Connect with us

Auto

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Published

on

മറ്റ് സംസ്ഥാനങ്ങളില്‍ ആഡംബര വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയ്ത് പ്രമുഖ താരങ്ങള്‍ നിയമക്കുരുക്കില്‍ പെടുമ്പോള്‍ മാതൃകയായി പൃഥ്വിരാജ് സുകുമാരന്‍. അടുത്തിടെയാണ് ലംബോര്‍ഗിനി ഹുറാകാന്‍ എന്ന ആഡംബര കാര്‍ പൃഥ്വി വാങ്ങിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

കാറിന് റെജിസ്ട്രേഷന്‍ മറ്റ് സംസ്ഥാനങ്ങളിലാക്കാതെ കേരളത്തില്‍ തന്നെയാക്കിയ താരം നികുതിയടച്ചതാകട്ടെ 43.16 ലക്ഷം രൂപയും. താരത്തിനെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിക്കുകയും ചെയ്തു. കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണിത്.

ലംബോര്‍ഗിനി സ്വന്തമാക്കുന്ന ആദ്യ മലയാള താരമാണ് പൃഥ്വിരാജ് എന്നാണ് റിപ്പോര്‍ട്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിന് വേണ്ടത് ആകെ 3.4 സെക്കന്‍ഡുകള്‍ മാത്രമാണ്.

Advertisement

Auto

നഗര മാലിന്യ സംസ്‌കരണത്തിന് ടാറ്റയുടെ കിടുവാഹനങ്ങള്‍

കവചിത ടിപ്പര്‍ 70:30 അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Published

on

നഗര മാലിന്യസംസ്‌കരണത്തിന് സൂപ്പര്‍ പരിഹാരവുമായി ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ ദിവസം മുംബൈയില്‍ സമാപിച്ച മുനിസിപാലിക 2018 പരിപാടിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത് ടാറ്റയുടെ മാലിന്യസംസ്‌കരണ വാഹനങ്ങളായിരുന്നു. ഖര, ദ്രാവക മാലിന്യ നിര്‍മാര്‍ജനത്തിന് ഉപകരിക്കുന്ന തരത്തില്‍ വികസിപ്പിച്ച വിവിധ മോഡലുകളിലുള്ള വാഹനങ്ങള്‍, വാട്ടര്‍ ടാങ്കറുകള്‍, റോഡ് തൂക്കുന്ന വാഹനങ്ങള്‍ എന്നിവയെയാണ് ടാറ്റ അവതരിപ്പിച്ചത്.

വന്‍നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും മാലിന്യനിര്‍മാര്‍ജനത്തിന് ഉപകരിക്കുന്ന തരത്തിലുള്ളതാണ് വാഹനങ്ങള്‍. സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ നിരവധി മുനിസിപ്പാലിറ്റികള്‍ക്ക് മാലിന്യ നിര്‍മാര്‍ജനനത്തിനായി ടാറ്റ മോട്ടോഴ്‌സാണ് ഏറ്റവും കൂടുതല്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഏസ് എച്ച്ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പര്‍, പുതുക്കിയ ഏസ് ബിഎസ് 4 ബോക്സ് ടിപ്പര്‍, ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍ മെഗാ, എല്‍ പി ടി 1613 ജെട്ടിങ് കം സക്ഷന്‍ എം/സി തുടങ്ങിയ നിരവധി മോഡലുകളാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. മികച്ച സാങ്കേതിക വിദ്യയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇവ മുനിസിപ്പാലിറ്റികള്‍ക്ക് മാലിന്യ നിര്‍മാര്‍ജ്ജന ഗതാഗത രംഗത്ത് സഹായകരമാകും.

ടാര്‍പോളിന്‍ കവറോടുകൂടിയ ഏസ് എച്ച്ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പറില്‍ ഉണങ്ങിയതും നനവുള്ളതുമായ 1.8സി യു എം മാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്ന് കമ്പനി അറിയിച്ചു. പുതുക്കിയ ഏസ് ബിഎസ് 4 ബോക്സ് 2എംക്യൂബ് കവചിത ടിപ്പറില്‍ 70:30അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

2.2എം ക്യൂബ് ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍ മെഗാ മോഡലില്‍ ഹൈഡ്രോളിക് സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്‍ പി ടി 1613 ജെട്ടിങ് കം സക്ഷന്‍ എം/സി ഉപയോഗിച്ച് ഓടകളില്‍ തടസ്സങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദത്തിലുള്ള വാട്ടര്‍ ജെറ്റിങ് സംവിധാനം ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. സെപ്റ്റിടാങ്കുകള്‍, മാന്‍ ഹോളുകള്‍ തുടങ്ങിയവയും ഇതുവഴി എളുപ്പത്തില്‍ വൃത്തിയാക്കാം. 5000കിലോഗ്രാമാണ് വാട്ടര്‍ ടാങ്ക് ശേഷി 3000കിലോഗ്രാം മാലിന്യങ്ങളും വഹിക്കാന്‍ ഇവക്ക് ശേഷിയുണ്ട്.

