Connect with us

Auto

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്…

Published

on

പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വായ്പാദാതാവായ ടാബ് കാപ്പിറ്റല്‍ പുതിയ പരീക്ഷണവുമായെത്തുന്നു. വെറും 10 മിനുറ്റിനുള്ളില്‍ ഇരുചക്രവാഹന ലോണ്‍ കമ്പനി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കം.

ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചുള്ള ബയോമെട്രിക് ടെക്നോളജി ഉപയോഗിച്ചായിരിക്കും 10 മിനുറ്റിനുള്ളില്‍ ലോണ്‍ പാസാക്കുകയെന്ന് കമ്പനി പറയുന്നു. ഉപഭോക്താവിന് വായ്പ ലഭിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ അധികം ഡോക്യുമെന്റേഷനൊന്നും കൂടാതെ തന്നെ ലോണ്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഇതാണ് ടാബ് കാപ്പിറ്റലിന്റെ വെബ്സൈറ്റ് ംംം.മേയരമുശമേഹ.രീ.ശി.

ഓണ്‍ലൈനായി വായ്പ നല്‍കുന്ന കമ്പനികള്‍ വളരെ പെട്ടെന്ന് തന്നെ വായ്പ നല്‍കുന്ന സംവിധാനങ്ങളിലേക്ക് ഇപ്പോള്‍ മാറുന്നുണ്ട്. എന്നാല്‍ ഈ സംവിധാനത്തിലും പരാതികള്‍ ഉണ്ടാകാറുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement

Auto

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Published

on

വിപണിയില്‍ പുതു ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ മൂന്നു ബൈക്കുകളുടെ 2018 എഡിഷനുകള്‍ പുറത്തിറക്കി. ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ എസ്പി എന്നീ ജനപ്രിയബൈക്കുകളുടെ 2018 പതിപ്പുകളാണ് പുറത്തിറക്കിയത്.

വിവിധ തരത്തിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് പുതുബൈക്കുകള്‍ എത്തിയിരിക്കുന്നത്. മികച്ച സ്റ്റൈല്‍, മെയിന്റനന്‍സ് കുറവുള്ള സീല്‍ ചെയിന്‍, ഇന്ധന ക്ഷമതയ്ക്കായുള്ള എച്ച്ഇടി ടയറുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ പതിപ്പിനുണ്ട്.

ഹോണ്ടയുടെ സ്‌പോര്‍ട്ടി ബൈക്ക് എന്നു പേര് നേടിയതാണ് 125 സി.സിയുടെ സി.ബി. ഷൈന്‍ എസ്.പി.. ഇതിന്റെ പുതിയ പതിപ്പില്‍ആകര്‍ഷകമായ ടാങ്ക് അടക്കം നിരവധി പുത്തന്‍ സവിശേഷതകളുണ്ട്. ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില 62,032 രൂപ്.

ഹോണ്ടയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളതാണ് ലിവോ 110 സി.സി. ബൈക്ക്. കമ്യൂട്ടര്‍ വിഭാഗത്തിലാണ് ഇത് വിറ്റുപോകുന്നത്. അനലോഗ്-ഡിജറ്റല്‍ മീറ്റര്‍ കണ്‍സോളുമായാണ് പുതിയ പതിപ്പ് എത്തുന്നത്. സര്‍വ്വീസ് സമയം സൂചിപ്പിക്കുന്ന ക്ലോക്ക് സവിശേഷതയാണ്. അഞ്ചു നിറങ്ങളില്‍ ലഭിക്കുന്ന ബൈക്കിന്റെ ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില 56,230 രൂപ മുതലാണ്.

ഡ്രീം യുഗയുടെ വില 52,741 രൂപ മുതലാണ് ആരംഭിക്കുന്നത്.

Continue Reading

Auto

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Published

on

മറ്റ് സംസ്ഥാനങ്ങളില്‍ ആഡംബര വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയ്ത് പ്രമുഖ താരങ്ങള്‍ നിയമക്കുരുക്കില്‍ പെടുമ്പോള്‍ മാതൃകയായി പൃഥ്വിരാജ് സുകുമാരന്‍. അടുത്തിടെയാണ് ലംബോര്‍ഗിനി ഹുറാകാന്‍ എന്ന ആഡംബര കാര്‍ പൃഥ്വി വാങ്ങിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

കാറിന് റെജിസ്ട്രേഷന്‍ മറ്റ് സംസ്ഥാനങ്ങളിലാക്കാതെ കേരളത്തില്‍ തന്നെയാക്കിയ താരം നികുതിയടച്ചതാകട്ടെ 43.16 ലക്ഷം രൂപയും. താരത്തിനെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിക്കുകയും ചെയ്തു. കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണിത്.

ലംബോര്‍ഗിനി സ്വന്തമാക്കുന്ന ആദ്യ മലയാള താരമാണ് പൃഥ്വിരാജ് എന്നാണ് റിപ്പോര്‍ട്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിന് വേണ്ടത് ആകെ 3.4 സെക്കന്‍ഡുകള്‍ മാത്രമാണ്.

Continue Reading

Auto

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Published

on

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ വില്‍പ്പന കമ്പനിയായ ടെസ്ല ചൈനയില്‍ പ്ലാന്റ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുമോ? ചൈനയില്‍ സംരംഭം തുടങ്ങുന്നതിനുള്ള നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ടെസ്ലയുടെ സ്ഥാപകനും സംരംഭ ഇതിഹാസവുമായ ഇലോണ്‍ മസ്‌ക്കിന് കടുത്ത അതൃപ്തിയാണെന്നാണ് റിപ്പോര്‍ട്ട്.

ടെസ്ലക്ക് ഇതുവരെ ഫാക്റ്ററി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിടാന്‍ സാധിച്ചിട്ടില്ല. കാറുകള്‍ അസംബിള്‍ ചെയ്യുന്ന പ്ലാന്റുമായി ബന്ധപ്പെട്ട് ഷാങ്ഹായ് സര്‍ക്കാരുമായി അന്തിമധാരണയിലെത്താന്‍ സാധിക്കാത്തതാണ് പ്രശ്‌നം. ടെസ്ല ഫാക്റ്ററിയുടെ ഉടമസ്ഥ ഘടനയെ സംബന്ധിച്ചാണ് പ്രശ്‌നം നിലനില്‍ക്കുന്നത്.

ആഭ്യന്തര പങ്കാളികളുമായി ചേര്‍ന്ന് മാത്രമേ പ്ലാന്റ് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പ്ലാന്റിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും ടെസ്ലയ്ക്ക് തന്നെ വേണമെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ നിലപാട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending