Connect with us

Kerala

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Published

on

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മീ നോട്ട് 5 പ്രോ ഓര്‍ഡര്‍ ചെയ്തു മലപ്പുറം കുന്നബ്രം സ്വദേശിയായ ഫനാന്‍. ഓര്‍ഡര്‍ ചെയ്തപ്പോള്‍ തന്നെ പണവും അടച്ചു, 14,999 രൂപ. കാത്തിരുന്നു ഫോണിനായി. എന്നാല്‍ കൊറിയര്‍ വന്ന് പാക്കറ്റ് തുറന്നപ്പോള്‍ കിട്ടിയത് മെഴുകുതിരിപെട്ടി. കുറച്ച് മെഴുകുതിരിയും അലക്ക് സോപ്പും പെട്ടിയിലുണ്ട്.

ശനിയാഴ്ച്ച രാവിലെയാണ് ഫനാന് കൊറിയര്‍ ലഭിച്ചത്. മെഴുകുതിരി പെട്ടി കണ്ട് കൊറിയര്‍ സര്‍വീസുകാരോട് കാര്യം പറഞ്ഞെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ടില്‍ പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

എന്നാല്‍ അന്വേഷണം നടത്താമെന്നാണ് ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞിരിക്കുന്നത്. കൊറിയര്‍ ഏജന്‍സിക്കാണോ തെറ്റ് പറ്റിയതെന്ന് കമ്പനി പരിശോധിക്കും. അതിനുശേഷമായിരിക്കും ബാക്കി റീഫണ്ടിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍.

മുന്‍പും ഇ-കൊമേഴ്‌സ് കമ്പനികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പലര്‍ക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ട്.

Advertisement

Kerala

പ്രളയം; കേരളത്തെ സഹായിക്കാന്‍ ഒയോ റൂംസ്

കേരളത്തിലെ ചെറുകിട ഹോട്ടലുകള്‍ പുനരുദ്ധരിക്കുന്നതിന് ഒരു കോടി രൂപയുടെ പ്രത്യേക സഹയാം നല്‍കാന്‍ ഒയോ റൂംസ്

Published

on

കേരളത്തിലെ ചെറുകിട ഹോട്ടലുകള്‍ പുനരുദ്ധരിക്കുന്നതിന് ഒരു കോടി രൂപയുടെ പ്രത്യേക സഹയാം നല്‍കാന്‍ ഒയോ റൂംസ്

കേരളത്തിലെ ചെറുകിട ഹോട്ടലുകള്‍, ഹോം സ്റ്റേ ഉടമകള്‍ എന്നിവരെ അവരുടെ ബിസിനസ് വീണ്ടെടുക്കുന്നതിനായി ഒയോ റൂംസ് ഒരു കോടി രൂപയുടെ പ്രത്യേക ഫണ്ട് ലഭ്യമാക്കും. കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി കെ ജെ അല്‍ഫോന്‍സിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഹോട്ടല്‍ ശൃംഖലയായ ഒയോ തുക ലഭ്യമാക്കുന്നത്.

കൊച്ചി, മൂന്നാര്‍, വയനാട് എന്നിവിടങ്ങളിലെ പ്രോപ്പര്‍ട്ടികളുടെ പുനരുദ്ധാരണം, മെച്ചപ്പെടുത്തല്‍ തുടങ്ങിയവയ്ക്കായി രണ്ടു ലക്ഷം രൂപ വരെയാണ് ഒയോ സഹായം നല്‍കുക. ഇതിനുള്ള ഗുണഭോക്താക്കളെ കേരളത്തിലെ ടൂറിസം ഡയറക്റ്ററുമായി ചേര്‍ന്നു തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര മന്ത്രി കെ ജെ അല്‍ഫോന്‍സിന്റെ എപിഎസ് ജോമോന്‍ ജോബ് അറിയിച്ചു.

കേരളത്തിലെ ടൂറിസത്തെ തിരിച്ചുകൊണ്ടുവരുന്നതിനായി തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും നിലവിലുള്ള ഒയോ പ്രോപ്പര്‍ട്ടി പുനസ്ഥാപിക്കുന്നതിനൊപ്പം ചെറുകിട ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ എന്നിവയെ പുനരുദ്ധരിക്കുന്നതിനും സഹായം നല്‍കുമെന്ന് ഒയോ ഹോട്ടല്‍സ് സിഇഒയും സ്ഥാപകനുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒയോ 11.35 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

Continue Reading

Business

കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സഹായം

കേരളത്തിലെ കാര്‍ഷിക അധിഷ്ഠിത സംരംഭങ്ങളെ മികച്ച വ്യവസായങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം

Published

on

സംസ്ഥാനത്തെ കാര്‍ഷിക അധിഷ്ഠിത സംരംഭങ്ങളെ ലാഭകരമായ മികച്ച വ്യവസായങ്ങളാക്കി വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്യുഎം) കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും (സിപിസിആര്‍ഐ) തമ്മില്‍ ധാരണയിലെത്തി.

സിപിസിആര്‍ഐ കാസര്‍കോട്ട് സംഘടിപ്പിച്ച കര്‍ഷക സംരഭ ശില്‍പശാലയില്‍ ഇതു സംബന്ധിച്ച ധാരണാപത്രം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ സാന്നിധ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥും സിപിസിആര്‍ഐ ഡയറക്റ്റര്‍ ഡോ. ചൗഡപ്പയും ഒപ്പുവച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ധാരണാപത്രം അനുസരിച്ച് കാര്‍ഷിക മേഖലയില്‍ സംരംഭകത്വത്തിനുള്ള ആശയവുമായി വരുന്നവര്‍ക്ക് സിപിസിആര്‍ഐ സാങ്കേതിക സഹായവും വിപണനം ഉള്‍പ്പടെയുള്ള മേഖലകളില്‍ സംരംഭം മെച്ചപ്പെടുത്താനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും.

സഹകരണത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനും കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും ശില്പശാലകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കും നവ സംരംഭകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭക സാധ്യതകള്‍ പരിചയപ്പെടുത്താന്‍ മാസത്തില്‍ ഒരിക്കല്‍ അഗ്രി സ്റ്റാര്‍ട്ടപ് മീറ്റുകള്‍ സംഘടിപ്പിക്കും. കാര്‍ഷിക മേഖലയില്‍ വിജയകരമായി സംരംഭങ്ങള്‍ നടത്തുന്നവരും സ്റ്റാര്‍ട്ടപ്പ് മീറ്റുകളില്‍ പങ്കെടുക്കും.

Continue Reading

Kerala

ഫോറസ്റ്റ് ചട്ടങ്ങൾ കാറ്റിൽ പറത്തി; കുങ്കിയാനക്ക് ബസ് ഇടിച്ച് ദയനീയ അന്ത്യം

അമിതവേഗതയിൽ വന്ന കല്പക എന്ന ടൂറിസ്റ്റ് ബസ് 5000 കിലോക്ക് മുകളിൽ ഭാരമുള്ള രങ്കയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു

Published

on

രാത്രികാലങ്ങളിൽ വനാതിർത്തിക്കുള്ളിൽ വാഹനങ്ങൾക്ക് നിയന്ത്രം ഉള്ളപ്പോൾ അത് അവഗണിച്ചു കൊണ്ട് മൈസൂർ വനത്തിലൂടെ ചീറിപ്പാഞ്ഞ ടൂറിസ്റ്റ് ബസ് കുങ്കിയാനയുടെ ജീവൻ എടുത്തു. 38 വയസുള്ള രങ്ക എന്ന ആനയാണ് ബസ് ഇടിച്ചു ചെരിഞ്ഞത്. രാത്രി 9 മുതൽ പുലർച്ചെ 6 വരെ വരെ വേഗത കുറച്ച് വാഹനങ്ങൾ കടന്നു പോകണം എന്ന ചട്ടം കാറ്റിൽ പറത്തിയാണ് പുലർച്ചെ ഒന്നര മണിക്ക് ഈ റൂട്ടിലൂടെ ബസ് കടന്നു പോയത്.

ഫോറസ്റ്റ് ഗാർഡുമാരാരുടെ ഒത്താശയോടെയാണ് ബസ് ഈ സമയത്ത് ഇതിലൂടെ കടന്നു പോയത് എന്ന് പറയപ്പെടുന്നു. കുങ്കി ആനകളെ രാത്രികാലങ്ങളിൽ കാട്ടിൽ മേയാൻ വിടുന്ന സമയമാണ് എന്ന് ഗാർഡുമാർക്ക് അറിയാം എന്നിരിക്കെ അമിതവേഗത്തിൽ ബസ് ഈ വഴിക്ക് വന്നത് സംശയാസ്പദമായി ചൂണ്ടിക്കാട്ടുന്നു.

കർണാടക ഫോറസ്റ്റിലെ വളരെ ശാന്ത സ്വഭാവം ഉള്ള ആനയാണ് രങ്ക. രങ്ക ഇത് വരെ മനുഷ്യനെപ്പോലും ഉപദ്രവിക്കുകയോ വാഹനങ്ങൾ ആക്രമിക്കുകയോ ചെയ്തിട്ടില്ല. വാഹനങ്ങൾ വരികയാണങ്കിൽ റോഡിന്റെ വശം ചേർന്ന് നിൽക്കുകയാണ് ആനയുടെ പ്രകൃതം. ഇത്രയും നിരുപദ്രകാരിയായ മൃഗത്തെയാണ് മനുഷ്യത്ത0 ഇല്ലാത്ത ദുഷ്ടൻമാർ വണ്ടിഇടിച്ചുകൊന്നത്.

അമിതവേഗതയിൽ വന്ന കല്പക എന്ന ടൂറിസ്റ്റ് ബസ് 5000 കിലോക്ക് മുകളിൽ ഭാരമുള്ള രങ്കയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആന വഴിയരികിൽ ശാന്തനായി നിൽക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബസ് ഇടിച്ചു നടുവിന് സാരമായി പരിക്കേറ്റ ആന പുലർച്ചെ വരെ നരകയാതന അനുഭവിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ബസിന്റെ ഇരുമ്പ് ഭാഗം വന്നിടിച്ച് ആനയുടെ പിന്ഭാഗത്തായി ആഴത്തിൽ മുറിവുണ്ടായി. വെറ്റിനറി സർജന്മാർക്ക് പോലും എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്തത്ര ആഴത്തിലായിരുന്നു മുറിവ്. ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു.

ബസിന്റെ ഡ്രൈവർ കണ്ണൂർ സ്വദേശി ഇസ്മായിൽ ഫോറെസ്റ്റ് കസ്റ്റഡിയിലാണ്.നിയം ലംഘിച്ച് അമിത വേഗതയിൽ കുതിക്കുന്ന വാഹനങ്ങൾ ഇത് പോലുള്ള സാധു മൃഗങ്ങളുടെ ജീവനാണ് എടുക്കുന്നത്. ഇതിനെതിരെ കർശന നിലപാട് എടുക്കെണ്ട ഫോറസ്റ്റ് അധ്യക്യതർ നോക്ക് കുത്തികളായി അന്തർസംസ്ഥാന ചരക്ക് പാസഞ്ചർ വാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങി കണ്ണ് അടയ്ക്കുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral2 weeks ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics1 month ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral4 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral4 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala5 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral6 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala7 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Opinion

Opinion1 week ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 month ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 month ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 month ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion2 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion2 months ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion3 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion3 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion5 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Auto

Auto14 hours ago

‘സ്വപ്നം ട്രാക്കിൽ ഇറങ്ങിയപ്പോൾ….ടാറ്റ ഹാരിയറിന് ഉഗ്രൻ വരവേൽപ്പ്

ഈ 5 സീറ്റർ മോണോക്കോക്ക് എസ്.യു.വി 2.2 ദശലക്ഷം കിലോമീറ്റർ ദൂരം ടെസ്റ്റ് ചെയ്താണ് ടാറ്റ നിരത്തിലെത്തിക്കുന്നത്

Auto7 days ago

ക്രയോടെക് ‘റോക്കറ്റ്’ എൻജിനിൽ കുതിച്ചുയർന്ന് ഹാരിയർ

കരുത്തേറിയ ലാൻഡ്‌റോവർ പ്ലാറ്റ്ഫോമിൽ ഭംഗിയേറിയ ലോകോത്തര ഡിസൈനും, ശക്തിയേറിയ ക്രയോടെക് എൻജിനും കൂടിച്ചേരുമ്പോൾ എതിരാളികൾ പോലും നിഷ്പ്രഭമാകും

Auto7 days ago

സെഡാൻ വിപണിയെ റാഞ്ചാൻ ടാറ്റ; ചരിത്രമാകാൻ ഓൾ ന്യൂ ടിഗോർ എത്തി

മാരുതിയെ കൂടാതെ, കൊറിയൻ നിർമാതാക്കളായ ഹ്യൂണ്ടായിയും, ഹോണ്ടയും, മഹീന്ദ്രയും,റെനോയുമൊക്കെ ടാറ്റായുടെ രണ്ടാം വരവിന്റെ ചൂടറിഞ്ഞവരാണ്

Auto7 days ago

ഹാരിയറിന് കരുത്ത് പകരുക ടാറ്റയുടെ 2.0ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്‍

ക്രയോടെക് എന്‍ജിനുകള്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ലോകോത്തര മാനദണ്ഡങ്ങളെപോലും കവച്ചുവെക്കും

Auto1 week ago

ദേ…പുതിയ സാന്‍ട്രോ…സ്‌റ്റൈല്‍ മന്നന്‍, കില്ലാഡി!

4 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവന്‍ വീണ്ടും വന്നു, പുതിയ ഭാവത്തില്‍, നമ്മുടെ ഹൃദയം കീഴടക്കാന്‍

Auto2 weeks ago

ഓൾ ന്യൂ ടാറ്റ ടിഗോർ: ഹൃതിക് റോഷൻ ബ്രാൻഡ് അംബാസഡർ

ഏറ്റവും പുതിയ ടാറ്റ ടിഗോർ ഒക്ടോബർ 10ന് വിപണിയിൽ എത്തും.

Auto2 weeks ago

ഫോര്‍ഡ് ആസ്പയറിന്റെ പുതിയ പതിപ്പെത്തി; വില 555,000 രൂപ

ഏഴു നിറങ്ങളിലായി അഞ്ച് വേരിയെന്റുകളായാണ് ഫോര്‍ഡ് ആസ്പയര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്

Auto2 weeks ago

ടിവിഎസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡ് അവതരിച്ചു…

ഡിസ്‌ക് എക്സ് ഷോറൂം (ഡല്‍ഹി) വില 59,648 രൂപയും, ഡ്രമിന്റേത് 55,936 രൂപയും ആണ്

Auto2 weeks ago

ഓട്ടോ പ്രേമികളേ…ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് കാറുകളുടെ ബുക്കിംഗ് തുടങ്ങി

ആമ്പര്‍ ഓറഞ്ച്, സണ്‍സ്റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ നിറങ്ങളിലാണ് ഡാറ്റ്സണ്‍ കാറുകള്‍ നിരത്തിലിറങ്ങുക

Auto3 weeks ago

ടൊയോട്ട എത്തിയോസ് കുതിക്കുന്നു , വിൽപ്പന നാല് ലക്ഷം കവിഞ്ഞു.

2016 സെപ്റ്റംബറിലാണ് ടോയോട്ട പുതിയ സുരക്ഷാ സവിഷേതകളുമായി പ്ലാറ്റിനം എത്തിയോസ്‌, എത്തിയോസ്‌ ലിവ എന്നീ മോഡലുകൾ വിപണിയിൽ എത്തിച്ചത്

Trending