Continue Reading

Auto

യുവാക്കൾക്കിടയിൽ തരംഗമായി ടാറ്റ ടിയാഗോ

2018 ആഗസ്റ്റിൽ മാത്രം 9277യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന

Published

on

ടാറ്റ എന്ന് കേൾക്കുമ്പോൾ നെറ്റിചുളിക്കുന്ന കാലം കഴിഞ്ഞു. പറയുന്നത് മറ്റാരുമല്ല ഇന്ത്യയിലെ യുവാക്കളായ വാഹന ഉപഭോക്താക്കൾ തന്നെ. ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ടാറ്റ ടിയാഗോ വിൽപ്പനയിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി. 2018 ഓഗസ്റ്റ് മാസത്തിൽ മാത്രം 9277 യൂണിറ്റ് വാഹനങ്ങളാണ് ടിയാഗോയുടെ വിൽപ്പന. ടിയാഗോയുടെ ടോപ്എൻഡ് മോഡലായ എക്സ് ഇസഡ് ആണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്.

ടിയാഗോ വാങ്ങുന്നവരിൽ 50ശതമാനത്തിൽ അധികം 35വയസിൽ താഴെ പ്രായപരിധിയിൽ ഉള്ളവരാണ് എന്നത് യുവാക്കൾക്കിടയിൽ വാഹനത്തിന്റെ മതിപ്പ് വെളിവാക്കുന്നു. ആകർഷണീയമായ നൂതന ഡിസൈൻ യുവാക്കൾക്കളുടെ ഇടയിൽ ടിയാഗോയ്ക്ക് മികച്ച നേട്ടം സമ്മാനിച്ചു. അനുബന്ധ കാർ ശ്രേണിയിലെ മികച്ച ഇന്ധന ക്ഷമതയും, കൂടുതൽ ഫീച്ചറുകളും വാഹനത്തെ ജനപ്രീയമാക്കുന്നു. വാഹനത്തിന്റെ വിൽപ്പനയുടെ 80ശതമാനവും സംഭാവന ചെയ്യുന്നത് പെട്രോൾ മോഡലാണ്.

അടുത്തിടെ ടാറ്റ ടിയാഗോയുടെ എന്‍ആര്‍ജി മോഡൽ പുറത്തിറക്കിയിരുന്നു . എസ് യു വി വാഹനങ്ങളുടെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ആകര്‍ഷണീയമായ അര്‍ബന്‍ ടഫ്‌റോഡര്‍ വിഭാഗത്തില്‍ ആണ് ടിയാഗോ എന്‍ആര്‍ജി വിപണിയില്‍ എത്തിയിരിക്കുന്നത്. ടിയാഗോ എന്‍ആര്‍ജി പെട്രോള്‍ പതിപ്പിന്റ ഡല്‍ഹി എക്‌സ്‌ഷോറൂം വില 5.49ലക്ഷം രൂപയും, ഡീസല്‍ പതിപ്പിന്റെ വില 6.31ലക്ഷം രൂപയുമാണ്. ഇതിലൂടെ പുതിയ വിഭാഗം ഉപഭോക്താക്കളെയാണ് ടാറ്റ ലക്ഷ്യമിടുന്നത്.

Continue Reading

Auto

ടിവിഎസ് എന്‍ടോര്‍ക്; വില്‍പ്പന 1 ലക്ഷം കടന്നേ…

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ടിവിഎസ് എന്‍ടോര്‍ക് സ്‌കൂട്ടര്‍. അതിവേഗത്തിലാണ് 1 ലക്ഷം യൂണിറ്റ് വിറ്റുപോയത്

Published

on

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന്റെ വില്‍പന ഒരു ലക്ഷം കടന്നു. 125 സിസി വിഭാഗത്തിലെ ഈ മിടുക്കനെ കുറിച്ച് സകലര്‍ക്കും കിടിലന്‍ അഭിപ്രായമാണ്. സ്മാര്‍ട്ട് സ്‌കൂട്ടര്‍ എന്നു തന്നെ പറയാം.

ബ്രാന്‍ഡ് മെറ്റാലിക് റെഡ് എന്ന പുതിയ നിറത്തിലും എന്‍ടോര്‍ക്ക് ഇനി വിപണിയിലെത്തും. റോഡില്‍ അവതരിച്ച് കേവലം ആറുമാസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം വില്‍പന എന്ന കിടിലന്‍ നേട്ടം ടിവിഎസ് പിന്നിട്ടിരിക്കുന്നത്.

ടിവിഎസ് റേസിങ്ങ് പെഡിഗ്രി അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്മാര്‍ട്ട് സ്‌കൂട്ടര്‍ വികസിപ്പിച്ചെടുത്തത്. സിവിടിഐ-ആര്‍ഇവിവി വാല്‍വ് എഞ്ചിന്‍ ആണ് കക്ഷിയുടെ പ്രത്യേകത. ഇന്ത്യയിലെ ആദ്യ ബ്ലൂടൂത്ത് കണക്ടഡ് സ്മാര്‍ട്ട് സ്‌കൂട്ടറുമാണിത്.

മണിക്കൂറില്‍ 95 കിലോമീറ്ററാണ് വേഗത. മികച്ച ആക്സിലറേഷനുമുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics1 week ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral3 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral3 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala4 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral5 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala6 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral7 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

Opinion

Opinion1 week ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National2 weeks ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 weeks ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 weeks ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion1 month ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion2 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion2 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion4 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 months ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Auto

Auto3 days ago

നഗര മാലിന്യ സംസ്‌കരണത്തിന് ടാറ്റയുടെ കിടുവാഹനങ്ങള്‍

കവചിത ടിപ്പര്‍ 70:30 അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Auto5 days ago

യുവാക്കൾക്കിടയിൽ തരംഗമായി ടാറ്റ ടിയാഗോ

2018 ആഗസ്റ്റിൽ മാത്രം 9277യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന

Auto5 days ago

ടിവിഎസ് എന്‍ടോര്‍ക്; വില്‍പ്പന 1 ലക്ഷം കടന്നേ…

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ടിവിഎസ് എന്‍ടോര്‍ക് സ്‌കൂട്ടര്‍. അതിവേഗത്തിലാണ് 1 ലക്ഷം യൂണിറ്റ് വിറ്റുപോയത്

Auto5 days ago

ടിയാഗോ…ഓട്ടോ പ്രേമികളുടെ ഹൃദയം കീഴടക്കിയുള്ള മുന്നേറ്റം

ഓഗസ്റ്റില്‍ മാത്രം 9277 ടിയാഗോ കാറുകളാണ് വിറ്റുപോയത്. ജനപ്രിയ ഹാച്ച്ബാക്ക് തന്നെ

Auto6 days ago

യുദ്ധ രംഗത്ത് കരുത്തനായി ടാറ്റ മോട്ടോർസ്

പ്രതിരോധ മേഖലയിൽ കയറ്റുമതിക്കനുയോജ്യമായ രണ്ട് സൈനിക കവചിത വാഹനങ്ങൾ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു.

Auto2 weeks ago

‘അര്‍ബന്‍ ടഫ്റോഡര്‍’ എത്തി; ടാറ്റ ടിയാഗോ എന്‍ആര്‍ജി വിപണിയില്‍

ഏറ്റവും മികച്ച ഡിസൈനും സാങ്കേതിക വിദ്യയും ഒത്തിണങ്ങിയ ടിയാഗോ അതീവസ്‌റ്റൈലിഷുമാണ്

Auto2 weeks ago

ഇവന്‍ തകര്‍ക്കും; നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ അതിഗംഭീരം

എസ്യുവി ഭ്രാന്തന്മാര്‍ അമിത പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് നിസാന്‍ കിക്ക്സ്

Auto3 weeks ago

ഇതാ അവന്‍…ഡാറ്റ്സണ്‍ ഇന്ത്യയുടെ റെഡി ഗോ ലിമിറ്റഡ് എഡിഷന്‍ 2018

സ്റ്റൈലിഷാണിവന്‍. ഡാറ്റ്‌സണ്‍ ഇന്ത്യയുടെ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ കിടിലന്‍

Auto3 weeks ago

കിടിലന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും

2005ല്‍ നിരത്തിലിറങ്ങിയത് മുതല്‍ രാജ്യത്തെ എംപിവി വാഹന വിഭാഗത്തില്‍ ഒന്നാമനായി തുടരുകയാണ് ഇന്നോവ

Auto4 weeks ago

എകെ 47 തോക്കുണ്ടാക്കിയവര്‍ കാര്‍ പുറത്തിറക്കുന്നു; ലക്ഷ്യം ടെസ്ല

മിലിറ്ററി എക്യുപ്‌മെന്റ് നിര്‍മാണ കമ്പനിയായ കലാഷ്‌നിക്കോവ് ഗ്രൂപ്പ് ഇലക്ട്രിക് കാറിന്റെ പ്രാഥമിക രൂപം പുറത്തിറക്കി

Trending