Connect with us

Entertainment

സ്വന്തം സിനിമാ നിര്‍മാണ സംരംഭവുമായി പൃഥ്വിരാജ്

സംരംഭകത്വത്തിന്റെ പുതു തലങ്ങള്‍ തേടി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

Published

on

പ്രമുഖ നടന്‍ പൃഥ്വിരാജ് സിനിമാ നിര്‍മാണ സംരംഭം പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ പുതിയ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തില്‍ ആയിരുന്നു. ഇപ്പോള്‍ അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിര്‍മാണ കമ്പനി കൂടി-പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.

എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നതാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് സുപ്രിയയും ഞാനും അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്-താരം കുറിച്ചു.

Advertisement

Entertainment

പ്രിയങ്കയുടെയും നിക്കിന്റെയും വെഡ്ഡിംഗ് കേക്കിനു ഉയരം 18 അടി!

പല തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന ഈ കേക്കിന് ഒരു ഗോപുരത്തിന്റെ ആകൃതിയാണ്

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാർത്തകളിലെ താരങ്ങളാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും. കഴിഞ്ഞ ദിവസം വിവാഹിതരായ ഇരുവരുടെയും വിവാഹവസ്ത്രങ്ങളും വിവാഹവേദിയുമെല്ലാം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രിയങ്ക – നിക്ക് ദമ്പതിമാരെ ചുറ്റിപ്പറ്റിയുള്ള അടുത്ത വിശേഷം വെഡ്ഡിംഗ് കേക്കാണ്.

വെഡ്ഡിംഗ് കേക്ക് എന്ന് വെറുതെ പറഞ്ഞാൽ പോരാ. ഒരൊന്നൊന്നര കേക്ക് എന്ന് തന്നെ പറയണം. 18 അടിയാണ് ഈ കേക്കിന്റെ ഉയരം. പല തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന ഈ കേക്കിന് ഒരു ഗോപുരത്തിന്റെ ആകൃതിയാണ്. ഒരേ സമയം അത്ഭുതവും കൗതുകവും ഉണർത്തുന്ന ഒന്നായിരുന്നു ആ വെഡ്ഡിംഗ് കേക്ക്. വെള്ള നിറത്തിലുള്ള കേക്ക് അതെ നിറത്തിലുള്ള ഗൗൺ ധരിച്ച മുറിക്കുന്ന പ്രിയങ്കയുടെ ചിത്രം വൈറലാകുകയാണ്.

ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നായി വിവാഹത്തെ രേഖപ്പെടുത്തുന്നതിനായി ലഭിച്ച ഒരവസരവും ഇരുവരും പാഴാക്കുന്നില്ല. ക്രിസ്ത്യൻ ആചാരപ്രകാരവും ഹിന്ദു ആചാര പ്രകാരവും വിവാഹം നടന്നിരുന്നു. എന്തായാലും വിവാഹത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി കേക്ക് സ്ഥാനം പിടിച്ചു കഴിഞ്ഞു. മണിക്കൂറുകൾ ചെലവാക്കിയാണ് ഹോട്ടലിലെ ഷെഫുമാർ ദമ്പതിമാരുടെ ആഗ്രഹപ്രകാരം ഇത്തരത്തിൽ ഒരു കേക്ക് നിർമിച്ചത്.

താരം സോഷ്യൽ മീഡിയയിൽ കേക്കിന്റെ ചിത്രം പങ്കുവച്ചതോടെ അത്ഭുതവും ആശ്ചര്യവും പങ്കിട്ട് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.

Continue Reading

Business

രൺവീർ ദീപികക്ക് ചാർത്തിയത് 20 ലക്ഷം രൂപയുടെ താലി, ഗ്ളാമറിനായി പൊടിച്ചത് കോടികൾ !

രൺവീറിനും കുടുംബത്തിനുമായി ദീപിക ഏകദേശം ഒരു കോടിയുടെ ജൂവലറിയാണ് വാങ്ങിയത്

Published

on

ഇന്ത്യൻ സമൂഹം അടുത്തിടെ കണ്ട ഏറ്റവും വലിയ ഹൈ പ്രൊഫൈൽ വെഡ്ഡിംഗുകളുടെ കൂട്ടത്തിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ദീപിക പദുകോൺ – രൺവീർ സിംഗ് വിവാഹം.പത്തിലേറെ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർമാരാണ് ഇരുവരും. അതിനാൽ താരമൂല്യം ഒട്ടും കുറയാതെ തന്നെയാണ് വിവാഹവും നടന്നത്. മറ്റേതൊരു സെലിബ്രിറ്റിയും സ്വപ്നം പോലും കാണാത്തത്ര വലിയ ആര്ഭാടങ്ങളാണ് ഇരുവരും വിവാഹത്തിനായി ഒരുക്കിയത്.

അത്ഭുതവും ഒപ്പം കൗതുകവും ഇഴചേരുന്നതാണ് ഇരുവരുടെയും വിവാഹത്തിന്റെ കണക്കുകൾ.20 ലക്ഷം രൂപയുടെ രത്നക്കല്ലു പതിപ്പിച്ച താലിമാല തന്നെയാണ് പ്രധാന ആകർഷണം. മുംബൈ നഗരത്തിൽ നിന്ന് തന്നെയാണ് മാല വാങ്ങിയത്. തിരിച്ച് കുടുംബത്തിനും രൺവീറിനുമായി ദീപിക ഏകദേശം ഒരു കോടിയുടെ ജൂവലറിയാണ് വാങ്ങിയത്.

താലിമാലയെക്കാൾ ഏറെ പണം ചെലവഴിക്കപ്പെട്ടത് വിവാഹത്തിന്റെ വേദിക്ക് വേണ്ടിയാണ്.ആൽപ്സ് പർവതത്തിന്റെ താഴ്വരയിലുള്ള മനോഹരമായ ലേക്ക് കോമോയാണ് വിവാഹ വേദിയായി തെരെഞ്ഞെടുത്തിരുന്നത്. കോടികൾ വാരി വിതറിയാണ് ഈ വേദി തെരെഞ്ഞെടുത്തത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും പിരാമല്‍ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദിന്റെയും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹ നിശ്ചയ നടന്നതും സ്വർഗ്ഗത്തിന്റെ കണ്ണാടി (mirror of the paradise) എന്നറിയപ്പെടുന്ന ഈ സ്ഥലത്താണ്.

ഇറ്റലി വിവാഹവേദിയായി തെരെഞ്ഞെടുത്തവരിൽ വിരാട് കോലിയും അനുഷ്ക ശർമയും കൂടി ഉൾപ്പെടും.ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ ട്രെൻഡ് ആകുന്ന ഇക്കാലത്ത് അത്തരത്തിൽ ഒന്ന് ദീപിക സ്വീകരിച്ചില്ലെങ്കിൽ അത്ഭുതമുള്ളൂ.വിവാഹ വേദിയിലേക്ക് വരന് എത്തുന്നതിനായി ഒരു പ്രത്യേക സീ പ്‌ളെയിൻ സർവീസും ഏർപ്പെടുത്തിയിരുന്നു.

Continue Reading

Entertainment

തൃശൂര്‍ ഭാഷയുമായി മോഹന്‍ലാല്‍ വീണ്ടും…

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി വീണ്ടും മോഹന്‍ലാല്‍ വരുന്നു

Published

on

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി വീണ്ടും മോഹന്‍ലാല്‍ വരുന്നു

‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം തൃശൂര്‍ഭാഷയുമായി വീണ്ടും മോഹന്‍ലാല്‍ എത്തുന്നു.

‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി താന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’ എന്ന് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

മലയാള സിനിമയിലെ സുപ്രധാന നാഴികക്കല്ലായി മാറിയ സിനിമയായിരുന്നു തൂവാനത്തുമ്പികള്‍. മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment4 weeks ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral2 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics3 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion4 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral6 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral6 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral6 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala7 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral8 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video8 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Opinion

Opinion4 weeks ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 month ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion2 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion3 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National3 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion4 months ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion4 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion5 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Auto

Auto1 day ago

ടിയാഗോയുടെ പരിഷ്‌കരിച്ച പതിപ്പ് എക്സ് ഇസഡ്+ വിപണിയില്‍

കൂടുതല്‍ യുവത്വം തുടിക്കുന്ന ആകര്‍ഷകമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുമായാണ് പുതിയ മോഡലിന്റെ വരവ്

Auto7 days ago

ബിജു ബാലേന്ദ്രന്‍ റിനോള്‍ട്ട് നിസാന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍

പുതിയ പദവിയില്‍ പ്രവേശിക്കുന്ന ബിജുവിന് ചെന്നൈ ഒറങ്കാടം റെനോ നിസാന്‍ അലയന്‍സ് ഫാക്ടറിയുടെ ചുമതലയുണ്ടാകും.

Auto1 week ago

6.95 കോടിയുടെ കള്ളിനൻ, അറിയാതെ പോകരുത് ഈ 10 കാര്യങ്ങൾ !

എതിർദിശകളിലേക്കു തുറക്കുന്ന, റോൾസ് റോയ്സ് ശൈലിയിലുള്ള വാതിലുകളാണ് മറ്റൊരു പ്രത്യേകത.ഒപ്പം സൂയിസൈഡ് ഡോറുകളും

Auto2 weeks ago

സ്പോര്‍ട്ടി! ബജാജ് പള്‍സര്‍ 150 നിയോണ്‍ എത്തി

64,998 രൂപയാണ് വില. റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും

Auto2 weeks ago

ഡ്യൂക്ക് മോഹികൾക്കായി ആന്റിലോക്ക് ബ്രെക്ക് സംവിധാനത്തോടെ പുത്തൻ ഡ്യൂക്ക് ; വില 1.6 ലക്ഷം

ഏറെ പുതുമകളോടെ എത്തുന്ന പുത്തൻ ഡിയ്ക്ക് ആളുകളെ പിടിച്ചിരുത്തുന്ന എന്നാണ് കരുതുന്നത്

Auto4 weeks ago

ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്ന രാജ്യം ഏത്?

ഫ്രീപാര്‍ക്കിങ്, ഫ്രീചാര്‍ജിങ് സൗകര്യം, സാമ്പത്തിക ഇന്‍സെന്റീവുകള്‍ തുടങ്ങി നിരവധി ഇളവുകളാണ് ഈ രാജ്യം നല്‍കുന്നത്

Auto4 weeks ago

നിരത്തുകളിൽ ഇനി പൊടിപാറും; മടക്കം ഗംഭീരമാക്കി ജാവ എത്തി

ജാവ 42, ജാവ എന്നീ പേരിൽ കമ്പനി പുറത്തിറക്കിയ ബൈക്കുകളുടെ വില 1.55 ലക്ഷവും 1.64 ലക്ഷം രൂപയുമാണ്.

Auto4 weeks ago

ഇതാ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍

1.36 ലക്ഷം രൂപ മുതല്‍ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ലഭ്യമാണ്

Auto1 month ago

ദുബായ് പൊലീസിന് പറക്കും ബൈക്കുകള്‍!

പറക്കും ബൈക്കുകളില്‍ പരിശീലനം തുടങ്ങി ദുബായ് പൊലീസ്. 2020ല്‍ പൊലീസ് എത്തുക പറക്കും ബൈക്കുകളില്‍

Auto1 month ago

ഒരു മാസം കൊണ്ടുതന്നെ പുതിയ സാന്‍ട്രോ തകര്‍ത്തു

സാന്‍ട്രോയുടെ രണ്ടാം വരവില്‍ ഞെട്ടി ഓട്ടോ മേഖല; ഒറ്റ മാസത്തില്‍ തന്നെ 8,000 പിന്നിട്ടു

Trending