Connect with us

Business

വിജയത്തില്‍ നിന്ന് നിങ്ങളെ തടയുന്ന 5 കാര്യങ്ങള്‍

ജീവിതത്തിലും ബിസിനസിലും ചിലര്‍ വിജയിക്കുകയും ചിലര്‍ പരാജയപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ട്?

Published

on

ജീവിതത്തിലാണെങ്കിലും ബിസിനസിലാണെങ്കിലും ചിലര്‍ വിജയിക്കുകയും ചിലര്‍ പരാജയപ്പെടുകയുമാണ് എപ്പോഴും പതിവ്. എന്താണ് അതിന് കാരണം. ലളിതമായി പറഞ്ഞാല്‍ നമ്മുടെ മനോഭാവം തന്നെയാണ്. ഒരാളെ വിജയിക്കുന്നതില്‍ നിന്ന് തടയുന്ന 5 കാര്യങ്ങള്‍ ഇവയാണ്…

1. എന്തിനും സംശയം

എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും സ്വയം സംശയിച്ചു നില്‍ക്കുന്ന ചിലരുണ്ട്. അത് നമ്മളെ എവിടെയും എത്തിക്കില്ല. സ്വപ്‌നങ്ങളെ തകര്‍ത്തെറിയാന്‍ മാത്രമേ സ്വയം സംശയം ഉപകരിക്കൂ. സംശയിച്ചു നില്‍ക്കാതെ, ആക്ഷന്‍ എന്നുള്ളതാകട്ടെ നിങ്ങളുടെ ചിന്ത.

2. സമയമായില്ല, സമയമായില്ല…

ശരിയായ സമയത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് പലരും. സംരംഭകനാകാനാണ് ആഗ്രഹം. എന്നാല്‍ ബിസിനസ് തുടങ്ങില്ല. നാളെയാകട്ടെ നാളെയാകട്ടെ എന്ന് കരുതും. അല്ലെങ്കില്‍ ശരിയായ സമയം വന്നില്ല, സമയമായിട്ട് തുടങ്ങാം എന്നാകും ചിന്ത. എന്നാല്‍ നല്ല സമയത്തിന് കാത്ത് നില്‍ക്കാതെ റിസ്‌കെടുത്ത് ബിസിനസ് തുടങ്ങുകയാണ് വേണ്ടത്. നിങ്ങളുടെ പാഷന്‍ എന്താണ് അത് തുടങ്ങുക, സമയമെല്ലാം താനേ അനുകൂലമാകും. ഈ റിസ്‌കെടുത്തില്ലെങ്കില്‍ വിജയവുമിലല്.

3. വാക്കുകള്‍ മാത്രം

ചിലരുണ്ട്, എനിക്കത് പറ്റും, ഞാന്‍ അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു എന്നെല്ലാം പറഞ്ഞുകൊണ്ട് നടക്കും. എന്നാല്‍ ഒന്നും പ്രവൃത്തിയില്‍ കാണില്ല. സംരംഭകനാകും സംരംഭകനാകും എന്ന് ജീവിതകാലം മുഴുവന്‍ പറഞ്ഞുനടന്നവരുണ്ട്. ഓവറായി ചിന്തിക്കുന്നത് നിര്‍ത്തി, വിചാരിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.

4. ലക്ഷ്യങ്ങളില്ലാത്തത്

എല്ലാവരും പറയുന്ന കാര്യമാണിത്. എന്നാല്‍ ഏറ്റവും പ്രധാനവും. നിയതമായ, നിര്‍വചിക്കപ്പെട്ട ലക്ഷ്യങ്ങളില്ലാതെ വിജയത്തിലേക്ക് എത്താന്‍ നിങ്ങള്‍ക്കാകില്ല. തട്ടിയും മുട്ടിയും അങ്ങനെ പോകാനാണ് ഉദ്ദേശ്യമെങ്കില്‍ അത് വേണ്ട. മറിച്ച് ജീവിതത്തില്‍ വലിയ വിജയം വേണമെന്നുണ്ടെങ്കില്‍, എന്താണ് ലക്ഷ്യമെന്ന് നിര്‍വചിക്കുക.

5. സ്ഥിരതയില്ലായ്മ

ചിലര്‍ അത്യാവേശത്തോടെ സംരംഭം തുടങ്ങും, ആദ്യ ദിനങ്ങളില്‍ വലിയ ഉത്സാഹമാകും. എന്നാല്‍ പിന്നീട് തഥൈവ. താല്‍പ്പര്യം പോകും. സ്ഥിരതയാര്‍ന്ന താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ മാത്രമം ഇടപെടുക. പ്രത്യേകിച്ച് സംരംഭകത്വത്തില്‍. സ്ഥിരതയില്ലായ്മ എപ്പോഴും വലിയ പ്രശ്‌നമാണ്.

Advertisement

Business

പേപ്പര്‍ കവർ നിർമാണം ; സ്ഥിര വരുമാനത്തിനൊരു വഴി

പേപ്പർ ബാഗ് നിർമാണത്തെ പ്രധാനമായും രണ്ടായി തിരിക്കാം. ഗ്രോസറി കവര്‍ യൂണിറ്റ്, മെഡിക്കല്‍ കവര്‍ യൂണിറ്റ്

Published

on

പ്ലാസ്റ്റിക് ബാഗ് യുഗം ഏകദേശം അവസാനിച്ചു കഴിഞ്ഞു. ഇനി നിലനിൽപ്പ് വേണമെങ്കിൽ പേപ്പർ ബാഗിലേക്ക് തിരിയണം. ഇവിടെയാണ് സംരംഭക അവസരം ഒളിഞ്ഞിരിക്കുന്നതും. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നു വാങ്ങുമ്പോഴും ബേക്കറിയില്‍ നിന്ന് സാധങ്ങൾ വാങ്ങുമ്പോഴും എല്ലാം നമുക്ക് ലഭിക്കുന്ന പേപ്പർ ബാഗിന് ഇനിയങ്ങോട്ട് മികച്ച വിപണി സാധ്യതയാണുള്ളത്.

കാല്‍ കിലോ ഭാരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിനായി ഉപയോഗിക്കുന്ന കവര്‍ മുതല്‍ ടെക്‌സ്റ്റൈയ്ല്‍ സാരി ഇട്ട് നല്‍കുന്ന കവര്‍ വരെ ഇപ്പോൾ പ്ലാസ്റ്റിക്കിൽ നിന്നും മാറി പേപ്പർ ബാഗിലേക്ക് എത്തിയിരിക്കുന്നു. ഈ രംഗത്ത് വലിയൊരു ബിസിനസ് അവസരമാണ് സംരംഭകന് ലഭിച്ചിരിക്കുന്നത്. ഈ അവസരം
ശരിയായവിധം ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം.

പേപ്പർ ബാഗ് നിർമാണത്തെ പ്രധാനമായും രണ്ടായി തിരിക്കാം. ഗ്രോസറി കവര്‍ യൂണിറ്റ്, മെഡിക്കല്‍ കവര്‍ യൂണിറ്റ്

ഗ്രോസറി കവര്‍ യൂണിറ്റ്

എട്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ച് പ്രതിദിനം 50,000 ചെറിയ കവറോ അല്ലെങ്കില്‍ 25,000 വലിയ കവറോ ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു ഗ്രോസറി കവര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ 300 ചതുരശ്രയടിയുള്ള കെട്ടിടം ആവശ്യമാണ്. കെട്ടിടത്തിന് പുറമെ, രണ്ട് ജീവനക്കാര്‍ വേണം. പേപ്പർ ബാഗ് നിർമാണം ആരംഭിക്കുന്നതിനു വേണ്ടിയുള്ള മെഷിനറികൾ ഏഴര ലക്ഷം രൂപയ്ക്ക് ലഭിക്കും. . 10 മുതൽ 15 ശതമാനം വരെ ശതമാനം ലാഭമെടുത്ത് കവറുകള്‍ വില്‍പ്പന നടത്താം.

മെഡിക്കല്‍ കവര്‍ യൂണിറ്റ്

ഗ്രോസറി കവര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനേക്കാൾ എളുപ്പമാണ് , മെഡിക്കല്‍ കവര്‍ യൂണിറ്റ് നിർമിക്കുക എന്നത്. ഇതിനും 300 ചതുരശ്രയടി യൂണിറ്റുള്ള കെട്ടിടം ആവശ്യമാണ് . ഗ്രോസറി കവര്‍ യൂണിറ്റിനേക്കാള്‍ കുറഞ്ഞ വൈദ്യുതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനാകും. അസംസ്‌കൃത വസ്തുവായ പേപ്പറും മെഷിനറിയും എല്ലാം കേരളത്തില്‍ തന്നെ ലഭ്യമാണ്. പ്രസ്തുത യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് വനിതാ ജീവനക്കാര്‍ മതിയാകും.

Continue Reading

Business

നോർക്ക ലോണിന് അപേക്ഷിക്കുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !

ലോണിനായി അപേക്ഷിക്കുന്നവർ രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്തിരിക്കണം

Published

on

സാമ്പത്തിക മാന്ദ്യവും മറ്റു പ്രതിസന്ധികളും മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരികെ നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഒരു ആശ്വാസമാണ് നോർക്ക ലോണുകൾ. ഇത്തരത്തിൽ തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിനായി പലവിധ പുനരധിവാസ പദ്ധതികള്‍ നോര്‍ക്ക നടപ്പിലാക്കുന്നുണ്ട് നോർക്ക. ഒരു കോടി രൂപയാണ് ലോണിന്റെ പരിധി.

വ്യക്തികള്‍ക്ക് 20 ലക്ഷം വരെയും കൂട്ടായ സംരംഭങ്ങള്‍ക്ക് 1 കോടി വരേയും ഇത്തരത്തിൽ ലോണ്‍ നല്‍കും . ഇങ്ങനെ ലഭിക്കുന്ന ലോണിന്റെ 15% തുക തിരിച്ചടക്കേണ്ടതില്ല. കാരണം പ്രവാസികൾക്ക് ഈ തുക കേരള സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നുണ്ട്.

നോർക്ക വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

ലോണിനായി അപേക്ഷിക്കുന്നവർ രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്തിരിക്കണം . കൂടുതല്‍ വര്‍ഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ളവര്‍ക്ക്‌ ൽ എടുക്കുന്നതിൽ മുന്‍ഗണന ലഭിക്കുന്നതായിരിക്കും. പ്രവാസികള്‍ ചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങള്‍ നോര്‍ക്കയുടെ പദ്ധതിയുടെ കീഴില്‍ വരുന്നതുകൊണ്ട് സംഘങ്ങള്‍ക്ക് പരമാവധി ഒരു കോടി രൂപ വരെ ലോണ്‍ ലഭിക്കും.

തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട വിവരം (DPR) ആദ്യ ഘട്ടത്തില്‍ ആര്‍ക്കും നല്‍കരുത്. നൂതനമായ ആശയങ്ങള്‍ ആണെങ്കില്‍ അവ കോപ്പിചെയ്യപ്പെടാന്‍ സാദ്ധ്യത ഉണ്ട്. മാത്രമാല്ല ലോണ്‍ നേടി കൊടുക്കുന്നതിനായി സര്‍ക്കാര്‍ ഒരു തേര്‍ഡ് പാര്‍ട്ടിയേയും നിയമിച്ചിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തിനായി ആരെങ്കിലും സമീപിച്ചാല്‍ സ്വന്തം കാശ് പോകാതെ നോക്കുക.

നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണന ക്രമത്തില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. നിര്‍മ്മാണവുമായി ബന്ധപെട്ട സംരംഭങ്ങള്‍ക്ക്‌ ലോണ്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാൽ സംരംഭങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കൃഷിയുമായി ബന്ധപെട്ടവക്ക് സാദ്ധ്യത വളരെ കുറവും എന്നും മനസ്സിലാക്കിയിരിക്കുക.

Continue Reading

Business

റാഷിദ് ബെൽഹാസ , വയസ്സ് 15 , യു.എ.ഇ.യിലെ ഏറ്റവും സമ്പന്നനായ കുട്ടി സംരംഭകൻ

ലോകത്തിലെതന്നെ ഏറ്റവും വിശേഷപ്പട്ട സ്പോർട്‌സ് ഷൂകളുടെ വലിയ ശേഖരത്തിന്റെയും ഉടമയാണ് റാഷിദ്. ഈ ഷൂസ് പ്രണയം തന്നെയാണ് റാഷിദിനെ പണക്കാരനാക്കിയതും

Published

on

ദുബായ് സ്വദേശിയായ റാഷിദ് സൈഫ് ബൽഹാസ എന്ന പതിനഞ്ചുകാരനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കണം. സൂപ്പർ കാറുകളുടെ വലിയ നിര, പിതാവ് നൽകിയ ഫാം ഹൗസിൽ സിംഹവും പുലിയും ജിറാഫും എല്ലാമായി സ്വകാര്യമായി ഒരു മൃഗശാല തന്നെയുണ്ട് ഈ കുട്ടിക്ക്. വയസ്സ് 15 മാത്രം, എന്നാൽ യു എ ഇയിലെ അതി സമ്പന്നനായ വ്യക്തിയാണ് കക്ഷി.ധനികനായിട്ടായിരുന്നു റാഷിദിന്റെ ജനനം എന്നാൽ വീട്ടുകാരുടെ പണം ചെലവഴിച്ച വെറുതെ അങ്ങ് ജീവിച്ചു പോകുക എന്നതായിരുന്നില്ല റാഷിദിന്റെ ആഗ്രഹം.ബിസിനസ് , അതിലായിരുന്നു ചെറുപ്പം മുതൽക്കേ റാഷിദിന്റെ കണ്ണുകൾ.

തീർത്തും അവിചാരിതമായാണ് പക്ഷെ കക്ഷി ബിസിനസിലേക്ക് എത്തുന്നത്. കക്ഷിയുടെ ബിസിനസ് യൂട്യൂബ് ചാനൽ ആണ്. ലോകത്തിലെതന്നെ ഏറ്റവും വിശേഷപ്പട്ട സ്പോർട്‌സ് ഷൂകളുടെ വലിയ ശേഖരത്തിന്റെയും ഉടമയാണ് റാഷിദ്. ഈ ഷൂസ് പ്രണയം തന്നെയാണ് റാഷിദിനെ പണക്കാരനാക്കിയതും.

തന്റെ സഹോദരന് കിട്ടിയ ഏറെ പ്രത്യേകതകളുള്ള ഒരു ഷൂസിന്റെ റിവ്യൂ യുട്യൂബിൽ ഇട്ടു കൊണ്ടായിരുന്നു തുടക്കം. പതിയെ പതിയെ യുട്യൂബിലെ ഫോല്ലോവേഴ്‌സിന്റെ എണ്ണം വർധിച്ചു. ഇന്ന് മണി കിക്‌സ് എന്നപേരിലുള്ള യൂട്യൂബ് ചാനലിലെ ഓരോ വീഡിയോയും ലക്ഷങ്ങളാണ് കാണുന്നത്. ഇൻസ്റ്റഗ്രാമിൽ 73 ലക്ഷം പേരാണ് റാഷിദിന്റെ ചിത്രങ്ങളും മറ്റും സ്ഥിരമായി പിന്തുടരുന്നത്

ഇത്രയൊക്കെ ആയപ്പോൾ വിശാലമായ ഓൺലൈൻ ബിസിനസ് സാധ്യതകൾ കക്ഷി ഉപയോഗപ്പെടുത്തി. ബാഗുകളും ഗാർമെന്റ്‌സുമെല്ലാം വിറ്റഴിക്കാൻ വെബ്‌സൈറ്റ് സ്റ്റോർ ആരംഭിച്ചു. സംഗതി വേഗത്തിൽ ക്ലിക്ക് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ.വാൻ വരുമാനമാണ് ഇപ്പോൾ റാഷിദിന് ലഭിക്കുന്നത്. വീട്ടിൽ ഫെരാരി, കാഡിലാക്, ബെന്റ്‌ലി, മെഴ്സിഡസ്, റോൾസ് റോയ്‌സ് എന്നിങ്ങനെ സൂപ്പർ കാറുകളുടെ വലിയൊരു നിരതന്നെയുണ്ട് കക്ഷിക്ക്.

സ്പോർട്‌സ് ഷൂവിൽ ആണ് കമ്പം

തന്റെ ഓൺലൈൻ സ്റ്റോർ വഴി സ്പോർട്സ് ഷൂകൾ വിൽക്കാനാണ് കക്ഷിക്ക് കൂടുതൽ താല്പര്യം. സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും സ്പോർട്‌സ് ഷൂകളെ പിന്തുടർന്ന് ലോകത്തിന്റെ ഏതു ഭാഗത്ത് ലഭ്യമനായ ബ്രാൻഡ് ആണ് എങ്കിലും കക്ഷി അത് തന്റെ സ്റ്റോറിൽ എത്തിക്കും. യൂട്യൂബിൽ തന്റെ ഫാമിനെപ്പറ്റിയുള്ള വീഡിയോ വഴി കിട്ടുന്ന പണവും ബിസിനസിനായാണ് ഉപയോഗിക്കുന്നത്.

ആദ്യമായി സ്വന്തമായി ഒരു ഫെരാരി കാർ ലഭിച്ചപ്പോൾ യൂട്യൂബിൽ ഇട്ട വീഡിയോ മുപ്പതുലക്ഷം പേരാണ് കണ്ടത്. റാഷിദിന്റെ ഫാംഹൗസും ഷൂ ശേഖരവുമൊക്കെ സന്ദർശിച്ചുപോയവരുടെ പേരുകൾ കേട്ടാൽ അന്തംവിട്ടുപോകും. ഡീഗോ മാറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, പോൾ ഡോഗ്ബ്ര, ഓസിൽ, കരീം ബെൻസിമ, ജാക്കി ചാൻ, പാരിസ് ഹിൽട്ടൺ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ… അങ്ങനെ പോകുന്ന ആ നീണ്ട നിര. . ഇന്ന് മൂന്നുലക്ഷം ഡോളറിലേറെ വിലവരുന്നതാണ് റാഷിദിന്റെ ഷൂശേഖരം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending