Connect with us

Gulf

അമ്പരപ്പിക്കും ദുബായിലെ ഈ ആഡംബര പ്രോപ്പര്‍ട്ടി

അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആര്‍ക്കിടെക്ച്ചര്‍ സംരംഭമായ ഫോസ്റ്റര്‍ + പാര്‍ട്ണേഴ്സ് ആണ് ഒംനിയത്തിന്റെ പദ്ധതി ഡിസൈന്‍ ചെയ്യുന്നത്

Published

on

അത്യാഡംബര കെട്ടിടങ്ങള്‍ക്ക് പേരുകേട്ട ദുബായ് നഗരത്തിന് മാറ്റ് കൂട്ടുന്ന മറ്റൊരു പദ്ധതിയുടെ ഫോട്ടോകള്‍ കൂടി പുറത്തുവന്നു. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒംനിയത്തിന്റേതാണ് പുതിയ പദ്ധതി. ദുബായ് വാട്ടര്‍ കനാലിനടുത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലും അത്യാഡംബര റെസിഡന്‍ഷ്യല്‍ കെട്ടിടവും അടങ്ങുന്നതാണ് വമ്പന്‍ പദ്ധതി.

ലോകപ്രശസ്ത ലക്ഷ്വറി ഹോട്ടല്‍ ഓപ്പറേറ്ററായ ഡോര്‍ഷെസ്റ്റര്‍ കളക്ഷനാണ് പുതിയ പദ്ധതിയുടെ നടത്തിപ്പ് ചുമതല. 45 പാര്‍ക്ക് ലെയ്ന്‍ ലണ്ടന്‍, കോവോര്‍ത്ത് പാര്‍ക്ക്, ആസ്‌കോറ്റ്, മെ മ്യൂറിസ് ആന്‍ഡ് ഹോട്ടല്‍ പ്ലാസ എത്തീനെ, പാരിസ്, ദി ബെവെര്‍ലി ഹില്‍സ് ഹോട്ടല്‍, ലോസ് ഏഞ്ചല്‍സ് എന്നിങ്ങനെ ലോകത്തെ പേരുകേട്ട നിരവധി ആഡംബര പ്രോപ്പര്‍ട്ടികള്‍ മാനേജ് ചെയ്യുന്ന സംരംഭമാണ് ഡോര്‍ഷെസ്റ്റെര്‍.

അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആര്‍ക്കിടെക്ച്ചര്‍ സംരംഭമായ ഫോസ്റ്റര്‍ + പാര്‍ട്ണേഴ്സ് ആണ് ഒംനിയത്തിന്റെ പദ്ധതി ഡിസൈന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇന്റീരിയറിന്റെ കാര്യത്തില്‍ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ഒംനിയത്ത് കരുതുന്നത്. ദുബായ് കനാലിലെ മരസിയിലാണ് പദ്ധതി ഉയരുന്നത്.

2005ല്‍ പ്രവര്‍ത്തനമാരംഭിച്ച ഒംനിയത്തിന് 6.2 ബില്ല്യണ്‍ ഡോളറിന്റെ പ്രോപ്പര്‍ട്ടി ബിസിനസുണ്ട്. വണ്‍ പാം ഡെവലപ്മെന്റിലെ പാം ഹൗസ് കഴിഞ്ഞ വര്‍ഷം കമ്പനി വിറ്റത് വലിയ വാര്‍ത്തയായിരുന്നു. ദുബായിലെ ഏറ്റവും വില കൂടിയ അപ്പാര്‍ട്ട്മെന്റായാണ് അത് വിലയിരുത്തപ്പെട്ടത്. 102 ദശലക്ഷം ദിര്‍ഹത്തിനായിരുന്നു വണ്‍ പാമിലെ പെന്റ്ഹൗസ് വിറ്റുപോയത്.

Advertisement

Gulf

ക്രിമിനലുകള്‍ ജാഗ്രതൈ; ദുബായ് എയര്‍പോര്‍ട്ടില്‍ കിടിലന്‍ റോബോട്ട് വരുന്നു!

അസ്വാഭാവികമായതെന്തും ഈ റോബോട്ട് കണ്ടുപിടിക്കും. പിടികിട്ടാപ്പുള്ളികളും പെടും

Published

on

ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം എന്ന വിഷനറി ഭരണാധികാരിയുടെ നേതൃത്വത്തില്‍ ദുബായ് വീണ്ടും ലോകത്തെ അല്‍ഭുതപ്പെടുത്തുകയാണ്. ആദ്യമായി റോബോകോപ്പിനെ ജോലിക്കിറക്കിയ ശേഷം എയര്‍പോര്‍ട്ടില്‍ ഒരു പ്രത്യേക തരത്തിലുള്ള റോബോട്ടിനെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്.

ദുബായ് എയര്‍പോര്‍ട്ട്സില്‍ വിന്യസിക്കുന്ന ഈ റോബോട്ടുകള്‍ക്ക് സംശയാസ്പദമായ സംഭവങ്ങളെ തിരിച്ചറിയാനും ലിസ്റ്റഡ് ക്രിമിനലുകളെ കണ്ടെത്താനും ഈ റോബോട്ടിന് സാധിക്കുമത്രെ. മികച്ച ഇന്നൊവേഷനായാണ് ഈ റോബോട്ട് വിലയിരുത്തപ്പെടുന്നത്. ആന്‍ഡ്രോയിഡ് അധിഷ്ഠിതമാണ് റോബോട്ടുകള്‍. അതുകൊണ്ട് കൈകാര്യം ചെയ്യാനും എളുപ്പമാകുമെന്നാണ് സൂചന.

അസ്വാഭാവിക സംഭവങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ റോബോട്ട് യാത്രക്കാരെ അങ്ങനെ വിഷ് ചെയ്തുകൊണ്ടിരിക്കും. റോബോട്ടിലുള്ള ഫേസ് ഡിറ്റക്ഷന്‍ സ്‌കാനര്‍ ഇന്റര്‍പോളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇന്റര്‍പോള്‍ പട്ടികയിലുള്ള ഏതെങ്കിലും ക്രിമിനല്‍ ദുബായ് വിമാനത്താവളം വഴി സഞ്ചരിച്ചാല്‍ ഉടന്‍ റോബോട്ടിന്റെ കൈയില്‍ അകപ്പെടും.

എന്നു മുതലാണ് റോബോട്ടുകളെ വിമാനത്താവളങ്ങളില്‍ വിന്യസിക്കുകയെന്നത് വ്യക്തമല്ല. വാര്‍ത്തയുടെ കൂടെയുള്ള ചിത്രത്തിലുള്ളത് ദുബായ് അടുത്തിടെ പുറത്തിറക്കിയ റോബോകോപ്പുകളാണ്.

Continue Reading

Gulf

ദുബായ് റിയല്‍ എസ്റ്റിലേക്ക് ഇന്ത്യക്കാര്‍ ഒഴുക്കിയത് 1.4 ലക്ഷം കോടി രൂപ

ദുബായില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 1.4 ലക്ഷം കോടി രൂപയുടെ പ്രോപ്പര്‍ട്ടി

Published

on

ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്ക് ഏറ്റവുമധികം പണം നിക്ഷേപിക്കുന്ന വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ തന്നെ. പുതിയ കണക്കുകള്‍ പ്രകാരം ഏകദേശം 1.4 ലക്ഷം കോടി രൂപയാണ് ദുബായിലെ റിയല്‍റ്റി മേഖലയിലേക്ക് ഇന്ത്യക്കാര്‍ ഒഴുക്കിയിരിക്കുന്നത്, കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍.

ദുബായ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവലിന് മുന്നോടിയായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് 2013 മുതല്‍ 2017 വരെ ദുബായില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 22.6 ബില്ല്യണ്‍ ഡോളറിന്റെ പ്രോപ്പര്‍ട്ടികളാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തമായി വരുന്നതിന്റെ സൂചന കൂടിയായി ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

ദുബായ് നഗരത്തെ ലോകത്തിലെ ഏറ്റവും ആകര്‍ഷണീയമായ റിയല്‍ എസ്റ്റേറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണ് ദുബായ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംരംഭകരുടെ ചെലവിടല്‍ ശക്തിയിലും ഉണ്ടാകുന്നത് വലിയ വര്‍ധനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Gulf

ആദാമിന്റെ ചായക്കട ദുബായിലും തുടങ്ങി

വന്നോളി, തിന്നോളി…കോഴിക്കോടന്‍ രുചികളുമായി ദുബായിലും ആദാമിന്റെ ചായക്കട

Published

on

നാടന്‍ പ്രീമിയം റെസ്റ്ററന്റ് എന്ന നിലയില്‍ ശ്രദ്ധേയമായ കോഴിക്കാട്ടെ ആദാമിന്റെ ചായക്കട സുപ്രധാനമായ വികസനപാതയില്‍. രണ്ടാംഘട്ടമെന്ന നിലയില്‍ രുചിപ്പെരുമയുടെ ഈ സംരംഭം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ച്ച് രണ്ട് മുതലാണ് ആദാമിന്റെ ചായക്കട ദുബായില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

കോഴിക്കാടിന്റെ തനതായ ആമ്പിയന്‍സോടെയാണ് ദുബായിലെ ആദാമിന്റെ ചായക്കടയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിഭവങ്ങളും തനത് നാടന്‍ തന്നെയാകും. നാടന്‍ ഭക്ഷണ വിഭവങ്ങളെ ഇന്നിന് ചേരുന്ന തരത്തില്‍ അവതരിപ്പിച്ചതാണ് ആദാമിന്റെ ചായക്കടയെ വ്യത്യസ്തമാക്കിയത്.

ചിക്കന്‍ പിടിത്തം വിട്ടത്. ചിക്കന്‍ വാരിപിടിച്ചത്, നമ്മുടെ സ്വന്തം കടുക്കഫ്രൈ തുടങ്ങി വ്യത്യസ്തമായ നിരവധി വിഭവങ്ങളാണ് ആദാമിന്റെ ചായക്കടയുടെ സവിശേഷതകള്‍. ദിലീപിന്റെ പുട്ടുകട പ്രവാസികള്‍ക്കിടയില്‍ ഹിറ്റായ പോലെ ആദാമിന്റെ ചായക്കടയും ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending