Connect with us

Business

ചക്കയേയും മാങ്ങയേയും ഡ്രൈ ഫ്രൂട്ടാക്കി ബിജുമോന്റെ പ്ലാന്റ് റിച്ച്

3100-ഓളം ഹെക്ടർ വിസ്തൃതിയിലാണ് സംഘടനയുടെ കൃഷി. ഇതിൽ നിന്ന് വർഷം തോറും 4000 ടൺ സുഗന്ധവ്യഞ്ജനങ്ങളും 6500 ടൺ കൊക്കോയും 2600 ടൺ കാപ്പിയും 1870 ടൺ പഴവർഗങ്ങളും ലഭിക്കുന്നു

Published

on

ഡ്രൈ ഫ്രൂട്ട് എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ഓടി വരിക എന്തെല്ലാമായിരിക്കും ഈന്തപ്പഴം , ബെറി, കിവി തുടങ്ങിയ വിദേശ പഴങ്ങൾ അല്ലെ? എന്നാൽ ഏറെ വിപണി സാദ്യതയുള്ള ഡ്രൈ ഫ്രൂട്ട് വിഭാഗത്തിൽ നമ്മുടെ നാടൻ ചക്കയും മാങ്ങയും വരെ ഉൾപ്പെടുത്തി പുതിയൊരു സംരംഭക ആശയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കോട്ടയം മണർകാട് സ്വദേശിയും പ്ലാന്റ് റിച്ച് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ബിജുമോൻ കുര്യൻ.

ഫെയർട്രേഡ് അംഗീകാരത്തോടെ യൂറോപ്യൻ യൂണിയൻ, മിഡൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് കാപ്പി, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈഫ്രൂട്സ് തുടങ്ങിയവ കയറ്റിയയയ്ക്കുന്ന സ്ഥാപനമായ പ്ലാന്റ്റിച്ച് ഡ്രൈ ഫ്രൂട്ട് വിഭാഗത്തിലും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുകയാണ്.

പ്ലാന്റ്‌റിച്ച് 2001ൽ തുടക്കമിട്ട കർഷകക്കൂട്ടായ്മയായ മാസിൽ (മണർകാട് സോഷ്യൽ സർവീസസ് സൊസൈറ്റി) കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ അയ്യായിരത്തോളം ചെറുകിട-ഇടത്തരം സുഗന്ധവ്യഞ്ജന-പഴവർഗ കർഷകരാണ് അംഗങ്ങൾ. ഇവരെ മുൻനിർത്തിയാണ് ഡ്രൈ ഫ്രൂട്ട്സിനാവശ്യമായ നാടൻ പഴങ്ങൾ സെക്ഗഅരിക്കുന്നത്.

മാങ്ങ, ചക്ക, പച്ചമാങ്ങ, പൈനാപ്പിൾ, പപ്പായ, നെല്ലിക്ക എന്നിവയാണ് ഓൺലി ഓാർഗാനിക് ബ്രാൻഡിൽ ഡ്രൈഫ്രൂട്സായി വിപണിയിൽ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ മുഖ്യനഗരങ്ങളിലും കൊച്ചി ഉൾപ്പെടെയുള്ള രണ്ടാം തട്ട് നഗരങ്ങളിലുമാണ് ഓൺലി ഓർഗാനിക് ഡ്രൈഫ്രൂട്ട്‌സ് ലഭ്യമാവുക.

ഇറക്കുമതി ചെയ്യുന്ന പഴങ്ങളുടെ പാതി ചെലവിൽ ഇനി നാടൻ പഴങ്ങൾ ഡ്രൈ ഫ്രൂട്ട് രൂപത്തിൽ ഭക്ഷിക്കാം. ഏറെ സാധ്യതകളുള്ള ഒരു മേഖലയാണ് ഇതിലൂടെ ബിജുമോൻ തുറന്നിടുന്നത്. ഡ്രൈ ഫ്രൂട്സ് സംഭരണം സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ അധികവും സ്ത്രീകൾ ആണ്. മാരും ഭൂരിപക്ഷവും സ്ത്രീകളാണ്.

ഇടുക്കി വരിക്കാശ്ശേരിയിലെ ആനമുടി സ്വദേശിയായ സീനാ ജോമി 225 കർഷകരുൾപ്പെട്ട സംഘത്തിന്റെ ലീഡറാണ്. ഓർഗാനിക് കീടനാശിനികളും മറ്റും മാത്രം ഉപയോഗിച്ചുള്ള കൃഷിയായതിനാൽ തങ്ങളുടെ വിളകൾക്ക് കൂടിയ വില ലഭ്യമാക്കാൻ സൊസൈറ്റിയിലടെ കഴിയുന്നു

3100-ഓളം ഹെക്ടർ വിസ്തൃതിയിലാണ് സംഘടനയുടെ കൃഷി. ഇതിൽ നിന്ന് വർഷം തോറും 4000 ടൺ സുഗന്ധവ്യഞ്ജനങ്ങളും 6500 ടൺ കൊക്കോയും 2600 ടൺ കാപ്പിയും 1870 ടൺ പഴവർഗങ്ങളും ലഭിക്കുന്നു.

Advertisement

Business

സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ ‘ഖര്‍ ലാവോ ഗോള്‍ഡ്’

സ്വയംതൊഴിലും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്സിന്റെ ഖര്‍ ലാവോ ഗോള്‍ഡ് പദ്ധതി

Published

on

രാജ്യത്ത് സ്വയം തൊഴിലും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കാന്‍ ടാറ്റാ മോട്ടോഴ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഖര്‍ ലാവോ ഗോള്‍ഡ്’ മല്‍സരം പുരോഗമിക്കുന്നു. അഞ്ച് വിജയികള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറിനെ കാണാന്‍ സാധിക്കുന്നതിനൊപ്പം 3.78 ലക്ഷം രൂപ വിലയുള്ള ടാറ്റാ എയ്സ് ഗോള്‍ഡ് സമ്മാനമായും ലഭിക്കും. ഇതിന് പുറമേ ഏറ്റവും മികച്ച എന്‍ട്രികള്‍ക്ക് 5000 രൂപ വീതമാണ് സമ്മാനം.

വളരെ ലളിതമായ മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതി മല്‍സരത്തില്‍ പങ്കെടുക്കാന്‍. കൂടാതെ ടാറ്റ ഏയ്സ് ഗോള്‍ഡുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന വ്യത്യസ്തമായ ഒരു ബിസിനസ് ആശയം നല്‍കുകയും വേണം. ഉന്നതരായ വ്യക്തികള്‍ അടങ്ങുന്ന ഒരു പാനല്‍ ഇവ പരിശോധിക്കുകയും ലഭിച്ച എന്‍ട്രികളില്‍ നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുക്കുകയും ചെയ്യും. പാനല്‍ അംഗങ്ങള്‍ പിന്നീട് ഇവരുമായി കൂടിക്കാഴ്ച നടത്തും. മല്‍സരാര്‍ത്ഥികളുടെ വിദ്യഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ല, പക്ഷെ ആശയം മികച്ചതായിരിക്കണം.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ തുടങ്ങിയ ‘ഖര്‍ ലാവോ ഗോള്‍ഡ്’ മല്‍സരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് വരെ 19000 എന്‍ട്രികള്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പേജുകള്‍ 3.7 ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. പ്രചാരണവുമായി ബന്ധപ്പെട്ട പേജുകളില്‍ 2.5 ലക്ഷം പേര്‍ സജീവമായി പങ്കാളികളായിട്ടുണ്ട്. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്

Continue Reading

Business

മൈജി-നോക്കിയ ഫോണാംശംസകളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഇബ്രാഹിം ആവിലോറയ്ക്കാണ് താര്‍ ജീപ്പ് സമ്മാനമായി ലഭിച്ചത്

Published

on

മൈജി കോഴിക്കോട് ലാന്റ്ഷിപ്പ് ഷോറൂമില്‍ നടന്ന ഫോണാശംസകള്‍ ഓഫറിന്റെ സമ്മാന വിതരണ ചടങ്ങില്‍ താര്‍ ജീപ്പ് നേടിയ ഇബ്രാഹിം ആവിലോറയ്ക്ക് മൈ ജി ചെയര്‍മാനും എംഡിയുമായ എ കെ ഷാജിയും നോക്കിയ കേരള ജനറല്‍ മാനേജര്‍ ടി എസ് ശ്രീധറും ചേര്‍ന്ന് താക്കേല്‍ കൈമാറുന്നു. സൗത്ത് ഓപ്പറേഷന്‍സ് തലവന്‍ സമീര്‍ തിന്റ്, ബിസിനസ് മാനേജര്‍ സുബൈര്‍ ഒ ടി, മാര്‍ക്കറ്റിംഗ് മാനേജര്‍ ജയദീപ്, മൈജി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനീഷ് സി ആര്‍, സ്‌റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്‌സല്‍ തുടങ്ങിയവര്‍ സമീപം.

കോഴിക്കോട്: ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ ഡിജിറ്റല്‍ സ്റ്റോര്‍ ശൃംഖലയായ മൈജി-മൈ ജനറേഷന്‍ ഹബ്ബും നോക്കിയയും സംയുക്തമായി അവതരിപ്പിച്ച ഫോണാശംസകള്‍ ഓഫറിന്റെ സമ്മാന വിതരണം നടന്നു.

മൈ ജിയുടെ കോഴിക്കോട് ലാന്റ്ഷിപ്പ് മാള്‍ ഷോറൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ എടക്കാട് സ്വദേശിയായ ശ്രീകാന്തിന് മ്യൂസിക് സിസ്റ്റവും കണ്ണംകര സ്വദേശി ബിനീഷിന് എല്‍ഇഡി ടിവിയും ഇബ്രാഹിം ആവിലോറയ്ക്ക് ബംബര്‍ സമ്മാനമായ താര്‍ ജീപ്പും വിതരണം ചെയ്തു.

മൈ ജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ ഷാജി, നോക്കിയ കേരള ജനറല്‍ മാനേജര്‍ ടി എസ് ശ്രീധര്‍, സൗത്ത് ഓപ്പറേഷന്‍സ് തലവന്‍ സമീര്‍ തിന്റ്, ബിസിനസ് മാനേജര്‍ സുബൈര്‍ ഒ ടി, മാര്‍ക്കറ്റിംഗ് മാനേജര്‍ ജയദീപ്, മൈജി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനീഷ് സി ആര്‍, സംസ്ഥാന മേധാവി മുഹമ്മദ് ജെയ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിലവില്‍ കേരളത്തില്‍ 63 ഷോറൂമുകളുള്ള മൈജി ഷോറൂമുകളുടെ എണ്ണം 100 ആയി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

Continue Reading

Business

അഡിഡാസും പൂമയും ഒരിക്കൽ ഒന്നായിരുന്നു, ആ ബന്ധം പിരിഞ്ഞതെങ്ങനെ ?

ഒരു സിനിമാക്കഥ പോലെ രസകരമാണ് ഈ സ്പോർട്സ് ബ്രാൻഡുകൾ വേർപിരിഞ്ഞ കഥ

Published

on

അഡിഡാസും പൂമയും സ്പോർട്സ് ഷൂസ്, യൂട്ടിലിറ്റി വെയർ എന്നീ ഉൽപ്പന്നങ്ങളിൽ മികച്ച ബ്രാൻഡുകളായ ഇവ ഇന്ന് പരസ്പരം മത്സരിക്കുന്ന രണ്ട് ആഗോള ബ്രാൻഡുകളാണ്. എന്നാൽ അഡിഡാസും പൂമയും സഹോദരങ്ങളുടെ നേതൃത്വത്തിൽ ഉള്ള ബ്രാൻഡുകളായിരുന്നു. ഒരു സിനിമാക്കഥ പോലെ രസകരമാണ് ഈ സ്പോർട്സ് ബ്രാൻഡുകൾ വേർപിരിഞ്ഞ കഥ.

ജർമൻ സഹോദരങ്ങളായ അഡോൾഫ് ഡാസ്ലർ റുഡോൾഫ് ഡാസ്ലർ എന്നിവർ ചേർന്ന് 1924 ൽ ഒരു സ്പോർട്സ് ഷൂ നിർമാണ കമ്പനി തുടങ്ങി. ഡാസ്ലർ ബ്രതെഴ്സ് ഷൂ ഫാക്റ്ററി എന്നായിരുന്നു അതിന്റെ പേര്. ഹാൻഡ്‌മെയ്‌ഡ്‌ സ്പോട്സ് ഷൂസുകളായിരുന്നു ഈ ബ്രാൻഡിന്റെ പ്രത്യേകത. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ബ്രാൻഡ് പ്രസിദ്ധമായി.

ഒളിമ്പിക്സിൽ പോലും ഈ ഷൂ ധരിച്ച് കായിക താരങ്ങൾ മത്സരിക്കാൻ ഇറങ്ങി. അങ്ങനെ 1938 എത്തിയപ്പോഴേക്കും സ്ഥാപനം മറ്റൊരു തലത്തിലേക്ക് ഉയർന്നു. എന്നാൽ ആ ഉയർച്ചക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ടാംലോക മഹായുദ്ധ സമയത്ത് നാസി പട്ടാളവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞുണ്ടായ തർക്കത്തിൽ സഹോദരന്മാരായ അഡോൾഫ് ഡാസ്ലറും റുഡോൾഫ് ഡാസ്ലറും പിരിഞ്ഞു.

അതോടെ ഡാസ്ലർ ബ്രതെഴ്സ് ഷൂ കമ്പനി ഇല്ലാതായി. പകരം അഡോൾഫ് ഡാസ്ലർ തന്റെ പേര് ചുരുക്കി അഡിഡാസ് എന്ന പേരിൽ ഒരു ഷൂ നിർമാണ കമ്പനി തുടങ്ങി. റുഡോൾഫ് ഡാസ്ലറും അതെ വഴി തന്നെ തെരെഞ്ഞെടുത്തു. പൂമ എന്ന ബ്രാൻഡിൽ തന്റെ സ്പോർട്സ് ഷൂസ് അദ്ദേഹം വിപണിയിൽ എത്തിച്ചു. പിന്നീട് കണ്ടത് കരുത്തുറ്റ മത്സരമാണ്. 1949 ൽ പിറവിയെടുത്ത രണ്ടു ബ്രാൻഡുകളും ഒപ്പത്തിനൊപ്പം വളർന്നു.

ഒരിക്കൽ സഹോദരന്മാർ ഒരുമിച്ചു വിയർപ്പൊഴുക്കി വികസിപ്പിച്ചെടുത്ത ബ്രാൻഡ് ഇന്നും പാരമ്പര്യം ചോരാതെ വിജയം മാത്രം ലക്ഷ്യമിട്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. അഡിഡാസും പൂമയും ഒരേതൂവൽ പക്ഷികളാണ് എന്നറിയാത്ത ബ്രാൻഡ് പ്രേമികളും അനേകമാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics1 week ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral3 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral3 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala4 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral5 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala6 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral7 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

Opinion

Opinion1 week ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National2 weeks ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 weeks ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 weeks ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion1 month ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion2 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion2 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion4 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 months ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Auto

Auto3 days ago

നഗര മാലിന്യ സംസ്‌കരണത്തിന് ടാറ്റയുടെ കിടുവാഹനങ്ങള്‍

കവചിത ടിപ്പര്‍ 70:30 അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Auto5 days ago

യുവാക്കൾക്കിടയിൽ തരംഗമായി ടാറ്റ ടിയാഗോ

2018 ആഗസ്റ്റിൽ മാത്രം 9277യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന

Auto5 days ago

ടിവിഎസ് എന്‍ടോര്‍ക്; വില്‍പ്പന 1 ലക്ഷം കടന്നേ…

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ടിവിഎസ് എന്‍ടോര്‍ക് സ്‌കൂട്ടര്‍. അതിവേഗത്തിലാണ് 1 ലക്ഷം യൂണിറ്റ് വിറ്റുപോയത്

Auto5 days ago

ടിയാഗോ…ഓട്ടോ പ്രേമികളുടെ ഹൃദയം കീഴടക്കിയുള്ള മുന്നേറ്റം

ഓഗസ്റ്റില്‍ മാത്രം 9277 ടിയാഗോ കാറുകളാണ് വിറ്റുപോയത്. ജനപ്രിയ ഹാച്ച്ബാക്ക് തന്നെ

Auto6 days ago

യുദ്ധ രംഗത്ത് കരുത്തനായി ടാറ്റ മോട്ടോർസ്

പ്രതിരോധ മേഖലയിൽ കയറ്റുമതിക്കനുയോജ്യമായ രണ്ട് സൈനിക കവചിത വാഹനങ്ങൾ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു.

Auto2 weeks ago

‘അര്‍ബന്‍ ടഫ്റോഡര്‍’ എത്തി; ടാറ്റ ടിയാഗോ എന്‍ആര്‍ജി വിപണിയില്‍

ഏറ്റവും മികച്ച ഡിസൈനും സാങ്കേതിക വിദ്യയും ഒത്തിണങ്ങിയ ടിയാഗോ അതീവസ്‌റ്റൈലിഷുമാണ്

Auto2 weeks ago

ഇവന്‍ തകര്‍ക്കും; നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ അതിഗംഭീരം

എസ്യുവി ഭ്രാന്തന്മാര്‍ അമിത പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് നിസാന്‍ കിക്ക്സ്

Auto3 weeks ago

ഇതാ അവന്‍…ഡാറ്റ്സണ്‍ ഇന്ത്യയുടെ റെഡി ഗോ ലിമിറ്റഡ് എഡിഷന്‍ 2018

സ്റ്റൈലിഷാണിവന്‍. ഡാറ്റ്‌സണ്‍ ഇന്ത്യയുടെ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ കിടിലന്‍

Auto3 weeks ago

കിടിലന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും

2005ല്‍ നിരത്തിലിറങ്ങിയത് മുതല്‍ രാജ്യത്തെ എംപിവി വാഹന വിഭാഗത്തില്‍ ഒന്നാമനായി തുടരുകയാണ് ഇന്നോവ

Auto4 weeks ago

എകെ 47 തോക്കുണ്ടാക്കിയവര്‍ കാര്‍ പുറത്തിറക്കുന്നു; ലക്ഷ്യം ടെസ്ല

മിലിറ്ററി എക്യുപ്‌മെന്റ് നിര്‍മാണ കമ്പനിയായ കലാഷ്‌നിക്കോവ് ഗ്രൂപ്പ് ഇലക്ട്രിക് കാറിന്റെ പ്രാഥമിക രൂപം പുറത്തിറക്കി

Trending