Connect with us

Books

ദിലീപ് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്: അടൂര്‍

തിരക്കഥയും സംവിധാനവും പഠിപ്പിക്കേണ്ട കാര്യമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍

Published

on

കൊച്ചി: നമ്മുടെ സ്‌കൂളുകളില്‍ തിരക്കഥയെഴുതാനും സിനിമ നിര്‍മിക്കാനും സംവിധാനം പഠിപ്പിക്കാനും ശ്രമിയ്ക്കേണ്ട കാര്യമില്ലെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ തിയേറ്റര്‍-സിനിമാ വിഭാഗത്തില്‍ ജോണ്‍ സാമുവലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ വായനയിലേയ്ക്ക് നയിക്കാനും കലകളേയും കലാകാരന്മാരേയും മനസ്സിലാക്കാനുമുള്ള പരിശീലനമാണ് നല്‍കേണ്ടത്. തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു സംവിധായകന് തന്റെ ചിത്രം നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുക എന്നതു മാത്രമാണ് തിരക്കഥയ്ക്കുള്ള സ്ഥാനം.

തിരക്കഥയില്‍ നിന്നും ഒരുപാട് വളര്‍ച്ച സിനിമയ്ക്കുണ്ട്. എന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള തിരക്കഥകളെല്ലാം പൂര്‍ത്തിായ സിനിമകളെ അവലംബിച്ചു മാത്രമാണ്. ചിത്രീകരണത്തിനു മുമ്പുള്ള തിരക്കഥാകരൂപം വേറെയായിരിക്കും.

നാടകം എഴുതുകയോ അഭിനയിക്കുകയോ കഥയോ നോവലോ കവിതയോ എഴുതുകയോ ചെയ്യാത്തവര്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഞാന്‍ കരുതുന്നത്.

എന്റെ സിനിമകള്‍ എല്ലാക്കാലത്തും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്ത കാലത്ത് ആരും അംഗീകരിച്ചില്ല. മുഖാമുഖം, കമ്യൂണിസത്തിന് എതിരാണെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോള്‍ പിന്നെയും എന്ന ചിത്രത്തേയും വിമര്‍ശിക്കുന്നു.

എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ ചിത്രങ്ങളില്‍ ഒന്നാണ് പിന്നെയും. ദിലീപ് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. പിന്നെയും എന്ന സിനിമ മനസ്സിലാകാത്തവരോട് എനിക്കൊന്നും പറയാനില്ല.

മറ്റൊരു കാര്യമുള്ളത് എനിക്ക് എന്റെ മനസ്സിലുള്ള എന്റെ ചിന്തയിലുള്ള സിനിമയല്ലേ ചെയ്യാന്‍ കഴിയൂ, അടൂര്‍ ചോദിച്ചു. ഇനി സിനിമ സംവിധാനം ചെയ്യുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഒരു ചോദ്യത്തിനുത്തരമായി അടൂര്‍ പറഞ്ഞു. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമക്കു മുമ്പ് ഒരു ബ്ലാങ്ക് അവസ്ഥയുണ്ടാകും. അത് ഓരോ സിനിമയ്ക്കും ശേഷവും ഉണ്ടായിട്ടുണ്ട്.

സിനിമ മനസ്സിലാക്കണെമെങ്കില്‍ ലോകസിനിമകള്‍ കാണണം, ഒരു സിനിമാസംസ്‌കാരം ഉണ്ടാകണം. വിമര്‍ശിക്കുന്നവരില്‍ പലരും സിനിമ എന്താണെന്ന് അറിയാത്തവരാണ്.

മലയാള സിനിമ വളരെ ആശങ്കപ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. പുതിയ സംവിധായകര്‍ പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ബാഹുബലി പോലുള്ള അന്യഭാഷാചിത്രങ്ങള്‍ വന്‍തോതിലുള്ള പരസ്യത്തിലൂടെയും പെയ്ഡ് ന്യൂസുകളിലൂടെയും കേരളത്തില്‍ നിന്ന് പണം കൊണ്ടുപോവുകയാണെന്നും അടൂര്‍ പറഞ്ഞു.

Advertisement

Books

മരണത്തെ എങ്ങനെ നേരിടണം?

5 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ‘വയസ്സാകുമ്പോള്‍ നാം നേടുന്നത്’ എന്ന ജര്‍മന്‍ പുസ്തകത്തിന്റെ കര്‍ത്താവ് പറയുന്നു

Published

on

വില്‍ഹെം ഷ്മിഡും ബാബു തളിയത്തും

കൊച്ചി: ജര്‍മന്‍ ചിന്തകന്മാരെപ്പറ്റി മലയാളികളോട് ഏറെപ്പറയേണ്ട. ആശയതലത്തില്‍ എന്ത് വിയോജിപ്പുണ്ടായാലും കേരളത്തെ ഏറ്റവും സ്വാധീനിച്ച നാലഞ്ച് വ്യക്തികളുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ അതില്‍ ഒരാള്‍ കാള്‍ മാര്‍ക്സ് ആയിരിക്കുമല്ലോ. കാന്റ്, ഹെഗല്‍, നീച്ചെ, ഷോപ്പനോവര്‍.. മലയാളികള്‍ക്ക് സുപരിചിതരായ ജര്‍മന്‍ ചിന്തകര്‍ ഏറെ.

