക പരിഷ്‌കരണങ്ങളെയെല്ലാം ഒരു ദയാദാക്ഷിണ്യവുമില്ലാതെ വിമര്‍ശിക്കലാണ് പ്രധാന ഹോബി. പറഞ്ഞുവരുന്നത് സുബ്രഹ്മണ്യന്‍ സ്വാമിയെ കുറിച്ചാണ്.

നിലവില്‍ ഇന്ത്യയില്‍ ജീവിക്കുന്ന സാമ്പത്തിക വിദഗ്ധരില്‍ സ്വാമിയോളം മിടുക്കരുണ്ടോയെന്നത് സംശയകരമാണ്. പണ്ട് ഹാര്‍വാര്‍ഡില്‍ പഠിപ്പിച്ച സ്വാമിയുടെ സാമ്പത്തികശാസ്ത്രം പക്ഷേ ബിജെപി കണക്കിലെടുത്തിട്ടില്ല. വെട്ടൊന്ന് തുണ്ട് രണ്ട് മനോഭാവമായതിനാലാകാം.

കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞ കാര്യം തന്നെ നോക്കുക. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്താണ് ജിഎസ്ടി (ചരക്ക് സേവന നികുതി)യെന്ന്. ഒരു രാഷ്ട്രം ഒരു നികുതി എന്ന സങ്കല്‍പ്പത്തില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ജിഎസ്ടിയെ ബിജെപി വിശേഷിപ്പിക്കുന്നത് അവരുടെ പതാകവാഹക സാമ്പത്തിക പരിഷ്‌കരണമെന്നാണ്.

ഇന്ത്യക്ക് സൂപ്പര്‍ പവറാകണമെങ്കില്‍ 10 ശതമാനമെന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചേ തീരൂവെന്നും സ്വാമി പറയുന്നു. മാത്രമല്ല, രാജ്യത്ത് വമ്പന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ട പി വി നരസിംഹറാവുവെന്ന കോണ്‍ഗ്രസ് നേതാവിന് ഭാരതരത്‌ന നല്‍കണമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

അതിസങ്കീര്‍ണമാണ് ജിഎസ്ടിയെന്നും ഏതെല്ലാം ഫോമാണ് ഫില്‍ ചെയ്ത് നല്‍കേണ്ടതെന്നുപോലും ഇപ്പോഴും പലര്‍ക്കും നിശ്ചയമില്ലെന്നുമാണ് സ്വാമി പറുന്നത്. നിക്ഷേപകരെ വരുമാന നികുതിയുടെയോ മറ്റ് നികുതികളുടെയോ പേരില്‍ ഭയപ്പെടുത്തരുതെന്നും അദ്ദേഹം പറയുന്നു.

അടുത്ത 10 വര്‍ഷത്തേക്ക് രാജ്യം 10 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചാല്‍ മാത്രമേ 2030ല്‍ രാജ്യം വന്‍ശക്തിയായി മാറുകയുള്ളൂവെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കുന്നു.

Continue Reading

Opinion

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Published

on

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

കുട്ടിക്കാലത്തു വായിച്ചു മറന്ന കഥകളിലും കണ്ടിരുന്ന സിനിമകളിലും വിസ്മയം നിറച്ചിരുന്ന രൂപമാണ് മാലാഖമാരുടെ തൂവെള്ള നിറത്തിലുള്ള കുപ്പായവും ചിറകുകളും കയ്യിൽ ഒരു മന്ത്ര വടിയുമായി ഏതൊരാപത്തിൽ നിന്നും സംരക്ഷിക്കുന്ന ദൈവത്തിന്റെ ദൂതരായ മാലാഖമാർ കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയിൽ ഒരു സ്വപ്നമുണ്ടായിരുന്നു ഒരു ദിവസ്സം മാലാഖ വന്നു ഒരുപാട് മിട്ടായിയും കളിപ്പാട്ടവും തരുമെന്ന് “പക്ഷെ ജ്യോതിയും വന്നില്ല തീയും വന്നില്ല ” പിന്നെപ്പോഴോ ആണ് ഭൂമിയിലെ മാലാഖമാരെ പറ്റി അറിയുന്നത്.

പക്ഷെ അവർ എന്നും എന്റെ പേടി സ്വപ്നമായിരുന്നു കാരണം ആദ്യമായി അവരെ കണ്ടത് കാലിലെ നഖം കല്ലിൽ തട്ടി അടർന്നപ്പോൾ ഒരു ദയയും കൂടാതെ വലിച്ചു പറിച്ചെടുത്ത ദുഷ്ടകളായിട്ടായിരുന്നു, അത് മാത്രമല്ല സ്ഥിരം പനിക്കാരനായിരുന്ന എന്നെ ടൈംടേബിള് വെച്ച് ഇടം വലം കൈകളിലും ചന്തിയിലും (അശ്ലീലം കാണരുത്) ഒരു ശത്രുവിനോടെന്ന പോലെ എമണ്ടൻ സൂചി കേറ്റിയിരുന്ന മനസാക്ഷി ഇല്ലാത്ത ആന്റിമാർ അതോടു കൂടി വെള്ള വേഷത്തിൽ ആരെ കണ്ടാലും കള്ളിയങ്കാട്ടു നീലിയെ കാണുന്ന പ്രതീതി ആയിരുന്നു.

പക്ഷെ കുറച്ചു വളർന്നപ്പോൾ മനസ്സിലായി അവരായിരുന്നു ഞാൻ കുട്ടിക്കാലത്തു കാണാൻ ആഗ്രഹിച്ച ദൈവത്തിന്റെ ദൂതർ എന്ന്. ഏതാപത്തിലും നമ്മളെ സഹായിക്കുന്ന നമ്മുടെ ഭൂമിയിലെ യഥാർത്ഥ മാലാഖമാർ “നഴ്‌സ്‌മാർ” രാവെന്നോ പകലെന്നോ നോക്കാതെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഡ്യൂട്ടിക്കിടയിൽ ഒന്ന് ഇരിക്കുവാൻ പോലും സമയമോ അനുവാദമോ ഇല്ലാത്ത മാലാഖമാർ എന്നാൽ ആ സ്‌ട്രെസ്സോ ക്ഷീണമോ അവർ പുറത്തു കാണിക്കില്ല.

രോഗിയുടെ രക്തമോ മലമൂത്രാദികളോ അവർ ഒരു അറപ്പും മടിയും കൂടാതെ വൃത്തിയാക്കുന്നു പരിചരിക്കുന്നു അതവർക്ക് ഒരു പ്രശ്നമല്ല അപ്പോൾ ആരാണ് ശരിക്കും മാലാഖമാർ ?

ഇതുവരെ കഥകളിലും സ്വപ്നങ്ങളിലും മാത്രം കണ്ടിട്ടുള്ള ചിറകുകളും പളപളാ മിന്നുന്ന കുപ്പായവും തലയിൽ കിരീടവും കയ്യിൽ മന്ത്രവടിയുമുള്ള അവരോ അതോ തലയിലൊരു ക്യാപ്പും കയ്യിൽ സ്തെലസ്കോപ്പും അയി നമ്മളുടെ ജീവിതം കാത്തു രക്ഷിക്കുന്ന നഴ്സുമാരോ ആരാണ് യഥാർത്ഥ മാലാഖമാർ ? പക്ഷെ ഈ മാലാഖമാർ ഇന്ന് ദുരിതത്തിൽ ആണ് ചെയ്യുന്ന ജോലിക്കു കൂലി ചോദിക്കുന്ന അവർക്കു നേരെ സർക്കാരും ആശുപത്രി മാനേജ്മെന്റും മുഖം തിരിക്കുന്നു. അവർക്കു പല രീതിയിൽ പീഡനമേൽക്കുന്നു പോലീസിനെ ഉപയോഗിച്ച് അവരെ അടിച്ചമർത്തുന്നു എന്തിനു വേണ്ടി ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത് ?

ലക്ഷങ്ങൾ ചിലവിട്ടു വര്ഷങ്ങളോളം നീണ്ടു നിൽക്കുന്ന പ്രഫഷണൽ കോഴ്സ് കഴിഞ്ഞു ഒരുപാട് പ്രതീക്ഷകളോടെ ജോലിക്കു കയറുന്ന അവരെ കാത്തിരിക്കുന്ന ദുരിതങ്ങൾ അനവധിയാണ് എന്നാൽ സ്വന്തം ചിലവുകൾ നോക്കാനും വിദ്യാഭ്യാസത്തിനെടുത്ത വായ്പ അടച്ചു തീർക്കുവാനോ അവർക്കു സാധിക്കുന്നില്ല പഠിച്ചിറങ്ങുന്നതിൽ ചെറിയ ശതമാനം വിദേശ രാജ്യങ്ങളിൽ പോയി മെച്ചപ്പെട്ട വേതനത്തിലും ജീവിത സാഹചര്യത്തിലും എത്തിപെടുമ്പോൾ മഹാഭൂരിപക്ഷം നമ്മുടെ നാട്ടിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തുച്ഛമായ വേതനത്തിൽ ജോലി എടുക്കേണ്ടി വരുന്നു.

നിസ്സഹായരായി ജീവിതത്തിനു മുൻപിലെ പകച്ചു നിൽക്കുന്ന പാവം നഴ്സുമാർ പാവം നമ്മുടെ ” ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ.”

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala7 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life7 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf7 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business10 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL10 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video12 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Opinion22 hours ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion7 days ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion3 weeks ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business5 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business11 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Auto

Auto1 week ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 weeks ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto3 weeks ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto3 weeks ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 weeks ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto1 month ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto1 month ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Auto1 month ago

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Auto1 month ago

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4x4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Auto1 month ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Trending