Connect with us

She

സ്‌പോഞ്ച് ഉപയോഗിച്ച് വെള്ളം ശുദ്ധമാക്കാം; സൂപ്പര്‍ കണ്ടെത്തല്‍

പാവണി ചെറുകുപള്ളിയെന്ന ഇന്ത്യന്‍ വംശജയാണ് സ്‌പോഞ്ച് ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യം കളയാമെന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്

Published

on

ഇന്ത്യന്‍ നദികളെ കടുത്ത മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കുന്നതടക്കം വന്‍ ഫലം തരുന്ന കണ്ടെത്തലുമായി ഇന്ത്യന്‍ വംശജയായ ഗവേഷക. ഹൈദരാബാദില്‍ ജനിച്ച് ടൊറന്റോയില്‍ ഗവേഷണം നടത്തുന്ന പാവണി ചെറുകുപള്ളിയാണ് സൂപ്പര്‍ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

വെള്ളം ശുദ്ധീകരിക്കുന്ന സ്‌പോഞ്ചാണ് പാവണി കണ്ടെത്തിയിരിക്കുന്നത്. അതായത് വെള്ളത്തിലെ മാലിന്യങ്ങള്‍ ഈ സ്‌പോഞ്ചിന് വലിച്ചെടുക്കാന്‍ സാധിക്കും. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ശ്രദ്ധ വെച്ചിരിക്കുന്ന പാവണിയുടെ പുതിയ ഈ കണ്ടുപിടുത്തത്തിന് വന്‍ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.

പോളിയൂറിത്തീന്‍ നിര്‍മിത സ്‌പോഞ്ചാണ് ഇവിടുത്തെ താരം. ഈ സ്‌പോഞ്ച് വെള്ളത്തിലെ വെയ്‌സ്റ്റിലെ അയണുകളെ ആകര്‍ഷിക്കുമെന്നാണ് പാവണി അവകാശപ്പെടുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് പാവണി. ചാര്‍ജ് ഉള്ള സ്‌പോഞ്ചുകളും ചാര്‍ജ്ജ് ഇല്ലാത്ത സ്‌പോഞ്ചുകളും സംയോജിപ്പിച്ചുള്ള രീതിയാണ് ഈ മിടുക്കി പരീക്ഷിക്കുന്നത്.

Advertisement

Business

സംരംഭകത്വത്തിനൊപ്പം ആരുഷി ‘നെയ്യുന്നു’ പുഞ്ചിരികള്‍

ചുരു എന്ന പ്രദേശത്തെ വനിതകളുടെ ജീവിതം സംരംഭകത്വത്തിലൂടെ മാറ്റി മറിച്ച ആരുഷിയുടെ കഥ, ലൂംകഥ

Published

on

ആരുഷി ചൗധരി ഖന്ന എന്ന ചെറുപ്പക്കാരി തന്റെ പുതിയ സംരംഭമായ ‘ലൂംകഥ’യ്ക്കു വേണ്ടി ഒരു ആസ്ഥാനം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ എത്തിച്ചേര്‍ന്നത് രാജസ്ഥാനിലെ ചുരു ജില്ലയിലാണ്. ചുരു ബാന്ദനി തുണിത്തരങ്ങള്‍ നിര്‍മിക്കപ്പെടുന്ന സ്ഥലം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ ഇടമാണ്. ഈ പണിത്തരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതാവട്ടെ കൂടുതലും സ്ത്രീകളും. ഉത്തരേന്ത്യക്കാരുടെ പാരമ്പര്യ തനിമ വിളിച്ചോതുന്ന കൈവേലകളാണ് ഫാഷന് സവിശേഷമാനം നല്‍കുന്ന ബാന്ദനി.

പരമ്പരാഗതമായി ബാന്ദനി തുണിത്തരങ്ങളുടെ ഉല്‍പാദനം ഒരു നഷ്ടമായി മാറിയ കാലാവസ്ഥയിലാണ് ലൂംകഥ ചുരുവില്‍ സ്ഥാപിക്കപ്പെടുന്നത്. ഈ പണിയിലേര്‍പ്പെടുന്നവര്‍ക്കു കിട്ടുന്ന ശരാശരി ദിവസവേതനം എണ്‍പത്-തൊണ്ണൂറു രൂപയായിരുന്നു. എളുപ്പം നിറമിളകി പോവും എന്നതായിരുന്നു ബാന്ദിനി തുണിത്തരങ്ങളുടെ കുഴപ്പം.

വാഷിംഗ് മെഷിനില്‍ ഇട്ടലക്കിയാല്‍ പോലും നിറമിളകാത്ത തരത്തിലുള്ള ബാന്ദനി തുണിത്തരങ്ങള്‍ നിര്‍മ്മിക്കാന്‍ ലൂംകഥ അവരെ സഹായിച്ചു.

2016ല്‍ നിലവില്‍ വന്ന ഈ സംരംഭം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉള്ള നെയ്ത്തുകാരെയും കരകൗശലവിദ്യയില്‍ ഏര്‍പെടുന്നവരെയും ആഗോള വിപണിയുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ബന്ധിപ്പിക്കുന്നത് വഴി ഉല്‍പാദകര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കാനും ലൂംകഥയ്ക്കാവുന്നുണ്ട്.

മുംബൈയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ആരുഷിയുടെ മുന്‍പില്‍ രണ്ടു ഓപ്ഷനുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത്തേതു പ്രമുഖ കമ്പനിയായ റയ്മണ്ടില്‍ ഇന്റേണ്‍ഷിപ് ചെയ്യുക എന്നതായിരുന്നു. രണ്ടാമത്തേത് ഗുജറാത്തിലെ സുന്ദര്‍നഗറില്‍ ഒരു പറ്റം നെയ്ത്തുകാരോടൊപ്പം മൂന്നു മാസം ചെലവഴിക്കുക എന്നതും.

ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്തു. എന്റെ തീസിസ് ഗുജറാത്തിലെ ഗ്രാമീണരായ നെയ്ത്തുകാരിലേക്കു മാര്‍ക്കറ്റ് ലിങ്കേജ് എത്തിക്കുക എന്നതിനെ കുറിച്ചായിരുന്നു. അന്ന് തുടങ്ങി നെയ്ത്തിന്നോടും പരമ്പരാഗത ഇന്ത്യന്‍ തുണിത്തരങ്ങളോടും ഉള്ള എന്റെ പ്രണയം-ആരുഷി പറയുന്നു.

ലൂംകഥ സ്ഥാപിക്കുന്നതിന് മുന്‍പ് കുറച്ചു നാള്‍ ആരുഷി മധ്യപ്രദേശിലുള്ള വുമണ്‍ വീവേഴ്സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. തന്റെ സമ്പാദ്യമായ 75000 രൂപയും ഫെല്ലോഷിപ്പായി കിട്ടിയ കുറച്ചു പണവുമുപയോഗിച്ചാണ് ആരുഷി 2016ല്‍ തന്റെ സംഭരംഭക മോഹവുമായി ചുരുവില്‍ എത്തുന്നത്.

ഒരുപാടു പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ ഒരു നല്ല ബിസിനസ് മോഡലായി മാറി ലൂംകഥ, അതും ഒരു വര്‍ഷത്തിനുള്ളില്‍. ഇന്ന് ലോകത്തിന്റെ പലഭാഗത്തായി നടത്തപെടുന്ന ഡിസൈന്‍ എക്സിബിഷനുകളില്‍ ലൂംകഥയുടെ ഉല്‍പന്നങ്ങള്‍ക്ക് അതിന്റെതായ സ്ഥാനം ലഭിക്കുന്നുണ്ട്. ഇതിനുപുറമെ പല തരത്തിലുള്ള വസ്ത്രങ്ങള്‍ ലൂംകഥയുടെ വെബ്സൈറ്റിലൂടെ വിറ്റഴിക്കപ്പെടുന്നുമുണ്ട്.

ചുരുവില്‍ തുടങ്ങിയ ഈ സംഭരംഭത്തിനു ഇന്ന് മധ്യപ്രദേശിലെ മഹേശ്വറിലും ഒരു യൂണിറ്റ് ഉണ്ട്. മഹേശ്വറില്‍ നിന്നും പ്രധാനമായും മാര്‍ക്കറ്റില്‍ എത്തിക്കുന്നത് ഹാന്‍ഡ്ലൂം സാരികളാണ്. ഇതിനു പുറമെ മഹേശ്വറില്‍ നിന്നും ശേഖരിക്കുന്ന തുണിത്തരങ്ങള്‍ക്ക് ചുരുവില്‍ വച്ച് നിറം നല്‍കാറുമുണ്ട്, ആരുഷി പറഞ്ഞു.

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രനിര്‍മാണ രംഗത്തിന് ഒരു പുതു ജീവന്‍ തനിക്കു നല്‍കാന്‍ സാധിക്കണം എന്നാഗ്രഹിക്കുന്ന ആരുഷി ലൂംകഥയുടെ അടുത്ത യൂണിറ്റ് തുറക്കാന്‍ ആഗ്രഹക്കുന്നത് ഓറംഗാബാദില്‍ ആണ്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹിമരൂ നെയ്ത്തിനെ എനിക്ക് പൂര്‍വ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടുവരണം. അതോടൊപ്പം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉള്ള നെയ്ത്തുക്കാരുടെ മുഖത്തു നിറപുഞ്ചിരിയും-ആത്മവിശ്വാസം തുളുമ്പുന്ന മുഖവുമായി ആരുഷി പറയുന്നു,

Continue Reading

She

30 പേരുടെ ജീവന് നിറം പകര്‍ന്ന് 30ാം പിറന്നാള്‍ ആഘോഷം

ക്രൗഡ് ഫണ്ടിങ്ങിലൂടെ ഈ 30കാരി 30 പേരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം കാണൂ

Published

on

പിറന്നാള്‍ ആഘോഷിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം കൂടി സന്തോഷവും സ്നേഹവും കൊണ്ട് നമ്മളെ പൊതിയുന്ന ഒരു ദിനം ആരാണ് കൊതിക്കാത്തത്. പക്ഷെ ചിലര്‍ ആഘോഷങ്ങളെകൊണ്ടല്ല തങ്ങളുടെ ജീവിതത്തിലെ ആ സ്പെഷല്‍ ദിവസത്തെ പ്രത്യേകതയുള്ളതാക്കുന്നത്.

ട്രീന ദത്ത എന്ന യുവതി തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത് നിരാലംബരായ മുപ്പതു പെണ്‍കുട്ടികളുടെ ജീവിതത്തിനു നിറം പകര്‍ന്നു കൊണ്ടാണ്. ഐപാര്‍ട്ണര്‍ ഇന്ത്യയും റാഹത് എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു ക്രൗഡ് ഫണ്ടിങ് നടത്തുകയാണ് അത്യം ട്രീന ചെയ്തത്.

ഈ ഓര്‍ഗനൈസേഷന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക് തങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാനും അത്തരത്തില്‍ നമ്മുടെ ചെറിയ ജീവിതത്തില്‍ സന്തോഷമുള്ള ദിവസങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തിനും നിറം കൊടുക്കാനും അവസരം നല്‍കുന്നുണ്ട്.

ഇതെന്റെ മുപ്പതാം പിറന്നാളാണ്. ഞാന്‍ സ്പെഷല്‍ ആയിരിക്കണം എന്ന് ആഗ്രഹിച്ച ഒരു ദിവസം. ഇങ്ങോട്ടു ഗിഫ്റ്റ് പ്രതീക്ഷിക്കുകയാണ് പിറന്നാളിന് പതിവ്. പക്ഷെ ഈ പിറന്നാളിനെ വ്യത്യസ്തമാക്കുന്നത് ഞാന്‍ അങ്ങോട്ട് കൊടുത്ത ബര്‍ത്ത് ഡേ ഗിഫ്റ്റ് ആണ്. അത് ദുരിതക്കയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ മുപ്പതു പെണ്‍കുട്ടികള്‍ക്ക് ഐടി പഠനം സാധ്യമാക്കുന്ന ഒരു വാതില്‍ തുറന്നു കൊടുക്കും. ഇതില്‍ പരം സന്തോഷം മറ്റൊന്നില്ല.

ഗിഫ്റ്റ് ലഭിക്കുന്ന സന്തോഷത്തേക്കാള്‍ നൂറിരട്ടിയാണ് കൊടുക്കുമ്പോള്‍ ഉള്ള സന്തോഷം, ട്രീന പറയുന്നു. നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും രക്ഷപ്പെടുത്തിയ ലൈംഗിക ചൂഷണത്തിനിരയായ പെണ്‍കുട്ടികളാണ് ഈ മുപ്പതുപേരില്‍ ഏറെയും. ഇത്തരത്തില്‍ രക്ഷപ്പെടുത്തുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുകയാണ് റാഹത് എന്ന മൂന്ന് വര്‍ഷം പ്രായമായ സംഘടനയുടെ ലക്ഷ്യവും. ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ലൈംഗിക ചൂഷണത്തിനിരയായ ഏകദേശം അമ്പതിനായിരത്തോളം പെണ്‍കുട്ടികളെ ജീവിതത്തിലേക്കു കൈപിടിച്ച് കൊണ്ടുവരാന്‍ ഈ സംഘടനയ്ക്കായിട്ടുണ്ട്.

എന്റെ കുടുംബാന്തരീക്ഷം എല്ലായ്പ്പോഴും സാമൂഹിക പ്രതിബദ്ധതയുള്ളതായിരുന്നു. അതുകൊണ്ടാവാം എനിക്കും എന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നത്. മാത്രവുമല്ല ഇത് തരുന്ന സതൃപ്തി മറ്റൊന്നിനും കൊണ്ട് തരാന്‍ ആവുകയുമില്ല-ട്രീന പറയുന്നു.

എനിക്കെന്നും ഇത്തരത്തില്‍ ഒരു കാര്യം ചെയ്യണമെന്നുണ്ടായിരുന്നു. ഈ പിറന്നാളിന് എന്ത് ഗിഫ്റ്റ് കിട്ടണമെന്നു ചിന്തിച്ചപ്പോള്‍ എനിക്കാവശ്യം ഉള്ളതെല്ലാം ഉണ്ടല്ലോ എന്ന തോന്നലാണുണ്ടായത്. അപ്പോഴാണ് ഇത്തരത്തില്‍ ആവശ്യമുള്ളവരുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ഗിഫ്റ്റ് അങ്ങോട്ട് കൊടുത്തുകൊണ്ട് ഈ പിറന്നാള്‍ ആഘോഷിച്ചുകൂടാ എന്ന ചിന്ത മനസ്സില്‍ കടന്നു വന്നത്-അവര്‍ പറഞ്ഞു.
രണ്ടു ലക്ഷത്തി പതിനായിരം രൂപയായിരുന്നു ട്രീന സ്വരൂപിക്കാന്‍ തീരുമാനിച്ചത്. പക്ഷെ മുപ്പതു ആളുകളില്‍ നിന്നായി അവര്‍ക്കു രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സ്വരൂപിക്കാനായി.

Continue Reading

Business

ഓണ്‍ലൈനിലൂടെ ചോക്ലേറ്റ് വിറ്റ് മികച്ച വരുമാനം നേടുന്ന കവിത

സ്വന്തം വെബ്സൈറ്റ് തുടങ്ങിയല്ല കവിത ചോക്ലേറ്റുകള്‍ വിപണനം ചെയ്യുന്നത്. ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴിയാണ് വിപണനം. ചോക്ലേറ്റ് നിര്‍മാണത്തില്‍ പരിശീലനവും കവിത നല്‍കുന്നു

Published

on

ഓണ്‍ലൈന്‍ ബിസിനസ് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത്ര പ്രചാരത്തിലല്ലാതിരുന്ന കാലം മുതല്‍ ഓണ്‍ലൈന്‍ ബിസിനസിലൂടെ നേട്ടം കൊയ്യുന്നയാളാണ് കവിത രാജീവ്കുമാര്‍. പാലക്കാടാണ് കവിതയുടെ സ്വദേശമെങ്കിലും ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് പതിനൊന്നു വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയതാണ്. ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കി യിരിക്കുന്നു.

ഹോംമെയിഡ് ചോക്ലേറ്റ് രുചികള്‍

ഹോം മെയിഡ് ചോക്ലേറ്റാണ് കവിത നിര്‍മിച്ച് വിതരണം ചെയ്യുന്നത്. രോഹിണി എന്ന ബ്രാന്‍ഡില്‍ നൂറോളം വ്യത്യസ്തമായ രുചികളില്‍ ചേക്ലേറ്റുകള്‍ തയ്യാറാക്കുന്നുണ്ട്. കടവന്ത്ര കെ.പി വള്ളോന്‍ റോഡിലെ വീട്ടിലാണ് ചോക്ലേറ്റ് നിര്‍മാണം. മെഷീനറികളൊന്നും ഉപയോഗിക്കാതെ തീര്‍ത്തും ഹാന്‍ഡ്മെയിഡായിട്ടു തന്നെയാണ് പ്രീമിയം വെറൈറ്റി ചോക്ലേറ്റുകള്‍ തയ്യാറാക്കുന്നതെന്ന് കവിത പറയുന്നു.

ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ചാണ് ചോക്ലേറ്റുകള്‍ തയ്യാറാക്കുന്നത്. പ്ലെയിന്‍ ചോക്ലേറ്റുകള്‍, ഫില്‍ഡ് ചോക്ലേറ്റുകള്‍, ചോക്ലേറ്റ് ട്രുഫില്‍, എന്നിവയെല്ലാം ചെയ്യുന്നുണ്ട്. നൂറോളം വെറൈറ്റികളാണ് തയ്യാറാക്കുന്നത്. ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത് എറണാകുളം, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ്. ഡ്രൈഫ്രൂട്ട്സ് ഗള്‍ഫില്‍ നിന്നും വരുത്തിക്കുന്നുമുണ്ട്.

പതിനൊന്നു വര്‍ഷമായി ചേക്ലേറ്റ് നിര്‍മാണത്തിലേര്‍പ്പെട്ടിട്ട്. ബെംഗളുരുവില്‍ കോളെജ് ലക്ചററായിരുന്നു. കല്യാണം കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു. ആ സമയത്താണ് അയല്‍പക്കത്തുള്ള ചേച്ചി ചോക്ലേറ്റുകള്‍ ഉണ്ടാക്കുന്നത് കവിത കാണുന്നത്.

ചോക്ലേറ്റും വീട്ടിലുണ്ടാക്കാം എന്ന തിരിച്ചറിവുണ്ടാകുന്നത് അങ്ങനെയാണെന്ന് കവിത പറഞ്ഞു. പിന്നെ ചോക്ലേറ്റ് നിര്‍മാണം പഠിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ ബെംഗളുരുവില്‍ തന്നെ ചോക്ലേറ്റ് നിര്‍മാണത്തിന്റെ ഒന്നു രണ്ടു പരിശീലന ക്ലാസുകളില്‍ പോയി ചോക്ലേറ്റ് തയ്യാറാക്കാന്‍ പഠിച്ചു. പിന്നെ സ്വന്തമായ പരീക്ഷണങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ വ്യത്യസ്തമായ രുചികളും തയ്യാറാക്കിത്തുടങ്ങി.

സംരംഭകയാകുന്നു

2008 ആയപ്പോഴേക്കും ബെംഗളുരുവില്‍ നിന്നും എറണാകുളത്തേക്ക് കവിത എത്തി. എറണാകുളത്ത് വന്നതിനുശേഷം ഹോം മെയിഡ് ചോക്ലേറ്റ് ഉണ്ടാക്കുന്നവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മട്ടാഞ്ചേരിയിലുള്ള ഒരു കുടുംബം മാത്രമേ ഇപ്രകാരം ചെയ്യുന്നുള്ളു എന്നു മനസിലാക്കാന്‍ കഴിഞ്ഞു. ബേക്കറികളിലും മറ്റും അന്വേഷിച്ചപ്പോള്‍ ലൈസന്‍സ് ആവശ്യമാണെന്നും അറിയാന്‍ കഴിഞ്ഞു. അങ്ങനെ എംസ്എംഇയില്‍ രജിസ്റ്റര്‍ ചെയ്തു-കവിത താന്‍ സംരംഭകയായതിനെക്കുറിച്ച് പറയുന്നു.

കടകളില്‍ കൊടുത്താല്‍ കൃത്യസമയത്ത് പണം കിട്ടിയെന്നു വരില്ല. അതുകൊണ്ട് കടകളിലും മറ്റും കൊടുക്കുന്ന രീതി പണ്ടു മുതലേയില്ല. സ്വന്തമായി തന്നെയായിരുന്നു ആദ്യം മുതലേ വിപണനം ചെയ്തിരുന്നത്. അങ്ങനെയാണ് ഓണ്‍ലൈന്‍ ബിസിനസിലേക്ക് തിരിയുന്നത്. ഇന്ത്യയിലൊക്കെ ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ചു വരുന്നതെയുണ്ടായിരുന്നുള്ളു. തുടക്കത്തില്‍ തന്നെ നല്ല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചിരുന്നത് . കേരളത്തിനു പുറത്തായിരുന്നു മാര്‍ക്ക്റ്റ് കൂടുതല്‍-കവിത പറഞ്ഞു.

സ്വന്തമായി വെബ്സൈറ്റ് തുടങ്ങിയല്ല കവിത ചോക്ലേറ്റുകള്‍ വിപണനം ചെയ്യുന്നത്. നിലവിലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴിയാണ് വിപണനം. ചോക്ലേറ്റ് നിര്‍മാണത്തില്‍ പരിശീലനവും കവിത നല്‍കുന്നുണ്ട്. വയനാട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഇടങ്ങളില്‍ നിന്നും പരിശീലനത്തിനായി ആളുകള്‍ കവിതയുടെ പക്കല്‍ എത്തുന്നുണ്ട്. എംഎസ്എംഇ ഡിപ്പാര്‍ട്ട്മെന്റും പരിശീലനത്തിനായി ആളുകളെ കവിതയുടെ പക്കലേക്ക് അയക്കുന്നു.

സീസണല്‍ ബിസിനസ്

നിലവില്‍ വലിയ തോതിലുള്ള ഓര്‍ഡറുകള്‍ ഇന്ത്യമര്‍ട്ട്, എക്സ്പോര്‍ട്ടേഴ്സ് ഇന്ത്യ എന്നീ വെബ്സൈറ്റുകള്‍ വഴിയാണ് ചെയ്യുന്നത്. ചെറിയതോതിലുള്ള ഓര്‍ഡറുകള്‍ ഇബേ, ക്രാഫ്റ്റ്സ് വില്ല എന്നിങ്ങനെയുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി ചെയ്യുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും ഓര്‍ഡറുകള്‍ സ്വീകരിക്കാറുണ്ട്. കൊറിയര്‍ വഴി ഭക്ഷണ സാധനങ്ങള്‍ അയച്ചുകൊടുക്കരുതെന്ന നിയമം വരുന്നതുവരെ ചോക്ളേറ്റുകള്‍ കയറ്റുമതി ചെയ്തിരുന്നു. എക്സോപര്‍ട്ട് ലൈസന്‍സ് എടുത്തിട്ടില്ലാത്തതിനാല്‍ ഇന്ത്യയ്ക്കു പുറത്തേക്ക് ചോക്ലേറ്റുകള്‍ എത്തിക്കുന്നില്ല.

വലിയ തോതില്‍ ഓര്‍ഡര്‍ വരുമ്പോള്‍ പാക്കിംഗ്, ഫില്ലിംഗ് എന്നിവയ്ക്കായി കരാറടിസ്ഥാനത്തില്‍ ആളുകളെ വിളിക്കും. അല്ലെങ്കില്‍ സ്വന്തമായി തന്നെയാണ് എല്ലാം ചെയ്യാറെന്ന് കവിത പറയുന്നു.

ചോക്ലേറ്റ് ഒരു സീസണല്‍ ബിസിനസാണ്. ദീപാവലിക്കും മറ്റുമാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത്. ആ സമയത്ത് ഒരു ലക്ഷം രൂപയോളം ഒരുമാസം ലഭിക്കും. ഈസ്റ്റര്‍, ക്രിസ്മസ്, ജന്മദിനങ്ങള്‍, കല്യാണങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം ചോക്ലേറ്റ് സമ്മാനങ്ങളും തയ്യാറാക്കാറുണ്ട്.

ഓണ്‍ലൈന്‍ വഴി അയക്കുമ്പോള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് കിട്ടാതെ വരാറുള്ളു. കടകളില്‍ കൊടുക്കുന്നതിന്റെയോ, സ്വന്തമായൊരു വെബ്സൈറ്റ് നോക്കി നടത്തുന്നതിന്റെയോ ബുദ്ധിമുട്ട് ഇല്ല. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് ചോക്ലേറ്റ് നിര്‍മിച്ച് പാക്ക് ചെയ്താല്‍ മതി. ഓണ്‍ലൈന്‍ പേമെന്റായിതിനാല്‍ പണത്തെക്കുറിച്ചോര്‍ത്തും ടെന്‍ഷനടിക്കേണ്ടതില്ല-കവിത പറയുന്നു.

കടവന്ത്രയില്‍ ചോക്ലേറ്റിനായി ഒരു എക്സ്‌ക്ലൂസീവ് ഷോറൂം തുടങ്ങുകയാണ് കവിതയുടെ അടുത്ത ലക്ഷ്യം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral1 month ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral1 month ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral1 month ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala2 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral3 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video3 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala4 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral5 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National6 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment6 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Opinion

Opinion7 days ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion1 month ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion2 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala2 months ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Opinion3 months ago

അച്ചാര്‍ മുതലാളിമാര്‍ നല്‍കുന്നത് പോലെയുള്ളതല്ല ദേശിയ അവാര്‍ഡ്

ദേശിയ അവാര്‍ഡിന്റെ പ്രൗഢി ഒട്ടും കുറയാതെ രാഷ്ട്രപതി തന്നെ അതു നല്‍കിയിരുന്നെങ്കില്‍ അത് വലിയ പ്രചോദനമാകുമായിരുന്നു.

Business3 months ago

സംരംഭം തുടങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സംരംഭകരാകും മുമ്പ് ഇതൊന്നു വായിക്കുക. വിജയം നിങ്ങളോടൊപ്പമുണ്ട്

Opinion3 months ago

ആ ഫോര്‍മുല ഒന്നു തരൂ, പ്ലീസ്

എണ്ണവില സാധാരണക്കാരന്റെ കീശ ചോര്‍ത്തിയെടുക്കുകയാണ്, ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ ഇത്?

Opinion3 months ago

ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമാണോ?

വിജയ് മല്ല്യയും നീരവ് മോദിയും നടുവോടിച്ച ബാങ്കുകളുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ്?

Opinion3 months ago

കേരളത്തില്‍ കോണ്‍ഗ്രസ്സിന് രക്ഷയുണ്ടോ?

കോണ്‍ഗ്രസ് ആശയങ്ങളോട് മമത ഉള്ള, കഴിവുള്ള ആളുകളെ കണ്ടെത്തി, പാര്‍ട്ടി വളര്‍ത്താന്‍ നിയോഗിക്കണം

Opinion4 months ago

ഉള്ള റോഡുകള്‍ വീതി കൂട്ടുക, സംരക്ഷിക്കുക

നാളെ റോഡുകള്‍ കുഴിച്ചു വയലുകളും തണ്ണീര്‍തടങ്ങളും നിര്‍മ്മിക്കുവാനാകില്ല.

Auto

Auto21 hours ago

വെള്ളത്തിൽ മുങ്ങിയ വാഹനത്തിന് ഇൻഷുറൻസ് കിട്ടുമോ?