കാള്‍ മാര്‍ക്സിന്റെ നാട്ടില്‍ നിന്ന് ഇതാ മറ്റൊരു ഫിലോസഫര്‍ കൂടി. ഇദ്ദേഹം പക്ഷേ മറ്റു ജര്‍മന്‍ ചിന്തകരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണെന്നു മാത്രം. ഉദാഹരണത്തിന് ഷോപ്പനോവറെ ഉപനിഷത്തുകളും മാര്‍ക്സിനെ ഹെഗലുമൊക്കെ സ്വാധീനിച്ചെങ്കില്‍ വില്‍ഹെം ഷ്മിഡ് എന്ന ഈ ദാര്‍ശനികന് പൂര്‍വസൂരികളില്ലെന്നു പറയാം. മറ്റൊന്നു കൂടി – ഇരുപതിലേറെ ഭാഷയിലായി ചുരുങ്ങിയ കാലം കൊണ്ട് വയസ്സാകുമ്പോള്‍ നാം നേരിടുന്ന്ത് അഞ്ചു ലക്ഷം കോപ്പികളാണ് ഇതിനകം വിറ്റുപോയിരിക്കുന്നത്.

കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ തന്റെ ദര്‍ശനത്തെപ്പറ്റി അദ്ദേഹം വിശദീകരിക്കാനെത്തി. ജെഎന്‍യുവിലെ പ്രൊഫസറും ജര്‍മന്‍ ഭാഷാ വിദഗ്ധനും മുന്‍കാല താരം മിസ് കുമാരിയുടെ മകനുമായ ബാബു തളിയത്താണ് ഷ്മിഡുമായി സംസാരിച്ചത്.

വാര്‍ധക്യത്തെയും മരണത്തെയും നേരിടാനുള്ള ലളിതമായ ദര്‍ശനങ്ങളാണ് ഷ്മിഡ് മുന്നോട്ടുവെയ്ക്കുന്നത്. അതേസമയം സാധാരണ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളുമായി താരതമ്യം ചെയ്യാനാവാത്ത ദാര്‍ശനിക ഉയരവും ലാളിത്യവുമാണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത്.

ശീലങ്ങളാണ് ജീവിതത്തെ ലളിതമാക്കുന്നത്, സന്തോഷങ്ങള്‍ ആസ്വദിക്കണം, അനുഭവങ്ങള്‍ സ്വീകരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കണം, സ്പര്‍ശത്തിനു വേണ്ടി ഉറ്റുനോക്കണം, സ്നേഹവും സുഹൃദ്ബന്ധങ്ങളും വളര്‍ത്തിയെടുക്കണം, ജീവിതത്തിനപ്പുറമുള്ള ദാര്‍ശനികമാനത്തിനും ഊര്‍ജം നശിക്കുന്നില്ലെന്നും ജീവിതം അവസാനമല്ലെന്നുമുള്ള സത്യത്തിലും വിശ്വസിക്കണം – ഇതാണ് ഷ്മിഡ് ഉന്നയിക്കുന്ന ദര്‍ശനത്തിന്റെ ആറു പടികള്‍. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ മധ്യവയസ്സില്‍ നിന്ന് വാര്‍ധക്യത്തിലേയ്ക്കു കടക്കുന്നവര്‍ക്ക് അതിരുകളില്ലാത്ത ശാന്തത പകരാന്‍ കെല്‍പ്പുള്ളതാണ് ഈ ചിന്തകള്‍.

ശീലങ്ങളെ വിരസങ്ങളായി കാണരുതെന്ന് ഷ്മിഡ് പറയുന്നു. പരിചിതമായ ദിനചര്യകളാണ് ഏറ്റവും ശാന്തത പകരുക. അവയെ വിശ്വസിക്കാം. ആധുനിക മനുഷ്യന്‍ ഇത് സമ്മതിച്ചെന്നു വരില്ല. അതിനു പകരം സാഹസികമായ എടുത്തുചാട്ടങ്ങള്‍ നടത്തി അവന്‍ പ്രശ്നങ്ങളെ വരിക്കുന്നു. ശാരീരികവും മാനസികവുമായ സന്തോഷങ്ങള്‍ ആസ്വദിക്കുകയെന്നതും പ്രധാനമാണ്. ഇ്ന്ദ്രിയങ്ങളാണ് പ്രാഥമികം. അവയ്ക്ക് ആത്മാവിലും സ്വാധീനങ്ങളുണ്ട്. ഉദാഹരണത്തിന് പ്രായം ചെല്ലുന്തോറും രസമേറുന്ന കാര്യമാണ് ആളുകളോട് വര്‍ത്തമാനം പറഞ്ഞിരിക്കല്‍. നിര്‍ഭാഗ്യങ്ങളേയും സൗഭാഗ്യങ്ങളേയും ഒരുപോലെ സ്വീകരിക്കണം. സ്പര്‍ശം ഏറെ പ്രധാനമാണ്. അതാണ് ബന്ധങ്ങളുടെ കാതല്‍.

ചടങ്ങില്‍ പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ രാമചന്ദ്രന്‍ പരിഭാഷപ്പെടുത്തി എസ്പിസിഎസ് പ്രസിദ്ധീകരിച്ച വയസ്സാകുമ്പോള്‍ നാം നേരിടുന്നതിന്റെ പ്രകാശനവും നടന്നു.

Continue Reading

Books

രാമശ്ശേരി ഇഡലിയും കൊച്ചിയിലെത്തുന്നു

കൃതി 2018-ല്‍ അക്ഷരവിരുന്നിനൊപ്പം ഭക്ഷണവിരുന്നും അഥവാ പു്സ്തകങ്ങള്‍ മാത്രമല്ല ചൂടപ്പം

Published

on

കൊച്ചി: ഒരു മനുഷ്യന്‍ അയാള്‍ വായിക്കുന്ന പുസ്തകങ്ങളാണ് എന്നത് ഒരു പുതിയകാല വചനമാണ്. പണ്ടേ പറഞ്ഞു വരുന്നത് മറ്റൊന്നാണ് – ഒരു മനുഷ്യന്‍ അയാള്‍ കഴിക്കുന്ന ആഹാരമാണെന്ന്. മാന്‍ ഈസ് വാട്ട് ഹി ഈറ്റ്സ്. ഈ വരുന്ന മാര്‍ച്ച് 1 മുതല്‍ 11 വരെ മറൈന്‍ ഡ്രൈവിലും ബോള്‍ഗാട്ടി പാലസിലുമായി കൃതി 2018 പുസ്തകോത്സവവും സാഹിത്യോത്സവവും അരങ്ങേറുമ്പോള്‍ ഈ രണ്ടു സത്യങ്ങളും അംഗീകരിക്കപ്പെടാന്‍ പോകുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന പുസ്തകങ്ങള്‍ക്കും എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമൊപ്പം കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളും ഈ മീനച്ചൂടില്‍ ആസ്വാദകരെ കാത്തിരിക്കും. മാര്‍ച്ച് 1 മുതല്‍ 11 വരെയുള്ള കൃതി 2018-ന്റെ മുഴുവന്‍ ദിവസങ്ങളിലും രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയാണ് കൃതി ഫുഡ് ഫെസ്റ്റും അക്ഷരങ്ങളോടൊപ്പം സജീവമാകാന്‍ പോകുന്നത്.

ലോകപ്രസിദ്ധമായ രാമശ്ശേരി ഇഡലി കൊച്ചിയിലെത്തുന്നുവെന്നതാണ് കൃതി ഫുഡ് ഫെസ്റ്റിന്റെ പ്രധാന സവിശേഷത. പാലക്കാടന്‍ ഗ്രാമമായ രാമശ്ശേരിയില്‍ നിന്ന് വിജയകുമാറും ഭാര്യയുമാണ് അങ്ങനെ പലരും ഏറെ നാളായി സ്വപ്നം കാണുന്ന രാമശ്ശേരി ഇഡലിയെ കൊച്ചിയിലെത്തിക്കാന്‍ പോകുന്നത്. ഇതിനൊപ്പം കൊച്ചിക്ക് ഏറെ പരിചയമില്ലാത്ത മലബാര്‍ പലഹാരങ്ങള്‍, ചക്ക ബിരിയാണി, ചക്ക ഐസ്‌ക്രീം, അങ്കമാലി കറികള്‍, ആംഗ്ലോ ഇന്ത്യന്‍ വിഭവങ്ങള്‍, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍, ഷാപ്പ് കറികള്‍, അറേബ്യന്‍ വിഭവങ്ങള്‍ എന്നിവയും മില്‍മ ഉല്‍പ്പന്നങ്ങളും നീര, മറ്റ് നാളികേര വിഭവങ്ങളും ഫുഡ് ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.

Continue Reading

Books

ഒഎൻവിയുടെ ഓർമ്മയിൽ ശബരീനാഥും ദിവ്യ എസ് അയ്യരും

തിരുവനന്തപുരത്തു വഴുതക്കാടുള്ള കവിയുടെ ഭവനത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി.ഗുരുസ്മരണാ ചടങ്ങു കെ.എസ്.ശബരീനാഥ്‌ എം.എൽ.എ ഉത്‌ഘാടനം ചെയ്തു

Published

on

2009 -ൽ ഒ.എൻ.വി.കുറുപ്പ് ഉത്‌ഘാടനം ചെയ്ത കവിതാ സ്നേഹികളുടെ കൂട്ടായ്മയായ ‘കാവ്യകേളി’ യുടെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ തിരുവനന്തപുരത്തു വഴുതക്കാടുള്ള കവിയുടെ ഭവനത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി.ഗുരുസ്മരണാ ചടങ്ങു കെ.എസ്.ശബരീനാഥ്‌ എം.എൽ.എ ഉത്‌ഘാടനം ചെയ്തു.

കാവ്യകേളി സെക്രട്ടറി ജെ.എം.റഹിം അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കറും സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വിജയകുമാർ മുഖ്യാതിഥി ആയി പങ്കെടുത്തു.തിരുവനന്തപുരം ഡെപ്യൂട്ടി കലക്റ്റർ ഡോ.ദിവ്യ.എസ്.അയ്യർ ‘കറുത്ത പക്ഷിയുടെ പാട്ടു ‘ എന്ന കവിത ചൊല്ലി ഒ.എൻ.വി.കാവ്യാർച്ചന ഉത്‌ഘാടനം ചെയ്തു.

ഒ.എൻ.വിയുടെ ഛായാ ചിത്രത്തിൽ കുട്ടികൾ പുഷ്‌പാർച്ചന നടത്തി. കവിയുടെ പ്രിയ പത്നി സരോജിനി ഒ.എൻ.വിയെ കുട്ടികൾ പൊന്നാട ചാർത്തി ആദരിച്ചു .
“കവിതയെ കൂടുതൽ സ്നേഹിക്കണം എന്നും മത്സരങ്ങൾക്ക് വേണ്ടിയല്ലാതെ തന്നെ കവിതകൾ വായിച്ചു ചൊല്ലി പഠിക്കണം”എന്നും സരോജിനി ഒ.എൻ.വി കുട്ടികളോട് പറഞ്ഞു.ഒ.എൻ.വിയുമായുള്ള ഓർമകളും കുട്ടികളുമായി അവർ പങ്കു വെച്ചു.

തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒ.എൻ.വിയുടെ പ്രശസ്തമായ കവിതകൾ ചൊല്ലി.ചിന്മയ വിദ്യാലയത്തിലെ നഴ്‌സറി വിദ്യാർത്ഥി മഹിമ.എൻ.പിള്ള ‘ഒരു വട്ടം കൂടിയെൻ…’ എന്ന ഗാനം ആലപിച്ചു.

കണിയാപുരം കരിച്ചാറ ഗവ.എൽ.പി.സ്‌കൂൾ വിദ്യാർത്ഥി ഉമർ അബ്ദുള്ള ‘ഗോതമ്പു മണികൾ’ ,കാർമൽ സ്‌കൂളിലെ മഹിമ.കെ.ജെ.’ഏകലവ്യൻ’ , ചിന്മയ വിദ്യാലയത്തിലെ രുദ്ര .നായർ ‘പാഥേയം’ ,ആര്യനാട് ലൂഥർ ഗിരി സ്‌കൂളിലെ അപർണ .കെ.എസ് ‘എവിടെയെൻ മുത്തച്ഛൻ ‘ കാർമൽ സ്‌കൂളിലെ പ്രണത കൃഷ്ണ ‘മലയാളം ,ചിന്മയ വിദ്യാലയത്തിലെ പ്രജിത.കെ.പി ‘എന്റെ മലയാളം’ ചെമ്പഴന്തി എസ്.എൻ.പബ്ലിക് സ്‌കൂളിലെ മീനു .എം ‘കുഞ്ഞേടത്തി’ ,കരിച്ചാറ ഗവ.എൽ.പി.സ്‌കൂളിലെ നസ്രീൻ ഫാത്തിമ ‘ ഭൂമിക്കൊരു ചരമ ഗീതം’ ,’ ,കാർമൽ സ്‌കൂളിലെ വൈദേഹി ‘പാഥേയം ‘ എന്നീ കവിതകളാണ് ആലപിച്ചത്. ഒ.എൻ.വിയുടെ മകൻ രാജീവ് ഒ.എൻ.വി, ചെറുമകളും ഗായികയുമായ അപർണ രാജീവ് മറ്റു കുടുംബാംഗങ്ങൾ എന്നിവർ കുട്ടികളെയും അതിഥികളെയും സ്വീകരിച്ചു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending