Connect with us

Politics

‘കശ്മീരി പണ്ഡിറ്റ് വിഷയം സ്വതന്ത്ര സമിതി അന്വേഷിക്കണം’

2006ല്‍ കശ്മീര്‍ തര്‍ക്കം തീര്‍ക്കാന്‍ കഴിയാതെ പോയത് സോണിയാ ഗാന്ധിയുടെ അധൈര്യം കാരണമെന്ന് എ ജി നുറാനി

Published

on

കൊച്ചി: 2006-ല്‍ കശ്മീര്‍ പ്രശ്നത്തില്‍ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി ഒരു ഉടമ്പടിയിലെത്താന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന്‍ സിംഗിന് കഴിയുമായിരുന്നുവെന്നും സോണിയാ ഗാന്ധിയുടെ അധൈര്യമാണ് അതില്‍ നിന്ന് സിംഗിനെ തടഞ്ഞതെന്നും ഭരണഘടനാ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി നുറാനി പറഞ്ഞു.

കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഇഫ്തിഖാര്‍ ഗിലാനിയുമായി കശ്മീര്‍ ഇന്ന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ പ്രശ്നത്തിന് ഇന്ന് സാധ്യമായ ഒരേയൊരു പരിഹാരവും നാല് പ്രധാന സംഗതികളുള്‍പ്പെട്ട അന്നത്തെ ആ സിംഗ്-മുഷറഫ് ഫോര്‍മുല മാത്രമാണെന്നും നുറാനി പറഞ്ഞു.

അതിര്‍ത്തി സൈന്യരഹിതമാക്കുക, സ്വയംഭരണം പുനസ്ഥാപിക്കുക, നിയന്ത്രണ രേഖയില്‍ ആളുകള്‍ക്ക് സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം, ഈ നടപടികള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനം സ്ഥാപിക്കുക എന്നിവയായിരുന്നു ഈ നാല് സംഗതികള്‍ (പോയന്റ്സ്). കരാറിലൊപ്പിടാന്‍ സിംഗ് തയ്യാറായിരുന്നു. എന്നാല്‍ പച്ചക്കൊടി കാണിക്കാന്‍ സോണിയാ ഗാന്ധി ധൈര്യപ്പെട്ടില്ല.

കശ്മീരിനെപ്പറ്റി ഏറെ എഴുതിയിട്ടുള്ള നുറാനി സിംഗ്-മുഷറഫ് ചര്‍ച്ചകളിലും നിര്‍ണായകഘടകമായിരുന്നു. അതേസമയം ഏറെ കൊട്ടിഘോഷിക്കപ്പെട്ട വാജ്പേയി-മുഷാറഫ് ഉച്ചകോടി വെറും അസംബന്ധമായിരുന്നുവെന്നും നുറാനി പറഞ്ഞു. തന്റെ വാക്ക് പാലിക്കാന്‍ വാജ്പേയിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തരം ഹിപ്പോക്രസിയുടെ ക്ലാസിക് മാതൃകയായിരുന്നു വാജ്പേയി. സ്വകാര്യമായി ഒന്നു പറയും, പരസ്യമായി മറ്റൊന്നും. ആ ഉച്ചകോടിയുടെ പരാജയത്തിന്റെ വസ്തുതകളെല്ലാം ഇന്ന് പരസ്യമായിക്കഴിഞ്ഞല്ലോ, നുറാനി പറഞ്ഞു.

വിഭജിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് നയത്തിനെയല്ല, ജിന്ന, നെഹ്രു, പട്ടേല്‍ എന്നീ നേതാക്കളെയാണ് കശ്മീര്‍ തര്‍ക്കത്തിന്റെ പേരില്‍ കുറ്റം പറയേണ്ടത്. കശ്മീരിലും ഹൈദ്രാബാദിലും ജുനഗഡിലും ജനഹിത പരിശോധന നടത്താമെന്ന് നെഹ്രുവിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ ജിന്നയാണ് ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദി. ഈ നിര്‍ദേശം ജിന്ന തിരസ്‌കരിച്ചത് അദ്ദേഹത്തിന് ചില നിക്ഷേപ താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നതിനാലാണ്. ഹൈദ്രാബാദിനെ ഉപയോഗിച്ച് ഒരു നാടിനെ വീണ്ടും വിഭജിക്കുന്ന തന്ത്രം പയറ്റി നോക്കാമെന്നായിരുന്നു ജിന്നയുടെ പ്രതീക്ഷ. ജനഹിത പരിശോധന നടന്നിരുന്നെങ്കില്‍ ജുനഗഡും ഹൈദ്രാബാദും ഇന്ത്യയില്‍ ചേരാന്‍ വോട്ടു ചെയ്തേനെ, കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായവും പറയാന്‍ സ്വാതന്ത്ര്യം ലഭിച്ചേനെ, നുറാനി പറഞ്ഞു.

അക്രമങ്ങളെത്തുടര്‍ന്ന് പറിച്ചെറിയപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ അവരുടെ സ്വന്തം ഇടങ്ങളില്‍ത്തന്നെ പുനരധിവസിപ്പിക്കുന്നതു മാത്രമേ പ്രതിവിധി ഉണ്ടായിരുന്നുള്ളുവെന്നും നുറാനി പറഞ്ഞു.

ടെറിട്ടറി അധിഷ്ഠിത പരിഹാരശ്രമങ്ങള്‍ക്കു പകരം ജനങ്ങളുടെ ഹിതമറിഞ്ഞുള്ള നടപടികള്‍ക്കു മാത്രമേ ഇത്തരുണത്തില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂവെന്ന് ഇഫ്തിഖാര്‍ ഗിലാനി പറഞ്ഞു. പണ്ഡിറ്റുകള്‍ക്ക് അവരുടെ സ്വത്തുവകകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതിനെയും അക്രമകാലത്തുണ്ടായ മരണങ്ങളേയും നാശനഷ്ടങ്ങളേയും പറ്റി ഒരു സ്വതന്ത്രസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഗിലാനി പറഞ്ഞു.

Advertisement

National

‘2022ല്‍ ഇന്ത്യ 5 ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകും’

ഉല്‍പ്പാദനരംഗവും കാര്‍ഷികരംഗവും സമ്പദ് വ്യവസ്ഥയിലേക്ക് ഒരു ട്രില്ല്യണ്‍ ഡോളര്‍ വീതം സംഭാവന ചെയ്യുമെന്ന് നരേന്ദ്രമോദി

Published

on

2022 ആകുമ്പോഴേക്കും ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലുപ്പം അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ ആകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷികരംഗവും ഉല്‍പ്പാദനമേഖലയും സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുക ഒരു ട്രില്ല്യണ്‍ ഡോളര്‍ വീതമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററിന്റെ കല്ലിടല്‍ ചടങ്ങിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മോദി. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ സര്‍ക്കാര്‍ മടി കാണിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പൊതുമേഖല സംരംഭങ്ങളെ ലയിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ ബന്ധപ്പെടുത്തിയാണ് മോദി ഇത് പറഞ്ഞത്.

ഐടി, റീട്ടെയ്ല്‍ മേഖലകളില്‍ വന്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എട്ട് ശതമാനം വളര്‍ച്ചാനിരക്കിലായിരിക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുക. സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മൊബീല്‍ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന സ്ഥിതി വന്നു-അദ്ദേഹം പറഞ്ഞു.

Continue Reading

National

‘ഏതെങ്കിലും പ്രത്യേക പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് ആവശ്യപ്പെടാറില്ല’

ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രതാല്‍പ്പര്യമാണ് മുഖ്യമെന്ന് സര്‍സംഘചലക് മോഹന്‍ ഭഗവത്

Published

on

ഏതെങ്കിലും പ്രത്യേക പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയംസേവകരോട് ആര്‍എസ്എസ് ആവശ്യപ്പെടാറില്ലെന്ന് സര്‍സംഘചലക് മോഹന്‍ ഭഗവത്. അതേസമയം ദേശീയതാല്‍പ്പര്യം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് സംഘടിപ്പിച്ച ത്രിദിന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രത്യേക പാര്‍ട്ടിയില്‍ ആര്‍എസ്എസിന്റെ അംഗങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ആര്‍എസ്എസിന് അത്തരത്തിലുള്ള രാഷ്ട്രീയ കാഴ്ച്ചപ്പാടുകളില്ല. മറിച്ച് രാഷ്ട്രതാല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായ കാഴ്ച്ചപ്പാടുകളാണുള്ളത്-മോഹന്‍ ഭഗവത് പറഞ്ഞു.

ഹിന്ദുത്വം എന്നത് സര്‍വതിനേയും ഉള്‍ക്കൊള്ളുന്നതാണ്. വൈവിധ്യമാണ് അതിന്റെ കാതല്‍. ആര്‍എസ്എസ് എന്നും ഭരണഘനടനയ്ക്ക് ആദരവ് കല്‍പ്പിക്കുകയേ ചെയ്തിട്ടുള്ളൂ-അദ്ദേഹം വ്യക്തമാക്കി.

Continue Reading

Politics

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ മെഗാ താരം മോഹന്‍ലാലും. രാഷ്ട്രത്തിനുവേണ്ടിയുള്ള മോദിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നു ട്വീറ്റ് ചെയ്ത ലാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു.

ജന്മാഷ്ടമിയോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ലാലിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. അതിന് പിന്നാലെ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പദ്ധതികളായിരുന്നു അദ്ദേഹം അന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics1 week ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral3 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral3 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala4 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral5 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala6 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral7 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

Opinion

Opinion1 week ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National2 weeks ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 weeks ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 weeks ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion1 month ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion2 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion2 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion4 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 months ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Auto

Auto3 days ago

നഗര മാലിന്യ സംസ്‌കരണത്തിന് ടാറ്റയുടെ കിടുവാഹനങ്ങള്‍

കവചിത ടിപ്പര്‍ 70:30 അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Auto5 days ago

യുവാക്കൾക്കിടയിൽ തരംഗമായി ടാറ്റ ടിയാഗോ

2018 ആഗസ്റ്റിൽ മാത്രം 9277യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന

Auto5 days ago

ടിവിഎസ് എന്‍ടോര്‍ക്; വില്‍പ്പന 1 ലക്ഷം കടന്നേ…

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ടിവിഎസ് എന്‍ടോര്‍ക് സ്‌കൂട്ടര്‍. അതിവേഗത്തിലാണ് 1 ലക്ഷം യൂണിറ്റ് വിറ്റുപോയത്

Auto5 days ago

ടിയാഗോ…ഓട്ടോ പ്രേമികളുടെ ഹൃദയം കീഴടക്കിയുള്ള മുന്നേറ്റം

ഓഗസ്റ്റില്‍ മാത്രം 9277 ടിയാഗോ കാറുകളാണ് വിറ്റുപോയത്. ജനപ്രിയ ഹാച്ച്ബാക്ക് തന്നെ

Auto6 days ago

യുദ്ധ രംഗത്ത് കരുത്തനായി ടാറ്റ മോട്ടോർസ്

പ്രതിരോധ മേഖലയിൽ കയറ്റുമതിക്കനുയോജ്യമായ രണ്ട് സൈനിക കവചിത വാഹനങ്ങൾ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു.

Auto2 weeks ago

‘അര്‍ബന്‍ ടഫ്റോഡര്‍’ എത്തി; ടാറ്റ ടിയാഗോ എന്‍ആര്‍ജി വിപണിയില്‍

ഏറ്റവും മികച്ച ഡിസൈനും സാങ്കേതിക വിദ്യയും ഒത്തിണങ്ങിയ ടിയാഗോ അതീവസ്‌റ്റൈലിഷുമാണ്

Auto2 weeks ago

ഇവന്‍ തകര്‍ക്കും; നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ അതിഗംഭീരം

എസ്യുവി ഭ്രാന്തന്മാര്‍ അമിത പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് നിസാന്‍ കിക്ക്സ്

Auto3 weeks ago

ഇതാ അവന്‍…ഡാറ്റ്സണ്‍ ഇന്ത്യയുടെ റെഡി ഗോ ലിമിറ്റഡ് എഡിഷന്‍ 2018

സ്റ്റൈലിഷാണിവന്‍. ഡാറ്റ്‌സണ്‍ ഇന്ത്യയുടെ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ കിടിലന്‍

Auto3 weeks ago

കിടിലന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും

2005ല്‍ നിരത്തിലിറങ്ങിയത് മുതല്‍ രാജ്യത്തെ എംപിവി വാഹന വിഭാഗത്തില്‍ ഒന്നാമനായി തുടരുകയാണ് ഇന്നോവ

Auto4 weeks ago

എകെ 47 തോക്കുണ്ടാക്കിയവര്‍ കാര്‍ പുറത്തിറക്കുന്നു; ലക്ഷ്യം ടെസ്ല

മിലിറ്ററി എക്യുപ്‌മെന്റ് നിര്‍മാണ കമ്പനിയായ കലാഷ്‌നിക്കോവ് ഗ്രൂപ്പ് ഇലക്ട്രിക് കാറിന്റെ പ്രാഥമിക രൂപം പുറത്തിറക്കി

Trending