Connect with us

Business

അടുക്കളത്തോട്ടമൊരുക്കാം, ചെലവ് 1500 രൂപ

ഗ്രോ ബാഗ് തയാറാക്കിയാല്‍ ഒരു വര്‍ഷത്തിനു വേണ്ട പച്ചക്കറികള്‍ നമുക്ക് വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാം, ചെലവ് 1500-2000 രൂപ മാത്രം എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്

Published

on

അങ്ങനെ മഴക്കാലം പെയ്തൊഴിഞ്ഞു. ഇനി പയ്യെ കാർഷിക വിളകളെ ശ്രദ്ധിച്ച കൃഷിയിലേക്ക് മടങ്ങി വരേണ്ട സമയമാണ്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കുകയാണ് എങ്കിൽ കൃഷിയുടെ നല്ലൊരു ഭാഗം വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിൽ പച്ചക്കറിയുടെ വില കുത്തനെ ഉയരും എന്ന് ഉറപ്പ്.

ഈ അവസ്ഥ മറികടക്കുന്നതിന് അടുക്കളത്തോട്ട നിർമാണം ഉപകരിക്കും. മന്നില്ല എന്ന് കരുതി കൃഷി ചെയ്യാതെ ഇരിക്കേണ്ട കാര്യമില്ല. അതിനു ഗ്രോ ബാഗുകൾ ഉപയോഗിക്കാം. മഴയൊന്ന് അടങ്ങിയാല്‍ അടുക്കളത്തോട്ടം വീണ്ടും സജീവമാക്കാം. ചുരിങ്ങിയ ചെലവില്‍ അടുക്കളത്തോട്ടമൊരുക്കാനുള്ള മാര്‍ഗങ്ങളിതാ.കേവലം 1500 രൂപയുടെ നിക്ഷേപത്തിൽ അടുക്കത്തോട്ടം നിർമിക്കാം.

തയ്യാറാക്കാം ഗ്രോബാഗ്

1) 6 കൊട്ട മേല്‍ മണ്ണ്
2) 1 ചാക്ക് ചകിരി ചോറ്
3) 5 കൊട്ട ചാണക പൊടി
4) 3 കിലോ ജൈവ വളം (എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമടങ്ങിയത് )
5) 500 ഗ്രാം െ്രെടക്കോഢര്‍മ (വേര് ചീയല്‍, ഫങ്കസ് രോഗം തുടങ്ങിയവ ഒഴിവാക്കാന്‍) ഈ പറഞ്ഞ വാസ്തുഉകൾ എല്ലാം വാങ്ങുന്നതിനുള്ള ചെലവാണ് 1500 രൂപ.

ഇവയെല്ലാം കൂട്ടി കലര്‍ത്തി ഒരു ദിവസം വെയിൽ ഇല്ലാത്ത സ്ഥലത്ത് വയ്ക്കുക. തുടര്‍ന്ന് ഗ്രോബാഗിന്റെ 75-80 ശതമാനം ഇവ നിറച്ച് തൈകള്‍ നടാം. വിത്താണ് നടുന്നതെങ്കില്‍ വിത്തിന്റെ വലുപ്പത്തിലേ വിത്ത് താഴാന്‍ പാടുള്ളു . തൈയ്യാണെങ്കില്‍ വേരിന്റെ മുകളില്‍ മണ്ണ് വരത്തക്ക വിധത്തില്‍ നടേണ്ടതാണ്.

അഞ്ചു മുതൽ ഏഴു ദിവസം കൊണ്ട് പുതിയ വേരുകള്‍ വന്ന് തുടങ്ങും. 20 ദിവസം കൂടുമ്പോള്‍ ജൈവ വളങ്ങള്‍ ചേര്‍ത്താല്‍ രണ്ടു മാസത്തിനുള്ളില്‍ ഫലം ലഭിക്കും. മേല്‍ പറഞ്ഞ അളവില്‍ 24 ഗ്രോ ബാഗ് തയാറാക്കാന്‍ കഴിയും. വർഷത്തിൽ രണ്ടു ടേമിലായി ഇത്തരത്തില്‍ ഗ്രോ ബാഗ് തയാറാക്കിയാല്‍ ഒരു വര്‍ഷത്തിനു വേണ്ട പച്ചക്കറികള്‍ നമുക്ക് വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാം, ചെലവ് 1500-2000 രൂപ മാത്രം എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. വിഷം പ്രയോഗിക്കാത്ത നല്ല പച്ചക്കറികള്‍ കഴിച്ചു ആരോഗ്യത്തോടെ ഇരിക്കാം.

Advertisement

Business

കേബിള്‍ ടിവി രംഗത്ത്‌ ഞെട്ടിക്കുന്ന പുതിയ വിപ്ലവത്തിന് മുകേഷ് അംബാനി

രാജ്യത്തെ 50 ദശലക്ഷം വീടുകളിലേക്കു ഡിജിറ്റല്‍ കേബിള്‍ സേവനങ്ങളെത്തിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Published

on

ഡിജിറ്റല്‍ ഇന്ത്യയെന്ന സ്വപ്‌നം പൂര്‍ണമായും യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടിയുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. രാജ്യത്തെ 50 മില്യണ്‍ വീടുകളിലേക്ക് റിലയന്‍സ് എത്തുന്നു. ജിയോ ഗിഗാ ഫൈബര്‍, ജിയോ സ്മാര്‍ട്ട് ഹോം സോലലൂഷന്‍സ് എന്നിവയുടെ ഡിജിറ്റല്‍ സേവനം 1,100 വീടുകളില്‍ കേബിള്‍ ശൃംഖലയിലൂടെ എത്തിക്കാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

ഇതിനായി ഡെന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡ്, ഹാത്ത്-വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം ലിമിറ്റഡ് എന്നീ കമ്പനികളില്‍ കമ്പനി സുപ്രധാനമായ നിക്ഷേപം നടത്തി. പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സാങ്കേതിക, അടിസ്ഥാന വികസനവും ഇതിലൂടെ സാധ്യമാക്കുമെന്ന് റിലയന്‍സ് അറിയിച്ചു.

ഡെന്‍, ഹാത്ത്-വേ കമ്പനികള്‍ നിലവില്‍ കേബിള്‍ സേവനം നല്‍കുന്ന 750 നഗരങ്ങളിലെ 24 മില്യണ്‍ വീടുകളില്‍ ഇനി മുതല്‍ ജിയോ ഗിഗാഫൈബര്‍, ജിയോ സ്മാര്‍ട്ട് ഹോം സൊലൂഷന്‍സ് സംവിധാനങ്ങളിലൂടെ കേബിള്‍ സേവനങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഇരു കമ്പനികളുമായും റിലയന്‍സ് പങ്കാളിത്തമുറപ്പാക്കും. ഭാവിയില്‍ രാജ്യത്തെ 1100 നഗരങ്ങളിലായി 50 മില്യണ്‍ വീടുകളിലേക്ക് റിലയന്‍സ് കേബിള്‍ സേവനങ്ങള്‍ എത്തിക്കുന്നതിന്റെ തുടക്കമാണീ പങ്കാളിത്തം.

ഡെന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ 66% ഓഹരി 2045 കോടി രൂപയ്ക്കാണ് റിലയന്‍സ് ലിമിറ്റഡ് സ്വന്തമാക്കിയത്. 2940 കോടി രൂപയ്ക്കാണ് ഹാത്ത്-വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം ലിമിറ്റഡിന്റെ 51.3% ഓഹരികള്‍ മുകേഷ് അംബാനിയുടെ കമ്പനി ഏറ്റെടുത്തത്.

37.3% ഓഹരികളോടെ ഹാത്ത്-വേയുടെ സംയുക്ത നിയന്ത്രണത്തിലുള്ള ജി.ടി.പി.എല്‍ ഹാത്ത്-വേ ലിമിറ്റഡിലും, ഹാത്ത്-വേ ഭവാനി കേബിള്‍ടെല്‍ ആന്‍ഡ് ഡാറ്റകോം എന്നിവയിലും റിലയന്‍സ് ലിമിറ്റഡിന് പങ്കാളിത്തമുണ്ടാകും.

ഡെന്‍, ഹാത്ത്-വേ കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 27000 ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ട പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും, പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറുന്നതിനുള്ള സഹായങ്ങളും ജിയോ നല്‍കും. കൂടുതല്‍ ഉപഭോക്തക്കള്‍ക്ക് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സേവനമെത്തിക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകും.

Continue Reading

Business

പത്രസ്ഥാപനത്തിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു, ഡിസ്‌നി വേൾഡ് തുടങ്ങി പകരം വീട്ടി!

ആംബുലൻസ് ഡ്രൈവർ, ചെറുപത്രത്തിൽ കാർട്ടൂണിസ്റ്റ് കുറെ നാൾ പത്രപ്പരസ്യങ്ങളുടെ രൂപകൽപന അങ്ങനെ ഇദ്ദേഹം അണിയാത്ത വേഷങ്ങളില്ല

Published

on

തകർന്നടിഞ്ഞിടത്ത് നിന്നും തകർപ്പ് വിജയം നേടിയ വാൾട്ട് ഡിസ്‌നി. അതെ അങ്ങനെ വേണം ഡിസ്‌നി വേൾഡ് സ്ഥാപകനായ വാൾട്ട് ഡിസ്‌നിയെ വിശേഷിപ്പിക്കുവാൻ. അത്രക്കുണ്ട് അദ്ദേഹം അനുഭവിച്ച ജീവിതയാഥാർത്ഥ്യങ്ങളുടെ നീറ്റൽ. മിക്കി മൗസും ഡോനൾഡ് ഡക്കും മിന്നി മൗസും എല്ലാം ലോകജനത വളരെ ആവശേഷത്തോടെ സ്വീകരിച്ച കാർട്ടൂൺ കഥാപാത്രങ്ങളാണ്. ഈ കാർട്ടൂൺ കഥാപാത്രങ്ങളുടെ പിതാവാണ് വാൾട്ട് ഡിസ്‌നി.

വീട്ടിലെ ദാരിദ്രവും കഷ്ടപ്പാടും നിമിത്തം തന്റെ 16 ആം വയസ്സിൽ അദ്ദേഹത്തിന് പഠിത്തം നിർത്തേണ്ടതായി വന്നു.അത്യാവശ്യം വരയ്ക്കുമായിരുന്ന വാൾട്ട് ഡിസ്‌നി പിന്നീട് വരയിലൂടെ ജീവിതമാർഗം കണ്ടെത്താനാരംഭിച്ചു.മനുഷ്യരെപ്പോലെ ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കാർട്ടൂണുകൾസൃഷ്ടിച്ച് അദ്ദേഹം ഏറെ ശ്രദ്ധ നേടി.എന്നാൽ രസകരമായ കാര്യം ഇത്രയേറെ കഴിവുള്ള ഡിസ്‌നിയെ ഡിസ്‌നിയെ ഒരു പ്രമുഖ പത്രത്തിൽ നിന്നും നല്ല ഭാവനയും ആശയങ്ങളും ഇല്ലാത്തതിന്റെ പേരിൽ പിരിച്ചു വിട്ടു എന്നതാണ്.

പട്ടാളത്തിൽ ചേരാന്‍ പ്രായക്കുറവു തടസ്സമായി. വിദേശത്ത് ആംബുലൻസ് ഡ്രൈവർ, ചെറുപത്രത്തിൽ കാർട്ടൂണിസ്റ്റ് കുറെ നാൾ പത്രപ്പരസ്യങ്ങളുടെ രൂപകൽപന അങ്ങനെ ഇദ്ദേഹം അണിയാത്ത വേഷങ്ങളില്ല. സഹോദരനുമൊത്ത് തുടങ്ങിയ ലാഫ്–ഓ–ഗ്രാം എന്ന കമ്പനി പൊളിഞ്ഞു. പകർപ്പവകാശം വിതരണക്കാരൻ കൈക്കലാക്കി എന്നത് അതിലേറെ വിഷമം നിറഞ്ഞ കഥ.പിന്നീട് ഹോളിവുഡിൽ പ്രവർത്തിച്ചു എങ്കിലും അവിടെയും പരാജയമായിരുന്നു ഫലം.

കാർട്ടൂൺ കഥാപാത്രങ്ങൾ, ആനിമേഷൻ ചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, ജന്തുജീവിതവിസ്മയങ്ങൾ കാട്ടുന്ന ദി ലിവിങ് ഡെസർട്ട്, ദി വാനിഷിങ് പ്രെയറി എന്നീ ഡോക്യുമെന്ററികൾ, 22 ഒസ്കറുകൾ, മികച്ച സിനിമാ നിർമാണക്കമ്പനി, അമ്യുസ്മെന്റ് പാർക്കുകൾ, ഹാർവാർഡിലെയും യോലിലെയും അടക്കം ഓണറ്റി ബിരുദങ്ങൾ തുടങ്ങി നിരവധി വിജയങ്ങൾ ഡിസ്‌നിയെ തേടിയെത്തി.

അന്ന് തന്നെ ജോലിയിൽ നിന്നും പിരിച്ചവിട്ടില്ലായിരുന്നു എങ്കിൽ താണ ഇന്ന് യാതൊന്നുമാകില്ലായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു. ജോലി നഷ്‌ടമായ വിഷമത്തിലാണ് ഡിസ്‌നി വേൾഡിനു അദ്ദേഹം തുടക്കംകുറിക്കുന്നത്..ഇന്ന് ഡിസ്നി വേൾഡ്ന്റെ നിലവിലുള്ള ആസ്‌തി $ 35 ബില്ല്യൺ ഡോളറാണ്.

Continue Reading

Business

ഡിസൈനർ ടീ ഷർട്ടിന്റെ ആശാന്മാരായി ആരോഷും സുരേഷും മാറിയതെങ്ങനെ ?

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ ഫഞ്ചർ ഷോപ്പിന്റെ കഥ വ്യത്യസ്തമാക്കുന്നത് ഈ സുഹൃത്തുക്കളുടെ കൂട്ടുകെട്ടാണ്

Published

on

അന്നൊരു ദിവസം, വ്യത്യസ്തമായി ഡിസൈൻ ചെയ്യാൻ എനിക്കൊരു അവസരം തരു, എന്ന് ആരോഷ് പറഞ്ഞപ്പോൾ സുഹൃത്തായ സുരേഷ് രാമകൃഷ്ണ ഇത്രക്കങ്ങു പ്രതീക്ഷിച്ചില്ല. പ്രതീക്ഷകളെയെല്ലാം ആസ്ഥാനത്താക്കിക്കൊണ്ട് ഉപഭോക്താക്കളുടെ ചങ്കിനകത്ത് കയറി ഇടം പിടിച്ചിരിക്കുകയാണ് ഈ ഡിസൈനർ സുഹൃത്തുക്കളുടെ ഭാവനയിൽ വിരിഞ്ഞ ടീ ഷർട്ടുകൾ.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ആരോഷ് തേവാദത്തിലും സുഹൃത്ത് സുരേഷ് രാമകൃഷ്ണയും ചേർന്ന് ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിനിടയിൽ ആരംഭിച്ച ഡിസൈനർ സ്റ്റുഡിയോയിൽ ഇന്ന് തിരക്കോട് തിരക്കാണ്. ടീ ഷർട്ടിൽ ഗ്രാഫിക്സ് ചെയ്ത് കൊടുക്കുന്ന മാതൃകയിലേക്ക് ഫഞ്ചർഷോപ് എന്ന ഇവരുടെ സംരംഭം മാറിയതിനു ശേഷമാണ് ഈ തിരക്കത്രയും.

ക്രിയേറ്റിവിറ്റി തലക്ക് പിടിച്ച ഈ സുഹൃത്തുക്കളുടെ സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ മാസ്റ്റർ പീസാണ് ഡിസൈനർ ടീഷർട്ടുകൾ. ഒരു ചേഞ്ചിന് വേണ്ടി മലയാള സിനിമയിലെ ഡയലോഗുകൾ ആണ് വ്യത്യസ്തമായി ഡിസൈൻ ചെയ്ത് ടീ ഷർട്ടുകളിൽ പിടിപ്പിച്ചത്. സംഗതി ഹിറ്റായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഒപ്പം ഫഞ്ചർ ഷോപ്പും ഹിറ്റായി. എല്ലാവിധ ഗ്രാഫിക്സ് ഡിസൈനിംഗ് വർക്കുകളും മഗ് പ്രിന്റിംഗും എല്ലാം ചെയ്യുമെങ്കിലും ഫഞ്ചർ ഷോപ്പിന്റെ ഓൺലൈനിലും ഓഫ്‍ലൈനിലും ആളുകൾ എത്തുന്നത് മനോഹരങ്ങളായ ടീ ഷർട്ടുകൾ തേടിയാണ്.

ഇപ്പോൾ ഫഞ്ചർഷോപ്പിന്റെ ഓൺലൈൻവഴിയും ഷർട്ടിന്റെ വില്പന നടക്കുന്നു. ഓൺലൈനിൽ വ്യത്യസ്തങ്ങളായ ചില ഡിസൈനുകൾ നൽകിയിരിക്കുന്നു. അതിൽ നിന്നും ഇഷ്ടപ്പെട്ടത് സെലക്റ്റ് ചെയ്ത് ഓർഡർ നൽകിയാൽ നിശ്ചിത ദിവസത്തിനുള്ളിൽ ഷർട്ട് വീട്ടിലെത്തും .

പണം മുൻകൂറായി അടക്കണം എന്ന് മാത്രം.സംരംഭത്തിൽ തങ്ങൾ നടപ്പിലാക്കുന്ന വ്യത്യസ്തമായ ആശയം സ്ഥാപനത്തിന്റെ അകത്തും കാണാം. തീർത്തും വ്യത്യസ്തമായി ബുള്ളറ്റും , കാറിന്റെ ടയറും, റിക്ഷയും എല്ലാം ചേർത്താണ് ഫഞ്ചർഷോപ്പിന്റെ ഡിസൈനിംഗ്.

ഫഞ്ചർഷോപ്പ് കാണുന്നതിനായി മാത്രം ആളുകൾ എത്തുന്നുണ്ട് എന്നാണ് ഈ യുവസംരംഭകർ പറയുന്നത്. ഭാവനയുണ്ടെങ്കിൽ ഏത് സംരംഭവും വളരെ എളുപ്പത്തിൽ വിജയിപ്പിച്ചെടുക്കാൻ സാധിക്കും എന്നതിനുള്ള തെളിവാണ് ഫഞ്ചർഷോപ്പിന്റെ വിജയം

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral2 weeks ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics1 month ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral4 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral4 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala5 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral6 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala7 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Opinion

Opinion1 week ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 month ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 month ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 month ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion2 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion2 months ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion3 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion3 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion5 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Auto

Auto14 hours ago

‘സ്വപ്നം ട്രാക്കിൽ ഇറങ്ങിയപ്പോൾ….ടാറ്റ ഹാരിയറിന് ഉഗ്രൻ വരവേൽപ്പ്

ഈ 5 സീറ്റർ മോണോക്കോക്ക് എസ്.യു.വി 2.2 ദശലക്ഷം കിലോമീറ്റർ ദൂരം ടെസ്റ്റ് ചെയ്താണ് ടാറ്റ നിരത്തിലെത്തിക്കുന്നത്

Auto7 days ago

ക്രയോടെക് ‘റോക്കറ്റ്’ എൻജിനിൽ കുതിച്ചുയർന്ന് ഹാരിയർ

കരുത്തേറിയ ലാൻഡ്‌റോവർ പ്ലാറ്റ്ഫോമിൽ ഭംഗിയേറിയ ലോകോത്തര ഡിസൈനും, ശക്തിയേറിയ ക്രയോടെക് എൻജിനും കൂടിച്ചേരുമ്പോൾ എതിരാളികൾ പോലും നിഷ്പ്രഭമാകും

Auto7 days ago

സെഡാൻ വിപണിയെ റാഞ്ചാൻ ടാറ്റ; ചരിത്രമാകാൻ ഓൾ ന്യൂ ടിഗോർ എത്തി

മാരുതിയെ കൂടാതെ, കൊറിയൻ നിർമാതാക്കളായ ഹ്യൂണ്ടായിയും, ഹോണ്ടയും, മഹീന്ദ്രയും,റെനോയുമൊക്കെ ടാറ്റായുടെ രണ്ടാം വരവിന്റെ ചൂടറിഞ്ഞവരാണ്

Auto7 days ago

ഹാരിയറിന് കരുത്ത് പകരുക ടാറ്റയുടെ 2.0ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്‍

ക്രയോടെക് എന്‍ജിനുകള്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ലോകോത്തര മാനദണ്ഡങ്ങളെപോലും കവച്ചുവെക്കും

Auto1 week ago

ദേ…പുതിയ സാന്‍ട്രോ…സ്‌റ്റൈല്‍ മന്നന്‍, കില്ലാഡി!

4 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവന്‍ വീണ്ടും വന്നു, പുതിയ ഭാവത്തില്‍, നമ്മുടെ ഹൃദയം കീഴടക്കാന്‍

Auto2 weeks ago

ഓൾ ന്യൂ ടാറ്റ ടിഗോർ: ഹൃതിക് റോഷൻ ബ്രാൻഡ് അംബാസഡർ

ഏറ്റവും പുതിയ ടാറ്റ ടിഗോർ ഒക്ടോബർ 10ന് വിപണിയിൽ എത്തും.

Auto2 weeks ago

ഫോര്‍ഡ് ആസ്പയറിന്റെ പുതിയ പതിപ്പെത്തി; വില 555,000 രൂപ

ഏഴു നിറങ്ങളിലായി അഞ്ച് വേരിയെന്റുകളായാണ് ഫോര്‍ഡ് ആസ്പയര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്

Auto2 weeks ago

ടിവിഎസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡ് അവതരിച്ചു…

ഡിസ്‌ക് എക്സ് ഷോറൂം (ഡല്‍ഹി) വില 59,648 രൂപയും, ഡ്രമിന്റേത് 55,936 രൂപയും ആണ്

Auto2 weeks ago

ഓട്ടോ പ്രേമികളേ…ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് കാറുകളുടെ ബുക്കിംഗ് തുടങ്ങി

ആമ്പര്‍ ഓറഞ്ച്, സണ്‍സ്റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ നിറങ്ങളിലാണ് ഡാറ്റ്സണ്‍ കാറുകള്‍ നിരത്തിലിറങ്ങുക

Auto3 weeks ago

ടൊയോട്ട എത്തിയോസ് കുതിക്കുന്നു , വിൽപ്പന നാല് ലക്ഷം കവിഞ്ഞു.

2016 സെപ്റ്റംബറിലാണ് ടോയോട്ട പുതിയ സുരക്ഷാ സവിഷേതകളുമായി പ്ലാറ്റിനം എത്തിയോസ്‌, എത്തിയോസ്‌ ലിവ എന്നീ മോഡലുകൾ വിപണിയിൽ എത്തിച്ചത്

Trending