Connect with us

Opinion

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Published

on

മഴയത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഇരു ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കാണ്. ഇത്തരത്തിൽ കണ്മുന്നിൽ വന്നുപെട്ട സംഭവങ്ങളെക്കുറിച്ച് ഡോക്റ്റർ വീണ ജെ എസ് എഴുതുന്നു…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാനവർഷ ഫോറൻസിക് മെഡിസിൻ പിജി വിദ്യാർത്ഥിനിയാണ് ഞാൻ. പ്രത്യേകതയുള്ള അഞ്ചു മരണങ്ങളാണ് മഴ തുടങ്ങി ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ മോർച്ചറിയിൽ മാത്രം വന്നിട്ടുണ്ട്.

മരണരീതി ഇപ്രകാരം ആണ്. മഴയത്തും കാറ്റത്തും ഇരുചക്രവാഹനത്തിൽ കുടപിടിച്ചിരുന്നു പുറകിലിരുന്നു യാത്ര ചെയ്തവർ കാറ്റിന്റെ ശക്തിയിൽ തെറിച്ചു താഴെ വീണു തലയോട്ടിക്കും മസ്തിഷ്ക്കത്തിനും ക്ഷതമേറ്റു കൊല്ലപ്പെടുന്നു.

പുറകിലിരുന്നു യാത്ര ചെയ്യുന്നവർക്കു ഹെൽമെറ്റ്‌ നിർബന്ധിതമല്ലാത്ത സാഹചര്യത്തിൽ ഈ കുടപിടിത്തം അങ്ങേയറ്റം അപകടമാണ് വിളിച്ചു വരുത്തുന്നത്. ഇങ്ങനെയൊരപകടം ഇന്ന് നേരിട്ട് കാണുകയും ചെയ്തു. വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോഴാണ് പുറകിലത്തെ ആൾ കുട തുറക്കുന്നത്. വണ്ടി എടുക്കും മുന്നേ ശക്തിയായ കാറ്റ് വന്നു. കുട ഒരു ഭാഗത്തേക്ക്‌ മലർന്നുപോയി. വണ്ടി ഒരു വശത്തേക്ക് ചെരിഞ്ഞു. യാത്ര തുടങ്ങിയ ശേഷമായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കിൽ കൂടുതൽ അപകടം ആയേനെ.

കാറ്റിന്റെ ശക്തിയിൽ കുട തെറിച്ചു പോകുമ്പോൾ കുട പിടിച്ചു വലിച്ചു നിർത്തുന്നത് കൂടുതൽ അപകടകരമായേക്കാം. എന്നാൽ പിന്നെ ആ സമയത്തു കുട കയ്യിൽ നിന്നും വിട്ടേക്കാം എന്നാണെങ്കിൽ റോഡിൽ നടക്കുന്ന, അല്ലെങ്കിൽ വണ്ടിയോടിക്കുന്ന മറ്റാളുകളുടെ ജീവന് ആപത്തു വന്നേക്കാം. സാരിയുടുത്തവർ ഒരു വശത്തേക്ക് ഇരുന്നു കുട കൂടെ പിടിക്കുന്നത് മാരകമാണ്‌. രണ്ടിനും ഒരേ റിസ്ക് ഉണ്ട്. രണ്ടും കൂടി വരുമ്പോൾ റിസ്ക് ഒരുപാട് മടങ്ങു വർധിക്കും.

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരു ഫാമിലിയോട് കാര്യം അറിയിക്കുകയും ചെയ്തു. അവരിപ്പോ യാത്ര നിർത്തി വെച്ച് മഴ തോരാൻ ഞങ്ങൾക്കൊപ്പം കാത്തിരിക്കുന്നു.

ഉയരം കുറഞ്ഞ കട്ടിലിൽ നിന്നും വീണു മസ്തിഷ്കത്തിന് ക്ഷതം സംഭവിച്ച വളരെ പ്രായം കുറഞ്ഞ ആളുകളെ വരെ കാണേണ്ടി വന്നിട്ടുണ്ട്. (സാധാരണ പ്രായം കൂടിയവരിലും, പിന്നെ മദ്യപാനികളിലും മാത്രമേ ഇത് കാണൂ എന്നൊക്കെ ആയിരുന്നു ധാരണ.)
ജീവൻ ഒരുപാടൊരുപാട് വിലപ്പെട്ടതാണ്.ഇതുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ പങ്കുവയ്ക്കുക.

Advertisement

Business

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Published

on

വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു

തികച്ചും അവിശ്വസനീയമായ ഒരു കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു അവസ്ഥ ഏറ്റവും മോശം സ്വപ്നങ്ങളില്‍ പോലും നാം കണ്ടിരുന്നില്ല. അപ്രതീക്ഷിതങ്ങളായ സംഭവങ്ങളാണ് അരങ്ങേറുന്നത്. ലോകത്തിന്റെ ഭാവി പുനര്‍നിര്‍ണ്ണയിക്കപ്പെടുവാന്‍ പോകുന്ന ദിനങ്ങളാണ് ഇനി വന്നെത്തുന്നത്. സമൂഹം കടുത്ത ആശങ്കയിലാണ്. മാറ്റങ്ങള്‍ പ്രവചനാതീതം. കാലം ഉത്തരം നല്‌കേണ്ട ചോദ്യങ്ങള് നിരവധി ബാക്കിയാകുന്നു.

ബിസിനസ് സമൂഹത്തെ താറുമാറാക്കിയ ദുരന്തം എന്ന് നമുക്ക് കോവിഡിനെ വിശേഷിപ്പിക്കാം. ലോക സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ ഈ മഹാമാരി ഇനിയുള്ള നാളുകളില്‍ ഏറ്റവും കൂടുതല്‍ പിടിച്ചുലക്കുവാന്‍ പോകുന്നത് ബിസിനസ് ലോകത്തെയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ബിസിനസ് സമൂഹം ഇനിയുള്ള നാളുകള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.

മുതലാളിയും തൊഴിലാളിയും

സാമൂഹ്യ വ്യവസ്ഥയുടെ കാലാകാലങ്ങളിലുള്ള പരിണാമത്തിലൂടെ ബിസിനസ് സമൂഹത്തില്‍ സംഭവിച്ച പൊളിച്ചെഴുത്തുകള്‍ നാം കാണാതെ പോകരുത്. മുതലാളി തൊഴിലാളി എന്ന അതിര്‍വരമ്പ് നേര്‍ത്തു നേര്‍ത്തു വരികയാണ്. പണ്ട് ബിസിനസിലേക്ക് കടന്നു വരുന്നത് കയ്യില്‍ പണമുണ്ടായിരുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ ആയിരുന്നെങ്കില്‍ പരിണാമദശയില്‍ അതിന് വ്യത്യാസം സംഭവിച്ചു. ഏതൊരു തൊഴിലാളിയും ഇന്ന് നാളത്തെ മുതലാളിയാവാം. ആശയം മാത്രം കയ്യിലുണ്ടെങ്കില്‍ ഒരു സംരംഭകനാകാവുന്ന ബിസിനസ് സാമൂഹ്യ വ്യവസ്ഥയോ സംസ്‌കാരമോ വ്യാപകമായി ഉടലെടുത്തു കഴിഞ്ഞു.

തൊഴിലാളികളേക്കാള്‍ ദരിദ്രനായ മുതലാളി

മുതലാളി ധനികനും തൊഴിലാളി ദരിദ്രനും എന്ന വ്യവസ്ഥിതി ഇന്ന് സാര്‍വത്രികമായ ഒന്നല്ല. സംരംഭങ്ങള്‍ നടത്തുന്ന മിക്ക മുതലാളികളും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളേക്കാള്‍ സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. ഉള്ളതെല്ലാം തടുത്തു കൂട്ടിയും പോരാത്തത് കടം വാങ്ങിയും സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ മുതലാളി എന്ന വിശേഷണത്തിന്റെ ഭാരം ചുമക്കുന്നവരും മിക്കപ്പോഴും തൊഴിലാളികളേക്കാള്‍ ദരിദ്രരുമാകുന്നു.

എത്രപേര്‍ നിലനില്‍ക്കും?

വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും ഈ പ്രക്രിയ ആവര്‍ത്തിക്കും. സംരംഭം നടത്തുന്ന വ്യക്തിയുടെ ജീവിതം മാത്രമല്ല സമൂഹത്തിന്റെ പൊതു അവസ്ഥയെക്കൂടി ഇത് ബാധിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ഒരു ദിനം പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നു. അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് പോകുന്നു. ഉടനെ ഒരു ജോലി ലഭ്യമാകുക എളുപ്പമല്ല. മുതലാളിയും തൊഴിലാളികളും ഒരുമിച്ച് ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുന്നു.

തൊഴിലിടങ്ങള്‍ മാറുവാന്‍ തുടങ്ങുന്നു

ഒഴിവാക്കുവാനാകാത്ത ചില മാറ്റങ്ങള്‍ തൊഴിലിടങ്ങളില്‍ വന്നു ചേരും. സംരംഭങ്ങള്‍ പുതിയൊരു സംസ്‌കാരം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവേണ്ടി വരും. തൊഴിലുകള്‍ പുനര്‍നിര്‍വ്വചിക്കപ്പെടും. തൊഴിലാളികളുടെ നിപുണതകളില്‍ കാലാനുസൃതമായ ദ്രുത മാറ്റങ്ങള്‍ ആവശ്യമായി വരും. ഇന്നലത്തെ തൊഴില്‍ അതുപോലെ, അതേ ഫലം ലഭ്യമാകുന്ന രീതിയില്‍ തുടരാന്‍ കഴിയാതെ വരാം.

കൂടുതല്‍ തൊഴിലാളികള്‍ എന്ന റിസ്‌ക് ഇനിയുള്ള കാലത്ത് സംരംഭകര്‍ എടുക്കുവാന്‍ തയ്യാറാകില്ല. കൃത്യമായ വലുപ്പത്തില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുവാനായിരിക്കും അവര്‍ ശ്രമിക്കുക. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കുവാന്‍ സാദ്ധ്യമായ എല്ലാ നടപടികളും അവര്‍ സ്വീകരിക്കും. തൊഴിലാളികളുടെ അദ്ധ്വാനം കൃത്യമായ ഫലം നല്‍കുന്നുണ്ടോ എന്നത് സൂക്ഷ്മമായ വിശകലനത്തിലൂടെ കടന്നു പോകും. ഒരു ജോലിയും ശാശ്വതമായ സുരക്ഷിത മണ്ഡലമാകും എന്ന് വിശ്വസിക്കുവാന്‍ സാധിക്കുകയില്ല.

പല ജോലികള്‍ ചെയ്യുവാന്‍ കഴിവുള്ള ഒരാള്‍

കൃത്യമായ വലുപ്പത്തില്‍ സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സംരംഭകര്‍ സ്വീകരിക്കുവാന്‍ പോകുന്ന ഒരു മാര്‍ഗ്ഗം പല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തികളെ നിയമിക്കുക എന്നതായിരിക്കും. ഇന്നും ഇത് ഫലപ്രദമായി നടപ്പിലാക്കുന്ന സംരംഭങ്ങളുണ്ട്. ഈ സംസ്‌കാരം വ്യാപകമാകും. മുന്‍പ് ഇതില്‍ വിശ്വസിക്കാതിരുന്ന സംരംഭകര്‍ കൂടി ഇതിന്റെ ആവശ്യകതയിലേക്ക് എത്തപ്പെടും.

തൊഴിലാളികള്‍ക്ക് തങ്ങളുടെ നിപുണതകളില്‍ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവരും. പല ജോലികള്‍ ഒരേസമയം നിര്‍വ്വഹിക്കുവാന്‍ സ്വയം പ്രാപ്തരാകേണ്ടത് അത്യാവശ്യമായി മാറും. സംരംഭത്തിന്റെ നിലനില്പ്പ് തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുന്ന ഒരവസരം കൂടിയാണിത്.

യന്ത്രവത്ക്കരണവും സാങ്കേതിക വിപ്ലവവും

സാമൂഹിക അകലപാലനവും ശുചിത്വവും നിര്‍ബന്ധിതവും അവഗണിക്കാനാകാത്ത ആവശ്യകതയുമൊക്കെയാകുമ്പോള്‍ ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുവാന്‍ ബിസിനസിനെ സജ്ജമാക്കേണ്ട ചുമതല സംരംഭകര്‍ക്കുണ്ട്. കഴിയാവുന്ന പരമാവധി മേഖലകളില്‍ യന്ത്രവത്കരണവും വിവര സാങ്കേതികവിദ്യയുടെ ഉപയോഗവും ഒഴിച്ചുകൂടാന്‍ കഴിയാതെ വരും. ഇത് നിര്‍ബന്ധിതമായ ഒരു അവസ്ഥയാണ്. ഇതിന് പുറം തിരിഞ്ഞു നില്ക്കാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പോലുമാവില്ല.

സംരംഭങ്ങളിലെ നവീനങ്ങളായ ഇത്തരം മാറ്റങ്ങള്‍ ജോലിയുടെ സ്വഭാവത്തെ പുനര്‍നിര്‍വ്വചിക്കും. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ ദിനവും ഓഫീസില്‍ എത്തേണ്ട ആവശ്യം വരുന്നില്ല. എല്പ്പിക്കുന്ന ജോലികളില്‍ കൃത്യമായ ഫലം ഉറപ്പു വരുത്തണം എന്ന് മാത്രം. WORK FROM HOME ഒരു സംസ്‌കാരമാകും. കൂടുതല്‍ സാങ്കേതിക അറിവുകള്‍ ആവശ്യമുള്ള ജോലി സാദ്ധ്യതകള്‍ ഉടലെടുക്കും.

തൊഴിലാളിയെ നിരന്തരം വീക്ഷിക്കുവാനും നിര്‍ദ്ദേശങ്ങള്‍ തരുവാനും നാളെ ഒരു മേലധികാരി ഉണ്ടാകണമെന്നില്ല. സാങ്കേതിക വിദ്യയുടെ തുളച്ചുകയറല്‍ ഇത്തരം ചില ആവശ്യങ്ങളെ ഇല്ലാതെയാക്കും. തൊഴിലാളി എന്ത് ചെയ്യുന്നുവെന്നും അതിന്റെ ഫലം എന്താണ് എന്നും യന്ത്രങ്ങള്‍ രേഖപ്പെടുത്തും. ജോലി സംരക്ഷിക്കേണ്ട ബാധ്യത തൊഴിലാളിക്കാവുമ്പോള്‍ പരമാവധി ഫലം നല്‍കാന്‍ തൊഴിലാളി ശ്രമിക്കും. ഒരു ജോലിയും ശാശ്വതമാകില്ല. ഒരു ജോലി ഇട്ടെറിഞ്ഞു പോയി മറ്റൊരു ജോലി തേടി കണ്ടെത്തുകയും എളുപ്പമാവില്ല.

തൊഴില്‍ സംസ്‌കാരത്തിലും മാറ്റം വരും

നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍ വലിയൊരു മാറ്റം ആവശ്യമാണ്. തൊഴിലിനാവശ്യമായ നിപുണതകള്‍ നേടുക മുന്‍ഗണനയിലേക്ക് വരേണ്ടതുണ്ട്. ജോലി എങ്ങിനെ ചെയ്യുക എന്നതിനേക്കാള്‍ അതിന്റെ ഫലം ഉറപ്പു വരുത്തുക എന്നതാണ് പ്രാധാന്യം. ഇനിയൊരു കാലം വരെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും വലിയൊരു ഇടിവ് ഉണ്ടാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സംരംഭങ്ങളുടെ നിലനില്‍പ്പിന് ഇത് ചിലപ്പോള്‍ ഒഴിവാക്കുവാന്‍ കഴിയുകയില്ല. സ്വന്തം തൊഴില്‍ നിലനിര്‍ത്തുവാന്‍ സംരംഭവും നിലനില്‍ക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണ്.

ഓഫീസില്‍ എത്തുമ്പോള്‍ മാത്രം ജോലി എന്ന ശീലവും മാറുകയാണ്. വീടും ഓഫീസായി രൂപാന്തരത്വം പ്രാപിക്കും. ഇത് തുടര്‍ന്നുപോന്ന ശീലങ്ങളെ മാറ്റിമറിക്കും. വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യപ്പെടേണ്ട അവസ്ഥയില്‍ സമയശീലങ്ങളില്‍ വ്യത്യാസം വരും. സ്ഥിരശമ്പളം എന്ന വ്യവസ്ഥിതി ചിലപ്പോള്‍ മാറാം ഓരോ വ്യക്തിയുടേയും പ്രകടനത്തിനനുസരിച്ചു മാറുന്ന അസ്ഥിരമായ ഒരു ശമ്പളവ്യവസ്ഥ രൂപപ്പെടാം.

സ്ഥിരമായി ഒരേ സംരംഭത്തില്‍ ജോലി എന്ന കാഴ്ചപ്പാടും മാറി GIG ECONOMY കൂടുതല്‍ ശക്തി പ്രാപിക്കാം. തങ്ങളുടെ നിപുണതകള്‍ക്കനുസരിച്ചുള്ള നിശ്ചിത കാലത്തേക്കുള്ള പ്രൊജക്റ്റുകള്‍ സ്വീകരിക്കുകയും ചെയ്തു നല്‍കുകയും ചെയ്യുന്ന വ്യാപകമായ സംസ്‌കാരം ഉടലെടുക്കാം. ഇങ്ങനെ സ്വതന്ത്ര ജോലികള്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണം സമീപ ഭാവിയില്‍ കുതിച്ചുയരാം. തൊഴിലാളികളെ സ്ഥിരമായി നിയമിച്ച് കൂടുതല്‍ ചിലവുകള്‍ ഉണ്ടാക്കേണ്ട എന്ന് തീരുമാനിക്കുന്ന സംരംഭങ്ങള്‍ ഏകഏ ഋഇഛചഛങഥക്ക് കരുത്തു പകരും.

സംരംഭങ്ങള്‍ നിലനില്‍ക്കട്ടെ

എല്ലാ മാറ്റങ്ങളും നന്മയിലേക്കാവട്ടെ എന്ന് പ്രത്യാശിക്കാം. ഈ സമയത്ത് നിലനില്‍പ്പ് മാത്രമാണ് പ്രധാനം. അതിനപ്പുറം ചിന്തിക്കാവുന്ന ഒരു സമയം എത്താന്‍ കുറച്ചു കാലം കൂടി കഴിയണം. എല്ലാവരും കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംരംഭങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. ഒരുമിച്ചു നില്‍ക്കുകയും നേടുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

Continue Reading

Opinion

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Published

on

ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിനു ലഭിക്കേണ്ട ആദ്യഗഡു കമ്പോളവായ്പയായ 6000 കോടി രൂപ ചൊവ്വാഴ്ച്ച കൈപ്പറ്റിയതായി ധനമന്ത്രി തോമസ് ഐസക്ക്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന പലിശനിരക്കിലാണ് ഈ വായ്പ ലഭ്യമായിരിക്കുന്നത്. 8.96 ശതമാനമാണ് പലിശ നിരക്ക്. പതിനഞ്ചു വര്‍ഷകാലയളവിലേയ്ക്കുള്ള ബോണ്ടുകള്‍ക്കാണ് ഈ പലിശ നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

8.96 ശതമാനം പലിശ ഞെട്ടിപ്പിക്കുന്നതാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. സമീപകാലത്ത് റിസര്‍വ് ബാങ്കിന്റെ റിപ്പോ റേറ്റ് 5.15 ല്‍ നിന്ന് 4.4 ശതമാനമായി കുറച്ചിട്ടുണ്ട്. അതുപോലെതന്നെ ബാങ്കുകളില്‍ സൂക്ഷിക്കേണ്ട കരുതല്‍ നാണയശേഖരം നാലു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായി കുറയ്ക്കുകയും ചെയ്തു. അതായത് ബാങ്കുകള്‍ക്ക് താഴ്ന്ന പലിശയ്ക്ക് വായ്പ നല്‍കാന്‍ കൂടുതല്‍ പണം ലഭ്യമാക്കിയ നടപടിയ്ക്കു ശേഷം ആദ്യമായി സംസ്ഥാന സര്‍ക്കാരുകളുടെ ബോണ്ടുകള്‍ വില്‍പനയ്ക്കായി വെച്ചപ്പോള്‍ ഉണ്ടായ അവസ്ഥയാണിതെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.

വായ്പ നല്‍കാനുള്ള പണം കൂടുതല്‍ ലഭ്യമാക്കിയിട്ടും ബാങ്കുകള്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ മടിക്കുകയാണ്. റിസര്‍വ് ബാങ്ക് പലിശ കുറച്ചിട്ടും ബാങ്കുകളുടെ പലിശ നിരക്ക് കുറയുകയല്ല, കൂടുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ അതീവഗൗരവമായ പാളിച്ചകളിലേയ്ക്കാണ് ഈ അനുഭവം വിരല്‍ചൂണ്ടുന്നത്. ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നു. പണം കാശായി കൈയില്‍ സൂക്ഷിക്കാനാണ് താല്‍പര്യം. ഇതിനു പലകാരണങ്ങളുണ്ടാകും. മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് തിരിച്ചടവ് നിലച്ചിട്ടുണ്ട്-മന്ത്രി പറയുന്നു.

കോവിഡ് കാലം കഴിയുമ്പോഴേയ്ക്കും എത്ര കമ്പനികള്‍ പൊളിയുമെന്ന് അറിയില്ല. നിയമപരമായി ആവശ്യമില്ലെങ്കിലും കാശു കൈയില്‍ കരുതുന്നതാണ് ഉത്തമം എന്നാണ് അവര്‍ കരുതുന്നത്. അത്രയ്ക്ക് ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഇതിന്റെ വല്ല ചിന്തയും കേന്ദ്ര ഭരണാധികാരികള്‍ക്കുണ്ടോ?-തോമസ് ഐസക്ക് ചോദിക്കുന്നു.

കേന്ദ്രസര്‍ക്കാരിനു മുന്നില്‍ രണ്ടു വഴികളുണ്ടെന്നും ഐസക്ക് പറയുന്നു. ഒന്ന്, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വാങ്ങുന്ന ബോണ്ടുകള്‍ ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്ക് വാങ്ങും എന്ന് ഉറപ്പുനല്‍കുക. ഇതിനെയാണ് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് എന്നു പറയുന്നത്. ഇതിന് ഇതുവരെ ആര്‍ബിഐ തയ്യാറായിട്ടില്ല. രണ്ടാമത്തേത്, ആര്‍ബിഐയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വായ്പയെടുക്കുക. എന്നിട്ട് സംസ്ഥാനങ്ങള്‍ക്ക് അതിലൊരു വിഹിതം കൊടുക്കുക.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയാണ്. അഞ്ചു ശതമാനത്തില്‍ താഴെ ഏറ്റവും ചുരുങ്ങിയ പലിശയ്ക്ക് പാന്‍ഡെമിക് ബോണ്ടുകള്‍ എന്നു പറഞ്ഞ് ബോണ്ടിറക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്നാണ് ആവശ്യം. ഇത് റിസര്‍വ് ബാങ്ക് നേരിട്ട് വാങ്ങണം. ഇത് സംസ്ഥാനങ്ങളുടെ വായ്പാപരിധിയ്ക്കു പുറത്തായിരിക്കണം. അഥവാ സംസ്ഥാനങ്ങളുടെ വായ്പാപരിധി മൂന്നില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തണം.

ലോകത്ത് ഏതൊരു സര്‍ക്കാരും ചെയ്യുന്ന കാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവര്‍ത്തനം നോക്കൂ. സ്‌പെയിനിന്റെയും ഇറ്റലിയുടെയും ബോണ്ടുകള്‍ വാങ്ങാന്‍ ഒരു ബാങ്കും തയ്യാറല്ല. അത്രയ്ക്ക് വളരെ ഉയര്‍ന്ന പലിശയ്ക്കാണ് അവര്‍ ക്വോട്ടു ചെയ്യുന്നത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നേരിട്ട് ബോണ്ടുകള്‍ വാങ്ങി പ്രശ്‌നം ഒഴിവാക്കാന്‍ തീരുമാനിച്ചു.

ഇന്ത്യയില്‍ ആദ്യപാദത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 1.27 ലക്ഷം കോടി രൂപയുടെ വായ്പയെടുക്കാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരാകട്ടെ, ആദ്യപകുതിയില്‍ 4.88 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്. ഇത്രയും വലിയ തുക ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ പറ്റുന്ന പാകത്തിലല്ല അവയുടെ ധനകാര്യസ്ഥിതി.

ഒരുപക്ഷേ, സമീപഭാവിയില്‍ ഉണ്ടാകാവുന്ന സാമ്പത്തികത്തകര്‍ച്ചയോര്‍ത്ത് അവര്‍ പരിഭ്രമിച്ചിരിക്കുകയാണ്. ഒരു പ്രമുഖ ബാങ്കര്‍ ബിസിനസ് സ്റ്റാന്‍ഡേഡ് പത്രത്തോട് പറഞ്ഞതുപോലെ ‘ബോണ്ടുകള്‍ക്ക് ആവശ്യക്കാരേയില്ല. അതുകൊണ്ട് സംസ്ഥാനങ്ങള്‍ ബോണ്ടിനുള്ള ഓഫര്‍ തള്ളിക്കളയും എന്ന് ഉറപ്പുവരുത്തുന്ന കൊടിയ പലിശയ്ക്കാണ് ബാങ്കുകള്‍ ബിഡ് ചെയ്തത്. പക്ഷേ, അല്‍ഭുതമെന്നു പറയട്ടെ, സംസ്ഥാനങ്ങള്‍ ലേലം ഉറപ്പിച്ചു’.

ഇതിലെന്ത് അത്ഭുതം! കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അനിവാര്യ ചെലവുകള്‍ക്കുവേണ്ടി വായ്പയെടുക്കാതിരിക്കാനാവുമോ?സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റെന്തെങ്കിലും വരുമാനമുണ്ടോ? പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന പാതകമെന്താണ്? കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്.

സാധാരണഗതിയില്‍ കേരളം നല്‍കുക 7-8 ശതമാനം പലിശയുമാണ്. ഈ പലിശ നിരക്കിനെക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് – (1112 ശതമാനം നിരക്കില്‍) നമ്മുടെ സാമ്പത്തിക വളര്‍ച്ച ഉണ്ടായിക്കൊണ്ടിരുന്നത്. അതുകൊണ്ട് സാമ്പത്തികശാസ്ത്രവിധി പ്രകാരം നമ്മുടെ കടം സുസ്ഥിരമാണ്. നാം കടക്കെണിയിലേയ്ക്കല്ല പോകുന്നത്.

എന്നാലിപ്പോള്‍ സ്ഥിതി മാറുകയാണ്. ഈ വര്‍ഷം കേരളത്തിന്റെ സാമ്പത്തിക ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറയുന്നതിനാണ് സാധ്യത. അപ്പോഴാണ് ഈ കൊള്ളപ്പലിശ നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഈ നയം സംസ്ഥാനങ്ങളുടെ ധനകാര്യസ്ഥിതിയെ തകര്‍ക്കും. ഇതു തിരുത്തിയേ തീരൂ-ഐസക്ക് വ്യക്തമാക്കി.

Continue Reading

Opinion

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Published

on

ട്രംപിന്റെ ഭീഷണിയെയും മരുന്ന് വിവാദത്തെയും കുറിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്….

ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ മരുന്നിനു വേണ്ടി ഡോണള്‍ഡ് ട്രംപും നരേന്ദ്ര മോദിയും തമ്മില്‍ അന്താരാഷ്ട്ര യുദ്ധം നടന്ന പ്രതീതിയാണല്ലോ ഇപ്പോള്‍ ചിലര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇനിയും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് ശരിക്കും കാര്യമറിയാത്തവരാണോ എന്ന ചിന്തയില്‍ നിന്നാണ് ഈ കുറിപ്പ്. മരുന്നുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മരുന്നുകളുടെയും കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 25നാണ് നിരോധിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍, ചികിത്സാ മേഖലയിലെ അവശ്യവസ്തുക്കളുടെ കണക്കെടുപ്പിനു വേണ്ടിയായിരുന്നു ഇത്. കണക്കെടുപ്പിനു ശേഷം നമുക്കാവശ്യമായ മരുന്നുകള്‍ ഉണ്ടെന്ന് ബോധ്യമായപ്പോള്‍, കയറ്റുമതി പുനരാരംഭിക്കുകയും ചെയ്തു. ഇത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ..

എന്നാല്‍, മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതു കൊണ്ട്, ഇന്ത്യ താണു വീണ് മാപ്പപേക്ഷിച്ച് മരുന്നു കൊടുത്തു എന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. യുഎസ് ആവശ്യപ്പെട്ട മരുന്ന് കയറ്റുമതി ചെയ്യുന്നതില്‍ എന്തുകൊണ്ടാണ് തടസം വന്നതെന്ന് ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.. സത്യം മറ നീക്കി പുറത്തുവന്നതോടെ, ട്രംപ് പറഞ്ഞതിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒന്നും പറയാനുമില്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഒരു കാര്യവും ഇന്ത്യയെ ഭീഷണിപ്പെടുത്തി ഒരു രാജ്യത്തിനും ചെയ്യാനായിട്ടില്ല. പ്രാദേശിക സംയോജിത ഉത്പന്ന കൈമാറ്റ ഉടമ്പടി(RCEP) യുടെ കാര്യമെന്താ വിമര്‍ശകര്‍ മറന്നു പോയോ?രാജ്യതാത്പര്യം സംരക്ഷിക്കുന്ന കരാറിലേ ഒപ്പുവെക്കൂ എന്നതാണ് ഇന്ത്യ അന്നെടുത്ത നിലപാട്. ഇതൊക്കെ അറിയാമായിരുന്നിട്ടും, സിനിമകളില്‍ കവലച്ചട്ടമ്പികളുടെ ഭീഷണിക്ക് വഴങ്ങുന്ന സാധുവായ നായകനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചിത്രീകരിക്കാന്‍ ഇടതുപക്ഷവും മാധ്യമങ്ങളും ശ്രമിക്കുകയാണ്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life1 week ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 weeks ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics2 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala9 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

Business7 days ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion2 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Auto

Auto6 days ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto4 weeks ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto3 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending