Connect with us

Business

അന്ന് ക്ലാസ് കട്ടാക്കി; ഇന്ന് 6.3 ലക്ഷം കോടി രൂപയുടെ സമ്പത്ത്

ഇഷ്ടമുള്ള മേഖലയിലായിരിക്കണം സംരംഭം. സ്വപ്രയ്തനത്തിലൂടെ അതിസമ്പന്നനായി മാറിയ ബില്‍ ഗേറ്റ്‌സ് പഠിപ്പിക്കുന്നതും അതുതന്നെ

Media Ink

Published

on

വിജയം ആഗ്രഹിക്കുന്ന ആര്‍ക്കും പ്രചോദനം നല്‍കും ബില്‍ ഗേറ്റ്‌സ് എന്ന അതിസമ്പന്നന്റെ കഥ. കംപ്യൂട്ടറുകളെ കുറിച്ച് ലോകം അത്രയധികം ചിന്തിക്കാത്ത കാലത്ത് സോഫ്റ്റ് വെയര്‍ ഉണ്ടാക്കാനിറങ്ങിത്തിരിച്ച ബില്‍ ഗേറ്റ്‌സിന് അന്ന് കയ്യില്‍ ഒന്നുമില്ലായിരുന്നു. ഇന്നത്തെ ആസ്തി 6.3 ലക്ഷം കോടി രൂപ. പ്രതിഭയുടെ മായാജാലം.

ഭാര്യ മെലിന്‍ഡ ഗേറ്റ്‌സുമായി ചേര്‍ന്ന് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും തുടങ്ങി അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി സംഘടനയാണിത്.

ബില്‍ ഗേറ്റ്‌സിനെ കുറിച്ച് നാം എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍

അമ്മ സ്‌കൂള്‍ ടീച്ചറായിരുന്നു, അച്ഛന്‍ അറ്റോണിയും

ചെറുപ്പത്തിലേ പ്രിയം കംപ്യൂട്ടറുകളോട്. പ്രോഗ്രാമിങ് പഠിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലത്ത് സധൈര്യം അതിന് തുനിഞ്ഞിറങ്ങി

13ാം വയസ്സില്‍ തന്നെ കോഡിങ് പഠിക്കാന്‍ തുടങ്ങി

സ്‌കൂളില്‍ വെച്ച് പോള്‍ അലെന്‍ എന്ന സുഹൃത്തിനെ കിട്ടു. രണ്ടുപേര്‍ക്കും കംപ്യൂട്ടറുകള്‍ ജീവന്‍

ക്ലാസുകള്‍ കട്ടാക്കി കംപ്യൂട്ടര്‍ റൂമില്‍ കേറിയുള്ള സാഹസമായിരുന്നു വിനോദം

ഒരു മാസികയുടെ കവറില്‍ പുതിയ കംപ്യൂട്ടറിന്റെ ചിത്രം വന്നത് ബില്‍ ശ്രദ്ധിച്ചു. അതിനായി സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിറങ്ങി

കംപ്യൂട്ടര്‍ കമ്പനിയെ നേരിട്ട് വിളിച്ചു. നിങ്ങളുടെ കംപ്യൂട്ടറിന് പറ്റിയ സോഫ്റ്റ്‌വെയര്‍ വേണോയെന്ന് ബില്ലിന്റെ ചോദ്യം. ഞെട്ടിത്തരിച്ച് കംപ്യൂട്ടര്‍ കമ്പനി

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം പാതിവെച്ചുനിര്‍ത്തി പോളും അലനും. എന്നിട്ട് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു

അങ്ങനെയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് പിറന്നത്. 31ാം വയസ്സില്‍ ബില്‍ ഗേറ്റ്‌സ് ശതകോടീശ്വരനുമായി

ഇന്ന് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 93.5 ബില്ല്യണ്‍ ഡോളര്‍

തോല്‍ക്കുന്നതില്‍ ഭയക്കാതിരിക്കുക. പരിശ്രമിക്കുക. ഇതാണ് ബില്‍ ഗേറ്റ്‌സ് എന്നും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം.

Advertisement

Business

ഐഡിബിഐ ഫെഡറല്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നു

പ്രാഥമിക ഓഹരി ഉടമയായ ഐഡിബിഐ ബാങ്ക് കഴിഞ്ഞ ഓഗസ്റ്റില്‍ തങ്ങളുടെ ഓഹരിയുടെ 27 ശതമാനം മറ്റ് പങ്കാളികളായ ഏജീസ്, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് വില്‍പ്പന നടത്തിയിരുന്നു

Media Ink

Published

on

ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്‍സി, ഓണ്‍ലൈന്‍, ഗ്രൂപ്പ്, നേരിട്ടുള്ള വില്‍പന എന്നിവ വര്‍ധിപ്പിക്കുന്നതിനായി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നു. പ്രാഥമിക ഓഹരി ഉടമയായ ഐഡിബിഐ ബാങ്ക് കഴിഞ്ഞ ഓഗസ്റ്റില്‍ തങ്ങളുടെ ഓഹരിയുടെ 27 ശതമാനം മറ്റ് പങ്കാളികളായ ഏജീസ്, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് വില്‍പ്പന നടത്തിയിരുന്നു. ടയര്‍ 2, 3 നഗരങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ള ബാങ്കുകളിലൂടെയാണ് ഐഡിബിഐ ഫെഡറല്‍ അതിന്റെ ബിസിനസിന്റെ 60-65 ശതമാനം കണക്കാക്കുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണി ദക്ഷിണേന്ത്യയാണ്. പ്രത്യേകിച്ച് കേരളത്തില്‍, ഫെഡറല്‍ ബാങ്കിന്റെ ശക്തമായ വിതരണ ശൃംഖലയാണ് ഇതിനു കാരണം.

ഓഹരി വില്‍പന പ്രഖ്യാപിച്ചതിനാല്‍ കമ്പനിയെ ചുറ്റി അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് ആശങ്കപ്പെടുന്നില്ല. ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഐഡിബിഐ ബാങ്ക് മുമ്പ് ഞങ്ങളുടെ പ്രധാന വിതരണക്കാരായിരുന്നുവെങ്കിലും ബാങ്കില്‍ നിന്നുള്ള ബിസിനസ് ഇപ്പോള്‍ ഒറ്റ അക്കത്തിലേക്ക് താഴ്ന്നിരിക്കുന്നു. ഈ ബിസിനസ് നഷ്ടം നികത്താന്‍ ഞങ്ങളുടെ ഉടമസ്ഥാവകാശ ചാനലുകള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 64 ബ്രാഞ്ചുകളും 12,000ത്തിലധികം ഏജന്റുമാരും ഉള്ളതിനാല്‍ ഞങ്ങളുടെ ഏജന്‍സി ബിസിനസ് ലാഭകരമായ രീതിയില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മറ്റൊരു ഫോക്കസ് ഏരിയയാണ് – ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ വിഘ്‌നേഷ് ഷഹാനെ പറഞ്ഞു.എന്നിരുന്നാലും, ഇന്ത്യ പ്രാഥമികമായി ഒരു ബാന്‍കഷുറന്‍സ് നയിക്കുന്ന രാജ്യമാണ്. വരും വര്‍ഷങ്ങളിലും ഇത് തുടരും. ഞങ്ങളുടെ ഓഹരിയുടമയും വിതരണക്കാരുമായ ഫെഡറല്‍ ബാങ്കിലൂടെയാണ് ബിസിനസില്‍ 70 ശതമാനവും നടക്കുന്നത്. ഈ മഹാമാരിയുടെ വര്‍ഷത്തില്‍ പോലും ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള ബിസിനസ് ഇതുവരെ 40 ശതമാനത്തിന്റെ വളര്‍ച്ച കാണിച്ചു.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് സാഹചര്യം ഉണ്ടായിരുന്നിട്ടും ഈ വര്‍ഷം ദക്ഷിണ മാര്‍ക്കറ്റുകളില്‍ നിന്നുള്ള പുതിയ വ്യക്തിഗത ബിസിനസ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വളര്‍ച്ച നേടി.നിലവിലുള്ള കോവിഡ് -19 സാഹചര്യം ഉപഭോക്തൃ ഏറ്റെടുക്കലിലും സ്ഥിരതയിലും പ്രതികൂല സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ മൊത്തത്തിലുള്ള സ്ഥിതി പ്രതീക്ഷിച്ചതിലും വളരെ മികച്ചതാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് 162 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2019നേക്കാള്‍ 22 ശതമാനം വളര്‍ച്ചയാണിത്. 2013ല്‍ സ്ഥാപനം ആദ്യമായി ലാഭം പ്രഖ്യാപിച്ചതിനുശേഷമുള്ള തുടര്‍ച്ചയായ എട്ടാമത്തെ വര്‍ഷമാണ് ഇത്. ഐഡിബിഐ ഫെഡറല്‍ മൊത്തം പ്രീമിയം 1,843 രൂപയായി രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇത് 1,933 രൂപയായിരുന്നു.

Continue Reading

Business

ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ!

ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ. മൊത്തം സമ്പത്ത് 6,58,000 കോടി രൂപ

Media Ink

Published

on

ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ. മൊത്തം സമ്പത്ത് 6,58,000 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം അരക്കിട്ടുറപ്പിച്ച് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും നേടുന്നത് 90 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യം പറയുന്നത്.

തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന ഖ്യാതി മുകേഷ് അംബാനി നിലനിര്‍ത്തി. അംബാനിയുടെ സമ്പത്തില്‍ ഈ വര്‍ഷമുണ്ടായിരിക്കുന്നത് 2,77,000 കോടി രൂപയുടെ വര്‍ധനയാണ്. മൊത്തം സമ്പത്ത് 6,58,000 കോടി രൂപയാണെന്ന് സമ്പന്ന പട്ടികയില്‍ പറയുന്നു.

