Connect with us

Politics

ത്രിപുരയില്‍ ‘കാവി കൊടുങ്കാറ്റ്’ ; ഇത് പുതുചരിത്രം

ത്രിപുര ഇനി ചുവപ്പുകോട്ടയല്ല, കാവി കോട്ട; ചരിത്രം തിരുത്തി ബിജെപി അധികാരത്തിലേക്ക്

Published

on

ഇത് പുതു ചരിത്രം. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ത്രിപുരയില്‍ ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് ഇതോടെ വിരാമം. 41 സീറ്റില്‍ ലീഡ് നേടി ബിജെപി സംസ്ഥാനത്ത് അഴിച്ചുവിട്ടത് കാവി കൊടുങ്കാറ്റ് തന്നെയാണ്.

ബിജെപി 41 സീറ്റിലും ഇടതുപക്ഷ സഖ്യം 17 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ തന്നെ ത്രിപുരയില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് സംസ്ഥാനത്തു വേണ്ടത് 31 സീറ്റുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ആകെയുള്ള 60 സീറ്റുകളില്‍ 50 എണ്ണത്തിലും ബിജെപി മത്സരിച്ചെങ്കിലും സീറ്റൊന്നും ലഭിച്ചിരുന്നില്ല. അവിടെനിന്നാണ് ഇപ്പോഴത്തെ അല്‍ഭുത മുന്നേറ്റം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വിപ്ലവാത്മകമായ രീതിയിലാണ് പാര്‍ട്ടി വളര്‍ന്നത്.

Advertisement

National

ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ റോഡ് പദ്ധതികളിലൂടെ കേന്ദ്രത്തിന് 18,000 കോടി?

റോഡ് പദ്ധതികളിലെ ടോള്‍ മാതൃകയിലൂടെ 12,000 മുതല്‍ 18,000 കോടി രൂപ വരെ കേന്ദ്രത്തിന് ലഭിച്ചേക്കും

Published

on

ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ മോഡലില്‍ അടുത്ത മൂന്ന് ബണ്ടില്‍ റോഡ് പ്രൊജക്റ്റുകള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന് 12,000 കോടി രൂപ മുതല്‍ 18,000 കോടി രൂപ വരെ സമാഹരിക്കാന്‍ സാധിച്ചേക്കും. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 1,700 കി.മീറ്ററോളം വരുന്ന 26 റോഡ് പദ്ധതികളാണ് സര്‍ക്കാര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

ഒഡിഷ, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, അസാം തുടങ്ങിയ സംസ്ഥാനങ്ങളിലാകും ആദ്യത്തെ റോഡ് പാക്കേജുകള്‍. രണ്ടാമത്തെ ബണ്ടില്‍ വരുന്നത് തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മൂന്നാമത്തെ ബണ്ടില്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 10 പദ്ധതികളായിരിക്കും.

റോഡ് നിര്‍മാണ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ മാതൃക കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചത്.

Continue Reading

Politics

തിരിച്ചടിക്കാന്‍ ഇന്ത്യ; 30 അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടും

യുഎസില്‍ നിന്നെത്തുന്ന ബൈക്കുകള്‍ക്കും ബദാമിനും വാള്‍നട്ടിനുമെല്ലാം ഇന്ത്യ നികുതി കൂട്ടും

Published

on

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടിയുമായി ഇന്ത്യ. അമേരിക്കയില്‍ നിന്നെത്തുന്ന 30 ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചു. 800സിസിക്ക് കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിളുകള്‍, ഫ്രഷ് ആപ്പിളുകള്‍, ബദാം തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂടും.

ഇന്ത്യയില്‍ നിന്നുള്ള ചില സ്റ്റീല്‍, അലുമിനിയം കയറ്റുമതിക്ക് അമേരിക്ക ഉയര്‍ന്ന ചുങ്കം ചുമത്തിയതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പെട്ടെന്നുള്ള തിരിച്ചടിക്ക് കാരണം. സ്വതന്ത്രവ്യാപാരത്തെ ഹനിക്കുന്നതാണ് ട്രംപിന്റെ നികുതി ചുമത്തലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

800 സിസിക്ക് മുകളിലുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് 50 ശതമാനം നികുതി വരും ബദാമിന് 20 ശതമാനവും. വാള്‍നട്ടുകള്‍ക്കും 20 ശതമാനമാണ് നികുതി. എന്നാല്‍ ആപ്പിളിന് 25 ശതമാനവും. ഇതാദ്യമായാണ് ഇന്ത്യ ഒരു രാജ്യത്തിനെതിരെ തിരിച്ചടിയെന്ന നിലയില്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി കൂട്ടുന്നത്.

ജൂണ്‍ 21 മുതല്‍ പുതുക്കിയ നികുതി പ്രാബല്യത്തില്‍ വരും. ലോകപ്യാപാര സംഘടനയെയും ഇന്ത്യ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പുതി നടപടിയിലൂടെ 238.09 മില്ല്യണ്‍ ഡോളര്‍ അധികം നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് കണക്ക്.

കഴിഞ്ഞ മാര്‍ച്ചിലാണ് ചില സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം നികുതി ചുമത്തിയത്.

Continue Reading

National

മോദി സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ പൂര്‍ണമായും വിറ്റേക്കും

കുറച്ച് ഓഹരികള്‍ കൈവശം വെക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാന്‍ സാധ്യത

Published

on

പാളിപ്പോയ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ പദ്ധതി സര്‍ക്കാര്‍ പുനരവലോകനം ചെയ്യുന്നു. എയര്‍ ഇന്ത്യയുടെ 24 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാര്‍ കൈവശം വെച്ച് 76 ശതമാനം ഓഹരി വില്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരും വന്നില്ല. ഈ സാഹചര്യത്തിലാണ് 24 ശതമാനം ഓഹരി കൈവശം വെക്കാമെന്ന നിര്‍ബന്ധത്തില്‍ നിന്ന് പിന്മാറിയിട്ടായാലും എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ പദ്ധതി പുനരവലോകനം ചെയ്യുകയാണെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. പല ഓപ്ഷനുകളും നോല്‍ക്കുന്നുണ്ട്. 24 ശതമാനം കൈവശം വെക്കുമെന്ന നിര്‍ബന്ധത്തില്‍ നിന്ന് പിന്മാറാനും സാധ്യതയുണ്ട്.

മേയ് 31 ആയിരുന്നു എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ അവാസന തിയതി. എന്നാല്‍ വലിയ സാധ്യതകളുണ്ടായിട്ടും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ഒരു കമ്പനിയും വന്നില്ല. 2017 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് 48,781 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ഈ അവസ്ഥയിലാണ് ഗതികെട്ട് എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാമെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral8 hours ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral2 days ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral2 weeks ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala3 weeks ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral2 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video2 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala3 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral4 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National5 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment5 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Opinion

Opinion1 week ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion2 weeks ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 weeks ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Opinion1 month ago

അച്ചാര്‍ മുതലാളിമാര്‍ നല്‍കുന്നത് പോലെയുള്ളതല്ല ദേശിയ അവാര്‍ഡ്

ദേശിയ അവാര്‍ഡിന്റെ പ്രൗഢി ഒട്ടും കുറയാതെ രാഷ്ട്രപതി തന്നെ അതു നല്‍കിയിരുന്നെങ്കില്‍ അത് വലിയ പ്രചോദനമാകുമായിരുന്നു.

Business2 months ago

സംരംഭം തുടങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സംരംഭകരാകും മുമ്പ് ഇതൊന്നു വായിക്കുക. വിജയം നിങ്ങളോടൊപ്പമുണ്ട്

Opinion2 months ago

ആ ഫോര്‍മുല ഒന്നു തരൂ, പ്ലീസ്

എണ്ണവില സാധാരണക്കാരന്റെ കീശ ചോര്‍ത്തിയെടുക്കുകയാണ്, ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ ഇത്?

Opinion2 months ago

ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമാണോ?

വിജയ് മല്ല്യയും നീരവ് മോദിയും നടുവോടിച്ച ബാങ്കുകളുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ്?

Opinion2 months ago

കേരളത്തില്‍ കോണ്‍ഗ്രസ്സിന് രക്ഷയുണ്ടോ?

കോണ്‍ഗ്രസ് ആശയങ്ങളോട് മമത ഉള്ള, കഴിവുള്ള ആളുകളെ കണ്ടെത്തി, പാര്‍ട്ടി വളര്‍ത്താന്‍ നിയോഗിക്കണം

Opinion3 months ago

ഉള്ള റോഡുകള്‍ വീതി കൂട്ടുക, സംരക്ഷിക്കുക

നാളെ റോഡുകള്‍ കുഴിച്ചു വയലുകളും തണ്ണീര്‍തടങ്ങളും നിര്‍മ്മിക്കുവാനാകില്ല.

Opinion3 months ago

‘ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ് ഇന്ത്യയില്‍ നടക്കുന്നത്’

രാഷ്ട്രത്തിന് ഏതെല്ലാം തരത്തില്‍ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് ഐടി സമൂഹം ചിന്തിക്കണം

Auto

Auto2 days ago

50 ലക്ഷത്തിന്റെ BMW കാർ കത്തിച്ചാമ്പലായി, കാരണം ഒരു ചന്ദനത്തിരി ! വീഡിയോ കാണാം

ഉപയോഗിച്ച് തുടങ്ങുന്നതിനു മുൻപായി മതാചാരപ്രകാരം ദൈവത്തോട് കാർ നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുകയായിരുന്നു ഉടമ

Auto3 days ago

സ്റ്റൈലിന്റെ രാജാവ്; ടിഗര്‍ ബസ് ലിമിറ്റഡ് എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്

ആകര്‍ഷകമായ ആഡംബര ഡിസൈന്‍; പുതിയ എഡിഷന്റെ പെട്രോള്‍ പതിപ്പിന് 5.68 ലക്ഷവും ഡീസല്‍ പതിപ്പിന് 6.57 ലക്ഷവുമാണ് വില

Auto2 weeks ago

കാത്തിരിപ്പ് തീര്‍ന്നു; ഇന്ത്യയുടെ ആദ്യ മൈക്രോ കാര്‍ ഉടനെത്തും

ആറ് വര്‍ഷത്തെ കാത്തിരിപ്പ് കഴിഞ്ഞു. സര്‍ക്കാരിന്റെ പച്ചക്കൊടി. ക്യൂട്ട് എന്ന കൊച്ചുകാര്‍ ഇനി നിരത്തുകളിലെത്തും

Auto2 weeks ago

ഒടുവില്‍ അവന്‍ വരുന്നു, എതര്‍; സൂപ്പര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

ബെംഗളൂരു കമ്പനിയാണ് എതര്‍ പുറത്തിറക്കുന്നത്. ജൂണ്‍ 5നെത്തും. വില ഒരു ലക്ഷത്തിനടുത്ത് വരും

Auto3 weeks ago

ടെസ്ല ഇപ്പോള്‍ ഇന്ത്യയിലേക്കില്ലെന്ന് ഇലോണ്‍ മസ്‌ക്ക്; തടസ്സം നമ്മുടെ നിയന്ത്രണങ്ങള്‍

ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ സമ്മതിക്കുന്നില്ല

Auto4 weeks ago

പുതുമകളോടെ ജനപ്രിയ എസ്‌യുവി; ഹ്യുണ്ടായ് ക്രെറ്റ 2018 വിപണിയില്‍

കിലോമീറ്റര്‍ പരിധിയില്ലാത്ത മൂന്നു വര്‍ഷ വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്റ് ഓഫറുമായാണ് പുതിയ ക്രെറ്റ എത്തുന്നത്

Auto4 weeks ago

മാസായി പുതിയ രാണ്ടാം തലമുറ ഹോണ്ട അമേസ് എത്തി, സൂപ്പര്‍ പ്രീമിയം സെഡാന്‍

5,59,900 രൂപയാണ് വില. ഇന്ത്യയിലാണ് രണ്ടാം തലമുറ ഹോണ്ട അമേസ് ആദ്യമായി അവതരിക്കുന്നത്

Auto1 month ago

കണ്ണഞ്ചിപ്പിക്കുന്ന നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷല്‍ എഡിഷന്‍

ആരെയും ആകര്‍ഷിക്കും ഇവന്‍. 12,22,260 രൂപയാണ് ടെറാനോ സ്പോര്‍ട്ടിന്റെ വില.

Auto1 month ago

ഷഓമിയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പരിചയമുണ്ടോ നിങ്ങള്‍ക്ക്!

ഒറ്റ ചാര്‍ജിന് 30 കി.മീ പോകാം. ഷഓമി കളി തുടങ്ങിയിട്ടേയുള്ളൂ

Auto2 months ago

ക്ലാസി ലുക്കില്‍ അവന്‍ വരുന്നു, ടൊയോട്ട യാരിസ്; വേഗം ബുക്ക് ചെയ്തോളൂ

മേയ് മാസത്തില്‍ വാഹനം നിരത്തിലിറങ്ങും. ബുക്കിംഗും തുടങ്ങി

Trending