Connect with us

Life

ഗർഭം അലസിപ്പിക്കാൻ ഗുളികകളും പച്ചമരുന്നുകളും ;പെൺഭ്രൂണഹത്യയുടെ കറുത്തമുഖം

രാജ്യത്ത് ഇപ്പോഴും സജീവമായ പെണ്‍ഭ്രൂണഹത്യയുടെ അറിയാത്തലങ്ങളെപ്പറ്റി വിവരിക്കുന്നു സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ഷാലറ്റ് ജിമ്മി.സേലത്തെ കുപ്പന്നൂർ എന്ന ഗ്രാമത്തിത്തിലെ കറുത്ത കാഴ്ച്ചകള്‍

Published

on

സേലത്തെ കുപ്പന്നൂർ എന്ന ചെറു ഗ്രാമം, അവിടെ പെൺഭ്രൂണഹത്യ , ബാലവേല , ശൈശവ വിവാഹം, തൊട്ടുകൂടായ്മ എന്ന് വേണ്ട സകലമാന ദുരാചാരങ്ങളും ഇന്നും അതിൻറെ എല്ലാ ദൂഷ്യഫലങ്ങളോട് കൂടി നിലനിൽക്കുന്നു.

പുതിയതായി ചേർന്ന എൻജിഒ യിൽ അവരുടെ പ്രോജെക്ടസിനെ കുറിച്ചറിയുന്നതിനുള്ള സന്ദര്ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഞാനടങ്ങുന്ന ഒരു നാൽവർ സംഘം ആ ഗ്രാമത്തിൽ എത്തിയത്.

ഏകദേശം ഒരു അഞ്ചരയായി കാണും. ജോലിക്കു പോയവരൊക്കെ തിരികെ എത്തിത്തുടങ്ങിയിരുന്നു. പതുക്കെ ഞങ്ങൾ ഓരോരുത്തരെയുമായി പരിചയപ്പെടാൻ തുടങ്ങി.

കണിയമ്മാളുടെ കഥയിൽ നിന്ന് തന്നെ തുടങ്ങാം . അവൾക്കു വയസ്സ് 28. അതിനിടയിൽ പത്തു പ്രസവിച്ചു. സ്വമനസാലെ അല്ലെങ്കിലും, അതിൽ നാലെണ്ണം അലസിപ്പിച്ചു. പെൺകുഞ്ഞാകുമെന്നു ഒരു ജ്യോത്സ്യൻ ഗണിച്ചു പറഞ്ഞത്രെ.

ചോരയുടെ ഒരു കണിക പോലുമില്ലാത്തത്ര ശുഷ്കമായിരുന്നു അവളുടെ ദേഹം. ഒരിക്കൽ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങി കഴിച്ചു. എന്നിട്ടും, പിറ്റേദിവസം പ്രസവവേദനയോട് സമാനമായ വേദന കടിച്ചമർത്തി അവൾക്കു പാടത്തു പണിയെടുക്കാൻ പോകേണ്ടതായി വന്നു. ഇല്ലെങ്കിൽ അവളുടെ ആറു കുഞ്ഞുങ്ങൾ പട്ടിണിയിലാകും. ഭർത്താവിന് കിട്ടുന്ന കൂലി കൊണ്ട് മാത്രം ഒന്നുമാകുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ കലശലായ മൂത്രശങ്ക. അവൾ എല്ലാവരുടെയും കൺവെട്ടത്തു നിന്ന് മാറി പാടത്തിൻറെ ഒരു കോണിൽ പോയി ഇരുന്നതും, അവളുടെ ഗർഭം അലസിപ്പോയതും ഒരുമിച്ചായിരുന്നു. അവൾക്കു ചിന്തിച്ചു നിൽക്കാൻ അധികം സമയമുണ്ടായിരുന്നില്ല.
തൻ്റെ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങി പോയതിനെ അവൾ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി.

അവളെ പഴി ചാരാൻ വരട്ടെ.

ഒരു സമയത്തു, ആ ഗ്രാമത്തിൽ ഒരമ്മ പോലുമുണ്ടായിരുന്നില്ല ഈ കടുംകൈ ചെയ്യാത്തതായിട്ടു. ഏകദേശം 105 ലിംഗ നിർണ്ണയ കേന്ദ്രങ്ങൾ നിയമവിരുദ്ധമായി ആ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗണിച്ചു പറയുന്ന കുറെ ജോതിഷന്മാരും.

താൻ ചെയ്തത് ക്രൂരതയാണോ അല്ലയോ എന്നുള്ള ചിന്ത അവൾക്കുണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ദിവസങ്ങളായി അവളുടെ വീട്ടിൽ അടുപ്പു പൂട്ടിയിട്ടില്ലെന്നു മാത്രം ഞങ്ങൾ അവിടെ ചെന്നപ്പോൾ മനസിലായി.

എന്നാൽ കുസുമത്തിനു താൻ ചെയ്തതിൻറെ വ്യാപ്തി മനസ്സിലായിരുന്നു. ചോദിച്ചപ്പോൾ ഉള്ളിൽ നിന്ന് വന്ന ഒരു നിലവിളി മാത്രമായിരുന്നു ഉത്തരം. ഇനി തൻ്റെ ഒരു കുഞ്ഞിനേയും ബലി കൊടുക്കില്ല എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു പക്ഷെ ആ മുഖത്ത്. അവൾക്കു പ്രായം വെറും 20.

ഇതിനിടയിൽ മങ്കമ്മ ആരെന്നു പറഞ്ഞു കൊള്ളട്ടെ.

ജീവിതകാലം മുഴുവനും ആ ഗ്രാമത്തിലെ ഒരു ധനികന് വേണ്ടി, വെറും തുച്ഛ ശമ്പളത്തിന് കരാറുകാരനായി ജോലി ചെയ്തിരുന്ന ഒരു സാധു മനുഷ്യൻറെ മകൾ.

പതിനൊന്നു വയസ്സിൽ വധുവായ മങ്കമ്മ വൈകാതെ തന്നെ അമ്മയും ആയി. എന്നാൽ അവളും തൻ്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ അലസിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ അതിനുള്ള ഗുളിക വാങ്ങിക്കാനുള്ള നൂറു ഉറുപ്പിക തരപ്പെടാത്തതിനാൽ ഒരു വയറ്റാട്ടിയുടെ സഹായം തേടേണ്ടി വന്നു.

അതിനെക്കുറിച്ച് പറയാതിരിക്കുകയാവും ഭേദം.

ആർക്കാ പൂവ് ഉണ്ടാകുന്ന ചെടിയുടെ തണ്ടു വെട്ടി അതിൽ നിന്നിറ്റു വീഴുന്ന പാലോട് കൂടി സ്ത്രീയുടെ ഗുഹ്യ ഭാഗത്തിൽ കയറ്റിവയ്ക്കുന്നു. കുറച്ചു കഴിഞ്ഞോ, പിറ്റേ ദിവസമോ ആ തണ്ടോടു കൂടി ഭ്രൂണം പുറത്തു വരുന്നു. ഇത്തരത്തിലുള്ള ഗർഭമലസിപ്പിക്കൽ കാരണം സ്വന്തം ഗർഭപാത്രം വരെ നഷ്ടപ്പെട്ട ഒത്തിരി പേരുണ്ട്.

എന്നാൽ തനിക്കു വന്ന ഈ വിപത്തു ഒരു വിധിയാണെന്ന് കരുതി സമാധാനിക്കാൻ മങ്കമ്മ തയ്യാറായിരുന്നില്ല. അവൾ നഖശിഖാന്തം മേല്പറഞ്ഞ ദുരാചാരങ്ങൾക്കെതിരെ പൊരുതി. ആ പോരാട്ടം വര്ഷങ്ങള്ക്കു ശേഷം അവളെ ഒരു ചെറിയ എൻജിഒ രൂപീകരിക്കുന്നതിൽ കൊണ്ട് ചെന്നെത്തിച്ചു . അവരുടെ ശ്രമഫലമായി ഒരുപാട് സ്ത്രീകൾ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ഇന്ന് പൊരുതുകയാണ്.

മങ്കമ്മയാണ് ഞങ്ങൾക്ക് എല്ലാവരെയും പരിചയപ്പെടുത്തിതന്നിരുന്നത്.

ഒരുപാട് പേര് ആ സമയം ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ എപ്പോഴാണ് മീന എന്ന ഒരു ചെറിയ പെൺകുട്ടി എൻ്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങിയതെന്നെനിക്കറിയില്ല.

ഒരു പത്തു പതിനൊന്നു വയസ്സ് കാണും അവൾക്ക് . രണ്ടു വശത്തായി മുടി മെടഞ്ഞു ഒരു ചുവപ്പു റിബ്ബൺ കൊണ്ട് മടക്കി കെട്ടിയിട്ടുണ്ട്. ഒരു നിറം മങ്ങിയ ഷിമ്മിയാണ് വേഷം. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമായിരുന്നു അവൾക്ക്. കൂടാതെ വിടർന്ന പുഞ്ചിരിയും.

അവൾ മുറുക്കി പിടിച്ചിരുന്ന എൻ്റെ കൈ വിയർത്തൊലിക്കുന്നുണ്ടായിരുന്നു . അത് കൊണ്ട്, ഞാൻ കൈ വിടുവിച്ചേക്കുമോ എന്ന് ഭയന്നിട്ടാകണം അവൾ ഇടയ്‌ക്കിടക്കെ അവളുടെ ഷിമ്മി കൊണ്ട് എൻ്റെ കയ്യിലെ വിയർപ്പു ഒപ്പി കൊണ്ടേ ഇരുന്നു.

വഴി നീളം അവൾ എന്നെ മാഡം എന്ന് മാത്രമാണ് വിളിച്ചോണ്ടിരുന്നത്.

ഞാൻ അത്രയ്ക്ക് പെട്ടെന്നൊന്നും അവളുടെ കൈ വിട്ടുകളയില്ല എന്ന് മനസിലായത് കൊണ്ടാവുമോ കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്നോട് പതിയെ ചോദിച്ചു

” നാൻ ഉങ്കളെ അക്കാന്നു കൂപ്പിടലാമ ,”

ഇത് കേട്ടതും ചെറുതായി എൻ്റെ കണ്ണിൽ നനവ് പടർന്നു.

“കൂപ്പിടലാമേ ,” എന്ന് പറഞ്ഞതും അവളുടെ വിടർന്ന കണ്ണുകളിൽ പത്തരമാറ്റിന്റെ തിളക്കം.

ആ ഗ്രാമത്തിലെ മിക്കവാറും ആളുകൾ നിത്യവൃത്തിക്കായി തോട്ടിവേലയാണ് ചെയ്തിരുന്നത് . എന്നാൽ ചിലര് സാമ്പത്തികമായി ഉയർന്ന വിഭാഗക്കാരുടെ കരാര് ജോലിക്കാരായി ( Bonded Labourers ) ജീവിച്ചു മരിക്കുന്നു. വെറും മുന്നൂറു രൂപ മാസശമ്പളമാണ് അവർക്കു ഇപ്പോൾ കൊടുക്കുന്നത്.

അപ്പോഴാണ് മങ്കമ്മ ഞങ്ങളെ വെറും 32 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ പരിചയപ്പെടുത്തി തരുന്നത്. അവൾ ഒരു അമ്മുമ്മയാണ്. പതിനാലു വയസ്സ് പ്രായമുള്ള അവരുടെ മകൾ ഒരമ്മയും.

” എല്ലാ ശരിയാകുമോ,” ആ ‘അമ്മ ഒരു നിസ്സഹായതയോടു കൂടി എന്നോട് ചോദിച്ചു.മനസ്സിൽ നിന്ന് ഒരു നെടുവീർപ്പ് ഉയർന്നു വന്നെങ്കിലും ഞാൻ പ്രതികരിച്ചത്, ” എല്ലാം ശരിയാകും” എന്നായിരുന്നു.

പല പത്രങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്നും മേല്പറഞ്ഞ സ്ഥിതിക്ക് മാറ്റമൊന്നുമില്ല.

തിരിച്ചു പോകാൻ നേരത്തു ഞാൻ മീനയുടെ കൈകൾ പതുക്കെ വിടുവിച്ചു. ആ കണ്ണിലെ തിളക്കം ഒന്ന് മങ്ങിയോ എന്ന് സംശയം . എങ്കിലും ആ വിടർന്ന പുഞ്ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു.

ഭാവിയിൽ അവൾക്കു നേരിടേണ്ടി വരുന്ന ഒന്നിനെ കുറിച്ചും അന്ന് അവൾ ബോധവതിയായിരുന്നില്ല. ആ നിമിഷത്തിൽ ജീവിക്കുകയായിരുന്നു അവൾ.

നാളെ ഒരുപക്ഷെ അവളും ഒരു ബാലവധു ആകാം, ബാലവേല ചെയ്യേണ്ടി വന്നേക്കാം, ഇല്ലെങ്കിൽ ….ഇല്ല, ഇനി ഞാൻ കൂടുതലൊന്നും ആലോചിക്കുന്നില്ല. അങ്ങനെ ആവരുതേ എന്ന് ഉള്ളിൽ തട്ടി ആഗ്രഹിക്കുന്നു.

മീന …നീയെന്നും എൻ്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കും

(പേരുകളെല്ലാം മാറ്റി ഉപയോഗിച്ചിരിക്കുന്നു.)

Advertisement

Kerala

ആനപ്രേമികളുടെ ഉയിരാണ് രാമൻ, ഏകഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ !

ഗജരാജ സൗന്ദര്യത്തിന്റെ ഓരോ അണുവും സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചെടുത്തിരിക്കുന്ന ഈ കരിവീരനെ ആരും രാജാവായി വാഴിച്ചു പോകും

Published

on

കരിവീട്ടിയിൽ കടഞ്ഞെടുത്ത ശിൽപം , കാരിരുമ്പ് തോൽക്കുന്ന കരുത്തിനുടമ , ഉയരത്തിന്റെ കാര്യത്തിൽ ചക്രവർത്തി , സൂര്യഭഗവാന് വണക്കം ചൊല്ലി എന്നപോലെ മേലോട്ട് വളഞ്ഞ എടുത്ത കൊമ്പുകൾ , മണ്ണിനെ ചുംബിച്ച്, ഭൂമീ ദേവിക്ക് നമസ്കാരം ചൊല്ലി നിലത്തിഴയുന്ന തുമ്പിക്കൈ , മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണതികവായ 18 ചന്ദന വർണമുള്ള നഖങ്ങൾ , ഉയർന്ന വായുകുംഭം , ഉദയസൂര്യനെ വരവേൽക്കാൻ ഒരുങ്ങുന്ന ഗിരിപർവങ്ങൾക്ക് സമാനമായ മസ്തകം , ശില്പചാരുത ഒട്ടു ചോരാത്ത, തൂണിനോത്ത കാലുകൾ . രോമ നിബിഢമായി നിലം തൊട്ടെന്ന പോലുള്ള വാൽ, നെറ്റിപ്പട്ടം കെട്ടി വന്നാൽ, കൂട്ടാനകൾ മുട്ടുമടക്കി തൊഴുത് പോകുന്ന നാട്ടാന ചന്തം. ഓരോ ആന പ്രേമിയുടെ മനസിലും സ്വകാര്യ അഹങ്കാരമായി നിറയുന്ന ഈ മൂർത്തീ ഭാവത്തിന് പേര് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ആനപ്രേമികളുടെ രാമ രാജാവ്!

തലയൊന്ന് ഉയർത്തിപ്പിടിച്ചാൽ ഇരിക്ക സ്ഥാനത്തു നിന്നും 318 സെന്റീമീറ്റർ ആണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഉയരം. ഉത്സവ പറമ്പുകളിൽ രാമചന്ദ്രൻ തിടമ്പേറ്റി നിൽക്കുന്ന ആ ഒരൊറ്റ കാഴ്ചമതി , ഏതൊരു ആനപ്രേമിക്കും ജീവിതകാലം മുഴുവനും രാമനെ സ്നേഹിക്കാൻ. തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഉയരത്തിന്റെ കാര്യത്തിൽ രാമചന്ദ്രനെ തോൽപ്പിക്കാൻ മറ്റൊരു നാട്ടാനയില്ല. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ആനയാണ് ഗജരാജ സാമ്രാട്ട് ആയ രാമചന്ദ്രൻ.

തലയെടുപ്പിന്റെ തമ്പുരാൻ

തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ മലയാളികൾക്ക് കേവലം ഒരു ആനയല്ല, ആവേശത്തിന്റെ അടങ്ങാത്ത കടലാണ് . ഓരോ ആനപ്രേമിയും മത്സരിച്ചാണ് പ്രിയപ്പെട്ട രാമനെ സ്നേഹിക്കുന്നത്. ആ ഊഷ്മള സ്നേഹത്തിന്റെ ഭാഗമായി അവർ രാമന് സമ്മാനിച്ച ബഹുമാനത്തിന്റെ ഊഷ്മളമായ പൂച്ചെണ്ടാണ് രാമ രാജാവ് എന്ന വിളിപ്പേർ.തലയെടുപ്പിന്റെ ഈ തമ്പുരാന് ആനപ്രേമികൾ നൽകുന്ന സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല ഈ ഭൂമിയിൽ .

കാര്യം വാസ്തവമാണ് , രാമൻ രാജാവ് തന്നെയാണ്. ഗജരാജ സൗന്ദര്യത്തിന്റെ ഓരോ അണുവും സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചെടുത്തിരിക്കുന്ന ഈ കരിവീരനെ ആരും രാജാവായി വാഴിച്ചു പോകും. കൂട്ടാനകൾക്ക് നാണം തോന്നിപ്പോകുന്ന സൗന്ദര്യതിടമ്പാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ.46 വയസ്സാണ് ഈ ഉയരക്കാരൻ രാജാവിന്റെ പ്രായം. കൊഴുത്തുരുണ്ട നീണ്ട ഉടൽ എക്കാലത്തും രാമചന്ദ്രന്റെ പ്രത്യേകതയാണ്.

1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.ചെറുപ്രായത്തിൽ അൽപസ്വൽപം കുസൃതികൾ ഒക്കെ കാഴ്ചവച്ചിട്ടുണ്ട് രാമൻ. എന്നാൽ പാപ്പാൻ മണിയുടെ സാന്നിധ്യത്തിൽ ആള് തികച്ചും ശാന്തനാണ്.

ആനയുടെ വലത്തെ കണ്ണിനു അല്പം കാഴ്ചക്കുറവുണ്ട് , അതിനാൽ ഈ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിതമായ അനക്കങ്ങൾ രാമന് പരിഭ്രമം ഉണ്ടാക്കും. അങ്ങനെയാണ് ചില ഉത്സവങ്ങൾക്ക് ഇടക്ക് രാമൻ തന്റെ തന്റെ രൗദ്രഭാവം കാണിച്ചിട്ടുള്ളത്. എന്നാൽ അത്തരം പിണക്കങ്ങൾ ഒഴിവാക്കാൻ പാപ്പാൻ മണിക്ക് എളുപ്പത്തിൽ കഴിയും.എടുത്തു നിൽക്കുന്ന കൊമ്പിൽ ഒരു പിടുത്തം , രാമാ , വേണ്ടാ …ഞാൻ കൂടെ തന്നെ ഉണ്ട് എന്ന പറച്ചിൽ , അതോടെ തീരും രാമ രാജാവിന്റെ പരിഭവ പുറപ്പാട്. പൊതുവിൽ ശാന്തനാണ് ഈ ഉയരക്കാരന് മാതംഗ കേസരി.

കാറ്റുപിടിക്കാത്ത തേക്കുമരം പോലെ നമ്മുടെ രാമൻ

ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ പട്ടങ്ങൾക്ക് ഉടമയാണ് രാമൻ. പങ്കെടുത്ത താലപ്പൊക്ക മത്സരങ്ങളിൽ ഒക്കെ വിജയിയായ രാമന് , തലപൊക്കി നിക്കാൻ തോട്ടി കാണിച്ചു പേടിപ്പിക്കുകയോ താടിക്ക് തട്ടുകയോ ഒന്നും വേണ്ട. താൻ സർവം തികഞ്ഞൊരു ഗജരാജ സൗന്ദര്യമാണ് എന്ന തിരിച്ചറിവ് രാമ രാജാവിന് ഉണ്ട്.

ഏറ്റവും കൂടുതൽ ഫാൻസ്‌ അസോസിയേഷനുകൾ ഉള്ള ഗജരാജനാണ് രാമചന്ദ്രൻ . ആനകളുടെ കൂട്ടത്തിലെ സൂപ്പർസ്റ്റാർ. ഫേസ്ബുക്ക് പേജും, വാട്‌സ് അപ്പ് ഗ്രൂപ്പുമൊക്കെയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തൃശ്ശൂർ പൂരത്തിന്റെ പ്രധാന ആകർഷണം എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. മദ്യപിച്ചെത്തിയ പാപ്പാന്റെ മുണ്ടുരിഞ്ഞോടി, പാപ്പാനെ ഒരു പാഠം പഠിപ്പിച്ചതിന്റെ ക്രെഡിറ്റും ഈ മാതംഗ ശ്രേഷ്ഠന്റെ പേരിൽ തന്നെയാണ്. ആനപ്രേമികളെ സംബന്ധിച്ച് രാമരാജാവ് എന്നത് ഒരു വികാരമാണ്.

കാറ്റുപിടിക്കാത്ത തേക്കുമരം പോലെയാണ് തിടമ്പേറ്റിയാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആ നിൽപ്പ് തന്നെയാണ് ഈ സഹ്യപുത്രനെ ആനപ്രേമികളുടെ ഉയിരാക്കുന്നതും. എത്ര മണിക്കൂർ നേരം വേണമെങ്കിലും തല ഉയർത്തിപ്പിടിച്ച് ഗാംഭീര്യത്തോടെ നിൽക്കാൻ രാമചന്ദ്രന് മാത്രമേ കഴിയൂ. കേരളത്തിൽ ഏകഛത്രാധിപതി പട്ടം ലഭിച്ച ഏക ഗജവീരൻ രാമനാണ് .പകരം വയ്ക്കാനില്ലാത്ത ഈ ഗജരാജ സൗന്ദര്യത്തിനു മുന്നിൽ മനസും ചിന്തകളും ഒരുപോലെ വച്ചു കീഴടങ്ങുകയാണ് ആനപ്രേമികൾ

Continue Reading

Life

ഈ ഓറഞ്ച് തലമുടിക്ക് പിന്നിലെ പ്രണയകഥ അറിയാമോ?

” നിങ്ങൾ ഇപ്പോൾ എന്നേക്കാൾ ചെറുപ്പമായിരിക്കുന്നു. അതിനാൽ എനിക്കും മുടിക്ക് നിറം നൽകണം” എന്നാണ് ഭാര്യ പറഞ്ഞത്

Published

on

ജീവിതം രസകരമാക്കാൻ കൈ നിറയെ പണവും ഉയർന്ന ജോലിയും വരുമാനവും ഒക്കെ വേണം എന്ന് ആരാണ് പറഞ്ഞത്? അതിന്റെ ഒന്നും തന്നെ ആവശ്യമില്ല എന്നാണ് മുംബൈ സ്വദേശിയായ സൊഹൈൽ ഖാൻ പറയുന്നത്. ജീവിതം രസകരമാകണം എങ്കിൽ അത് പ്രേമ സുരഭലമാകണം.
അതിനുള്ള ഏറ്റവും കുഞ്ഞു ഉദാഹരണമായി തന്റെ ഓറഞ്ച് നിറമുള്ള മുടി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

സംഭവം വളരെ ചെറിയ ഒരു കാര്യമാണ്, എന്നാൽ നമ്മെ ഓരോരുത്തരെയും സുന്ദര പ്രണയത്തിൽ മുക്കിയെടുക്കുന്നതിനു ഇത് ധാരാളം. മുംബൈ തെരുവുകളിൽ കാർവാഷും മറ്റു ജോലികളും ചെയ്ത് ജീവിക്കുന്ന സൊഹൈൽ ഖാനെ വളരെ പെട്ടന്നാണ് നര പിടികൂടിയത്. കറുത്ത മുടിയിഴകൾ വെളുത്ത നിറത്തിലേക്ക് ചുവടുമാറിയപ്പോൾ ചേരിയിലെ കുട്ടികൾ കളിയാക്കാൻ തുടങ്ങി.

ഒന്നിന്റെ മുന്നിലും തോറ്റു കൊടുത്തുള്ള ശീലം പണ്ട് മുതൽക്കെയില്ല സൊഹൈൽ ഖാനിന്. ഏതു വിധേനയും കുട്ടികളുടെ വായടപ്പിക്കണം. പിന്നെ രണ്ടാമത് ഒന്ന് ആലോചിച്ചില്ല, മൈലാഞ്ചി വാങ്ങി തലമുടി അങ്ങ് ഓറഞ്ച് നിറമാക്കി. പതിവ് പോലെ നരയുടെ പേര് പറഞ്ഞു കളിയാക്കാൻ വന്നവർക്കുല ഉത്തരമായി ഓറഞ്ച് തലമുടി കണ്ണുകൾ നിറഞ്ഞങ്ങു നിന്നു,

വിജയിച്ചത് സൊഹൈൽ ഖാൻ ആണ് എങ്കിലും അവിടെ ഒരു പ്രശ്നം ബാക്കി നിന്നു. ഓറഞ്ച് നിറമുള്ള തലമുടിയുമായി എങ്ങനെ ഭാര്യയെ വന്നു കാണും. അവൾ വഴക്ക് പറയും എന്നുറപ്പ്. എന്നുകരുതി വീട്ടിൽ പോകാതിരിക്കാൻ പറ്റുമോ ? ഒടുവിൽ രണ്ടും കല്പിച്ച് സൊഹൈൽ നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു. വിചാരിച്ചത് പോലെ തന്നെ സൊഹൈലിനെ കണ്ട ഭാര്യ അമ്പരന്നു തലയിലേക്ക് നോക്കി. എന്നാൽ പിന്നീടുള്ള ഭാര്യയുടെ മറുപടിയാണ് സൊഹൈലിനെ അമ്പരപ്പിച്ചത്.

” നിങ്ങൾ ഇപ്പോൾ എന്നേക്കാൾ ചെറുപ്പമായിരിക്കുന്നു. അതിനാൽ എനിക്കും മുടിക്ക് നിറം നൽകണം” എന്നാണ് ഭാര്യ പ്രേമ സുരഭിലമായി പറഞ്ഞത്. എന്നാൽ ആ വർത്തമാനം സൊഹൈൽ കാര്യമാക്കി എടുത്തില്ല. പക്ഷെ നേരം വെളുത്തു നോക്കിയപ്പോൾ അതാ, ഓറഞ്ച് നിറത്തിലുള്ള തലമുടിയുടെഭാര്യ തന്നെ നോക്കി ചിരിക്കുന്നു.

ജീവിതം കുറെ കൂടിചെറുപ്പമായ പോലെ എന്നാണു ഇരുവരും ഇതിനോടു്പ്രതികരിച്ചത്. അതാണ് കാര്യം, ജീവിതം ഇപ്പോഴും പ്രേമ സുരഭിലവും സന്തോഷകരവും ആയിരിക്കട്ടെ.

Continue Reading

Life

മുടി വളർത്താൻ ഇതാ എട്ടുതരം ജ്യൂസുകൾ !

കറ്റാര്‍വാഴ ജ്യൂസ് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതിലെ എന്‍സൈമുകള്‍ മുടിവേരുകളെ ബലപ്പെടുത്തും

Published

on

കാലം എത്ര മാറിയാലും നീളൻ മുടിയുള്ള പെണ്ണിന് എന്നും പതിനേഴ് അഴകാണ്. ഇന്നത്തേക്കുളത്ത് മുടി കൊഴിച്ചിൽ ആണ്കുട്ടികളിലും പെണ്കുട്ടികളിലും വ്യാപകമാകുകയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമകാകൻ ചില ജ്യൂസുകൾക്ക് സാധിക്കും. ഇവ കുടിയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കു സഹായിക്കും. ഇവയില്‍ ചിലതു കുടിയ്ക്കുന്നതും മുടിയില്‍ പുരട്ടുന്നതുമെല്ലാം ഒരുപോലെ നല്ലതാണ്. ഇത്തരം ചില ജ്യൂസുകളെക്കുറിച്ചറിയൂ

1. കറ്റാര്‍വാഴ ജ്യൂസ് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതിലെ എന്‍സൈമുകള്‍ മുടിവേരുകളെ ബലപ്പെടുത്തും
2.സവാള ജ്യൂസ് മുടിയില്‍ പുരട്ടുന്നതാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കും. ഇത് താരന്‍ ഒഴിവാക്കാനും നല്ലതാണ്
3. വൈറ്റമിന്‍ ഇ, സി എന്നിവയടങ്ങിയ കിവി ജ്യൂസ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.
4. പേരയ്ക്കാജ്യൂസ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.


5. വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും തലയില്‍ പുരട്ടുന്നതുമെല്ലാം മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്
6. വൈറ്റമിന്‍ സി അടങ്ങിയ ക്യാരറ്റ് ജ്യൂസ് മുടി വളരാനും മുടിയ്ക്കു കരുത്തു നല്‍കാനും ഏറെ നല്ലതാണ്.
7. ചീരയുടെ ജ്യൂസ് കുടിയ്ക്കുന്നത് അയേണ്‍, മിനറലുകള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ സഹായിക്കും. ഇത് മുടിയില്‍ പുരട്ടുന്നത് തലയിലെ ചൊറിച്ചിലകറ്റാനും നല്ലതാണ്.
8 .സ്ട്രോബെറി ജ്യൂസ് കുടിയ്ക്കുന്നതും മുടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ നല്ലതാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending