Connect with us

National

പിഎംകെവിവൈ അംഗീകാരമുള്ളവര്‍ക്ക് സ്‌കില്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയുടെ (പിഎംകെവിവൈ 2016-20) അംഗീകാരം ലഭിച്ചവര്‍ക്ക് ഇതാ രണ്ട് പുതിയ ആനുകൂല്യങ്ങള്‍

Published

on

പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയുടെ (പിഎംകെവിവൈ 2016-20) അംഗീകാരം ലഭിച്ചവര്‍ക്ക് രണ്ട് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കൗശല്‍ ബീമാ എന്ന വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയും ഡിജി ലോക്കര്‍ സൗകര്യവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. യുവാക്കള്‍ക്കിടയില്‍ തൊഴില്‍ വൈദഗ്ധ്യവികസനവും നൈപുണ്യവികസനവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന.

കേന്ദ്ര നൈപുണ്യശേഷി വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴില്‍ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
കൗശല്‍ ഭീമാ പദ്ധതിക്കായി നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ന്യൂഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

3 വര്‍ഷത്തെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സിലൂടെ ജീവഹാനി, സ്ഥിര വൈകല്യം എന്നിവക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സര്‍ട്ടിഫികേഷന്‍ ലഭിക്കുന്നതുമുതല്‍ മൂന്നു വര്‍ഷത്തേക്ക് ആണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുകയെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു. ഇന്‍ഷുറന്‍സ് പ്രീമിയം എന്‍എസ്ഡിസി ആണ് അടയ്ക്കുക.

വിദ്യാര്‍ഥികള്‍ക്ക് ഡിജി ലോക്കര്‍ വഴി അവരുടെ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് എപ്പോഴും ലഭ്യമാകുന്ന തരത്തിലുള്ള സൗകര്യമൊരുവുമൊരുക്കും.

Advertisement

National

മോദികെയര്‍ പദ്ധതി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ആരോഗ്യം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലായിരിക്കും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുക

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് അവകാശവാദം. മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് ആഗോളതലത്തില്‍ വലിയ അഭിനന്ദനമാണ് ലഭിച്ചത്. ഇന്‍ഷുറന്‍സ്, ആരോഗ്യം തുടങ്ങിയ മേഖലകളിലാകും മോദികെയര്‍ പദ്ധതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന പദ്ധതി ഇന്ത്യയുടെ ആരോഗ്യരംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷ. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും. ഏകദേശം 10 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും-പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സിഇഒ ഇന്ദു ഭൂഷന്‍ പറഞ്ഞു.

ഇന്ത്യയിലെ 10 കോടിയിലധികം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പ്രതിവര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് മോദികെയര്‍. സംസ്ഥാനസര്‍ക്കാരുകളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Continue Reading

National

ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ്; ഇന്ത്യ സ്മാര്‍ട്ടാകുന്നു

ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലേയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഏകീകൃത രൂപം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഉചിതമായത്

Published

on

എല്ലാം സംസ്ഥാനങ്ങളിലെയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും വാഹനരജിസ്ട്രേഷന്‍ രേഖകള്‍ക്കും ഏകീകൃത രൂപം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം കാലോചിതമാണ്. മൈക്രോചിപ്പുകളോടും ക്യുആര്‍ കോഡുകളോടും കൂടിയാണ് സ്മാര്‍ട്ടായ ഡ്രൈവിംഗ് ലൈസന്‍സുകളും ആര്‍സികളും വരുന്നത്. എടിഎം കാര്‍ഡുകളുടെ മാതൃകയിലായിരിക്കും ലൈന്‍സ്, ആര്‍സി രേഖകള്‍ ലഭ്യമാക്കുക.

ലൈസന്‍സിന്റെ പേര്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലോഗോ, ഇഷ്യു ചെയ്യുന്ന അതോറിറ്റിയുടെ പേര്, ലൈസന്‍സ് ഉടമയുടെ പേര്, ബ്ലഡ് ഗ്രൂപ്പ്, അവയവദാനവുമായി ബന്ധപ്പെട്ട സമ്മതപത്രം, എമര്‍ജന്‍സി നമ്പര്‍, ക്യുആര്‍ കോഡ്, വണ്ടിയുടെ കാറ്റഗറി തുടങ്ങിയ കാര്യങ്ങളാണ് സ്മാര്‍ട്ട് ലൈസന്‍സിലുണ്ടാകു.

പുതിയ ലൈസന്‍സുകള്‍ എടുക്കുന്നവര്‍ക്കും, ലൈസന്‍സ് പുതുക്കുന്നവര്‍ക്കും സ്മാര്‍ട്ട് ലൈസന്‍സായിരിക്കും ഇനി ലഭിക്കുക. നിലവിലെ ചെലവില്‍ നിന്നും നാമമാത്രമായ തുക മാത്രമേ സ്മാര്‍ട്ട് സംവിധാനത്തിന് അധികം വേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സാമ്പത്തക ബധ്യത ആകില്ല. പുതിയ സംവിധാനം വരുന്നതോടെ ഏത് സംസ്ഥാനത്തുള്ള പൊലീസ് സംവിധാനത്തിനും ലൈസന്‍സ് ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ യാതൊരുവിധ സങ്കീര്‍ണതകളുമില്ലാത്തെ പെട്ടെന്ന് തന്നെ അറിയാന്‍ സാധിക്കും.

Continue Reading

National

നാലാം വ്യാവസായിക വിപ്ലവം; വമ്പന്മാരെ ഞെട്ടിക്കാന്‍ ഇന്ത്യ

നാലാം വ്യാവസായിക വിപ്ലവം ത്വരിതപ്പെടുത്താന്‍ ഇന്ത്യയില്‍ കേന്ദ്രം തുറന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം

Published

on

ഭാവിയിലെ സാങ്കേതികവിദ്യയെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ സുപ്രധാന ചുവടുവെച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ലോക സാമ്പത്തിക ഫോറം നാലാം വ്യാവസായിക വിപ്ലവത്തിനായുള്ള പുതിയ കേന്ദ്രം ഇന്ത്യയില്‍ തുറന്നു. സര്‍ക്കാര്‍, സ്വകാര്യ ബിസിനസുകള്‍, അക്കാഡമിക് ലോകം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിങ്ങനെ നിരവധി വിഭാഗങ്ങളുമായി സഹകരിച്ചാകും പ്രവര്‍ത്തനങ്ങളെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം അറിയിച്ചു.

നിതി ആയോഗും പദ്ധതിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ബ്ലോക്ക്ചെയ്ന്‍, ഡ്രോണുകള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ട ഗവേഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന മേഖലകള്‍. ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന പോളിസികളും ചട്ടക്കൂടുകള്‍ അന്താരാഷ്ട്രതലത്തില്‍ പങ്കുവെക്കപ്പെടുകയും ചെയ്യും.

നാലാം വ്യാവസായിക വിപ്ലവത്തില്‍ ലോകനേതാവാകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അമിതാഭ് കാന്ത് പറഞ്ഞു. ഇന്നൊവേഷനെ ജനാധിപത്യവല്‍ക്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral2 weeks ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics1 month ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral4 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral4 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala5 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral6 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala7 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Opinion

Opinion1 week ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 month ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 month ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 month ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion2 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion2 months ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion3 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion3 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion5 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Auto

Auto13 hours ago

‘സ്വപ്നം ട്രാക്കിൽ ഇറങ്ങിയപ്പോൾ….ടാറ്റ ഹാരിയറിന് ഉഗ്രൻ വരവേൽപ്പ്

ഈ 5 സീറ്റർ മോണോക്കോക്ക് എസ്.യു.വി 2.2 ദശലക്ഷം കിലോമീറ്റർ ദൂരം ടെസ്റ്റ് ചെയ്താണ് ടാറ്റ നിരത്തിലെത്തിക്കുന്നത്

Auto7 days ago

ക്രയോടെക് ‘റോക്കറ്റ്’ എൻജിനിൽ കുതിച്ചുയർന്ന് ഹാരിയർ

കരുത്തേറിയ ലാൻഡ്‌റോവർ പ്ലാറ്റ്ഫോമിൽ ഭംഗിയേറിയ ലോകോത്തര ഡിസൈനും, ശക്തിയേറിയ ക്രയോടെക് എൻജിനും കൂടിച്ചേരുമ്പോൾ എതിരാളികൾ പോലും നിഷ്പ്രഭമാകും

Auto7 days ago

സെഡാൻ വിപണിയെ റാഞ്ചാൻ ടാറ്റ; ചരിത്രമാകാൻ ഓൾ ന്യൂ ടിഗോർ എത്തി

മാരുതിയെ കൂടാതെ, കൊറിയൻ നിർമാതാക്കളായ ഹ്യൂണ്ടായിയും, ഹോണ്ടയും, മഹീന്ദ്രയും,റെനോയുമൊക്കെ ടാറ്റായുടെ രണ്ടാം വരവിന്റെ ചൂടറിഞ്ഞവരാണ്

Auto7 days ago

ഹാരിയറിന് കരുത്ത് പകരുക ടാറ്റയുടെ 2.0ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്‍

ക്രയോടെക് എന്‍ജിനുകള്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ലോകോത്തര മാനദണ്ഡങ്ങളെപോലും കവച്ചുവെക്കും

Auto1 week ago

ദേ…പുതിയ സാന്‍ട്രോ…സ്‌റ്റൈല്‍ മന്നന്‍, കില്ലാഡി!

4 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവന്‍ വീണ്ടും വന്നു, പുതിയ ഭാവത്തില്‍, നമ്മുടെ ഹൃദയം കീഴടക്കാന്‍

Auto2 weeks ago

ഓൾ ന്യൂ ടാറ്റ ടിഗോർ: ഹൃതിക് റോഷൻ ബ്രാൻഡ് അംബാസഡർ

ഏറ്റവും പുതിയ ടാറ്റ ടിഗോർ ഒക്ടോബർ 10ന് വിപണിയിൽ എത്തും.

Auto2 weeks ago

ഫോര്‍ഡ് ആസ്പയറിന്റെ പുതിയ പതിപ്പെത്തി; വില 555,000 രൂപ

ഏഴു നിറങ്ങളിലായി അഞ്ച് വേരിയെന്റുകളായാണ് ഫോര്‍ഡ് ആസ്പയര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്

Auto2 weeks ago

ടിവിഎസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡ് അവതരിച്ചു…

ഡിസ്‌ക് എക്സ് ഷോറൂം (ഡല്‍ഹി) വില 59,648 രൂപയും, ഡ്രമിന്റേത് 55,936 രൂപയും ആണ്

Auto2 weeks ago

ഓട്ടോ പ്രേമികളേ…ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് കാറുകളുടെ ബുക്കിംഗ് തുടങ്ങി

ആമ്പര്‍ ഓറഞ്ച്, സണ്‍സ്റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ നിറങ്ങളിലാണ് ഡാറ്റ്സണ്‍ കാറുകള്‍ നിരത്തിലിറങ്ങുക

Auto3 weeks ago

ടൊയോട്ട എത്തിയോസ് കുതിക്കുന്നു , വിൽപ്പന നാല് ലക്ഷം കവിഞ്ഞു.

2016 സെപ്റ്റംബറിലാണ് ടോയോട്ട പുതിയ സുരക്ഷാ സവിഷേതകളുമായി പ്ലാറ്റിനം എത്തിയോസ്‌, എത്തിയോസ്‌ ലിവ എന്നീ മോഡലുകൾ വിപണിയിൽ എത്തിച്ചത്

Trending