പ്രകൃതി ദുരന്തങ്ങളിൽ പെടുകയോ മരം വീണും മണ്ണിടിച്ചില്‍ മൂലവുമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.എന്നാൽ ഇതിനു ചില നിബന്ധനകൾ ഉണ്ടെന്ന് മാത്രം

Auto2 days ago

ഒരു കാർ നിങ്ങളുടെ സ്വപ്നമാണോ? വാങ്ങുന്നേൽ ഇപ്പോൾ വാങ്ങണം

കേരളത്തിലെ എല്ലാ ഡീലർഷിപ്പുകൾ വഴിയും സർക്കാർ, കോർപ്പറേറ്റ് ഉദ്യോഗസ്ഥർക്കായി 5,000രൂപവരെ പ്രത്യേക ഇളവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

Auto6 days ago

“ശക്തരിൽ ശക്തൻ ഹാരിയർർർ…..”

ടാറ്റാ ഹാരിയർ 2019 ആദ്യം നിരത്തുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചതോടെ എസ് യു വി പ്രേമികൾ ഹാരിയറിന്റെ ആ 'വന്യമായ' വരവ് കാത്തിരിക്കുകയാണ്

Auto1 week ago

ഹോണ്ടയുടെ സിഡി 110 ഡ്രീം ഡിഎക്സ് നിരത്തിലിറങ്ങി

2018 സിഡി 110 ഡ്രീം ഡിഎക്സിന് ഡല്‍ഹി എക്സ്ഷോറൂം വില 48,641 രൂപ മുതലാണ്

Auto2 weeks ago

ജൂണില്‍ നിര്‍മിച്ചത് ഒരു നാനോ കാര്‍; നാനോ യുഗം തീര്‍ന്നോ?

ജൂണ്‍ മാസത്തില്‍ വിറ്റത് ആകെ മൂന്ന് നാനോ കാറുകള്‍. നിര്‍മിച്ചത് ഒന്നും

Auto2 weeks ago

ജൂണില്‍ ഹോണ്ട വിറ്റത് 5,71,020 വാഹനങ്ങള്‍

ആക്റ്റീവ തന്നെയാണ് വില്‍പ്പനയിലെ താരം. ആകെ വില്‍പ്പനയില്‍ 28 ശതമാനം വര്‍ധന

Auto2 weeks ago

കിടിലന്‍ സവിശേഷതകളോടെ ഹോണ്ട ആക്റ്റീവ 2018 പതിപ്പ്

കൂടാതെ സീറ്റ് ഓപ്പണര്‍ ഉള്‍പ്പടെ ഫോര്‍ ഇന്‍ വണ്‍ ലോക്ക് സിസ്റ്റമാണ് സ്‌കൂട്ടറിന് ഉപയോഗിച്ചിരിക്കുന്നത്

Auto1 month ago

50 ലക്ഷത്തിന്റെ BMW കാർ കത്തിച്ചാമ്പലായി, കാരണം ഒരു ചന്ദനത്തിരി ! വീഡിയോ കാണാം

ഉപയോഗിച്ച് തുടങ്ങുന്നതിനു മുൻപായി മതാചാരപ്രകാരം ദൈവത്തോട് കാർ നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുകയായിരുന്നു ഉടമ

Auto1 month ago

സ്റ്റൈലിന്റെ രാജാവ്; ടിഗര്‍ ബസ് ലിമിറ്റഡ് എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്

ആകര്‍ഷകമായ ആഡംബര ഡിസൈന്‍; പുതിയ എഡിഷന്റെ പെട്രോള്‍ പതിപ്പിന് 5.68 ലക്ഷവും ഡീസല്‍ പതിപ്പിന് 6.57 ലക്ഷവുമാണ് വില

Auto1 month ago

കാത്തിരിപ്പ് തീര്‍ന്നു; ഇന്ത്യയുടെ ആദ്യ മൈക്രോ കാര്‍ ഉടനെത്തും

ആറ് വര്‍ഷത്തെ കാത്തിരിപ്പ് കഴിഞ്ഞു. സര്‍ക്കാരിന്റെ പച്ചക്കൊടി. ക്യൂട്ട് എന്ന കൊച്ചുകാര്‍ ഇനി നിരത്തുകളിലെത്തും

Trending