അടുത്തിടെയാണ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്കില്‍ നിന്ന് 7,500 കോടി രൂപ സമാഹരിച്ചത്. ഇതിന് തൊട്ടുപിന്നാലെ വന്ന റിച്ച് ലിസ്റ്റിലൂടെ ഇന്ത്യന്‍ ബിസിനസ് ലോകത്ത് തനിക്ക് എതിരാളികളില്ലെന്ന് തെളിയിക്കുകയാണ് അംബാനി.

Continue Reading

Business

മുഖം മിനുക്കി ആമസോണ്‍, മാറ്റം ഉപഭോക്താക്കള്‍ക്ക് അനുകൂലം

ഉത്സവ സീസണിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വിതരണശൃംഖല വിശാലമാക്കുകയും പതിനായിരക്കണക്കിന് വിതരണ പങ്കാളികളെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു

Media Ink

Published

on

ഉത്സവ സീസണിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ വിതരണശൃംഖല വിപുലീകരിക്കുന്നു. ഉത്സവ സീസണിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വിതരണശൃംഖല വിശാലമാക്കുകയും പതിനായിരക്കണക്കിന് വിതരണ പങ്കാളികളെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വിദൂര വടക്കുകിഴക്കന്‍ പട്ടണങ്ങളായ ചമ്പായ്, കോലാസിബ്, ലുംഡിംഗ്, മൊക്കോചുംഗ് എന്നിവയുള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള വിതരണ സേവന പങ്കാളികള്‍ പ്രവര്‍ത്തിപ്പിക്കുന്ന 200 ഓളം വിതരണ കേന്ദ്രങ്ങള്‍ പുതിയതായി ആരംഭിച്ചിട്ടുണ്ട്.

”ഐ ഹാവ് സ്‌പേസ്” പദ്ധതിപ്രകാരം 350 പട്ടണങ്ങളില്‍ ആയി കിരാന കള്‍ അടക്കം 28000 വിതരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തെ ചെറുകിട കടകള്‍ വഴി അവരുടെ രണ്ട് മുതല്‍ നാല് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവിലുള്ള സ്ഥലങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് സഹായിക്കുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇത്ഇവരുടെ വരുമാനം കൂട്ടുന്നതിനും കടകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിനും പദ്ധതി വഴിയൊരുക്കുന്നു. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ആമസോണ്‍ ഫ്‌ലെക്‌സ് പ്രോഗ്രാമിന്റെ വ്യാപ്തി ഇരട്ടിയാക്കി, ഇപ്പോള്‍ ഇന്ത്യയിലെ 65 നഗരങ്ങളില്‍ സേവനം നല്‍കുന്നു. ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതുവഴി മണിക്കൂറില്‍ 120 രൂപ മുതല്‍ 140 രൂപ വരെ അധികമായി നേടാനുള്ള അവസരമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

പരസ്പരം നേരിട്ട് ബന്ധപ്പെടാതെ ഉള്ള വിതരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘സൊസൈറ്റി പിക്കപ്പ് പോയിന്റുകള്‍’ ആമസോണ്‍ അവതരിപ്പിച്ചു. മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉയര്‍ന്ന സാന്ദ്രതയുള്ള ജനവാസ മേഖലകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ആമസോണിന്റെ ഇന്ത്യയിലെ വിതരണശൃംഖല

ആമസോണ്‍ നേരിട്ട് നടത്തുന്ന 250 വിതരണ കേന്ദ്രങ്ങളും, വിതരണ പങ്കാളികള്‍ വഴി പ്രവര്‍ത്തിപ്പിക്കുന്ന 280 സംരംഭകരുടെ ഉടമസ്ഥതയിലുള്ള 1500 കേന്ദ്രങ്ങളും ആമസോണ്‍ ഇന്ത്യയ്ക്ക് രാജ്യത്തുണ്ട്. ന്മ ആമസോണ്‍ ഫ്‌ളക്‌സ് വിതരണ പദ്ധതി 65 പട്ടണങ്ങളില്‍ ലഭ്യമാക്കിയിരിക്കുന്നു.350 പട്ടണങ്ങളില്‍ ആയി ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന 28000 ഷോപ്പുകള്‍ ഐ ഹാവ് സ്‌പെയ്‌സ് പദ്ധതിപ്രകാരം പ്രവര്‍ത്തിപ്പിക്കുന്നു.

ആമസോണിന്റെ ഈസി ഷിപ്പ് – രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വില്‍പ്പനക്കാരെ ആമസോണിന്റെ വില്‍പ്പന ശൃംഖല പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന പദ്ധതി ഈ ഉത്സവ സീസണില്‍ രാജ്യത്തെ 2,500 നഗരങ്ങളിലും പട്ടണങ്ങളിലും 6.5 ലക്ഷത്തിലധികം വില്‍പ്പനക്കാരെ സഹായിക്കും

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education5 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto1 day ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto2 weeks ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Trending