Connect with us

She

14ാം വയസില്‍ വിമാനം പറത്തി; ഈ മിടുക്കിയാണ് പുതിയ ഐന്‍സ്റ്റീന്‍

ഇത് സബ്രിന. ഒഴിവ് സമയത്ത് വിമാനം പറത്തും. ഐന്‍സ്റ്റീന് ശേഷം സബ്രിനയെന്ന് ലോകം

Published

on

പേര് സബ്രിന പാസ്റ്റെഴ്സ്‌ക്കി. വയസ്സ് 24. ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും ബുദ്ധി സവിശേഷതയുള്ള വ്യക്തിയെന്നാണ് ശാസ്ത്രലോകം ഈ പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്നത്. പുതിയ ലോകത്തെ ഐന്‍സ്റ്റീന്‍ എന്നും പറയുന്നു. 14 വര്‍ഷം മുമ്പ് ലോകപ്രശസ്തമായ എംഐടി സര്‍വകലാശാലയുടെ ഓഫീസിലേക്ക് കയറിച്ചെന്ന് സബ്രിന ചോദിച്ചു, ഞാനൊരു വിമാനം ഉണ്ടാക്കിയിട്ടുണ്ട്, അതൊന്ന് പറത്താന്‍ അനുമതി വേണം…കേട്ടിട്ട് ഞെട്ടേണ്ട വസ്തുതയാണ്.

ചിക്കാഗോയിലെ എഡിസണ്‍ പാര്‍ക്കാണ് സെലിനയുടെ സ്വദേശം. സ്വന്തമായി ഡിസൈന്‍ ചെയ്ത വിമാനമാണ് വെറും പതിനാലാം വയസ്സില്‍ ഈ മിടുക്കി മിഷിഗന്‍ തടാകത്തിന് മുകളിലൂടെ ഒറ്റയ്ക്ക് പറത്തിയത്. മസാചുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് വെറും മൂന്ന് വര്‍ഷംകൊണ്ടാണ് സെലിന ബിരുദം നേടിയത്. ഇപ്പോള്‍ വെറും 24 വയസ്സ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു.

സമാനപ്രായക്കര്‍ വിഡിയോ ഗെയിം കളിച്ച് വീട്ടിലിരുന്നപ്പോള്‍ സബ്രിന വിമാനം ഉണ്ടാക്കി പറത്തി. അതും അച്ഛന്റെ ഗാരേജില്‍ നിന്ന് തുടങ്ങിയിട്ട്. തീര്‍ത്തും അനന്യസാധാരണ. ബോയ്ഫ്രണ്ട് ഇല്ല, സിഗരറ്റ് വലിക്കില്ല, മദ്യവുമില്ല….ഫിസിക്സ് അത് മാത്രമാണ് പാഷന്‍. ഇതിഹാസ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ് വരെ തന്റെ പ്രഭാഷണങ്ങളിലും പ്രബന്ധങ്ങളിലും ഉദ്ധരിക്കുന്നത് ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍. സോഷ്യല്‍ മീഡിയയിലും ഇല്ല സലീന, ആ സമയത്ത് ക്വാണ്ടം ഫിസിക്സിനെക്കുറിച്ചും ബ്ലാക്ക്ഹോളുകളെക്കുറിച്ചും ഗവേഷണം നടത്തുകയാണ് കക്ഷി.

ഇനി ഇത് കൂടി കേട്ടോളൂ. പഠിത്തമൊന്നും കഴിഞ്ഞില്ലെങ്കിലും അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ജെഫ് ബെസോസിന്റെ ആമസോണും സബ്രിനയ്ക്ക് ഉന്നത ശമ്പളത്തില്‍ ജോലി റെഡിയെന്ന് പറഞ്ഞ് കാത്തിരിപ്പാണ്. സംശയിക്കേണ്ട പുതിയ ലോകത്തിന്റെ ചിന്തക ഇവള്‍ തന്നെയാണ്.

Advertisement

She

പ്രചോദനമായി പാക്കിസ്ഥാനിലെ ടാക്സി ഡ്രൈവര്‍ ഷാമിന

സ്വന്തം കാലില്‍ നില്‍ക്കാന്‍ ടാക്സി ഓടിക്കുന്ന ഷാമിന ബാനോ എന്ന സ്ത്രീയുടെ പ്രചോദിപ്പിക്കുന്ന കഥ

Published

on

വനിതകള്‍ അടിച്ചമര്‍ത്തലുകള്‍ക്കപ്പുറത്ത് വിവിധ രംഗങ്ങളില്‍ മുന്നോട്ടു വരികയാണ്. ഇത് പാക്കിസ്ഥാനില്‍ നിന്നുള്ള കഥയാണ്. എന്നാല്‍ പാക്കിസ്ഥാനെക്കുറിച്ച് പലര്‍ക്കുമുള്ള ധാരണങ്ങള്‍ തിരുത്തുന്ന കഥയും. വനിതകള്‍ മറ്റ് പല രാജ്യങ്ങളിലുള്ളതിനേക്കാളും സക്രിയമാവുകയാണിവിടെ. പാക്കിസ്ഥാനിലെ പിങ്ക് ടാക്സി സംരംഭത്തിലൂടെ ശ്രദ്ധേയയാകുന്ന ഷാമിന ബാനോയുടെ കഥയാണിത്.

ഇവരെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ 2.55 മിനുറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട്ഫിലിം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിംഗിള്‍ മോം ആയ ഇവരുടെ ഒരു ദിവസത്തെ ജീവിതമായിരുന്നു ഷോര്‍ട്ട്ഫിലിമില്‍ ചിത്രീകരിച്ചത്. അവരുടെ ജീവിതത്തിലെ യാതനകളും ടാക്സി ഓടിച്ച് അവര്‍ എങ്ങനെ സ്വന്തം കാലില്‍ നില്‍ക്കുന്നുവെന്ന പ്രചോദിപ്പിക്കുന്ന കഥയും.

പാക്സി എന്ന പിങ്ക് ടാക്സി സര്‍വീസിലെ ഡ്രൈവറാണ് 40കാരിയായ ഷാമിന. വനിതകള്‍ ഡ്രൈവര്‍ ജോലിക്ക് പോകുകയോ എന്ന് ചോദിച്ചാല്‍ ഒരുത്തരം മാത്രമേ ഷാമിനയ്ക്ക് പറയാനുള്ളൂ, ദൈവം എല്ലാ മനുഷ്യരെയും തുല്ല്യമായാണ് സൃഷ്ടിച്ചത്. അപ്പോള്‍ വനിതകള്‍ക്കെന്താ ഡ്രൈവ് ചെയ്തുകൂടേ?

Continue Reading

She

ഡ്രോണുകളിലൂടെ റുവാണ്ടയുടെ പ്രതീക്ഷയായി പ്രാര്‍ത്ഥന

സാങ്കേതികവിദ്യയെ ഒരു നാടിന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തിയ മിടുക്കി

Published

on

ഫോബ്സ് മാസികയുടെ 30 വയസ്സിനു താഴെയുള്ള 30 പ്രതിഭകളുടെ പട്ടികയിലിടെ നേടിയ പ്രാര്‍ത്ഥന ദേശായി എന്ന ഇന്ത്യന്‍ വംശജ സകലര്‍ക്കും അല്‍ഭുതമാണ്. കേവലം 28 വയസ്സ് മാത്രമാണ് അവള്‍ക്ക് പ്രായമെങ്കിലും ഒരു രാജ്യത്തെ പാവപ്പെട്ട, മെഡിക്കല്‍ സേവനങ്ങള്‍ കിട്ടാത്ത ജനതയുടെ പ്രതീകമാണ് അവള്‍.

ആയിരം കുന്നുകളുടെ നാടായി അറിയപ്പെടുന്ന, ഈസ്റ്റ് ആഫ്രിക്കയിലെ റുവാണ്ടയുടെ അവസ്ഥ വളരെ മോശമാണ്. അതിരൂക്ഷമായ ആരോഗ്യപ്രശ്നങ്ങളാണ് അവിടുത്ത ജനത അനുഭവിക്കുന്നത്. ഇവിടെയാണ് പ്രാര്‍ത്ഥന വലിയ മാറ്റം കൊണ്ടുവന്നത്. സിപ്ലിന്‍ എന്ന സ്ഥാപനത്തിനായി ജോലി ചെയ്യുന്ന അവള്‍ ചെറിയ ഡ്രോണുകളുപയോഗിച്ച് അവിടുത്തെ ജനതയ്ക്ക് ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നു.

പ്രാര്‍ത്ഥന സക്രിയമായതോടെ ജനങ്ങള്‍ക്ക് അര മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ സേവനങ്ങള്‍ ലഭിക്കുമത്രെ. ഒരു മണിക്കൂറിനുള്ളില്‍ ആവശ്യക്കാര്‍ രക്തം ലഭിക്കും. ക്ലിന്റണ്‍ ഹെല്‍ത്ത് സര്‍വീസ് ഇനീഷ്യേറ്റിവ് ഉള്‍പ്പടെയുള്ള ആഗോള സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള പ്രാര്‍ത്ഥനയുടെ കരിയര്‍ തന്നെ സാമൂഹ്യ പ്രതിബദ്ധതയില്‍ അധിഷ്ഠിതമാണ്.

Continue Reading

Health

30 വയസ്സിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില ആരോഗ്യ കാര്യങ്ങൾ!

തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയമൂത്രാശയ അണുബാധകള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയവ ഈ പ്രായത്തില്‍ ചിലരില്‍ കാണാറുണ്ട്

Published

on

30 വയസ്സ് ഒരു വയസ്സാണോ? അല്ല ഏന് പറയും മുൻപ് സ്ത്രീകൾ രണ്ടു വട്ടം ആലോചിക്കണം. കാരണം, 30 വയസാകുമ്പോള്‍ തന്നെ ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ വളരെ ഗുരുതരമാണ്.കൃത്യതയില്ലാത്ത ജീവിത ചര്യകൾ തന്നെയാണ് ഇതിനു പിന്നിലെ പ്രധാന പ്രശ്നം.ബ്രെസ്റ്റ് കാൻസർ, ആർത്രൈറ്റിസ്, ഉയർന്ന രക്ത സമ്മർദ്ധം , വെരികോസ് വെയിൻ തുടങ്ങിയ പ്രശ്നങ്ങൾ തലപൊക്കി തുടങ്ങുന്നത് ഈ സമയത്താണ്.

മാത്രമല്ല, ഹോർമോൺ വ്യതിയാനങ്ങളും ഈ സമയത്ത് ഉണ്ടാകുന്നു.ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവിൽ വരുന്ന വ്യത്യാസം സ്ത്രീകളുടെ വ്യകതി ജീവിതത്തെയും ലൈംഗീക ജീവിതത്തെയും ഒരേ പോലെ ബാധിക്കുന്നു. മുപ്പതുകളുടെ തുടക്കത്തിലാണ് ഈ പ്രശ്നങ്ങൾ പ്രധാനമായും തലപൊക്കുന്നത്.

ഗര്‍ഭം ധരിക്കാനും, പാലൂട്ടാനും ശരീരത്തെ സജ്ജമാക്കേണ്ട പ്രായമാണിത്. ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ് ഇവയുടെ നിലവാരം അറിയേണ്ടതുണ്ട്. ഒപ്പം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ആദ്യപ്രസവം 25 – 26 വയസ്സില്‍ നടക്കാനും ശ്രദ്ധിക്കണം. ഗര്‍ഭകാല സങ്കീര്‍ണതകള്‍ കുറയ്ക്കാനായി പ്രസവങ്ങളെല്ലാം 30 വയസ്സിനു മുമ്പ് കഴിയുന്നതാണ് ഉചിതം.

സ്ത്രീയുടെ കൂടിയ പ്രായം വന്ധ്യതയ്ക്ക് ഇടയാക്കുന്ന പ്രധാന ഘടകമാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയമൂത്രാശയ അണുബാധകള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയവ ഈ പ്രായത്തില്‍ ചിലരില്‍ കാണാറുണ്ട്.

കൃത്യമായ വ്യായാമം ഇല്ലാത്തതാണ് ഇതിൽ പല പ്രശ്നങ്ങളെയും ക്ഷണിച്ചുവരുത്തുന്നത്. 30 വയസ്സ് തികയുന്നതോടെ, സ്ത്രീകളിൽ മസിലുകൾക്ക് ശക്തിക്ഷയം സംഭവിച്ചു തുടങ്ങും.വ്യായാമം ഒരു പരിധിവരെ അതിനെ ഇല്ലാതക്കുന്നു. ഇതോടൊപ്പം പോഷകം ഗുണങ്ങള്‍ ധാരാളം ഉള്ള ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. കുടാതെ ഭക്ഷണത്തില്‍ ഫൈബര്‍ അടങ്ങിയവ കൂടുതലായും ഉപയോഗിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

30 വയസാകുമ്പോള്‍ കൊഴുപ്പ് ശരീരത്തില്‍ അടിയാന്‍ സാധ്യതയുണ്ട് എന്നത് മറ്റൊരു പ്രശ്നമാണ് . ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. എന്ത് കഴിക്കുന്നു എന്നതിൽ അല്ല, എങ്ങനെ കഴിക്കുന്നു എന്നതിലാണ് കാര്യം. കഴിക്കുന്ന ഭക്ഷണം എന്തോ ആകട്ടെ അത് സമാധാനത്തില്‍ ആസ്വദിച്ച് കഴിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും.

കുടാതെ മുപ്പത് വയസ്സ് ആകുമ്പോള്‍ ശരീരത്തിലെ എല്ല് പൊടിയുന്ന രോഗങ്ങള്‍ കാണാറുണ്ട്. ഇത് കാത്സ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ് അത് കൊണ്ട് തന്നെ കാത്സ്യം ഒരുപാട് അടങ്ങിയ പഴങ്ങള്‍ കഴിക്കാ‍ന്‍ ശ്രദ്ധിക്കണം. മാത്രമല്ല, സ്ത്രീകൾ ധാരാളം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തില്‍ പലതരത്തിലുള്ള പോഷകഗുണം തരുന്നുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending