Connect with us

National

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

“സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്.”

Published

on

Illustration/Jijin M K/Media Ink

സനാതനധര്‍മത്തിന്റെ വീക്ഷണങ്ങള്‍ ഏറ്റവും മികവുറ്റ രീതിയില്‍, ഓജസ്സുറ്റ ഭാവത്തോടെ, സന്ദേഹങ്ങളില്ലാത്ത വിചാരത്തോടെ ആധുനിക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് സ്വാമി വിവേകാനന്ദന്റെ അതിഗംഭീരമായ ചിക്കാഗോ പ്രസംഗത്തിന്റെ കാതല്‍. ചില പ്രത്യേക താല്‍പ്പര്യങ്ങളോടെ തന്നെ വിളിച്ചുചേര്‍ത്തതായിരുന്നു 1893ലെ ലോക മതമഹാസമ്മേളനം. എന്നാല്‍ സകലരുടെയും പ്രതീക്ഷകളെയും ധാരണകളെയും തകിടം മറിച്ചു, കാവിയുടുത്ത് ചുണ്ടില്‍ ഓംകാരമന്ത്രവുമായി ഋഷികളുടെ നാട്ടില്‍ നിന്നെത്തിയ ആ യുവസന്യാസി.

ഊര്‍ജ്ജത്തിന്റെ അസാമാന്യമായ പ്രവാഹമായിരുന്നു അവിടെ സംഭവിച്ചത്. അന്ധവിശ്വാസങ്ങളുടേതും അനാചരങ്ങളുടേതുമായ പിന്തിരിപ്പന്‍ സമൂഹമെന്നു മുദ്രകുത്തപ്പെട്ട ഭാരതത്തിന്റെ ആത്മാവ് ലോകത്തെ മുഴുവനും മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ള കെടാവിളക്കാണെന്ന് വീണ്ടും ബോധ്യപ്പെടുത്തി, അമേരിക്കയിലെ സോദരീ സോദരന്മാരെയെന്ന് തുടങ്ങിയ വിവേകാനന്ദ സ്വാമികളുടെ പ്രസംഗം.

അത്രയും ഗംഭീരമായി സനാതനധര്‍മത്തില്‍ അധിഷ്ഠിതമായ പ്രവചനം നടത്തിയ സ്വാമിജിയെ കൊടുങ്കാറ്റുപോലുള്ള ഹിന്ദുവെന്ന് വാഴ്ത്തി അമേരിക്കന്‍ മാധ്യമങ്ങള്‍.

ലോക മതസമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ വന്ന അതിഥിയായിരുന്നു സ്വാമിജി. എന്നാല്‍ ജോണ്‍ ഹെന്റി റൈറ്റ് എന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു സ്വാമിജിക്കായി മത പാര്‍ലമെന്റിന്റെ വാതില്‍ തുറക്കാന്‍ നിമിത്തമായത്. വിവേകാനന്ദന്റെ പ്രഭാഷണത്തിന്റെ തീക്ഷണതയും അറിവിന്റെ പാരമ്യവും ധൈഷണികതയുടെ മായാപ്രഭാവവും കണ്ട ജോണ്‍ റൈറ്റ് അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്; സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താങ്കളോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്.

ദിഗന്തങ്ങള്‍ മുഴങ്ങിയ ശബ്ദം

ഇന്ന് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ എന്നറിയപ്പെടുന്ന ചിക്കാഗോയിലെ പെര്‍മനന്റ് മെമോറിയല്‍ ആര്‍ട്ട് പാലസിലായിരുന്നു 1893 സെപ്റ്റംബര്‍ 11ന് മത സമ്മേളനം തുടങ്ങിയത്. രാമകൃഷ്ണദേവന്റെ പ്രാപഞ്ചിക ചൈതന്യം ആവാഹിച്ചെടുത്തിരുന്നെങ്കിലും ആ യുവയോഗി വലിയൊരു സദസ്സിനെ അന്നുവരെ അഭിമുഖീകരിച്ചിരുന്നില്ല. തന്നിലൂടെ ലോകജനതയില്‍ സന്നിവേശിപ്പിക്കപ്പെടേണ്ട ഊര്‍ജ്ജത്തെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നെങ്കിലും ഒരു കന്നിപ്രഭാഷകന്റെ നിഷ്‌കളങ്കതയോടെ തന്റെ പ്രഭാഷണ സമയം നീട്ടിക്കൊണ്ടുപോയി അദ്ദേഹം.

ഒടുവില്‍ സരസ്വതിയെ വണങ്ങി പ്രഭാഷണത്തിന് തുനിഞ്ഞപ്പോള്‍ പ്രത്യുത്ഥായിയായ കാലത്തിന്റെ തേജസ്സുറ്റ ചൈതന്യം ഋഷിമന്ത്രങ്ങളെന്നോണം അദ്ദേഹത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടു. അവിടെ നിന്നായിരുന്നു ആരംഭം, പടിഞ്ഞാറില്‍ പുതിയ പ്രകാശം പരത്തിയതോടൊപ്പം മൃതാവസ്ഥയില്‍ നിന്നും വീണ്ടും ഉണര്‍ന്നെഴുനേല്‍ക്കാന്‍ സ്വന്തം ജനതയോട് കലര്‍പ്പില്ലാത്ത വാക്കുകളിലൂടെ കൃത്യമായ ആഹ്വാനം നല്‍കുകകൂടിയായിരുന്നു വിവേകാനന്ദ സ്വാമികള്‍.

ചരിത്രത്തെ പുനര്‍നിര്‍വചിച്ച ആ പ്രസംഗത്തിന്റെ തുടക്കം അതിപ്രശസ്തമാണ്. അമേരിക്കയിലെ എന്റെ സഹോദരീ, സഹോദരന്മാരേ…പ്രാസംഗികനും ശ്രോതാക്കളും തമ്മില്‍ അത്രവലിയ ഇഴചേരലിന് അവസരം നല്‍കാത്ത ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍’ പ്രയോഗത്തിന് ഇത്രയും ഗംഭീരമായ ഒരു പകരം വെക്കല്‍ ഉണ്ടാകുമെന്ന് ലോകം കരുതിയില്ല. സാഹോദര്യത്തിന്റെ പുതുസ്പര്‍ശം അമേരിക്കന്‍ ജനത തൊട്ടറിഞ്ഞു. ഏഴായിരത്തോളം പേര്‍ ഒരുമിച്ചെണീറ്റ് രണ്ട് മിനുറ്റ് നേരം നിര്‍ത്താതെ കൈയടിച്ചപ്പോള്‍ കാത്തിരുന്ന നേതാവിന്റെ രംഗപ്രവേശം കൂടിയായിരുന്നു അത് അടയാളപ്പെടുത്തിയത്.

തങ്ങളുടെ തന്നെ ഒരു ‘എക്‌സ്റ്റെന്‍ഷന്‍’ അല്ലേ ഈ മനുഷ്യന്‍ എന്ന തരത്തില്‍ അവര്‍ അദ്ദേഹത്തോട് താദാത്മ്യം പ്രാപിച്ചു. ഈ സ്വാമിയുടെ നാടിനെയാണോ മൂഢഭക്തിയുടെ, അന്ധവിശ്വാസത്തിന്റെ ഈറ്റില്ലമെന്ന് തങ്ങള്‍ തെറ്റിദ്ധരിച്ചതെന്ന് നിനച്ച് മൂക്കത്ത് വിരല്‍ വെച്ചു പലരും…ലോകത്തെ ഏറ്റവും പ്രാചീനം ചെന്ന സന്യാസി പരമ്പരയുടെ പ്രതിനിധിയായാണ് ഞാന്‍ എത്തിയത്-സ്വാമിജി പറഞ്ഞു. സഹിഷ്ണുതയും സാര്‍വലൗകിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച ഒരു ധര്‍മത്തെ പ്രതിനിധീകരിച്ചാണ് താനെത്തിയതെന്ന സ്വാമിജിയുടെ വാക്കുകളില്‍ എല്ലാം നിഴലിച്ചിരുന്നു.

തുടര്‍ന്നങ്ങോട്ട് നടന്ന പ്രഭാഷണ പരമ്പരകളിലൂടെ അദ്ദേഹം ലോകത്തിന്റെ ശ്രദ്ധ തന്നെ തന്നിലേക്ക് ആവാഹിച്ചു. ചിന്തകള്‍ വിശാലമാകേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് കിണറ്റിലെ തവളയുടെ കഥ പറഞ്ഞ് സ്വാമിജി സദസ്സിന്റെ കൈയടി നേടി.

സെപ്റ്റംബര്‍ 27നായിരുന്നു മതസമ്മേളനത്തിലെ അവാസന പ്രഭാഷണം. ലോകത്തിലെ ഓരോ വിചാരധാരയും മതവും മഹത്തായ അസംഖ്യം വ്യക്തികള്‍ക്ക് ഉദയം നല്‍കിയിട്ടുണ്ടെന്ന സമഗ്രമായ ദര്‍ശനം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സ്വാമിജിക്കായി. അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു, പോരടിക്കുകയല്ല വേണ്ടത്, സഹായിക്കുകയാണ്; സ്വാംശീകരണമാണ് വേണ്ടത്, നശീകരണമല്ല; ഒത്തൊരുമയും സമാധാനവുമാണ് ആവശ്യം; അനൈക്യമല്ല.

ഏതാനും ദിവസങ്ങള്‍ നീണ്ട ഒരു സമ്മേളനത്തിലൂടെ അമേരിക്കയില്‍ വീരനായകനായി മാറി സ്വാമി വിവേകാനന്ദന്‍. ബ്രിട്ടന്റെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഭാരതജനതയ്ക്ക് തങ്ങളുടെ അപകര്‍ഷതാബോധം തൂത്തെറിയാനുള്ള ആവേശവും പ്രചോദനവും കൂടിയായിരുന്നു അത്. ജനങ്ങളില്‍ ദേശീയതാ ബോധം ഉണര്‍ത്താനുള്ള മികച്ച വഴി ധര്‍മത്തിന്റെയും ആത്മീയതയുടെയും ജനകീയവല്‍ക്കരണമാണെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുവേണ്ടി സ്വാമിജി ഭാരതത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയും ചെയ്തു.

പല തരത്തിലുള്ള ജനങ്ങളോട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പല രീതികളില്‍ സംസാരിക്കാന്‍ വിവേകാനന്ദ സ്വാമികള്‍ക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതിനെയാണ് ഇന്ന് പല ചരിത്രകാരന്മാരും സ്വാമിജിയുടെ ആദര്‍ശങ്ങളിലുള്ള വൈരുദ്ധ്യങ്ങളായി ചിത്രീകരിക്കുന്നത്.

Advertisement

Business

5,000 രൂപയില്‍ നിന്ന് 6,000 കോടിയിലേക്ക്; ഇനി ഈ സാമ്രാജ്യം ജ്യോതി നയിക്കും

ഹെന്‍കോ, പ്രില്‍, മാര്‍ഗോ തുടങ്ങിയ ബ്രാന്‍ഡുകള്‍ സംയോജിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ജ്യോതിയാണ് ഉജാലയിലൂടെ ഇന്ത്യ കീഴടക്കിയ സംരംഭത്തെ ഇനി നയിക്കുക

Published

on

ഹെന്‍കോ, പ്രില്‍, മാര്‍ഗോ തുടങ്ങിയ ബ്രാന്‍ഡുകള്‍ സംയോജിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ജ്യോതിയാണ് ഉജാലയിലൂടെ ഇന്ത്യ കീഴടക്കിയ സംരംഭത്തെ ഇനി നയിക്കുക

ഇന്ത്യയിലെ പ്രമുഖ എഫ്.എം.സി.ജി. കമ്പനിയായ ജ്യോതി ലബോറട്ടറീസിന്റെ തലപ്പത്ത് പുതിയ മാറ്റം. കമ്പനിയുടെ മാനേജിങ് ഡയറക്ടറായി എം.ആര്‍. ജ്യോതിയെ നിയമിച്ചു. 2020 ഏപ്രില്‍ ഒന്നു മുതലായിരിക്കും ഇതു പ്രാബല്യത്തില്‍ വരിക. എം പി രാമചന്ദ്രന്‍ കമ്പനിയുടെ ചെയര്‍മാന്‍ എമിരറ്റസ് ആയി തുടരും.

കഴിഞ്ഞ 14 വര്‍ഷമായി എം.ആര്‍. ജ്യോതി കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയാണ്. വിപണന മേഖല, ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ രംഗങ്ങളിലാണ് ജ്യോതി പ്രധാനമായും വൈദഗ്ദ്ധ്യം പുലര്‍ത്തുന്നത്. കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറും ചീഫ് മാര്‍ക്കറ്റിങ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയാണ്. ഹെന്‍കോ, പ്രില്‍, മാര്‍ഗോ തുടങ്ങിയ ബ്രാന്‍ഡുകള്‍ സംയോജിപ്പിക്കുന്നതിലും ഹെന്‍കല്‍ ഇന്ത്യയെ ഏറ്റെടുത്തതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രധാന പങ്കാണ് ജ്യോതി വഹിച്ചത്. കമ്പനിയുടെ പുതിയ ലോഗോയും വെള്ളിയാഴ്ച്ച പുറത്തിറക്കി.

പുതുമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ ബ്രാന്‍ഡുകളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതും തുടര്‍ച്ചയായ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായിരിക്കും തന്റെ മുഖ്യ പരിഗണനകളെ ന്ന് എം.ആര്‍. ജ്യോതി വ്യക്തമാക്കി. ഇതിനു പുറമേ കമ്പനിയുടെ വില്‍പനയും വിതരണവും കൂടുതല്‍ ശക്തമാക്കുമെന്നും ജ്യോതി പറഞ്ഞു.

തന്റെ പിതാവു സൃഷ്ടിച്ച മേല്‍ക്കോയ്മ തുടരുന്നതിന് ഏറ്റവും മികച്ച കഴിവുകള്‍ വിനിയോഗിക്കുമെന്നും കമ്പനിയെ കൂടുതല്‍ ശക്തമാക്കുന്നതിനിടെ കമ്പനിയുടെ സംസ്‌ക്കാരവും മൂല്യങ്ങളും നിലനിര്‍ത്തുമെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.

പുതിയ തലമുറ ചുമതലാ ബോധത്തോടെ സ്ഥാനമേല്‍ക്കുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും കമ്പനിയെ വളര്‍ച്ചയുടെ പുതിയ തലങ്ങളിലേക്കു നയിക്കുവാന്‍ അവര്‍ യോഗ്യരും പരിശീലനം ലഭിച്ചവരുമാണെന്നും ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. രാമചന്ദ്രന്‍ പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ കമ്പനിയുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും മികച്ച ഫലങ്ങള്‍ ലഭ്യമാക്കാന്‍ തന്റെ പുത്രി ജ്യോതിക്കു കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരൊറ്റ ബ്രാന്‍ഡുള്ള ഉജാല കമ്പിനിയില്‍ നിന്ന് നിരവധി ബ്രാന്‍ഡുകളുള്ള ദേശീയ എഫ്.എം.സി.ജി. കമ്പനിയായി വളര്‍ന്ന ദീര്‍ഘ യാത്രയായിരുന്നു കഴിഞ്ഞ 36 വര്‍ഷങ്ങളിലേതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തന്നെ രൂപം കൊണ്ടു വളര്‍ന്ന എഫ്.എം.സി.ജി. കമ്പനിയായ ജ്യോതി ലബോറട്ടറീസ് 36 വര്‍ഷം മുന്‍പ് വെറും അയ്യായിരം രൂപയുടെ പ്രാരംഭ നിക്ഷേപവുമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്നത് ആറായിരം കോടി രൂപയുടെ വിപണി വിഹിതവുമായാണ് വളര്‍ന്നിരിക്കുന്നത്. ഫാബ്രിക് കെയര്‍, ഡിഷ്‌വാഷ്, വീട്ടിലെ പ്രാണികളെ നശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍, വ്യക്തി ശുചിത്വ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് ഉജാല, മാര്‍ഗോ, മാക്‌സോ, എക്‌സോ, ഹെന്‍കോ, പ്രില്‍ തുടങ്ങിയ ആറു പവര്‍ ബ്രാന്‍ഡുകളാണുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 193 കോടി രൂപയുടെ അറ്റാദായവും 1,769 കോടി രൂപയുടെ അറ്റ വരുമാനവുമാണ് കമ്പനി കൈവരിച്ചത്.

Continue Reading

Business

3399 രൂപയ്ക്ക് പറക്കാം; മലേഷ്യയിലേക്കും തായ്‌ലന്‍ഡിലേക്കും

മലേഷ്യയിലേക്കും തായ്ലന്‍ഡിലേക്കും 3399 രൂപയ്ക്ക് പറക്കാന്‍ അവസരമൊരുക്കി എയര്‍ ഏഷ്യ

Published

on

മലേഷ്യയിലേക്കും തായ്ലന്‍ഡിലേക്കും 3399 രൂപയ്ക്ക് പറക്കാന്‍ അവസരമൊരുക്കി എയര്‍ ഏഷ്യ

ലോകത്തെ ചെലവു കുറഞ്ഞ വിമാനകമ്പനികളിലൊന്നായ എയര്‍ ഏഷ്യ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും പഫക്കാന്‍ കൊച്ചിയില്‍ നിന്നും ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലേക്ക് ഇനി യാത്രക്കാര്‍ക്ക് 3399 രൂപയ്ക്കു പറക്കാം.

മേയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്ടോബര്‍ 31വരെ തായ്ലന്‍ഡ് സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ട്.

‘ഇപ്പോള്‍ എല്ലാവര്‍ക്കും പറക്കാം’ എന്ന ഞങ്ങളുടെ വീക്ഷണമാണ് പുതിയ നിരക്കുകളിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ഈ ഓഫറിലൂടെ യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഈ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പറന്ന് വേനല്‍ ആസ്വദിക്കാം-കമ്പനി അറിയിച്ചു.

Continue Reading

Business

അര്‍ണാബിന്റെ റിപബ്ലിക് ടിവിയുടെ മൂല്യം 1,200 കോടി രൂപ!

രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റില്‍ നിന്ന് കൂടുതല്‍ ഓഹരികള്‍ ഏറ്റെടുത്തതോടെ അര്‍ണാബ് ഗോസ്വാമിയുടെ പൂര്‍ണനിയന്ത്രത്തിലാകുകയാണ് ഈ സംരംഭം

Published

on

രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റില്‍ നിന്ന് കൂടുതല്‍ ഓഹരികള്‍ ഏറ്റെടുത്തതോടെ അര്‍ണാബ് ഗോസ്വാമിയുടെ പൂര്‍ണനിയന്ത്രത്തിലാകുകയാണ് ഈ സംരംഭം

റിപബ്ലിക് ടിവിയിലുള്ള ഓഹരികള്‍ കുറച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്. നല്ലൊരു ശതമാനം ഓഹരികളും റിപബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്റ്ററും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്ക് തന്നെയാണ് ഏഷ്യാനെറ്റ് വിറ്റിരിക്കുന്നത്. എത്ര രൂപയുടേതാണ് ഇടപാടെന്ന് വ്യക്തമല്ല.

ഓഹരിവില്‍പ്പനയുടെ കാര്യം ഏഷ്യാനെറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടുകൂടി റിപബ്ലിക്കില്‍ ഏഷ്യാനെറ്റിന് ചെറിയൊരു ശതമാനം ഓഹരി മാത്രമേ ഉണ്ടാകൂ. ഇതോടു കൂടി റപബ്ലിക് ചാനല്‍ പൂര്‍ണമായും എഡിറ്റര്‍ നിയന്ത്രിത സ്ഥാപനമായി മാറുകയാണെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ക്കെല്ലാം മികച്ച നേട്ടമുണ്ടായതായാണ് വിവരം.

പ്രവര്‍ത്തനം തുടങ്ങി ഈ മേയ് മാസത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മാധ്യമരംഗത്തെ ഉടച്ചുവാര്‍ച്ച ചാനലിന്റെ ഉടമസ്ഥാവകാശത്തില്‍ സുപ്രധാനമായ മാറ്റമുണ്ടായിരിക്കുന്നത്. പുതിയ ഇടപാടോടെ റിപബ്ലിക് ടിവിയുടെ മൂല്യം 1,200 കോടി രൂപയായി ഉയര്‍ന്നു.

ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ച ശേഷമാണ് അര്‍ണാബ് ഗോസ്വാമി രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് റിപബ്ലിക് ടിവിക്ക് തുടക്കമിട്ടത്. എആര്‍ജിഔട്ട്‌ലയര്‍ ഏഷ്യാനെറ്റ് ന്യൂസ് ലിമിറ്റഡിനും ഏഷ്യാനെറ്റ് ന്യൂസ് മീഡിയ എന്റര്‍ടെയ്ന്‍മെന്റിനുമായിരുന്നു റിപബ്ലിക് ടിവിയുടെ ഉടമസ്ഥാവകാശം. പുതിയ മാറ്റത്തോടെ റിപബ്ലിക് മീഡിയ നെറ്റ്‌വര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് ചാനല്‍ പ്രവര്‍ത്തിക്കുക.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 weeks ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 month ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video2 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion3 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment3 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment5 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment6 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral8 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics8 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion10 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business2 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business3 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion6 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion7 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion8 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion8 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion9 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto5 days ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto2 weeks ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Auto4 weeks ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 weeks ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 month ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 month ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto1 month ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto2 months ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto2 months ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto2 months ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Trending