Connect with us

Opinion

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Published

on

മോദി മാജിക് ത്രിപുരയിലും ആവര്‍ത്തിക്കും: ബിജെപി പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദെബ് ജനുവരിയില്‍ മീഡിയ ഇന്‍കിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. അന്ന് അല്‍പ്പം അതിശയോക്തി നിറഞ്ഞായിരുന്നു ഇതിനെ പലരും കണ്ടത്. എന്നാല്‍ ഇന്ന് ത്രിപുരയില്‍ കാവികൊടുങ്കാറ്റ് തന്നെ വീശി. ചെങ്കോട്ടകള്‍ തകര്‍ന്നടിഞ്ഞു. കാവിയുടെ പുതുവസന്തം പകര്‍ന്ന് ചരിത്രം തിരുത്തിയ വിജയത്തിലൂടെ ത്രിപുരയില്‍ ബിജെപി അധികാരത്തിലേറുകയാണ്.

സുനില്‍ ദിയോധര്‍

തീര്‍ത്തും അല്‍ഭുതം എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പോലും ഇതിനെ വിശേഷിപ്പിക്കുന്നത്. കാരണം ബിജെപിക്ക് കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലുമില്ലാതിരുന്ന ബിജെപിയാണ് ഇത്തവണം 40ലധികം സീറ്റുകളുമായി അധികാരത്തിലേറുന്നത്.

2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയിലെ 60 സീറ്റുകളില്‍ ബിജെപി 50 ഇടത്തും മത്സരിച്ചു. എന്നാല്‍ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ആകെ ലഭിച്ചത് കേവലം 1.54 ശതമാനം മാത്രം വോട്ട്. 49 സീറ്റുകളിലും കെട്ടിവെച്ച കാശും പോയി. പിന്നെങ്ങനെ ഇപ്പോള്‍ ഈ അല്‍ഭുതം സംഭവിച്ചു.

കൃത്യമായ ആസൂത്രണം, സംഘടാനതലത്തിലെ ഒത്തിണക്കവും മുന്നേറ്റവും, സക്രിയമായ പ്രചരണതന്ത്രങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തകര്‍പ്പന്‍ കാംപെയ്‌നുകള്‍…ഈ ഘടകങ്ങളാണ് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായി തീര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ സാധിച്ചതും കോണ്‍ഗ്രസ് നേതാക്കളെയും അണികളെയും ബിജെപിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതും നിര്‍ണായകമായി തീര്‍ന്നു.

ഇന്‍ഡിജീനിയസ് പീപ്പിള്‍ ഫ്രന്റ് ഓഫ് ത്രിപുര (ഐപിഎഫ്ടി)യുമായി ബിജെപി സഖ്യമുണ്ടാക്കിയതും തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ തവണത്തെ 1.54 ശതമാനത്തില്‍ നിന്ന് ഇത്തവണ 40 ശതമാനത്തിലധികമായി ബിജെപി വോട്ട് നില ഉയര്‍ത്തിയെന്നത് വമ്പന്‍ മുന്നേറ്റമായി തന്നെ വേണം വിലയിരുത്താന്‍.

25 വര്‍ഷത്തെ സിപിഎം ഭരണത്തിന്റെ വിരാമമിടാന്‍ സുനില്‍ ദിയോധര്‍ എന്ന ആര്‍എസ്എസ് തന്ത്രജ്ഞന്റെ നീക്കങ്ങളും സുപ്രധാനമായി മാറി. അദ്ദേഹമാണ് ബിപ്ലബ് കുമാര്‍ ദേബിനെ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവന്നതും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചതും. ഒന്നുമില്ലായ്മയില്‍ നിന്നാണ് ദിയോധര്‍ ത്രിപുരയില്‍ സംഘത്തിന് വേരോട്ടമുണ്ടാക്കിയെടുത്തത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി മത്സരിച്ച വാരാണസി മണ്ഡലത്തിന്റെ കാംപെയ്ന്‍ ചുമതലയും ദിയോധറിന് തന്നെയായിരുന്നു.

Advertisement

Opinion

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Published

on

അതിദുര്‍ഘടമായ പ്രതിസന്ധിയിലൂടെയാണ് മലദ്വീപ് എന്ന കുഞ്ഞുരാഷ്ട്രം കടന്നുപോകുന്നത്. അധികാരം കൈവിടാതിരിക്കാന്‍ സുപ്രീംകോടതിയെ വരെ വെല്ലുവിളിച്ച് സേച്ഛാധിപത്യ സ്വഭാവം കാണിക്കുകയാണ് പ്രസിഡന്റ് അബ്ദുള്ള യമീന്‍. 15 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ തനിക്ക് അഹിതമായ വിധി പുറപ്പെടുവിച്ച മൂന്ന് ജഡ്ജിമാരെയും പിടിച്ച് യമീന്‍ അകത്തിട്ടിരിക്കുന്നു. മലദ്വീപിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് മുന്‍പ്രസിഡന്റ് മൊഹമ്മദ് നഷീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സൈനികമായ ഇടപെടലാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

എന്നാല്‍ യമീന് ഇന്ത്യയോട് തീരെ താല്‍പ്പര്യമില്ല. ഇന്ത്യയുടെ പ്രധാന എതിരാളികളായ ചൈനയെ ആണ് അദ്ദേഹത്തിന് താല്‍പ്പര്യം. പിന്നെ പാക്കിസ്ഥാനും സൗദി അറേബ്യയും. ജനാധിപത്യസംവിധാനങ്ങളെ കശക്കിയെറിഞ്ഞുള്ള ഭരണത്തിന് കീഴില്‍ നിലനില്‍പ്പില്ലാത്തതിനെ തുടര്‍ന്നാണ് മുന്‍ പ്രസിജന്റ് നഷീദിന് രാജ്യം വിട്ട് ഓടേണ്ടി വന്നത്. ശ്രീലങ്കയിലാണ് അദ്ദേഹം.

നിലവിലെ സര്‍ക്കാര്‍ ഇന്ത്യയെ പ്രധാന ശത്രുവായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ചൈനയ്ക്ക് മാലദ്വീപില്‍ ഇടപെടാന്‍ പ്രത്യേക താല്‍പ്പര്യവുമുണ്ട്. ചൈനയുടെ അധിനിവേശ പദ്ധതികള്‍ക്ക് മാലദ്വീപ് പ്രധാനമാണ് താനും. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇടപെടണമെന്ന മുന്‍ പ്രസിഡന്റിന്റെ ആവശ്യത്തിന് പ്രസക്തി കൈവരുന്നത്.

രാഷ്ട്രീയ പ്രതിയോഗികളെയും ജഡ്ജിമാരെയും എല്ലാം തുറുങ്കിലടച്ച നിലവിലെ സര്‍ക്കാരിനെ ഏത് രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കും. ചൈനയുടെ കയ്യിലേക്ക് മാലദ്വീപ് പൂര്‍ണമായും എത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയ തലവേദനയായിത്തീരും. എന്നാല്‍ നഷീദ് ആവശ്യപ്പെടുന്നതു പോലുള്ള ഒരു സൈനിക ഇടപെടല്‍ ഇന്ത്യക്ക് ഈ സാഹചര്യത്തില്‍ നടത്തുന്നതിന് പരിമിതികളുണ്ട് താനും. ആ പരിമിതികള്‍ മറികടന്നുള്ള സാഹസത്തിന് ഇന്ത്യ തയാറാകാനും സാധ്യതയില്ല.

Continue Reading

Entertainment

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Published

on

ആദി എന്ന സിനിമ പല തരത്തിലും ഒരു വഴിത്തിരിവാണ്. മലയാള സിനിമയില്‍ പുത്തന്‍ തലമുറയുടെ ചുവടുറപ്പിക്കല്‍, പുതിയ ആക്ഷന്‍ രീതികള്‍, പബ്ലിക് റിലേഷന്‍സിന്റെ മറ്റൊരു തലം എന്നിങ്ങനെ പെട്ടെന്ന് നോക്കിയാല്‍ മനസ്സിലാകാത്ത കുറേ കാര്യങ്ങള്‍! അതെ, പ്രണവ് എന്ന താര രാജകുമാരന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

പല തരത്തിലുള്ള റിവ്യൂകള്‍ ആണ് ആദിയെ കുറിച്ച് വന്നു കൊണ്ടിരിക്കുന്നത്. പാലഭിഷേകം, നാസിക് ധോല്‍ ചേട്ടന്മാരെ വിട്ടു പിടിച്ചാല്‍, പലരും പറയുന്നത് ആദി ഒരു ശരാശരി ചിത്രം മാത്രമാണെന്ന് തന്നെയാണ്. പക്ഷെ, പ്രണവ് സൂപ്പര്‍ ആക്ഷന്‍ ആണെന്നും അവര്‍ പറയുന്നു…ആക്ഷന്‍ എന്ന് പറഞ്ഞാല്‍ അഭിനയമല്ല കേട്ടോ! അഭിനയിക്കാന്‍ കുറേ പാട് പെട്ടെന്നാണ് കേട്ടു കേള്‍വി…മോഹന്‍ലാലിന്റെ മകന്‍ എന്ന ഭാരം മുഖത്ത് കെട്ടിത്തൂക്കിയത് കൊണ്ടാണോ എന്നറിയില്ല, വികാരങ്ങള്‍ ഒന്നും വെളിച്ചത്ത് കണ്ടില്ല!

ഒരു കഥാപാത്രം പറയുന്നതും ചെയ്യുന്നതും അനുസരിച്ച് താന്‍ സ്വയം മാറണോ, അതോ കഥാപാത്രത്തെ തന്നില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പരിശ്രമം നടത്തണോ എന്നത് കാണുന്ന ആളുകളില്‍ താന്‍ ഏത് തരത്തിലുള്ള സ്വാധീനം ചെലുത്തണം എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഫ്രഞ്ച് ഫിലോസഫര്‍ ആയ ഡെന്നിസ് ഡിടെറോട്ട് തന്റെ ‘പാരഡോക്‌സ് ഓഫ് ദ ആക്ടര്‍’ എന്ന ഉപന്യാസ സമാഹാരത്തില്‍ അഭിനയ കലയെ കുറിച്ച് പറയുന്നുണ്ട്! അങ്ങനെയൊരു ലേഖനം വായിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് എന്തുകൊണ്ടാണെന്നറിയില്ല, ഫഹദ് ഫാസില്‍ എന്ന അല്‍ഭുത നടനെയാണ്.

ആദിയെ കുറിച്ചു പറയുമ്പോള്‍ ഫഹദിനെന്താ ഇവിടെ കാര്യം എന്ന് ആലോചിക്കുകയാകും നിങ്ങള്‍! ആദി കണ്ടിറങ്ങിയപ്പോഴും പ്രണവും ഫഹദും ഒരുമിച്ചാണ് മനസ്സിലേ്ക്ക് കയറി വന്നത്! എവിടെയൊക്കെയോ എന്തൊക്കെയോ സാമ്യങ്ങള്‍ അലയടിക്കുന്ന പോലെ…കഷണ്ടി കയറിയ വിശാലമായ നെറ്റിയെ കുറിച്ചല്ല, എന്തൊക്കെയോ അര്‍ഥങ്ങള്‍ ഒളിപ്പിച്ച നിഗൂഡമായ ചിരിയെ കുറിച്ചുമല്ല.

നീ അറിയുന്ന ജീവിതങ്ങളുടെ പകര്‍പ്പായി, നടന വിസ്മയത്ത്തിന്റെ നവധാരകള്‍ ഞങ്ങളിലേക്കെത്തിക്കാന്‍

കയ്യെത്തും ദൂരത്തില്‍ നിന്നും ഇവിടെ വരെയെത്തി നില്‍ക്കുമ്പോള്‍ ഫഹദ് നടന്ന വഴികള്‍…..മിയാമി സര്‍വകലാശാലയിലെ ഫിലോസഫി പഠനം…തന്റേതായ ലോകത്ത്, തനിക്കിഷ്ടമുള്ള വഴികളിലൂടെ ഒരു സഞ്ചാരിയെപ്പോലെ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യന്‍. തനിക്ക് ലഭിച്ച ആദ്യ കഥാപാത്രത്തിന്റെ, വെള്ളിത്തിരയിലെ ആദ്യ സംരംഭത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി തന്റേതായ ഭൂപടം വരച്ച്, തന്റേതായ രാജ്യം സൃഷ്ടിച്ച് മലയാള സിനിമയുടെ കേന്ദ്രബിന്ദുവായ നടന്‍.

ഇതു തന്നെയല്ലേ, പ്രണവും ചെയ്യുന്നത്..റിലീസ് ദിവസം ചാനലുകള്‍ക്ക് പിടി കൊടുക്കാതെ ഹിമാലയത്തില്‍ പുതിയ വഴികളിലൂടെ സ്വത്വം തേടുന്ന അയാള്‍ എന്തുകൊണ്ടോ ഫഹദിനെ ഓര്‍മിപ്പിക്കുന്നില്ലേ? ഫഹദിനെപ്പോലെ, പ്രണവ് പഠിച്ചതും ഫിലോസഫി ആണ് എന്നതാണ് കൗതുകം.

ആദ്യ സിനിമകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തു…മനുഷ്യനെ അറിയാനുള്ള സഞ്ചാരത്തിന്റെ ഭാഗമായി ഫഹദ് പിന്നീട് ചെയ്ത സിനിമകളില്‍ ആ അറിവിന്റെ പ്രതിഫലനമുണ്ടായി! അതാവും പ്രണവും ആഗ്രഹിക്കുന്നത്…അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം…അതില്‍ സിനിമ കടന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ജീവിതത്തില്‍ അഭിനയങ്ങള്‍ ഇല്ലാത്ത രണ്ടു പേരാണെന്നും തോന്നിയിട്ടുണ്ട്! മീഡിയയ്ക്ക് മുന്നിലോ പിന്നിലോ, വേഷവിധാനങ്ങളുടെയോ, മേക്ക് അപ്പിന്റെയോ മുഖംമൂടികള്‍ ഇല്ലാതെ വരുന്നവര്‍, തോന്നലുകള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്തവര്‍, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ താല്പര്യമില്ലാത്തവര്‍, വന്നതിനും പോയതിനും അഭിപ്രായം പറഞ്ഞ് സമൂഹത്തില്‍ ഞാനൊരു സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കാത്തവര്‍, സിനിമ സംവിധായകന്റെ കൂടി കലയാണെന്ന് അഭിപ്രായമുള്ളവര്‍…അങ്ങനെ ഇനിയുമുണ്ട് നീളുന്ന സാമ്യങ്ങള്‍!

സ്വന്തം അച്ഛന്‍ തന്നെ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് രണ്ടു പേരും സിനിമയില്‍ എത്തുന്നതെങ്കിലും, മലയാള സിനിമയ്ക്ക് ഒഴിച്ചു കൂടാനാകാത്ത രണ്ടു പ്രതിഭകളെ സമ്മാനിച്ചതില്‍ ഈ പുത്ര സ്‌നേഹത്തിനുള്ള പങ്ക് വലുതാണ്. പ്രിയപ്പെട്ട പ്രണവ്, താര ആരാധനകള്‍ മാറ്റി വെച്ചുകൊണ്ട്, നല്ല കലയോടും, നല്ല കലാകാരന്മാരോടും അതിലുപരി നല്ല മനുഷ്യരോടും ഇഷ്ടമുള്ള മലയാളികള്‍ ഒന്നടങ്കം പ്രാര്‍ഥിക്കുന്നുണ്ടാവും നിനക്കു വേണ്ടി…നിന്റെ അവസാനിക്കാത്ത യാത്രകളിലെ ചില ഏടുകളില്‍ എങ്കിലും വെള്ളിത്തിരയുടെ സ്പന്ദനങ്ങള്‍ ഉണ്ടാകാന്‍. നീ അറിയുന്ന ജീവിതങ്ങളുടെ പകര്‍പ്പായി, നടനവിസ്മയത്ത്തിന്റെ നവധാരകള്‍ ഞങ്ങളിലേ്‌ക്കെത്തിക്കാന്‍!

അഭിപ്രായങ്ങള്‍ വ്യക്തിപരം

Continue Reading

Opinion

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ ‘വ്യഖ്യാന ഫാക്ടറികളി’ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Published

on

ബ്രേക്കിംഗ് ഇന്ത്യ എന്നു കേട്ടിട്ടുണ്ടോ? ഇന്ത്യയെ പല തുണ്ടങ്ങളായി വിഭജിക്കാനുള്ള ‘ഭാരത് കെ ടുക്ടേ’ ‘ഭാരത് കി ബര്‍ബാദി’ എന്നെല്ലാം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ആസാദി മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന അതേ അജണ്ട. രാജീവ് മല്‌ഹോത്ര, അരവിന്ദന്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ എഴുതിയ ബ്രേക്കിംഗ് ഇന്ത്യ എന്ന പുസ്തകത്തിലാണ് ആദ്യമായി വൈദേശിക അധിനിവേശ ശക്തികള്‍ ഭാരതത്തെ പല രീതിയില്‍ വിഭജിച്ചില്ലാതാക്കാനായി സ്വരുക്കൂട്ടിയ പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്.

അധിനിവേശങ്ങളുടെ ആരംഭ കാലഘട്ടം മുതല്‍ക്കു തന്നെ ഭാരത സംസ്‌കൃതിയില്‍ വിഭജനത്തിന്റെ വിത്തുകള്‍ പാകുവാന്‍ വൈദേശികശക്തികള്‍ ശ്രമിക്കുകയും ഒരു പരിധിവരെ വിജയം കാണുകയും ചെയ്തതായി ചരിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്. പൗരാണികതയിലും സാംസ്‌കാരിക സാമൂഹിക ഇടപെടലുകളിലും പല രീതിയിലുള്ള വിഘടന ചിന്തകളും സ്പര്‍ദ്ധയും വളര്‍ത്തുവാന്‍ ആ കാലഘട്ടത്തിലേ ശ്രമം നടന്നിരുന്നു.

ജാതിയതയില്‍ ഉച്ചനീചത്വങ്ങള്‍ കൂട്ടികുഴച്ചത് തുടങ്ങി മതത്തിന്റെ അതിര്‍വരമ്പുകളില്‍ സ്പര്‍ദ്ധയുടെ വിഷബീജം പാകി വരെ ഭാരതവിഭജനത്തിനു കാരണക്കാരായവര്‍ ആണ് ഈ അധിനിവേശ ശക്തികള്‍. അത്തരമൊരു വിഭജനവിത്തിന്റെ ബാക്കിപത്രമാണ് നമ്മള്‍ ഈയിടെ കുറച്ചധികം കേള്‍ക്കുന്ന ദ്രാവിഡനാട് എന്ന ചിന്താഗതി.

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ മിഷനറി വ്യഖ്യാന ഫാക്ടറികളില്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും അടിസ്ഥാനപരമായി ഭിന്നരാണെന്ന ആര്യ- ദ്രാവിഡ വാദം. സിനിമാനടന്‍ കമല്‍ ഹാസന്‍ ആണ് ഈയിടെ ആയി ദ്രാവിഡഐക്യത്തെ പറ്റി വാതോരാതെ സംസാരിക്കുന്നത്. ഇത്തരം പ്രമുഖ വ്യക്തികള്‍ ഒരു സെമറ്റിക്മത രാഷ്ട്രീയ ചരിത്രകാരന്മാര്‍ പാകിയ ആര്യദ്രാവിഡവിഭജന കള്ളകഥകളുടെ പതാകവാഹകന്‍ ആകുന്നത് ഭാരതീയര്‍ക്കു തീര്‍ത്തും നിരാശയുളവാക്കുന്ന സംഗതിയാണ്. എന്താണ് ഈ വിഷയത്തിലെ വസ്തുത എന്ന നോക്കാം.

ദക്ഷിണ ഭാരതത്തിലെ ദ്രാവിഡ പ്രസ്ഥാനങ്ങളെ പറ്റി കൂടുതല്‍ മുഖവുരയുടെ ആവശ്യമില്ലല്ലോ. ഇടതുചിന്താഗതിക്കാരും  മതഭ്രാന്തന്മാരും എഴുതിക്കൂട്ടിയ വളച്ചൊടിച്ച ചരിത്ര പുസ്തകത്താളുകളില്‍ നമ്മള്‍ വായിച്ചിട്ടുള്ളതും മനസിലാക്കിയിട്ടുള്ളതും വടക്കു നിന്ന് വന്ന ആര്യന്മാര്‍ അല്ലെങ്കില്‍ സവര്‍ണ്ണ ബ്രാഹ്മണ വിഭാഗം ദക്ഷിണ ഭാരതത്തിലേ ആദിമ ദ്രാവിഡ ജനതയുടെ മേല്‍ അധിനിവേശം നടത്തുകയും ചെയ്തു എന്നതാണല്ലോ. ഈ സിദ്ധാന്തങ്ങള്‍ സ്വാഭാവികമായും ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ചിന്താഗതികള്‍ക്ക് തെറ്റായദിശ നല്‍കുകയും അത് പതിയെ പതിയെ ഹൈന്ദവാരാധാനാലയങ്ങളുടെയും വിശ്വാസങ്ങളുടെയും നേര്‍ക്കുള്ള ആക്രമണത്തിന് ഇടയാക്കുകയും ചെയ്തു എന്നുള്ളത് തികച്ചും ദൗര്‍ഭാഗ്യകരം ആണ്.

വേദാരാധന സമ്പ്രദായം ആര്യാധിനിവേശം ദ്രാവിഡന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നതാണ് ഇത്തരം ദ്രാവിഡിയന്‍ പ്രസ്ഥാനങ്ങളുടെ മറ്റൊരു ആരോപണം. ദ്രാവിഡരുടെ മേല്‍, പ്രത്യേകിച്ചും അവര്‍ണ്ണ വിഭാഗക്കാരായ തമിഴ് ജനതയുടെ മേല്‍ അധിനിവേശം നടത്തിയ സവര്‍ണ്ണ ബ്രാഹ്മണര്‍ തങ്ങളുടെ വേദത്തെയും വേദദൈവങ്ങളെയും ദ്രാവിഡരുടെ വിശ്വാസങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചുവെന്നാണ് അവരുടെ വാദം. എന്നാല്‍ ചരിത്രവസ്തുതകള്‍ പരിശോധിച്ചു കൊണ്ട് ഇത്തരം ആരോപണങ്ങള്‍ക്ക് എത്രമാത്രം വാസ്തവം ഉണ്ട് എന്ന് നമുക്കൊന്നു നോക്കാം

ഉത്തര-ദക്ഷിണ ഭാരതത്തിലെ ജനവിഭാഗങ്ങളില്‍ നിലനിന്നിരുന്ന ധര്‍മ്മം ഒന്നായിരുന്നു എന്നും വേദാരാധന സമ്പ്രദായം ദ്രാവിഡജനവിഭാഗങ്ങളില്‍ ആദിമകാലഘട്ടം മുതല്‍ ഉണ്ടായിരുന്നു എന്നും തെളിയിക്കുന്നുണ്ട് ഒരു പക്ഷം

ലഭ്യമായ തെളിവുകള്‍ വെച്ച് തമിഴ് ചരിത്രം ആരംഭിക്കുന്നത് സംഘ കാലഘട്ടത്തില്‍ ആണ് . പൊതു വര്‍ഷത്തിനു മുന്‍പ് (BCE ) 500-300 നും പൊതു വര്‍ഷം (CE ) 300നും ഇടയില്‍ ആണ് സംഘ കാലഘട്ടം ആയി കണക്കാക്കുന്നത്. എന്നാല്‍ സംഘകാലഘട്ടത്തിലെ രാജാക്കന്മാര്‍ വേദസമ്പ്രദായം പിന്തുടര്‍ന്നുപോന്നവര്‍ ആണെന്ന് തെളിവുകള്‍ ഉണ്ട്. ആ കാലഘട്ടത്തിലെ രാജാവായിരുന്ന മുതുകുടുമ്മി പേഴുവഴുതി തന്റെ പേരിന്റെ കൂടെ ”പല്യഗശാലൈ”എന്ന ബഹുമതി സ്വീകരിച്ചിരുന്നു. കാരണം ആ കാലഘട്ടത്തില്‍ അദ്ദേഹം ഒരുപാട് യാഗശാലകളും വേദശാലകളും പണികഴിപ്പികുകയും ആരാധന നടത്തിപ്പോരുകയും ചെയ്തിരുന്നു.

മറ്റൊരു രാജാവായിരുന്ന വേട്ട പെരുനാര്‍ക്കിലി, രാജസൂയമഹായാഗം നടത്തുക വഴി രാജസൂയം വേട്ട പെരുനാര്‍ക്കിലി എന്ന പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്. പഴയ സംഘകാലഘട്ടത്തിലെ കൃതികളായ പുറനാനൂറു6, പതിറ്റ്റുപത്തു 63 എന്നിവയില്‍ എല്ലാം തന്നെ തങ്ങളുടെ ബ്രാഹ്മണ ഗുരുക്കന്മാര്‍ക്ക് സംഘ കാലഘട്ടത്തിലെ ജനങ്ങളും രാജാക്കന്മാരും എത്രമാത്രം ബഹുമാനം നല്‍കി പോന്നിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

വേദദേവനായ ഇന്ദ്രന് വേണ്ടി നടത്തിയിരുന്ന ആരാധനയെ പറ്റി ആ കാലഘട്ടത്തിലെ മറ്റൊരു തമിഴ് കൃതിയായ ഐങ്കുരുനൂരു 62 ല്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ തമിഴിലെ വ്യാകരണപദ്ധതികളില്‍ ഒന്നായ തോല്കാപ്പിയം മഴയുടെ ദേവനായ വരുണനെ പറ്റി വിശദീകരിക്കുന്നു. മാത്രമല്ല ഈ പേര് തന്നെ സംസ്‌കൃതത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് എന്ന് കാണാന്‍ സാധിക്കുകയും ചെയ്യുന്നു. സംഘകാലകൃതികളായ അകനാനൂറു 70, പുരനനൂറു 378 ല്‍ എല്ലാം രാമായണത്തെ പറ്റി പ്രതിപാദിക്കുന്നു.

ഇതെല്ലാം തന്നെ ദ്രാവിഡപ്രസ്ഥാനങ്ങളുടെ വേദവിരുദ്ധ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. ഇവയില്‍ നിന്നെല്ലാം വ്യക്തമാകുന്നത് തമിഴ് സംസ്‌കൃതിയുടെ ആരംഭകാലഘട്ടം മുതലേ ശ്രീരാമനെ ദൈവമായി തമിഴ്ജനത കാണുകയും വേദത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു എന്ന് തന്നെയാണ്. തമിഴ് ഈശ്വരസങ്കല്പങ്ങളുടെ അവിഭാജ്യഘടകമായ മുരുകന്‍ ( സ്‌കന്ദന്‍/ കാര്‍ത്തികേയന്‍) ഉരുത്തിരിഞ്ഞു വരുന്നത് തന്നെ വടക്കേഇന്ത്യയില്‍ നിന്നാണ്.

ഹിമാലയസാനുക്കളില്‍ ജന്മം കൊണ്ട സ്‌കന്ദഭഗവാന്‍ ഉത്തരഭാരതസംസ്‌കൃതിയില്‍ പലയിടത്തും ബന്ധപെട്ടു കിടക്കുന്നു. ഇതില്‍ നിന്നെല്ലാം സംഘകാലഘട്ടത്തിലെ വേദത്തിന്റ പ്രഭാവം ദക്ഷിണഭാരത്തിലും ഉണ്ടായിരുന്നു എന്ന് മനസിലാക്കാം

Sculpture of Murugan or Skanda/Wikimedia Commons

പ്രശസ്ത പുരാവസ്തുവിദഗ്ധന്‍ ദിലീപ് കെ ചക്രബര്‍ത്തി Battle for Ancient India എന്ന തന്റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ( പേജ് : 109)

‘Period I of Alagukalam has red ware, black-and-red ware, mat-design pottery, NBP and grey ware and its dominant pottery is black and red ware. There is no radio carbon date from the level, and the excavators’ chronology puts it between 500 BC and 300 BC. I think that there is enough justification to put it between the bracket 700/800 BCE to 400 BCE. The NBP occurs in the upper level and may be put anywhere between 500 and 400 BCE.’

NBP അഥവാ Northern Black Polished Ware culture, ഉത്തരഭാരതത്തില്‍ ഗംഗാതടത്തില്‍ കണ്ടു വന്നിരുന്ന മണ്‍പാത്രസംസ്്കാരമാണ്. NBP ഗണത്തില്‍ വരുന്ന പുരാവസ്തുക്കള്‍ തമിഴകത്തു നിന്നും കണ്ടെടുക്കുകയുണ്ടായി. ഇതില്‍ നിന്നും തമിഴ്ജനതയും ഉത്തരഭാരതത്തിലെ ജനതയും തമ്മില്‍ ആദ്യകാലങ്ങളില്‍ ബന്ധപ്പെട്ടിരുന്നു എന്ന് മനസിലാക്കാവുന്നതാണ്. മാത്രമല്ല വടക്കേ ഇന്ത്യയില്‍ പ്രചാരത്തില്‍ ഇരുന്നിരുന്ന അടിച്ചുപരത്തി മുദ്രപതിപ്പിച്ച നാണയങ്ങള്‍ പാണ്ഢ്യരാജവംശം ഉപയോഗിച്ചിരുന്നതായി കാണുവാന്‍ സാധിക്കും.

ഇത്തരം മുദ്രകളില്‍ സ്ഥിരം കാണുന്നവയായിരുന്നു സ്വസ്തിക, നന്തി, ചക്രം എന്നിവ. ഇവയെല്ലാം തന്നെ ഉത്തരഭാരതത്തിലും നിലവില്‍ ഉള്ളതായിരുന്നു. ഇതില്‍ നിന്നെല്ലാം അന്നത്തെ തമിഴകവും ഉത്തരേന്ത്യയും ഒരേതരത്തില്‍ ഉള്ള കറന്‍സി സമ്പ്രദായം ആയിരുന്നു അവംലബിച്ചിരുന്നത് എന്ന് മനസിലാക്കുവാന്‍ സാധിക്കും. മാത്രമല്ല ബ്രാഹ്മി ലിപി സമ്പ്രദായം തമിഴ് ഭാഷയില്‍ നിര്‍ണായക സ്വാധീനം
ചെലുത്തിയിട്ടുണ്ട്

സംഘകാലകൃതികളില്‍ ഒന്നായ പുരനാനൂറു 132 ല്‍ ഹിമാലയം മുതല്‍ കന്യാകുമാരി വരെ ഒരൊറ്റ ദേശമായി എഴുതിയിരിക്കുന്നു . ചേര രാജാവ് ചെങ്കുട്ടുവന്‍ കണ്ണകിയുടെ വിഗ്രഹത്തെ ഗംഗാനദിയില്‍ നീരാട്ട് നടത്തിയതായി എഴുതപെട്ട രേഖകള്‍ ഉണ്ട്. സംഘകൃതിയായ പതിറ്റ്‌റു പത്തില്‍ പറയുന്നു തമിഴ് കലിംഗ രാജാവായ ഖരവേലയുടെ കാലഘട്ടത്തില്‍ ഉത്തരഭാരത്തിലെ പലസ്ഥലങ്ങളും അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു എന്ന്. ഇത് ദ്രാവിഡപ്രസ്ഥാനങ്ങളുടെ ആരോപണങ്ങള്‍ ഖണ്ഡിക്കുന്നതാണ്. കാരണം തിരുമല സപ്തഗിരിമലനിരകള്‍ മുതല്‍ കന്യാകുമാരി വരെ ഉള്ള പ്രദേശം ആണ് ദ്രാവിഡാമേല്‍ക്കോയ്മ ഉണ്ടായിരുന്നുള്ളു, അതിനപ്പുറത്തേക്ക് ദ്രാവിഡഭരണം ഉണ്ടായിരുന്നില്ല എന്നാണു ഇവരുടെ വാദം. എന്നാല്‍ ചരിത്രരേഖകള്‍ തന്നെ ഇത്തരം വാദഗതികള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നു.

മാത്രമല്ല ചോളരാജവംശകാലഘട്ടത്തില്‍ വിദൂരദേശങ്ങളായ വിയറ്റ്നാം, മലേഷ്യ വരെ ചോളഭരണത്തിന് കീഴില്‍ ചേര്‍ക്കപ്പെട്ടിരുന്നു, അത്രയും ശക്തമായ രാജവംശത്തിനു സ്വന്തം രാജ്യത്തിന് തൊട്ടടുത്തുള്ള, സപ്തഗിരി കുന്നുകള്‍ക്ക് അപ്പുറമുള്ള സ്ഥലങ്ങളില്‍ ഭരണം സ്ഥാപിക്കാന്‍ സാധിച്ചില്ല എന്ന് പറയുന്നത് ശുദ്ധഭോഷ്‌ക് ആണ്. ശ്രീമദ് മഹാഭാഗവതത്തില്‍ പ്രതിപാദിക്കുന്ന ജെല്ലിക്കെട്ട് എന്ന കായികാഭ്യാസത്തിനു വേണ്ടി എത്രയോ ആവേശത്തോടെ ആണ് തമിഴ് ജനത നിലകൊള്ളുന്നത് എന്ന് നമ്മള്‍ കണ്ടതാണല്ലോ

എല്ലാ തെളിവുകളും എത്തിച്ചേരുന്ന നിഗമനം ഉത്തര-ദക്ഷിണ ഭാരതത്തിലെ ജനവിഭാഗങ്ങളില്‍ നിലനിന്നിരുന്ന ധര്‍മ്മം ഒന്നായിരുന്നു എന്നും വേദാരാധന സമ്പ്രദായം ദ്രാവിഡജനവിഭാഗങ്ങളില്‍ ആദിമകാലഘട്ടം മുതല്‍ ഉണ്ടായിരുന്നു എന്നും തന്നെ ആണ്. എന്നാല്‍ സനാതനധര്‍മത്തോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഇടതുപക്ഷ-അധിനിവേശ സബാള്‍ട്ടണ്‍ ചരിത്രകാരന്മാര്‍ വിഭജനത്തിന്റെ പതിരുകള്‍ ബ്രിട്ടീഷ്അധിനിവേശക്കാരുടെ കൈയില്‍ നിന്നും വാങ്ങി, പാകി പരുവപ്പെടുത്തി കഴിഞ്ഞിരിക്കുന്നു ജന്മനസുകളില്‍, എന്നാല്‍ ഇനിയെങ്കിലും ഈ വിഷ പതിരുകളെ തിരിച്ചറിയുക, സ്വന്തം സ്വത്വത്തെ വേര്‍പെടുത്തിയെടുക്കുക. ചരിത്രം വളച്ചൊടിക്കപ്പെട്ടിരിക്കുന്നു, ഇനിയും കാലം വൈകിയിട്ടില്ല, മാറ്റങ്ങള്‍ ഉണ്ടാകുക തന്നെ വേണം. ബ്രേക്കിംഗ് ഇന്ത്യയല്ല നമുക്ക് ഇനിയും വേണ്ടത്, ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ്, അസത്യത്തിന്റെ കപടമുഖങ്ങള്‍ തിരുത്തുക തന്നെ വേണം.

തയാറാക്കിയത് നിതിന്‍ ദാസ്

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending