Connect with us

National

ഇത് ത്രിപുരയുടെ യുവതുര്‍ക്കി ബിപ്ലബ് കുമാര്‍ ദേബ്

ക്ലീന്‍ ഇമേജ്, ഊര്‍ജ്ജസ്വലന്‍, ദേശീയതയില്‍ വിട്ടുവീഴ്ച്ചയില്ല…ത്രിപുരയുടെ നവപ്രതീക്ഷ

Published

on

ത്രിപുരയുടെ ഭാവി നേതാവ് ആരായിരിക്കണം. ബിജെപിയുടെ മാസ്റ്റര്‍ സ്ട്രാറ്റജിസ്റ്റ് സുനില്‍ ദേവ്ദറിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനെ ത്രിപുരയിലേക്ക് തിരിച്ചു വിളിച്ചു അദ്ദേഹം. യുവാക്കളെ പ്രചോദിപ്പിക്കാന്‍ ശേഷിയുള്ള, യുവത്വം നിറഞ്ഞ, സംശുദ്ധതയുടെ പ്രതീകമായ യുവതുര്‍ക്കി ബിപ്ലബ് കുമാര്‍ ദേബിനെ.

അങ്ങനെയാണ് ത്രിപുര പിടിക്കാനുള്ള ബിജെപി സംഘത്തിലെ പ്രധാനിയായി ബിപ്ലബ് കുമാര്‍ മാറിയത്. ത്രിപുരയില്‍ ബിജെപി അധികാരത്തിലേറുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് പ്രചരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൂറ് ശതമാനം ആത്മവിശ്വാസമുണ്ടായിരുന്നു. ജനുവരി മാസത്തില്‍ മീഡിയ ഇന്‍കിന് നല്‍കിയ അഭിമുഖത്തില്‍ ബിപ്ലബ് കുമാര്‍ ദേബ് അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ആരാണ് ബിപ്ലബ് കുമാര്‍ ദേബ്?

ജനുവരി 2016ലാണ് ദേബ് ബിജെപി ത്രിപുര ഘടകത്തിന്റെ അമരത്തെത്തുന്നത്. അസമിനും അരുണാചലിനും മണിപ്പൂരിനും ശേഷം വടക്കുകിഴക്കന്‍ മേഖലയിലെ നാലാമത് ബിജെപി മുഖ്യമന്ത്രിയായിട്ടാകും ്അദ്ദേഹം ചുമതലയേല്‍ക്കുക. ദക്ഷിണ ത്രിപുരയിലെ ഉദയ്പൂരിലായിരുന്നു ദേബ് ജനിച്ചതും വളര്‍ന്നതും. 1999ല്‍ ത്രിപുര യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ അതിന് ശേഷം ആര്‍എസ്എസിന്റെ മുഴുനീള പരിശീലന സെഷനുകളില്‍ പങ്കെടുത്ത് സജീവമായി.

ന്യൂഡല്‍ഹിയില്‍ ആയിരുന്നു ഏറെക്കാലം പ്രവര്‍ത്തനമണ്ഡലം. സംഘപ്രവര്‍ത്തനങ്ങളുമായി സജീവമായി. ഒപ്പം ജിം ഇന്‍സ്ട്രക്റ്ററായും പ്രവര്‍ത്തിച്ചു. ആരോഗ്യത്തിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലായിരുന്നു ദേബിന്. ത്രിപുരയ്ക്കായി ഒരു പുതിയ മുഖത്തെ പറ്റി ചിന്തിച്ചപ്പോഴാണ് ദേവ്ദറിന്റെ മനസിലേക്ക് ദേബ് എത്തിയതും അദ്ദേഹം ഉടനെ തന്നെ അസമിലേക്ക് ദേബിനെ വിളിപ്പിച്ചതും. നല്‍കിയ ഉത്തരവാദിത്തം അതിഗംഭീരമായി തന്നെയായിരുന്നു ദേബ് നിറവേറ്റിയത്.

സകലരോടും വിനയത്തോടെ പെരുമാറുന്ന ദേബിന് ത്രിപുരയിലെ സാധാരണക്കാര്‍ക്കിടയില്‍ മികച്ച പ്രതിച്ഛായയാണുള്ളത്.

Advertisement

Education

‘ഹോക്കിങ് പറഞ്ഞു; ഐന്‍സ്റ്റീന്റെ തിയറിയെക്കാള്‍ വലിയ സിദ്ധാന്തം വേദങ്ങളിലുണ്ട്’

ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെക്കാള്‍ മേന്മയേറിയ തിയറികള്‍ വേദങ്ങളിലുണ്ടായിരുന്നു

Published

on

കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന് ഭാരതീയ ചിന്താധാരയുടെയും സനാതനധര്‍മത്തിന്റെയും മൂലതത്വമായ വേദങ്ങളോട് വലിയ മതിപ്പായിരുന്നുവെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍. ഐന്‍സ്റ്റീന്റെ സുപ്രസിദ്ധമായ ആപോക്ഷികാ സിദ്ധാന്ത (e=mc^2)ത്തെ കവച്ചുവെക്കുന്ന തിയറികള്‍ വേദങ്ങളിലുള്ളതായി സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്നാണ് ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആപേക്ഷിക സിദ്ധാന്തത്തില്‍ ഐന്‍സ്റ്റീന്‍ മുന്നോട്ട് വെച്ച സമവാക്യത്തെക്കാളും മികച്ചത് വേദങ്ങളിലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹോക്കിംഗ് പറഞ്ഞതായാണ് ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിരിക്കുന്നത്. 105ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതിന്റെ തെളിവിനെക്കുറിച്ചോ വേദങ്ങളില്‍ എവിടെയാണ് ഇതിനേക്കാള്‍ മികച്ച സമവാക്യമുള്ളതെന്നോ പറഞ്ഞില്ല ഹര്‍ഷ് വര്‍ധന്‍.

ആധുനിത ഭൗതിക ശാസ്ത്രത്തിന്റെ വ ികസനത്തില്‍ സമാനതകളില്ലാത്ത പങ്കുവഹിച്ച സിദ്ധാന്തമാണ് ഐന്‍സ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റി. കണക്കിലെയും ഫിസിക്സിലെയും പല സിദ്ധാന്തങ്ങളും ഏറ്റവും പ്രാചീനമായ വേദസംഹിതയില്‍ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന വാദങ്ങള്‍ ഇതിന് മുമ്പും നിരവധി തവണ ഉയര്‍ന്നു വന്നിട്ടണ്ട്.

Continue Reading

Business

50 കോടിക്ക് മുകളിലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം

പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്കാണ് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാകുന്നത്

Published

on

സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. 50 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇനി മുതല്‍ നിര്‍ബന്ധം. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അടുത്തിടെയുടണ്ടായ 12,000 കോടി രൂപയുടെ വമ്പന്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.

തട്ടിപ്പ് നടത്തിയ വിവാദ വ്യവസായ നീരവ് മോദി ഇന്ത്യ വിട്ട് മുങ്ങി നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പൊതുമേഖല ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്കാണ് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാകുന്നത്.

50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നവര്‍ 45 ദിവസത്തിനകം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കണം. പാസ്‌പോര്‍ട്ട് ഇല്ലാത്ത വ്യക്തിയാണെങ്കില്‍ പാസ്‌പോര്‍ട്ട് ഇല്ലെന്ന ഡിക്ലറേഷന്‍ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബാങ്ക് കൈവശം വെച്ചിരിക്കണം.

Continue Reading

National

ചൈനയേക്കാള്‍ ഇന്ത്യയാണ് നല്ലത്: ട്രംപ് ജൂനിയര്‍

ബിസിനസ് ചെയ്യാന്‍ ചൈനയേക്കാള്‍ യുഎസ് മുന്‍തൂക്കം നല്‍കുന്നത് ഇന്ത്യക്കാണെന്ന് ട്രംപിന്റെ മൂത്ത പുത്രന്‍

Published

on

ന്യൂഡെല്‍ഹി: ഇന്ത്യയെക്കാള്‍ ചൈനയാണ് നല്ലതെന്ന് പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകനാണ് ട്രംപ് ജൂനിയര്‍. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങള്‍ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുമെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.

ഇന്ത്യയിലെ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ട്രംപ് ടവറുകള്‍ വില്‍ക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തുകയാണ് ട്രംപ് ജൂനിയറിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിന്റെ സ്പിരിറ്റ് വേറെയാണെന്നും അതാണ് ചൈനയേക്കാള്‍ മികച്ചതെന്നും അദ്ദേഹം പറഞ്ഞു.

അള്‍ട്രാ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാന്‍ ചൈനയ്ക്ക് മുമ്പ് തന്നെ ഇന്ത്യയെ എന്തിന് തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ട്രംപ് ജൂനിയര്‍.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending