Connect with us

Gulf

വനിതാ ഡ്രൈവര്‍മാരെ ആകര്‍ഷിക്കാന്‍ പ്രത്യേക പോര്‍ട്ടലുമായി ഉബര്‍

പരമാവധി വനിതകളെ ഡ്രൈവര്‍മാരാക്കാനുള്ള ശ്രമമാണ് ഉബര്‍ സൗദിയില്‍ നടത്തുന്നത്

Published

on

ഡ്രൈവിംഗ് വിലക്ക് നീങ്ങിയ സൗദി അറേബ്യയില്‍ പരമാവധി വനിതകളെ ഉബര്‍ ഡ്രൈവര്‍മാരാക്കാന്‍ കമ്പനി ശ്രമം തുടങ്ങി. സ്വയം തൊഴില്‍ എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്താണ് വനിതകളെ ഉബറിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനുവേണ്ടി മാത്രം ഉബര്‍ പ്രത്യേക പോര്‍ട്ടലും തുടങ്ങിയിട്ടുണ്ട്.

താല്‍പ്പര്യമുള്ള വനിതാ ഡ്രൈവര്‍മാര്‍ക്ക് ഉബറിന്റെ ഭാഗമാകുന്നതിനുള്ള വണ്‍സ്റ്റോപ് സൊലൂഷന്‍ എന്ന നിലയിലാണ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. താങ്ങാവുന്ന നിലയ്ക്ക് ഉബര്‍ ലഭ്യമാക്കുകയും കൂടുതല്‍ വനികളെ ഡ്രൈവര്‍മാരാക്കുകയുമാണ് ലക്ഷ്യമെന്ന് ഉബര്‍ പറയുന്നു.

ലൈസന്‍സുകള്‍ കിട്ടിക്കഴിഞ്ഞാല്‍ വനിതകള്‍ക്ക് അധികവരുമാനമുണ്ടാക്കാന്‍ സൂപ്പര്‍ മാര്‍ഗ്ഗമെന്നാണ് ഉബര്‍ അവകാശപ്പെടുന്നത്. ലൈസന്‍സ് കിട്ടിയാല്‍ ഡ്രൈവിംഗിനെ ഒരു വരുമാനസ്രോതസ്സാക്കാന്‍ സൗദിയിലെ വനിതകളില്‍ നല്ലൊരു ശതമാനവും ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Advertisement

Business

ഗള്‍ഫ് ഉപഭോക്താക്കളെ ഞെട്ടിക്കാന്‍ ആമസോണ്‍ യുഎഇ പ്ലാറ്റ്‌ഫോം

ഇന്ത്യയില്‍ നിന്നുള്ള ചെറുകിട ഇടത്തരം സംരംഭകര്‍ക്കോ ബ്രാന്‍ഡുകള്‍ക്കോ അവരുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ യുഎഇയില്‍ വിറ്റഴിക്കാം

Published

on

ഇന്ത്യയില്‍ നിന്നുള്ള ചെറുകിട ഇടത്തരം സംരംഭകര്‍ക്കോ ബ്രാന്‍ഡുകള്‍ക്കോ അവരുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ യുഎഇയില്‍ വിറ്റഴിക്കാം

പ്രമുഖ ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആമസോണിന്റെ യുഎഇ വിപണിയായ ആമസോണ്‍.എഇ ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ നിന്നുമുള്ള ഇ-കൊമേഴ്‌സ് കയറ്റുമതി 5ബില്യണ്‍ ഡോളര്‍ ആക്കുക എന്ന ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍.

ഇന്ത്യയില്‍ നിന്നുള്ള ചെറുകിട ഇടത്തരം സംരംഭകര്‍ക്കോ ബ്രാന്‍ഡുകള്‍ക്കോ അവരുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ യുഎഇയില്‍ വിറ്റഴിക്കാം.

ഏറ്റവും ലളിതമായ ഉല്‍പ്പന്ന ലിസ്റ്റിംഗ്, സുരക്ഷിതമായ പണമിടപാട് സൗകര്യം, എളുപ്പത്തിലും മികച്ചതുമായ ചരക്കുനീക്കം എന്നിവയും ആമസോണ്‍ വാഗ്ദാനം നല്‍കുന്നു. ഈ പുതിയ വിപണി കൂടി തുറന്നതോടെ ആമസോണ്‍ വഴി വിപണനം നടത്തുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ക്ക് 180രാജ്യങ്ങളിലെ 12ആമസോണ്‍ വിപണികളിലൂടെ 300ദശലക്ഷത്തിലധികം ഉപഭോതാക്കളിലേക്ക് നേരിട്ട് എത്താനാകും.

ആമസോണും സൗക്കും ചേര്‍ന്നാണ് യുഎഇയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ വിപണി തുറന്നത്. പ്രാദേശികവും ആഗോളവുമായ ദശലക്ഷക്കണക്കിനു ഉല്‍പ്പന്നങ്ങള്‍ ഇതിലൂടെ വിപണനത്തിന് എത്തും. ജൂവല്‍റി, വസ്ത്രങ്ങള്‍, ഫുട്‌വെയറുകള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പലചരക്ക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇതോടെ ആമസോണ്‍.എഇ വഴി യുഎഇയില്‍ എത്തും. ഇതിലൂടെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

Continue Reading

Business

5 വര്‍ഷം; 1,000 കോടി വിറ്റുവരവ് നേടാന്‍ അദീബ് അഹമ്മദ്

2020 ആകുമ്പോഴേക്കും വരുമാനം 400 കോടി രൂപയിലെത്തിക്കാനാണ് അദീബ് അഹമ്മദിന്റെ ലക്ഷ്യം

Published

on

2020 ആകുമ്പോഴേക്കും വരുമാനം 400 കോടി രൂപയിലെത്തിക്കാനാണ് അദീബ് അഹമ്മദിന്റെ ലക്ഷ്യം

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ റീട്ടെയ്ല്‍ വിഭാഗമായ ടേബിള്‍സ് ലക്ഷ്യമിടുന്നത് 2020 ആകുമ്പോഴേക്കും 400 കോടി രൂപയുടെ വരുമാനം നേടാന്‍. കളിപ്പാട്ടങ്ങള്‍, ഫാഷന്‍, ഫുഡ് ആന്‍ഡ് ബെവറേജസ് തുടങ്ങിയ മേഖലകളിലാണ് ടേബിള്‍സ് ശ്രദ്ധ വെച്ചിരിക്കുന്നത്.

2020 ആകുമ്പോഴേക്കും ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ടേബിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപയുടെ വിറ്റുവരവാണ് ടേബിള്‍സ് ലക്ഷ്യമിടുന്നത്. നിലവില്‍ കളിപ്പാട്ട വിഭാഗമാണ് കമ്പനിയുടെ വരുമാനത്തിലേക്ക് കൂടുതലും സംഭാവന ചെയ്യുന്നത്. അതിന് ശേഷം അപ്പാരല്‍ വിഭാഗവും ഫുഡ് ആന്‍ഡ് ബെവറേജസ് വിഭാഗവും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 470 കോടി രൂപ നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നു. അടുത്തിടെയാണ് ഫ്രഞ്ച് സ്‌പോര്‍ട്ട് ബ്രാന്‍ഡായ ഗോ സ്‌പോര്‍ട്ടിന്റെ സ്‌റ്റോര്‍ ടേബിള്‍സ് ഇന്ത്യയില്‍ തുറന്നത്. സ്‌പോര്‍ട്ട്‌സ് ഗുഡ് മാര്‍ക്കറ്റില്‍ പരമാവധി നേട്ടമുണ്ടാക്കാനും ടേബിള്‍സ് ശ്രമിക്കുന്നുണ്ട്.

Continue Reading

Gulf

എന്തുകൊണ്ടാണ് യൂസഫലി മോദിയെ പിന്തുണയ്ക്കുന്നത്

മോദിയുടെ വന്‍വിജയം അദ്ദേഹത്തിന്റെ വികസന സൗഹൃദ നയങ്ങളുടെ സാക്ഷ്യപ്പെടുത്തലാണെന്ന് സംരംഭകന്‍ യൂസഫലി എം എ

Published

on

മോദിയുടെ വന്‍വിജയം അദ്ദേഹത്തിന്റെ വികസന സൗഹൃദ നയങ്ങളുടെ സാക്ഷ്യപ്പെടുത്തലാണെന്ന് സംരംഭകന്‍ യൂസഫലി എം എ

അഭൂതപൂര്‍വമായ ജനവിധിയിലൂടെ വീണ്ടും രാജ്യത്ത് അധികാരമേല്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ലുലു ഗ്രൂപ്പ് സ്ഥാപകന്‍ യൂസഫലി എം എ ഫേസ്ബുക് പോസ്റ്റിട്ടത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്തുകൊണ്ടാണ് യൂസഫലി മോദിയെ പിന്തുണയ്ക്കുന്നത്?

മോദിയുടെ വികസന സൗഹൃദ നയങ്ങളുടെ മികച്ച സാക്ഷ്യപ്പെടുത്തലാണ് അദ്ദേഹത്തിന് ലഭിച്ച വന്‍വിജയമെന്നാണ് യൂസഫലി വ്യക്തമാക്കിയത്. വിവിധ മേഖലകളില്‍ അവതരിപ്പിച്ച പദ്ധതികള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നും അതില്‍ അടിസ്ഥാനവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതികളെല്ലാം ശ്രദ്ധേയമായെന്നുമാണ് ലുലു ഗ്രൂപ്പ് സ്ഥാപകന്‍ പറഞ്ഞത്.

ഗള്‍ഫ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രവാസി എന്ന നിലയില്‍ പോയ അഞ്ച് വര്‍ഷമായിരുന്നു ഇന്ത്യ-ഇസ്ലാമിക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും മികച്ച കാലഘട്ടമെന്ന് തന്നെ പറയാം. വിവിധ അറബ് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് മോദിയോട് വലിയ ബഹുമാനമുണ്ട്. അവര്‍ പ്രധാനമന്ത്രിയുമായി മികച്ച ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ഈ ബന്ധം ഇനിയും ശക്തിപ്പെടും-യൂസഫലി കുറിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായയില്‍ വലിയ കുതിപ്പാണുണ്ടായത്-യൂസഫലി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL3 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video4 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion5 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment5 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment7 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment8 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral10 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics10 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion12 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business4 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business5 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion5 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion6 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion8 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion9 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion10 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion10 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National10 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion11 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto4 weeks ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 weeks ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto1 month ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto1 month ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 month ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 month ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 month ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 month ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto1 month ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 months ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Trending