Education
ട്വന്റി20 സ്റ്റാളില്‍ ബാഗുകളും കുടകളും പകുതി വിലക്ക്; കയ്യടിക്കേണ്ട മാതൃക
അടുത്ത മാസം നാല് വരെ വിപണന മേള തുടരും;മാതൃകാപരമായ പഠനോപകരണ വിതരണം

ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സമൂഹ്യ സംരംഭകത്വ മുന്നേറ്റമായ കിഴക്കമ്പലത്തെ ട്വന്റി20 സ്കൂള്‍ തുറക്കുന്നത് കണക്കിലെടുത്ത് വന്‍വിലക്കുറവില്‍ പഠനോപകരണ വിതരണം ആരംഭിച്ചു. കിഴക്കമ്പലം പഞ്ചയത്തില്‍ ട്വന്റി20 യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പഠനോപകരണ വിതരണമാണ് ആരംഭിച്ചിരിക്കുന്നത്.
ബാഗുകളും കുടകളും എല്ലാം യഥാര്‍ത്ഥ വിലയുടെ പകുതി റേറ്റിനാണ് ലഭ്യമാക്കുന്നത്. സ്കൂബി ഡേ ബാഗുകള്‍, പോപ്പി കുടകള്‍, റെയിന്‍ കോട്ടുകള്‍, നോട്ട് ബുക്കുകള്‍ എന്നിവ കമ്പനി വിലയുടെ പകുതി വിലയ്ക്കാണ് താമരച്ചാലിലെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും വിതരണം ചെയ്യുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
റെയിന്‍ കോട്ടുകളും കുടകളും വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും 50 ശതമാനം വിലക്കുറവില്‍ ലഭിക്കും. ജൂണ്‍ നാല് വരെ നടക്കുന്ന വിപണന മേളയില്‍ ട്വന്റി20 കാര്‍ഡുടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കുട്ടികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ട്വന്റി20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍വഹിച്ചു. ട്വന്റി20 ചെര്‍മാന്‍ ബോബി എം ജേക്കബ്, എക്സികുട്ടീവ് കമ്മറ്റിയംഗങ്ങളായ അഗസ്റ്റിന് ആന്റണി, വി എസ് കുഞ്ഞുമുഹമ്മദ്, പിപി സനകന്‍, പ്രഫ്, എന്‍ കെ വിജയന് പഞ്ചായത്തംഗങ്ങളായ പ്രസീല എല്‍ദോ, അഡ്വ. വിനോദ്, എം പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ക്രിയാത്മകമായ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച് ശ്രദ്ധേ നേടിയ മുന്നേറ്റമാണ് കിഴക്കന്വലത്തെ ട്വന്റി20.
ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് കഴിഞ്ഞ വര്‍ഷം അവസാനമാണ് കിഴക്കമ്പലത്ത് പ്രവര്‍ത്തനമാരംഭിച്ചത്. കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാജ്യത്താദ്യമായി ഒരു പഞ്ചായത്ത് ആവിഷ്കരിച്ച ഇത്തരത്തിലൊരു പദ്ധതി മികച്ച മാതൃകയെന്ന് ഗഡ്കരി ചൂണ്ടിക്കാണിച്ചിരുന്നു.
Education
ഇംഗ്ലിഷ് പഠനം ഈസിയാക്കാന്‍ ഇംഗ്ലിഷ് പ്ലസ്
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലിഷ് പ്ലസ് എന്ന സ്ഥാപനത്തിലൂടെ മലയാളികള്‍ക്ക് ഇംഗ്ലിഷ് ഭാഷയോടുള്ള ഭയം ഇല്ലാതാക്കുകയാണ് സംരംഭകരായ ജംഷീദ്, ശരീഖ് എന്നിവര്‍

ഇന്നത്തെകാലത്ത് ആഗോളഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇംഗ്ലീഷിന്റെ പ്രാധാന്യം ആര്‍ക്കും പ്രത്യേകം പറഞ്ഞു മനസിലാക്കി നല്‍കേണ്ട ആവശ്യമില്ല. ഏതൊരു ജോലിയില്‍ പ്രവേശിക്കുന്നതിനു ഇന്ന് ഇംഗ്ലിഷ് ഭാഷ സംസാരിക്കാന്‍ കഴിയുക എന്നത് പ്രഥമ മാനദണ്ഡങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും നല്ലൊരു ശതമാനം മലയാളികളും ഇംഗ്ലിഷ് ഭാഷ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വിഷമിക്കുകയാണ്. ഭാഷ പ്രയോഗിക്കാന്‍ അറിയാത്തതല്ല, ഭാഷ പ്രയോഗിക്കാനുള്ള അവസരം ലഭിക്കാതെ പോകുന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രധാന കാരണം. ഇത് മനസിലാക്കി , വാട്ട്സാപ്പ് മുഖാന്തിരം ഇംഗ്ലിഷ് പഠിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഇംഗ്ലിഷ് പ്ലസ് എന്ന സ്ഥാപനത്തിലൂടെ സംരംഭകരായ ജംഷീദ് , ശരീഖ് എന്നിവര്‍.
പറഞ്ഞു ശീലിക്കണം
വിദേശ ഭാഷയാണ് അത് എന്റെ നാവിന് വഴങ്ങില്ല എന്ന ചിന്തയാണ് പലപ്പോഴും പലര്‍ക്കും പ്രശ്നമാകുന്നത്. ഭാഷയുടെ വഴക്കം, സംസാരരീതി, ഗ്രാമര്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി തുടക്കത്തിലേ ചിന്തിക്കേണ്ട കാര്യമില്ല. സംസാരിച്ചു തുടങ്ങുക എന്നതാണ് പ്രധാനം. ഇതിനുള്ള അവസരമാണ് ഇംഗ്ലിഷ് പ്ലസ് ഒരുക്കുന്നത്. ഒരു ഇംഗ്ലിഷ് അക്കാദമി എന്ന നിലയിലേക്ക് വളരുന്ന ഇംഗ്ലിഷ് പ്ലസ് ലക്ഷ്യമിടുന്നത് എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ഇംഗ്ലിഷ് ഭാഷാ പഠനം എളുപ്പമാക്കുക എന്നതാണ്. ഈ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ ലഘുവായി തയ്യാറാക്കിയ സിലബസ്, പരിശീലന രീതികള്‍ എന്നിവയുടെ മികവോടെയാണ് കൊച്ചി ആസ്ഥാനമായി ഇംഗ്ലിഷ് പ്ലസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ചിട്ടയായ പരിശീലനം
ഇംഗ്ലിഷ് ഭാഷ അനായാസം സംസാരിക്കണം എന്ന ആവശ്യമായി എത്തുന്ന ഒരു വ്യക്തിയുടെ ഭാഷ പരിജ്ഞാനത്തിന്റെ അളവ് പരിശോധിച്ച് ബേസിക്, സെക്കണ്ടറി, അഡ്വാന്‍സ്ഡ് എന്നീ ലെവലുകളാക്കി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. വീട്ടിലിരുന്ന്, ഫ്രീ ആയിരിക്കുന്ന സമയത്ത് ഭാഷ പഠനം നടത്താം എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ഇംഗ്ലിഷ് പ്ലസിന്റെ ഭാഷാമാകുന്നുണ്ട്. സ്വന്തം കരിയറില്‍ തിളങ്ങുവാന്‍ പലര്‍ക്കും പ്രശ്നമാകുന്നത് അനായാസം ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയാതെ വരുന്നതായിരിക്കും. ഈ അവസ്ഥ മറികടക്കാന്‍ ഇംഗ്ലിഷ് പ്ലസ് സഹായിക്കുന്നു.
”കേരളത്തിലെ മുന്‍നിര മാര്‍ക്കറ്റ് പ്ളേസുകളില്‍ ഒന്നാണ് കൊച്ചി. ഏറ്റവും കൂടുതല്‍ ഹൈഎന്‍ഡ് പ്രൊഫഷണലുകള്‍ ഉള്ളതും ഇവിടെയാണ്. എന്നാല്‍ കൊച്ചിയിലും ഇംഗ്ലിഷ് ഭാഷ നന്നായി സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസമില്ലാതെ കഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. ഇത് മനസിലാക്കിയാണ് കൊച്ചി ആസ്ഥാനമായി ഒരു സ്ഥാപനത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചത്. പഠനം വാട്ട്സാപ്പ് വഴി ആയതിനാല്‍ പഠിതാക്കള്‍ എവിടെ ആയാലും ഒരു പ്രശ്നമില്ല. എന്നിരുന്നാലും കൊച്ചിയുടെ മേല്‍വിലാസം ഈ രംഗത്തെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നുണ്ട്” ഇംഗ്ലിഷ് പ്ലസ് സ്ഥാപകന്‍ ജംഷീദ് പറയുന്നു
വാട്ട്സ്ആപ്പ് വഴി എങ്ങനെ ഇംഗ്ലിഷ് പഠിക്കും?
ഇന്ന് വാട്ട്സാപ്പ് സാങ്കേതിക വിദ്യ ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവാണ്. വാട്ട്സാപ്പിന് ലഭിച്ച ആ ജനപ്രീതി തന്നെയാണ് ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിനുള്ള കാരണവും. ഇംഗ്ലിഷ് പ്ലസിന്റെ ഭാഗമാകാന്‍ എത്തുന്ന വ്യക്തിയെ ആദ്യം ലെവല്‍ ടെസ്റ്റ് നടത്തും. ഭാഷ എത്ര മാത്രം കൈവശമുണ്ട് എന്ന് അറിയുന്നതിനെയാണ് ഇത്.ഏത് ലെവലില്‍ ഉള്ള പഠിതാവ് ആണെങ്കിലും അവര്‍ക്ക് പഠനം തുടങ്ങുന്നതിനു മുന്‍പായി കൃത്യമായ സിലബസ് നല്കുന്നു. രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി 11 മണിവരെയുള്ള സമയത്ത് രെജിസ്റ്റര്‍ ചെയ്ത വാട്സാപ്പ് നമ്പറില്‍ പഠിക്കാനുള്ള നോട്ടുകള്‍ എത്തും. ഏത് സമയത്ത് വേണമെങ്കിലും പഠിതാക്കള്‍ക്ക് ഈ നോട്ടുകള്‍ വായിക്കാം.
സാധാരണ സ്പോക്കണ് ഇംഗ്ലിഷ് അക്കാദമികള്‍ക്ക് സമാനമായി ക്ളാസില്‍ എത്തേണ്ട ആവശ്യം ഇംഗ്ലിഷ് പ്ലസില്‍ ഇല്ല. സ്വസ്ഥമായി , നാണം കൂടാതെ ഇംഗ്ലിഷ് സംസാരിക്കുക എന്നതാണ് പ്രധാനം. ഇതിനായി ഓരോ വ്യക്തിക്കും ഓരോ പേഴ്സണല്‍ ട്യൂട്ടര്‍ ഉണ്ടാകും. ഒന്‍പത് മണിമുതല്‍ രാത്രി 11 മണിവരെയുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും ട്യൂട്ടറെ വിളിച്ചു സംസാരിക്കാം. സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി എത്ര നേരം വേണമെങ്കിലും ഇവരോട് സംസാരിക്കാം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ഇംഗ്ലിഷ് ഭാഷയോടുള്ള പേടിയും ഭയവും മാറുന്നു.
രണ്ട് മാസമാണ് കോഴ്സിന്റെ കാലാവധി. ഈ സമയത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തിയാക്കി ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിക്കാന്‍ ആയില്ലെങ്കില്‍ കൂടുതല്‍ ഫീസ് ഒന്നും നല്‍കാതെ തന്നെ ആറ് മാസം വരെ കോഴ്സ് തുടരാം. സ്പോക്കണ് ഇംഗ്ലിഷ് അക്കാദമികള്‍ ഈടാക്കുന്ന ഫീസിന്റെ നാലിലൊന്നു മാത്രമാണ് ഇംഗ്ലിഷ് പ്ലസ് ഈടാക്കുന്നത്. നിലവില്‍ കേരളത്തിന് പുറത്തും വിദേശത്ത് നിന്നുപോലും ഇംഗ്ലിഷ് പ്ലസിന് വിദ്യാര്‍ത്ഥികളുണ്ട്.
വരും വര്‍ഷങ്ങളില്‍ കേരളത്തിന് പുറത്തും അക്കാദമികള്‍ തുടങ്ങി തമിഴ്നാട് , കര്‍ണാടക എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നാണ് ഇംഗ്ലിഷ് പ്ലസ് ആഗ്രഹിക്കുന്നത്.
Education
വിദ്യാഭ്യാസം വിഷയമല്ല, നേടാം ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളം
ലക്ഷങ്ങള്‍ പ്രതിമാസം ശമ്പളമായി വാങ്ങുന്ന ഒരു ജോലി ഇനി വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം ആര്‍ക്കും സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് അല്‍ സലാമ സ്കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ്

ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തവരുടെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഇതിനുള്ള പ്രധാന കാരണം കോഴ്സുകള്‍ തെരെഞ്ഞെടുക്കുന്നതിലെ ശ്രദ്ധക്കുറവ് തന്നെയാണ്. എന്ത് പഠിക്കുന്നു എന്നതിലല്ല, അത് എങ്ങനെ നല്ലൊരു കരിയര്‍ ലഭിക്കുന്നതില്‍ പ്രയോജനപ്പെടുന്നു എന്നതിലാണ് കാര്യം. ബിടെക്ക് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവര്‍, ഡ്രോപ്പ് ഔട്ട് ആയവര്‍, എടുത്ത കോഴ്സ് വിജയിക്കാന്‍ കഴിയാത്തവര്‍ അങ്ങനെ നല്ലൊരു ഭാവി എന്ന സ്വപ്നത്തിന് മുന്നില്‍ പകച്ചു നില്ക്കുന്ന നിരവധിയാളുകള്‍ക്ക് ലക്ഷങ്ങള്‍ മാസാവരുമാനം ലഭിക്കുന്ന ജോലിക്ക് അവസരമൊരുക്കുകയാണ് തൃശൂര്‍ ആസ്ഥാനമായ അല്‍ സലാമ സ്കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ്. യുകെയും യുഎഇയും അടക്കം നിരവധി വിദേശ രാജ്യങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്സുകള്‍ക്ക് വലിയ സാധ്യതയാണുളളത്. 60000 രൂപ മുതല്‍ 120000 വരെ തുടക്ക ശമ്പളം നേടാന്‍ കഴിയുന്ന തൊഴില്‍ മേഖലയാണിത്.
ആരാണ് സേഫ്റ്റി ഓഫീസര്‍?
ഹെല്‍ത്ത് സേഫ്റ്റി എന്‍വയോണ്‍മെന്റ് എന്നതില്‍ അധിഷ്ഠിതമായി ഒരു സ്ഥാപനത്തിന്റെ പ്രവര്ത്തനാന്തരീക്ഷത്തിലെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്ന വ്യക്തിയാണ് ഒരു സേഫ്റ്റി ഓഫീസര്‍. 50 ജീവനക്കാരുള്ള ഒരു സ്ഥാപനത്തില്‍ നിര്‍ബന്ധമായും ഒരു സേഫ്റ്റി ഓഫീസര്‍ വേണമെന്നാണ് പല അന്താരാഷ്ട്ര സംഘടനകളും നിഷ്കര്‍ഷിക്കുന്നത്. ഹെല്‍ത്ത് സേഫ്റ്റി എന്‍വയമെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി സേഫ്റ്റി ഓഫീസര്‍മാരെ സജ്ജരാക്കുന്നത് യുകെ അംഗീകാരമായ നെബോഷ് ആണ് (National Examination Board in Occupational Safety and Health). കേരളത്തില്‍ ആകെ 16 കേന്ദ്രങ്ങള്ക്കേ നെബോഷ് അക്രഡിറ്റേഷനൊള്ളൂ. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്സുകള്‍ ലഭ്യമാക്കുന്നത് തൃശൂര്‍ ആസ്ഥാനമായ അല്‍ സലാമ സ്കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസാണ്.
ശരാശരി പ്ലസ്റ്റു വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു വ്യക്തിക്ക് അല്‍ സലാമ സ്കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ് നടത്തുന്ന ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്സ് വഴി മികച്ച ജോലി നേടാന്‍ കഴിയുന്നു. ടൂറിസം, ഇന്‍ഡസ്ട്രി, ഫാക്റ്ററികള്‍, എഞ്ചിനീയറിംഗ് സൈറ്റുകള്‍, ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ ക്രൂയിസ് ഷിപ്പുകള്‍, റിഗുകള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രി, തുടങ്ങി എല്ലാ മേഖലയിലും സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് അവസരമുണ്ട്.

അല്‍ സലാമ വ്യത്യസ്തമാകുന്നതെങ്ങനെ?
ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട എല്ലാ കോഴ്സുകളും ലഭ്യമാക്കുന്നുണ്ട് അല്‍ സലാമ സ്കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ്. നെബോഷിന്റെ അംഗീകൃത കോഴ്സ് ദാതാവായ അല്‍ സലാമ സ്കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ് നെബോഷില് ACP # 1010 ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി (നെബോഷ് ഐജിസി), ഐഒഎസ്എച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ആരോഗ്യ-സുരക്ഷാ കോഴ്സുകള്‍ സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ, സുരക്ഷാ പ്രൊഫഷണലുകള്‍ക്കായുള്ള ബ്രിട്ടീഷ് സ്ഥാപനമായ ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് ഒക്യുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ അംഗീകാരവും അല്‍ സലാമയ്ക്കുണ്ട്.
‘ഏറ്റവും മികച്ച ഫാക്കല്‍റ്റികളെയും ട്രെയ്നിംഗ് ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപനത്തില്‍ ഒരുക്കിയിരിക്കുന്നു. മാത്രമല്ല, പഠനശേഷം പ്ലേസ്മെന്റ് നേടിക്കൊടുക്കുന്നതിലും അല്‍ സലാമ മുന്നിട്ട് നില്ക്കുന്നു. വിദേശത്താണ് പ്ലേസ്മെന്റ് കൂടുതലും കൊടുക്കുന്നത്.,’ അല്‍ സലാമ വക്താവ് അജാസ് കെ ജലീല്‍ പറയുന്നു.
60 ദിവസത്തെ ട്രെയ്നിംഗാണ് അല്‍ സലാമ സ്കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസില്‍ നല്‍കുന്നത്. സമാനമായ മറ്റ് സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന കോഴ്സ് ഡ്യൂറേഷന്‍ വളരെ കുറവാണ്. നെബോഷ് പഠിച്ച് പാസാകുക എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമല്ല. ഇതാണ് കോഴ്സിന്റെ ഡ്യൂറേഷന്‍ കൂടാന്‍ കാരണം. ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി-ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സും അല്‍ സലാമ ലഭ്യമാക്കുന്നുണ്ട്. പത്ത് മാസത്തെ കോഴ്സും രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പുമാണ് ഇതിലുള്ളത്. എല്ലാ മാസവും അഡ്മിഷന് നടക്കുന്നുണ്ട്.99 ശതമാനം വിദ്യാര്‍ത്ഥികളും പ്ലേസ്ഡ് ആയി മാറുമെന്ന് അധികൃതര്‍ പറയുന്നു.
കോഴ്സിനൊപ്പം സ്പോക്കണ് ഹിന്ദിയിലും ട്രെയ്നിംഗ് ലഭ്യമാക്കുന്നുണ്ട്. അതുപോലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് ട്രെയ്നിംഗ് നല്കുന്നു. ഓണ്‍ലൈനായും ഓഫ്ലൈനായും ഇപ്പോള്‍ ക്ലാസുകളുണ്ട്.. തൃശൂരും തിരുവനന്തപുരത്തും കൊച്ചിയിലും അല്‍ സലാമയ്ക്ക് പഠനകേന്ദ്രങ്ങളുണ്ട്.
Education
പി എസ് സി ബാലി കേറാമലയല്ല, സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രെപ്സ്കേല്
പിഎസ്സി മുഖാന്തിരം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കണം എന്നുള്ള വിദ്യാര്‍ത്ഥികളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയേകുകയാണ് പ്രെപ്സ്കേല് മൊബീല്‍ ആപ്ലിക്കേഷന്‍

കൊറോണാകാലഘട്ടമാണ്, സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു വരികയാണ്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കണ്ടു വരുന്ന പിഎസ്സി കോച്ചിംഗ് സെന്ററുകളുടെ വര്‍ധനവ്. എന്നാല്‍ കോച്ചിംഗ് സെന്ററുകളില്‍ പോയി പണം മുടക്കി പിഎസ്സി പഠനം നടത്താന്‍ സമയവും സൗകര്യവും ഇല്ലാത്ത, എന്നാല്‍ നല്ലൊരു ഭാവി സ്വപ്നം കാണുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.. ഇത്തരത്തിലുള്ള വ്യക്തികള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ പിഎസ്സി പഠനം അനായാസകരമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍.
ഇന്ന് സ്വന്തമായൊരു സ്മാര്‍ട്ട്ഫോണ്‍ കയ്യിലില്ലാത്ത വ്യക്തികള്‍ ഉണ്ടാകില്ല. സാങ്കേതിക വിദ്യ അത്രകണ്ട് വികാസം പ്രാപിച്ചിരിക്കുന്ന ഇക്കാലഘട്ടത്തില്‍ പിഎസ്സി പഠനത്തിനായി അതേ സാങ്കേതിക വിദ്യയെത്തന്നെ വിനിയോഗിക്കുകയാണ് പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍. വിജ്ഞാന ദാഹികളായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ശ്രമഫലമായാണ് പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നിരിക്കുന്നത്. എല്‍ഡി ക്ലാര്‍ക്ക് മുതല്‍ വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള മത്സരപരീക്ഷകള്‍ക്ക് ആവശ്യമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ ഒരുക്കുക എന്നതാണ് പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എംബിബിഎസ് ബിരുദധാരിയായ സിറാജുദ്ദീനാണ് ഇത്തരത്തില്‍ ഒരു ആശയത്തിന് പിന്നില്‍. വയനാട്ടില്‍ നിരവധിയാളുകള്‍ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരായുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും തന്നെ മികച്ച രീതിയിലുളള പഠന സാഹചര്യങ്ങളില്ല.

ചെലവ് കുറഞ്ഞ രീതിയില്‍ അപ്ഡേറ്റഡ് ആയി പിഎസ്സി പഠനം എല്ലാവര്ക്കും എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയില്‍ നിന്നുമാണ് പ്രെപ്സ്കെയില്‍ ആപ്പിന്റെ പിറവി. ഇത്തരത്തില്‍ ഒരു ആശയം മനസ്സില്‍ ഉദിച്ചതോടെ സിറാജുദ്ദീന് സഹോദരനോടും സുഹൃത്തുക്കള്‍ക്കളോടും പങ്കുവച്ചു. കൃത്യമായി പറഞ്ഞാല്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ആശയം ജനിക്കുന്നത്. സിറാജുദ്ദീന്റെ സഹോദരനായ സാബിത് കെ, ശിവപ്രസാദ്, റിനോയ്, ശ്യാംപ്രസാദ്, വിവേക്, അയൂബ്, സ്വരൂപ്, സോണി, ഷിയോണ്, സനിത്ത്, ജെറി, ആരോമല്‍ എന്നിവര്‍ കൂടി ഈ ആശയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
എന്തുകൊണ്ട്് പ്രെപ്സ്കെയില്‍?
പകല്‍ സമയങ്ങളില്‍ കോച്ചിംഗ് സെന്ററുകളില്‍ പോയി പിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കാന്‍ സാധിക്കാത്ത നിരവധിയാളുകള്‍ വയനാട്ടില്‍ മാത്രമല്ല കേരളത്തിലുടനീളം ഉണ്ടെന്നു മനസിലാക്കിയതിനെ തുടര്‍ന്നാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ കോഴിക്കോട് ആസ്ഥാനമായി പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. പ്ളേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷന്‍ മുഖാന്തിരം പിഎസ്സി പരീക്ഷയ്ക്കായി ഏത് സമയത്തും ഒരു ഉദ്യോഗാര്‍ത്ഥിക്ക് തയ്യാറെടുക്കാം. ഓരോ പരീക്ഷയുടെയും സിലബസ് പ്രകാരം തയ്യാറാക്കുന്ന ക്ളാസുകളും മാതൃകാ പരീക്ഷകളും മുന്‍കാല പരീക്ഷാ ചോദ്യങ്ങളും ഏത് സമയത്തും ആവശ്യാനുസരണം വിനിയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. മൊബീല്‍ ആപ്പിനൊപ്പം വെബ്സൈറ്റ് മുഖാന്തിരവും പ്രെപ്സ്കെയില്‍ സേവനനിരതമാണ്.

തുടക്കം എന്ന നിലയ്ക്ക് പിഎസ്സി പരീക്ഷയ്ക്കായുള്ള പരിശീലനം മാത്രമാണ് നല്‍കുന്നത്. കേരള സ്റ്റേറ്റ് സിലബസിലുള്ള സ്കൂളുകള്‍ക്ക് വേ?ിയുള്ള ഓണ്‍ലൈന്‍ ക്ളാസ് കൂടി ഈ പ്ലാറ്റ്ഫോമില്‍ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രെപ്സ്കെയില്‍. എന്നാല്‍ അടുത്ത വര്‍ഷത്തോട് കൂടി മാത്രമേ ഇത് യാഥാര്‍ത്ഥ്യമാകുകയുള്ളൂ. കൊറോണയ്ക്കും ഏറെ മുന്‍പ് തന്നെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനായുള്ള ശ്രമങ്ങളാണ് പ്രെപ്സ്കെയില്‍ നടത്തിയിരുന്നത്. ഉന്നത നിലവാരത്തിലുള്ള പരിശീലനം മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് പ്രെപ്സ്കെയില്‍ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.
2020 ജനുവരിയില്‍ ലോഞ്ച് ചെയ്ത പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ യാതൊരു വിധ മാര്‍ക്കറ്റിങ് സ്ട്രാറ്റജികളും കൂടാതെ തന്നെ ഈ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേക മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ ഒന്നും തന്നെ സ്വീകരിക്കാതെ തന്നെ മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി നിരവധിയാളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 26 ല്‍ പരം വിദഗ്ധരായ അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന ഓരോ വിഷയങ്ങളുടെയും കണ്ടന്റുകള്‍ ആപ്പിന്റെ സവിശേഷതയാണ്. നിശ്ചിത പരിധിവരെയുള്ള കണ്ടന്റുകള്‍ തീര്‍ത്തും സൗജന്യമായിത്തന്നെ പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ മുഖാന്തിരം ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം പ്രീമിയം കണ്ടന്റ് അനിവാര്യമാണെങ്കില്‍ വിവിധ പാക്കേജുകള്‍ പ്രകാരമുള്ള സൗകര്യം പണമടച്ച് തെരെഞ്ഞെടുക്കേണ്ടതാണ്. എന്നിരുന്നാലും ഒരു വര്‍ഷത്തെ പിഎസ്സി കോച്ചിംഗിനായി ഒരു സ്ഥാപനത്തില്‍ ചെലവിടുന്ന തുകയുടെ അളവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ തുക മാത്രമേ ഇതിനായി ചെലഴിക്കേ?തുള്ളൂ. ആറ് മാസത്തെ പാക്കേജിന് ഏകദേശം 1000 രൂപയാണ് ചെലവ് വരിക. ഓരോ കോഴ്സ് അനുസരിച്ച് ഫീസ് വ്യത്യസ്തമായിരിക്കും.

കൊറോണാകാലഘട്ടത്തില് മാത്രം ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനവു?ായിട്ടുണ്ട്. ആപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 പേര്‍ക്ക് നേരിട്ടും 25 പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നുണ്ട്. സ്മാര്ട്ട്ബോര്ഡ് ടെക്നോളജി ഉപയോഗിച്ചാണ് പ്രെപ്സ്കേലിനായി ക്ലാസുകള്‍ തയ്യാറാക്കുന്നത്. മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം ലഭിച്ച ചെറിയ ചെറിയ നിക്ഷേപത്തിനൊപ്പം സ്വന്തം സമ്പാദ്യവും കൂട്ടിച്ചേര്‍ത്താണ് ഈ സുഹൃത്തുക്കള്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷനില്‍ മാത്രം 50000 രജിസ്ട്രേഡ് ഉപഭോക്താക്കള്‍ ഉണ്ട്. പതിനായിരത്തോളം ആളുകള്‍ വെബ്സൈറ്റ് മുഖാന്തിരവും പ്രെ
പ്സ്കെയില് ഉപയോഗിക്കുന്നു. ഒരു ദിവസം 16000 യുണീക്ക് ആപ്പ് ഓപ്പണിംഗ്സ് നടക്കുന്നുണ്ട്. ശരാശരി 38 മിനുട്ടോളം സമയം വ്യക്തി ആപ്പില്‍ ചെലവഴിക്കുന്നുണ്ട്. ഒരു കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്ന സിലബസുകളും ക?ന്റുകളുമാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ കൃത്യമായി പിന്തുടരുന്നവര്‍ക്ക് മികച്ച രീതിയില്‍ അപ്ഡേറ്റഡ് ആയിരിക്കാന്‍ കഴിയുന്നു. വരും നാളുകളില്‍ പ്രെപ്സ്കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ ജനകീയമാക്കണം എന്ന ലക്ഷ്യത്തിലാണ് സിറാജുദ്ദീനും കൂട്ടരും പ്രവര്‍ത്തിക്കുന്നത്.
-
Business3 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business3 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment4 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home2 weeks ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Business6 days ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്
-
Business6 days ago
പ്രവാസം സംരംഭകനാക്കി; പ്രമേഹരോഗികള്‍ക്കായി റെജിമോന്റെ ഓട്ട്സ്
-
Business2 weeks ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business7 days ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്