Connect with us

Tech

ദേ..ഇതൊരു ടിവിയാണ്; അല്‍ഭുതപ്പെടുത്തി സാംസംഗ്

ചുമരില്‍ ഈ ടിവി വെച്ചാല്‍ അവിടെ ടിവിയുണ്ടെന്ന് മനസിലാകുക പോലുമില്ല

Published

on

സകലരെയും അല്‍ഭുതപ്പെടുത്തുകയാണ് ടെക്നോളജി ഭീമന്‍ സാംസംഗ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച അവരുടെ പുതിയ ടിവി. ക്യുഎല്‍ഇഡി നിരയിലുള്ള 4കെ ടിവിയാണ് സാംസംഗ് ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ അവതരിപ്പിച്ചത്. ആമ്പിയന്റ് മോഡ് എന്ന് വിശേഷിപ്പിച്ച ഈ ടിവിയുടെ സവിശേഷതയറിയേണ്ടേ…ഈ വര്‍ത്തയുടെ കൂടെയുളള ഫോട്ടോ നോക്കിയാല്‍ മതി.

ചുവരില്‍ അങ്ങനെയൊരു ടിവി ഇരിപ്പുണ്ടെന്ന് കാണുമ്പോള്‍ മനസിലാകുക പോലുമില്ല. അത്രയ്ക്കും ഇഴുകിച്ചേര്‍ന്നാണ് ടിവി പൊസിഷന്‍ ചെയ്യപ്പെടുന്നത്. ഇഷ്ടികയാണോ, മരമാണോ, വെള്ള ചുമരാണോ…നിങ്ങള്‍ ടിവി വെക്കുന്നതിന്റെ പശ്ചാത്തലം എന്തായാലും പ്രശ്നമല്ല. ടിവി വെച്ച ശേഷം ടിവിയുടെ ബാക്ക്ഗ്രൗണ്ടായി നിങ്ങള്‍ക്ക് അത് സെറ്റ് ചെയ്യാവുന്നതാണ്.

Advertisement

Tech

സ്റ്റൈലിഷ്, മികച്ച ബാറ്ററി, മിലിറ്ററി നിലവാരം…ഇതാ സാംസങ് ഗാലക്‌സി സ്മാര്‍ട്ട് വാച്ച്

 29,990 രൂപയും 24,990 രൂപയുമാണ് വാച്ചുകളുടെ വില. സ്റ്റൈലിഷ് ആണ് വാച്ചുകള്‍

Published

on

ദക്ഷിണ കൊറിയന്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സാംസങ് സ്‌റ്റൈലിഷ് ഫീച്ചേഴ്‌സുള്ള പുതിയ ഗാലക്‌സി സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലായി 46 എംഎം, 42 എംഎം വലുപ്പത്തില്‍ വാച്ച് ലഭ്യമാണ്. 29,990 രൂപയും 24,990 രൂപയുമാണ് വാച്ചുകളുടെ വില.

മികച്ച ഡിസൈന്‍ ആണ് വാച്ചിന്റേതെന്ന് സാംസങ് അവകാശപ്പെടുന്നു. ബാറ്ററി ശേഷിയും സൂപ്പറാണ്. മിലിറ്ററി നിലവാരത്തിലുള്ള ഈടാണ് തങ്ങള്‍ ഗാലക്‌സി വാച്ചിന് ഉറപ്പുനല്‍കുന്നതെന്ന് സാംസങ് പറയുന്നു.

സ്‌ട്രെസ് മാനേജ്‌മെന്റ് ട്രാക്കററും അഡ്വാന്‍സ്ഡ് സ്ലീപ് ട്രാക്കറും വാച്ചിന്റെ സവിശേഷതകളാണ്. ഗിയര്‍ എസ് 4ന്റെ പിന്മുറക്കാരനായാണ് ഗാലക്‌സി വാച്ച് എത്തുന്നത്. സര്‍ക്കുലര്‍ ഡിസ്‌പ്ലേയില്‍ പരമ്പരാഗത വാച്ചുകളെ ഓര്‍മപ്പെടുത്തുന്നതാണ് ഡിസൈന്‍ എങ്കിലും സ്മാര്‍ട്ട് വാച്ചിന്റേതായ അത്യാധുനിക സവിശേഷതകളെല്ലാം സമ്മേളിച്ചിരിക്കുന്നു.

Continue Reading

Tech

75 മില്ല്യണ്‍ തൊഴിലുകള്‍ യന്ത്രങ്ങള്‍ കവരും; റോബോട്ട് യുഗം എത്തി

2025 ആകുമ്പോഴേക്കും നിലവിലെ ജോലികളില്‍ പകുതിയും മെഷിനുകള്‍ വഹിക്കുമെന്ന് ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്.

Published

on

കൂടുതല്‍ ജോലികള്‍ യന്ത്രവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 133 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ റോബോട്ട് യുഗത്തില്‍ സൃഷ്ടിക്കപ്പെടും. നിലവിലുള്ള 75 മില്ല്യണ്‍ തൊഴിലുകള്‍ യന്ത്രങ്ങള്‍ കവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പുതിയ നൈപുണ്യം ഉദ്യോഗാര്‍ത്ഥികള്‍ നേടണം. അല്ലെങ്കില്‍ അവര്‍ പുറന്തള്ളപ്പെടുമെന്ന വസ്തുതയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. മനുഷ്യന്റെ ചിന്ത അനിവാര്യമായ തൊഴിലുകളേ അവര്‍ക്കായി അവശേഷിക്കൂ. പുതിയ വൈദഗ്ധ്യത്തിലൂടെ കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായി വിവിധ മേഖലകളിലെ കാര്യക്ഷമത കൂട്ടാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

ഡാറ്റ അനലിസ്റ്റുകള്‍, സൈന്റിസ്റ്റുകള്‍, മാര്‍ക്കറ്റിങ്, സെയ്ല്‍സ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഡിമാന്‍ഡ് കൂടും.

Continue Reading

Tech

അമ്പരപ്പിച്ചു! ഇസിജി വരെ നോക്കാന്‍ പറ്റുന്ന ആപ്പിള്‍വാച്ച്…

ആപ്പിളിന്റെ വാച്ച് സീരിസ് 4 വിപ്ലവം കുറിക്കുമെന്നുറപ്പ്. ഇസിജി നോക്കാന്‍ ഇനി ക്ലിനിക്കിലൊന്നും പോകേണ്ട

Published

on

ലോകം കാത്തിരുന്ന ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പെത്തി. വാച്ച് സീരീസ് 4 ആണ് സ്റ്റീവ് ജോബ്‌സ് സെന്ററില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. മനുഷ്യന്റെ ആരോഗ്യത്തോടുള്ള മഹത്തായ പ്രതിബദ്ധതയാണ് വാച്ചിന്റെ പ്രത്യേകത. ഇസിജി വരെ നോക്കാന്‍ സാധിക്കുന്ന വാച്ച്. കണക്റ്റിവിറ്റി, ഫിറ്റ്‌നെസ്, ഹെല്‍ത്ത് എന്നിവയില്‍ ഊന്നല്‍ നല്‍കിയാണ് ആപ്പിളിന്റെ സീരീസ് 4 വാച്ച് എത്തിയിരിക്കുന്നത്. ഡിസൈനിലും പ്രോഗ്രാമിലും എല്ലാം പുതുമയാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

ഉപഭോക്താവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരു ഇന്റലിജന്റ് ഗാര്‍ഡിയന്‍ എന്നാണ് ആപ്പിള്‍ വാച്ചിനെ കമ്പനി വിശേഷിപ്പിച്ചത്. ഹാര്‍ട്ട് റേറ്റ് നോട്ടിഫിക്കേഷന്‍ വരെ കൃത്യതയോടെ നല്‍കാന്‍ വാച്ചിന് സാധിക്കും. ഹാര്‍ട്ട്ബീറ്റ് തീരെ കുറഞ്ഞാല്‍ ആപ്പിള്‍ വാച്ച് അത് മനസിലാക്കി സിഗ്നല്‍ നല്‍കും. ഹൃദയത്തിന്റെ താളത്തിലെ പാകപ്പിഴകള്‍ വരെ വാച്ചിന് നിങ്ങളെ മനസിലാക്കാന്‍ സാധിക്കും. ഇസിജി അധിഷ്ഠിത വാച്ചാണിതെന്ന് പറയുമ്പോള്‍ തന്നെ ആലോചിക്കാലോ വാച്ചിന്റെ മേന്മ.

എവിടെവെച്ചും വാച്ചുപയോഗിച്ച് ഇസിജി നിങ്ങള്‍ക്ക് നോക്കാന്‍ സാധിക്കുമെന്നതാണ് ആപ്പിളിന്റെ സൂപ്പര്‍ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത. അതായത് ക്ലിനിക്കില്‍ പോയി ഇസിജി എടുക്കേണ്ടെന്ന് സാരം. ആരോഗ്യത്തോടുള്ള ആപ്പിളിന്റെ പ്രതിബദ്ധത മഹത്തരമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ പറഞ്ഞു.

ഉപഭോക്താക്കളെയാണ് ഞങ്ങള്‍ എല്ലാ പദ്ധതിയുടെയും കേന്ദ്രമാക്കുന്നത്. ടെക്‌നോളജിയെ വ്യക്തികേന്ദ്രീകൃതമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ആപ്പിള്‍ വാച്ച് ആണ് ആപ്പിള്‍ അവതരിപ്പിച്ച സവിശേഷമായ ഒരുല്‍പ്പന്നം. ലോകത്തെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് വാച്ചാണ് ആപ്പിളിന്റേതെന്ന് ടിം കുക്ക് പറഞ്ഞു. ഒരു വാച്ചിനെ സംബന്ധിച്ച സകല സങ്കല്‍പ്പങ്ങളും പൊളിച്ചെഴുതുന്നതാണ് ആപ്പിള്‍ വാച്ച്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics1 week ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral3 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral3 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala4 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral5 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala6 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral7 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

Opinion

Opinion1 week ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National2 weeks ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 weeks ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 weeks ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion1 month ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion2 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion2 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion4 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 months ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Auto

Auto3 days ago

നഗര മാലിന്യ സംസ്‌കരണത്തിന് ടാറ്റയുടെ കിടുവാഹനങ്ങള്‍

കവചിത ടിപ്പര്‍ 70:30 അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Auto5 days ago

യുവാക്കൾക്കിടയിൽ തരംഗമായി ടാറ്റ ടിയാഗോ

2018 ആഗസ്റ്റിൽ മാത്രം 9277യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന

Auto5 days ago

ടിവിഎസ് എന്‍ടോര്‍ക്; വില്‍പ്പന 1 ലക്ഷം കടന്നേ…

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ടിവിഎസ് എന്‍ടോര്‍ക് സ്‌കൂട്ടര്‍. അതിവേഗത്തിലാണ് 1 ലക്ഷം യൂണിറ്റ് വിറ്റുപോയത്

Auto5 days ago

ടിയാഗോ…ഓട്ടോ പ്രേമികളുടെ ഹൃദയം കീഴടക്കിയുള്ള മുന്നേറ്റം

ഓഗസ്റ്റില്‍ മാത്രം 9277 ടിയാഗോ കാറുകളാണ് വിറ്റുപോയത്. ജനപ്രിയ ഹാച്ച്ബാക്ക് തന്നെ

Auto6 days ago

യുദ്ധ രംഗത്ത് കരുത്തനായി ടാറ്റ മോട്ടോർസ്

പ്രതിരോധ മേഖലയിൽ കയറ്റുമതിക്കനുയോജ്യമായ രണ്ട് സൈനിക കവചിത വാഹനങ്ങൾ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു.

Auto2 weeks ago

‘അര്‍ബന്‍ ടഫ്റോഡര്‍’ എത്തി; ടാറ്റ ടിയാഗോ എന്‍ആര്‍ജി വിപണിയില്‍

ഏറ്റവും മികച്ച ഡിസൈനും സാങ്കേതിക വിദ്യയും ഒത്തിണങ്ങിയ ടിയാഗോ അതീവസ്‌റ്റൈലിഷുമാണ്

Auto2 weeks ago

ഇവന്‍ തകര്‍ക്കും; നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ അതിഗംഭീരം

എസ്യുവി ഭ്രാന്തന്മാര്‍ അമിത പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് നിസാന്‍ കിക്ക്സ്

Auto3 weeks ago

ഇതാ അവന്‍…ഡാറ്റ്സണ്‍ ഇന്ത്യയുടെ റെഡി ഗോ ലിമിറ്റഡ് എഡിഷന്‍ 2018

സ്റ്റൈലിഷാണിവന്‍. ഡാറ്റ്‌സണ്‍ ഇന്ത്യയുടെ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ കിടിലന്‍

Auto3 weeks ago

കിടിലന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും

2005ല്‍ നിരത്തിലിറങ്ങിയത് മുതല്‍ രാജ്യത്തെ എംപിവി വാഹന വിഭാഗത്തില്‍ ഒന്നാമനായി തുടരുകയാണ് ഇന്നോവ

Auto4 weeks ago

എകെ 47 തോക്കുണ്ടാക്കിയവര്‍ കാര്‍ പുറത്തിറക്കുന്നു; ലക്ഷ്യം ടെസ്ല

മിലിറ്ററി എക്യുപ്‌മെന്റ് നിര്‍മാണ കമ്പനിയായ കലാഷ്‌നിക്കോവ് ഗ്രൂപ്പ് ഇലക്ട്രിക് കാറിന്റെ പ്രാഥമിക രൂപം പുറത്തിറക്കി

Trending