Connect with us

Business

പണച്ചെലവില്ലാതെ ബ്രാൻഡിംഗ് നടത്താൻ 8 വഴികൾ !

സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിലെ പ്രവർത്തങ്ങളിൽ സജീവമാകാൻ ഓരോസംരംഭകനും ശ്രദ്ധിക്കണം

Published

on

ഏതൊരു സംരംഭകന്റെയും ജീവിതത്തിലെ ആത്യന്തിക ലക്ഷ്യമാണ് തന്റെ ബ്രാൻഡ് വളർത്തുക എന്നത്. ബ്രാൻഡ് വളർത്തുക എന്നാൽ വിൽക്കുന്ന ഉൽപ്പണത്തിനോ നൽകുന്ന സേവനത്തിനോ വിപണി കണ്ടെത്തുക എന്നത് മാത്രമല്ല, മറിച്ച് സ്ഥാപനത്തിന്റെ ആത്യന്തികമായ വളർച്ചയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംരംഭകൻ സ്വയം ബ്രാൻഡ് ചെയ്യുക എന്നതാണ് സംരംഭകത്വത്തിൽ പ്രധാനം. അതായത് ഒരു സംരംഭകനിലൂടെ വേണം അയാളുടെ ഉൽപ്പന്നത്തെയും സേവനത്തയും പറ്റി ജനങ്ങൾ അറിയാൻ. സംരംഭവുമായി മുന്നോട്ടിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടും പണച്ചെലവില്ലാത്ത ചില ബ്രാന്‍ഡിംഗ് ടിപ്‌സ് നോക്കാം.

1.വ്യക്തിയല്ല പ്രസ്ഥനമാണ് പ്രധാനം

വ്യക്തിഗത വളര്‍ച്ചയേക്കാളേറെ സ്ഥാപനത്തിന്റെ വളര്‍ച്ചയിലായിരിക്കണം ഓരോ സംരംഭകനും ശ്രദ്ധയൂന്നേണ്ടത്.സ്ഥാപനം വളരുന്നതിനനുസരിച്ച് ആ പേരിൽ വേണം സംരംഭകൻ അറിയപ്പെടാൻ. അതിനാൽ ബിസിനസ് മീറ്റുകളുടെ ഭാഗമാക്കുക

2.ഇപ്പോഴും വ്യത്യസ്തനായിരിക്കുക

മറ്റുളളവര്‍ക്ക് ഒരിക്കലും പകര്‍ത്താന്‍ സാധിക്കാത്ത, എന്നാല്‍ നിരവധിയാളുകള്‍ മാതൃകയാക്കും വിധമായിരിക്കണം ഒരു സംരംഭകന്റെയും വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും.കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പോലുള്ളവർ ഇക്കാര്യത്തിൽ മികച്ച മാതൃകകളാണ്

3.സമൂഹത്തിൽ സജീവമായിരിക്കുക

സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിലെ പ്രവർത്തങ്ങളിൽ സജീവമാകുക. നല്ല ബന്ധങ്ങൾ വളർത്തിയെടുക്കുക. സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യുവസംരംഭകര്‍ക്കും സഹായകമാകും വിധമുളള പ്രചോദനക്കുറിപ്പുകളിലൂടെയും നിരവധിയാളുകളുടെ ശ്രദ്ധ നേടാന്‍ സാധിക്കും.ഇത് ബ്രാൻഡിംഗിനും സഹായിക്കും

4.സ്ഥിരതയാർന്ന പ്രവർത്തങ്ങൾ

ചെയ്യുന്ന പ്രവർത്തി എന്തുതന്നെ ആയാലും അതിൽ സ്ഥിരത കൈവരിക്കുക. പ്രത്യേകിച്ച് സാമൂഹിക വിഷയങ്ങളിൽ വല്ലപ്പോഴും മാത്രം ഇടപെടുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും

5.സോഷ്യൽ മീഡിയയുടെ ഭാഗമാക്കുക

സാമൂഹ്യ മാധ്യമങ്ങളിലൂടെ ടാര്‍ജറ്റ് ഓഡിയന്‍സുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടേയിരിക്കണം. ഇതിനായി ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലുളള സമൂഹ മാധ്യമങ്ങള്‍ വിനിയോഗിക്കാം.സംരംഭകന്റെ ഇത്തരത്തിലുള്ള ഇടപെടൽ പരസ്യത്തെക്കാൾ ഏറെ ഗുണം ചെയ്യും.

6.സ്വന്തംനിലപാടുകൾ തുറന്നുപറയുക

പ്രസ്തുത വിഷയങ്ങളിൽ എന്താണ് നമ്മുടെ നിലപാട് എന്ന കാര്യം മറയില്ലാതെ മറ്റുള്ളവരോട് പറയാന്‍ കഴിയണം. തുറന്നു പറയാനും മറച്ചുവയ്ക്കാത്ത സ്വഭാവം സംരംഭകന് മുതൽക്കൂട്ടാണ്

7.ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വർധിപ്പിക്കുക

എന്തുകാര്യം ചെയ്യുന്നതിലും തികഞ്ഞ ആത്മാർത്ഥത കാണിക്കുക. കമ്പനി പരമായ കാര്യങ്ങൾക്ക് പുറമെ, മറ്റുകാര്യങ്ങളിലും സ്വയംപര്യാപ്തനാകാൻ ഒരു സംരംഭകന് കഴിയണം.

8.തികഞ്ഞ ആത്മാർപ്പണം

ചെയ്യുന്ന കാര്യം ആത്മാര്‍പ്പണത്തോടെ ചെയ്യുക. ഇല്ലാത്ത താല്പര്യം ഒരിക്കലും ഒന്നിനോടും ഉള്ളതായി ഭാവിക്കരുത്.

Advertisement

Business

അന്ന് ക്ലാസ് കട്ടാക്കി; ഇന്ന് 6.3 ലക്ഷം കോടി രൂപയുടെ സമ്പത്ത്

ഇഷ്ടമുള്ള മേഖലയിലായിരിക്കണം സംരംഭം. സ്വപ്രയ്തനത്തിലൂടെ അതിസമ്പന്നനായി മാറിയ ബില്‍ ഗേറ്റ്‌സ് പഠിപ്പിക്കുന്നതും അതുതന്നെ

Published

on

വിജയം ആഗ്രഹിക്കുന്ന ആര്‍ക്കും പ്രചോദനം നല്‍കും ബില്‍ ഗേറ്റ്‌സ് എന്ന അതിസമ്പന്നന്റെ കഥ. കംപ്യൂട്ടറുകളെ കുറിച്ച് ലോകം അത്രയധികം ചിന്തിക്കാത്ത കാലത്ത് സോഫ്റ്റ് വെയര്‍ ഉണ്ടാക്കാനിറങ്ങിത്തിരിച്ച ബില്‍ ഗേറ്റ്‌സിന് അന്ന് കയ്യില്‍ ഒന്നുമില്ലായിരുന്നു. ഇന്നത്തെ ആസ്തി 6.3 ലക്ഷം കോടി രൂപ. പ്രതിഭയുടെ മായാജാലം.

ഭാര്യ മെലിന്‍ഡ ഗേറ്റ്‌സുമായി ചേര്‍ന്ന് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും തുടങ്ങി അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി സംഘടനയാണിത്.

ബില്‍ ഗേറ്റ്‌സിനെ കുറിച്ച് നാം എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍

അമ്മ സ്‌കൂള്‍ ടീച്ചറായിരുന്നു, അച്ഛന്‍ അറ്റോണിയും

ചെറുപ്പത്തിലേ പ്രിയം കംപ്യൂട്ടറുകളോട്. പ്രോഗ്രാമിങ് പഠിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലത്ത് സധൈര്യം അതിന് തുനിഞ്ഞിറങ്ങി

13ാം വയസ്സില്‍ തന്നെ കോഡിങ് പഠിക്കാന്‍ തുടങ്ങി

സ്‌കൂളില്‍ വെച്ച് പോള്‍ അലെന്‍ എന്ന സുഹൃത്തിനെ കിട്ടു. രണ്ടുപേര്‍ക്കും കംപ്യൂട്ടറുകള്‍ ജീവന്‍

ക്ലാസുകള്‍ കട്ടാക്കി കംപ്യൂട്ടര്‍ റൂമില്‍ കേറിയുള്ള സാഹസമായിരുന്നു വിനോദം

ഒരു മാസികയുടെ കവറില്‍ പുതിയ കംപ്യൂട്ടറിന്റെ ചിത്രം വന്നത് ബില്‍ ശ്രദ്ധിച്ചു. അതിനായി സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിറങ്ങി

കംപ്യൂട്ടര്‍ കമ്പനിയെ നേരിട്ട് വിളിച്ചു. നിങ്ങളുടെ കംപ്യൂട്ടറിന് പറ്റിയ സോഫ്റ്റ്‌വെയര്‍ വേണോയെന്ന് ബില്ലിന്റെ ചോദ്യം. ഞെട്ടിത്തരിച്ച് കംപ്യൂട്ടര്‍ കമ്പനി

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം പാതിവെച്ചുനിര്‍ത്തി പോളും അലനും. എന്നിട്ട് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു

അങ്ങനെയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് പിറന്നത്. 31ാം വയസ്സില്‍ ബില്‍ ഗേറ്റ്‌സ് ശതകോടീശ്വരനുമായി

ഇന്ന് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 93.5 ബില്ല്യണ്‍ ഡോളര്‍

തോല്‍ക്കുന്നതില്‍ ഭയക്കാതിരിക്കുക. പരിശ്രമിക്കുക. ഇതാണ് ബില്‍ ഗേറ്റ്‌സ് എന്നും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം.

Continue Reading

Business

യൂബർ ആദ്യം മോഹിപ്പിച്ചു; പിന്നെ ഓഫറുകൾ പിൻവലിച്ചു, കുരുക്കിലായത് ഡ്രൈവർമാർ

യുബർ പിന്തുണയ്ക്കും എന്ന് കരുതി ലോണിൽ കാർ വാങ്ങി യുബറിൽ അറ്റാച്ച് ചെയ്തവർ ഇൻസെന്റീവ് പിൻവലിച്ചതോടെ മാസതവണ അടക്കാൻ വഴിയില്ലാതെ കഷ്ടപ്പെടുകയാണ്

Published

on

പ്രവർത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് യൂബർ മലയാളികളുടെ, പ്രത്യേകിച്ച് കൊച്ചിക്കാരുടെ യാത്രകളുടെ അവിഭാജ്യ ഘടകമായി മാറിയത്. ആപ്പ് മുഖാന്തിരം പ്രവർത്തിക്കുന്ന, മികച്ച യാത്ര സൗകര്യം പ്രദാനം ചെയ്യുന്ന, നിൽക്കുന്ന സ്ഥലത്ത് വന്നു യാത്രക്കാരെ പിക്ക് ചെയ്യുന്ന യൂബറിനെ വളരെ പെട്ടന്നാണ് പുതു തലമുറ ഏറ്റെടുത്തത്. ഓട്ടോറിക്ഷകൾ യാത്രക്കാരെ കൊള്ളയടിക്കുന്നു എന്ന സ്ഥിരം പരാതിക്കുള്ള പരിഹാരമായിരുന്നു യൂബർ.

ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരേ പോലെ മികച്ച ഓഫറുകൾ നൽകിക്കൊണ്ട്, ചുരുങ്ങിയ ചെലവിൽ യാത്ര സജ്ജമാക്കുന്നു എന്ന പേരിലാണ് യൂബർ പ്രശസ്തമായത്. അമേരിക്കൻ കമ്പനി ആയതിനാൽ തന്നെ ആദ്യം സംശയദൃഷ്ടിയോടെ കണ്ടവർ നിരവധി. എന്നാൽ അതികം വൈകാതെ കേരളത്തിലെ തൊഴിൽ അന്വേഷികളായ ചെറുപ്പക്കാർ യുബറിന്റെ വലയിൽ വീണു എന്നതാണ് വാസ്തവം.

മറ്റൊരു ജോലിയും നിന്നും ലഭിക്കാത്തത്ര വരുമാനമാണ് യൂബർ, ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്തത്. ഓരോ ട്രിപ്പിൾ നിന്നും കിട്ടുന്ന വരുമാനത്തിന് പുറമെ , നിശ്ചിത ട്രിപ്പുകൾ പൂർത്തിയാക്കിയാൽ ലഭിക്കുന്ന ഇൻസെന്റീവ് ആണ് യുവാക്കളെ യുബർ ഡ്രൈവർമാർ ആകുന്നതിലേക്ക് തിരിച്ചു വിട്ടത്. യൂബർ കമ്പനി പ്രഖ്യാപിച്ച ഇൻസെന്റീവുകൾ ലഭിച്ച ആദ്യകാല ഡ്രൈവറാമാരിൽ നിന്നുള്ള നല്ല അഭിപ്രായം പുതിയ ഡ്രൈവർമാർക്ക് ഈ മേഖലയിലേക്ക് വരുന്നതിനു വഴിയൊരുക്കി.

ഇതുപ്രകാരം ഓട്ടം കുറഞ്ഞ ഓട്ടോ ഉപേക്ഷിച്ച് ലോൺ എടുത്ത് ടാക്സി വാങ്ങി യൂബറിൽ ചിലർ അറ്റാച്ച് ചെയ്തു.മാറ്റ് ചിലരാകട്ടെ , പാക്കേജ് ഓടുന്ന ടാക്സി ഒഴിവാക്കി യുബറിന്റെ ഭാഗമായി. യൂബർ നൽകുന്ന ഇൻസെന്റീവ് കൊണ്ട് മാത്രം ജീവിച്ചു പോകാൻ കഴിയും എന്ന് പറഞ്ഞു കൊണ്ട് ജോലി രാജി വച്ച് ലോണിൽ കാറും വാങ്ങി യൂബർ ഡ്രൈവർ ആയവരും അനവധി.

അങ്ങനെ നിരത്തിൽ യുബർ ടാക്സികളുടെ എണ്ണം കൂടിയപ്പപ്പോൾ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ യൂബർ കമ്പനി തങ്ങൾ പ്രഖ്യാപിച്ചിരുന്ന ഇൻസെന്റീവ് സ്‌കീം അങ്ങ് നിർത്തലാക്കി. അതോടെ കടമെടുത്ത് കാർ വാങ്ങിയവരും ജോലി രാജി വച്ച് യൂബർ ഡ്രൈവിംഗിന്റെ ഭാഗമായവരും ഒക്കെ കഷ്ടത്തിലാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ.

കൊച്ചിയാണ് യൂബർ ടാക്സി സർവീസിന്റെ കേന്ദ്രം എന്നതിനാൽ തന്നെ മലപ്പുറം, തലശ്ശേരി, കോട്ടയം തുടങ്ങി മറ്റു ജില്ലകളിൽ നിന്നും കൊച്ചിയിൽ യൂബർ ഓടിക്കാനായി എത്തിയവർ നിരവധി. ആദ്യം മികച്ച വരുമാനം ലഭിച്ചിരുന്ന ഇവർ ഇൻസെന്റീവുകൾ പിൻവലിച്ചതോടെ ഇരുട്ടിൽ തപ്പുകയാണ്.

”യൂബർ ആദ്യം മികച്ച പ്രതിഫലം നൽകിയിരുന്നു. അത് പ്രതീക്ഷിച്ചതാണ് മലപ്പുറത്തു നിന്നും ഞാൻ കൊച്ചിയിൽ എത്തുന്നത്. ലോൺ ആയി കാർ വാങ്ങി ഇവിടേക്ക് വരുമ്പോൾ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ആദ്യ എട്ടുമാസം നല്ലരീതിയിൽ പോയി. ഇവിടെ വീട് വാടകക്ക് എടുത്ത് കുടുംബത്തെയും ഇങ്ങോട്ട് കൊണ്ട് വന്നു. എന്നാൽ ഇപ്പോൾ ഇൻസെന്റീവ് സ്‌കീം ഇല്ലാതായതോടെ ആകെ കഷ്ടപ്പാടിലായി. കുടുംബത്തെ നാട്ടിലേക്ക് തിരിച്ചു വിട്ടു. വണ്ടിയുടെ മാസതവണ മുടങ്ങാതിരിക്കാൻ രാപകൽ ഇല്ലാതെ കഷ്ടപ്പെടുകയാണ്. വാടകവീട് ഒഴിഞ്ഞു. പെട്രോൾ പാമ്പുകളിലെ ബാത്‌റൂമിൽ കുളിച്ചു വസ്ത്രം മാറും. ഉറക്കം കാറിൽ തന്നെ. അതാണ് ഇപ്പോഴത്തെ അവസ്ഥ” കൊച്ചിയിൽ യുബർ ടാക്സി ഓടിക്കുന്ന മുഹമ്മദ് ഷഫീക് പറയുന്നു.

ഷഫീക്കിനെ പോലെ ഒരൊറ്റ രാത്രികൊണ്ട് സ്വപ്‌നങ്ങൾ കീഴ്മേൽ മറിഞ്ഞ നിരവധിയാളുകൾ ഉണ്ട്. പിടിച്ചു നില്ക്കാൻ ഗത്യന്തരമില്ലാതെ വന്നതോടെ ഡ്രൈവർമാരുടെ കൂട്ടായ്മയിൽ ബ്രോ കാബ്‌സ് പോലുള്ള ചില സമാന്തര ടാക്സി സർവീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതും എവിടെയും എത്താതെ പോയി. ഇപ്പോൾ യുബർ ഡ്രൈവർമാർ കൂട്ടത്തോടെ സർവീസ് നിർത്തി മറ്റു ജോലികളിലേക്ക് തിരിയുകയാണ്.

കുറച്ചു കാലം മുൻപ് വരെ ബുക്ക് ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ യുബർ എത്തുമായിരുന്നു. എന്നാൽ ഇപ്പോൾ ശരാശരി 15 മിനുട്ട് കാത്തു നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാരന്. ഇത് യുബർ ടാക്സികളുടെ എണ്ണം കുറയുന്നതിന്റെ ലക്ഷണമാണ്. യൂബർ ആദ്യം മോഹിപ്പിച്ചു; പിന്നെ ഓഫറുകൾ പിൻവലിച്ചു, കുരുക്കിലായത് പാവം ഡ്രൈവർമാരാണ് എന്നതാണ് സത്യം. അടുത്ത ദിവസം തുടങ്ങാൻ പോകുന്ന യുബർ സമരത്തെയും കൂടി മുൻനിർത്തി ചിന്തിക്കുമ്പോൾ, യുബറിന്റെ കേരളത്തിലെ ഭാവി എന്താകുമെന്ന് കണ്ടു തന്നെയറിയണം

Continue Reading

Business

ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്ത് കൂടുന്നു; വര്‍ധന 18%

സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്ന സ്ഥിതിവിശേഷമാണ് ഇന്ത്യയില്‍ കാണുന്നത്. ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 18% വര്‍ധന

Published

on

ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 18 ശതമാനം വര്‍ധന. ശതകോടീശ്വരന്മാരുടെ സമ്പത്ത് വര്‍ഷം തോറും വര്‍ധിക്കുന്ന കാഴ്ച്ചയാണുണ്ടാകുന്നത്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒരു ബില്ല്യണ്‍ ഡോളര്‍, അതായത് 6,847 കോടി രൂപ, സമ്പത്തുള്ളവരെയാണ് ശതകോടീശ്വരന്മാരായി കണക്കാക്കുന്നത്.

50ഓളം ഇന്ത്യക്കാര്‍ക്കാണ് ഒരു ബില്ല്യണ്‍ ഡോളറിലധികം സമ്പത്തുള്ളത്. ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 16 ശതമാനം ഇവരുടെ പക്കലുമാണ്. സാമ്പത്തിക അസമത്വത്തിന്റെ സൂചികയായി വേണം ഇത് കണക്കാക്കാന്‍ എന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്ന തലത്തിലുള്ള സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്ന ആക്ഷേപങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. ആഗോളതലത്തില്‍ മൊത്തം സമ്പത്തില്‍ ശതകോടീശ്വരന്മാരുടെ വിഹിതത്തേക്കാള്‍ കൂടുതലാണ് ഇന്ത്യന്‍ സമ്പത്തില്‍ ഇന്ത്യക്കാരായ ശതകോടീശ്വരന്മാര്‍ക്കുള്ള വിഹിതം.

നിലവില്‍ മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral8 hours ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral2 days ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral2 weeks ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala3 weeks ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral2 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video2 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala3 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral4 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National5 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment5 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Opinion

Opinion1 week ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion2 weeks ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 weeks ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Opinion1 month ago

അച്ചാര്‍ മുതലാളിമാര്‍ നല്‍കുന്നത് പോലെയുള്ളതല്ല ദേശിയ അവാര്‍ഡ്

ദേശിയ അവാര്‍ഡിന്റെ പ്രൗഢി ഒട്ടും കുറയാതെ രാഷ്ട്രപതി തന്നെ അതു നല്‍കിയിരുന്നെങ്കില്‍ അത് വലിയ പ്രചോദനമാകുമായിരുന്നു.

Business2 months ago

സംരംഭം തുടങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സംരംഭകരാകും മുമ്പ് ഇതൊന്നു വായിക്കുക. വിജയം നിങ്ങളോടൊപ്പമുണ്ട്

Opinion2 months ago

ആ ഫോര്‍മുല ഒന്നു തരൂ, പ്ലീസ്

എണ്ണവില സാധാരണക്കാരന്റെ കീശ ചോര്‍ത്തിയെടുക്കുകയാണ്, ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ ഇത്?

Opinion2 months ago

ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമാണോ?

വിജയ് മല്ല്യയും നീരവ് മോദിയും നടുവോടിച്ച ബാങ്കുകളുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ്?

Opinion2 months ago

കേരളത്തില്‍ കോണ്‍ഗ്രസ്സിന് രക്ഷയുണ്ടോ?

കോണ്‍ഗ്രസ് ആശയങ്ങളോട് മമത ഉള്ള, കഴിവുള്ള ആളുകളെ കണ്ടെത്തി, പാര്‍ട്ടി വളര്‍ത്താന്‍ നിയോഗിക്കണം

Opinion3 months ago

ഉള്ള റോഡുകള്‍ വീതി കൂട്ടുക, സംരക്ഷിക്കുക

നാളെ റോഡുകള്‍ കുഴിച്ചു വയലുകളും തണ്ണീര്‍തടങ്ങളും നിര്‍മ്മിക്കുവാനാകില്ല.

Opinion3 months ago

‘ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ് ഇന്ത്യയില്‍ നടക്കുന്നത്’

രാഷ്ട്രത്തിന് ഏതെല്ലാം തരത്തില്‍ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് ഐടി സമൂഹം ചിന്തിക്കണം

Auto

Auto2 days ago

50 ലക്ഷത്തിന്റെ BMW കാർ കത്തിച്ചാമ്പലായി, കാരണം ഒരു ചന്ദനത്തിരി ! വീഡിയോ കാണാം

ഉപയോഗിച്ച് തുടങ്ങുന്നതിനു മുൻപായി മതാചാരപ്രകാരം ദൈവത്തോട് കാർ നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുകയായിരുന്നു ഉടമ

Auto3 days ago

സ്റ്റൈലിന്റെ രാജാവ്; ടിഗര്‍ ബസ് ലിമിറ്റഡ് എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്

ആകര്‍ഷകമായ ആഡംബര ഡിസൈന്‍; പുതിയ എഡിഷന്റെ പെട്രോള്‍ പതിപ്പിന് 5.68 ലക്ഷവും ഡീസല്‍ പതിപ്പിന് 6.57 ലക്ഷവുമാണ് വില

Auto2 weeks ago

കാത്തിരിപ്പ് തീര്‍ന്നു; ഇന്ത്യയുടെ ആദ്യ മൈക്രോ കാര്‍ ഉടനെത്തും

ആറ് വര്‍ഷത്തെ കാത്തിരിപ്പ് കഴിഞ്ഞു. സര്‍ക്കാരിന്റെ പച്ചക്കൊടി. ക്യൂട്ട് എന്ന കൊച്ചുകാര്‍ ഇനി നിരത്തുകളിലെത്തും

Auto2 weeks ago

ഒടുവില്‍ അവന്‍ വരുന്നു, എതര്‍; സൂപ്പര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

ബെംഗളൂരു കമ്പനിയാണ് എതര്‍ പുറത്തിറക്കുന്നത്. ജൂണ്‍ 5നെത്തും. വില ഒരു ലക്ഷത്തിനടുത്ത് വരും

Auto3 weeks ago

ടെസ്ല ഇപ്പോള്‍ ഇന്ത്യയിലേക്കില്ലെന്ന് ഇലോണ്‍ മസ്‌ക്ക്; തടസ്സം നമ്മുടെ നിയന്ത്രണങ്ങള്‍

ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ സമ്മതിക്കുന്നില്ല

Auto4 weeks ago

പുതുമകളോടെ ജനപ്രിയ എസ്‌യുവി; ഹ്യുണ്ടായ് ക്രെറ്റ 2018 വിപണിയില്‍

കിലോമീറ്റര്‍ പരിധിയില്ലാത്ത മൂന്നു വര്‍ഷ വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്റ് ഓഫറുമായാണ് പുതിയ ക്രെറ്റ എത്തുന്നത്

Auto4 weeks ago

മാസായി പുതിയ രാണ്ടാം തലമുറ ഹോണ്ട അമേസ് എത്തി, സൂപ്പര്‍ പ്രീമിയം സെഡാന്‍

5,59,900 രൂപയാണ് വില. ഇന്ത്യയിലാണ് രണ്ടാം തലമുറ ഹോണ്ട അമേസ് ആദ്യമായി അവതരിക്കുന്നത്

Auto1 month ago

കണ്ണഞ്ചിപ്പിക്കുന്ന നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷല്‍ എഡിഷന്‍

ആരെയും ആകര്‍ഷിക്കും ഇവന്‍. 12,22,260 രൂപയാണ് ടെറാനോ സ്പോര്‍ട്ടിന്റെ വില.

Auto1 month ago

ഷഓമിയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പരിചയമുണ്ടോ നിങ്ങള്‍ക്ക്!

ഒറ്റ ചാര്‍ജിന് 30 കി.മീ പോകാം. ഷഓമി കളി തുടങ്ങിയിട്ടേയുള്ളൂ

Auto2 months ago

ക്ലാസി ലുക്കില്‍ അവന്‍ വരുന്നു, ടൊയോട്ട യാരിസ്; വേഗം ബുക്ക് ചെയ്തോളൂ

മേയ് മാസത്തില്‍ വാഹനം നിരത്തിലിറങ്ങും. ബുക്കിംഗും തുടങ്ങി

Trending