Connect with us

Entertainment

ഞാന്‍ ‘കാളിയന്‍’; വരുന്നു, പൃഥ്വിയുടെ ബ്രഹ്മാണ്ഡ ചിത്രം

കാളിയന്റെ ഫസ്റ്റ്‌ലുക്ക് വിഡിയോ സൂപ്പര്‍ എന്ന് സോഷ്യല്‍ മീഡിയ

Published

on

തിരുമലൈക്കോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതും കൊണ്ടേ മടങ്ങൂ….പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കാളിയന്റെ ഫസ്റ്റ്‌ലുക്ക് വിഡിയോയിലെ കിടിലന്‍ ഡയലോഗാണിത്. ഫസ്റ്റ്‌ലുക്ക് വിഡിയോക്ക് തകര്‍പ്പന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

വേണാടിന്റെ കഥയാണ് കാളിയനിലൂടെ പറയുന്നത്. ഒരു എപ്പിക്ക് ഡ്രാമ തന്നെ. വേണാടിന്റെ സമാനതകളില്ലാത്ത ചരിത്രത്തില്‍ വീരനായക പരിവേഷം ലഭിച്ച പടത്തലവന്‍ ഇരവിക്കുട്ടിപ്പിള്ളയുടെയും ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടേയും കഥ പറയുന്ന ചിത്രമാണ് കാളിയന്‍.

2015 നവംബര്‍ 24നാണ് പൃഥ്വിരാജ് ഈ ചിത്രത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. ഇപ്പോഴാണ് അത് യഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. എസ് മഹേഷാണ് സംവിധാനം. സംവിധായകന്‍ ബി ടി അനില്‍കുമാര്‍ ആണ് രചന. ശങ്കര്‍-ഇഷാന്‍-ലോയ് ആകും സംഗീതം.

ഒരു പോരാളിയുടെ, യോദ്ധാവിന്റെ എല്ലാ വിധ ചടുലതയും ആവാഹിച്ചുള്ളതാണ് പൃഥ്വിരാജിന്റെ വേഷം.

Advertisement

Entertainment

അഞ്ജലി മേനോന്റെ ‘കൂടെ’ നസ്രിയ; ആദ്യ വിഡിയോ സോംഗിന് മികച്ച പ്രതികരണം

നസ്രിയ അഭിനയിച്ച ആരാരോ എന്ന് തുടങ്ങുന്ന വിഡിയോ ഗാനമാണ് പുറത്തിറങ്ങിയത്

Published

on

അഞ്ജലി മേനോന്റെ പുതിയ ചിത്രമായ കൂടെയിലെ ആദ് വിഡിയോ ഗാനം പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 4.05 മിനിറ്റാണ് ദൈര്‍ഘ്യം. വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് അഞ്ജലിയുടെ കൂടെ. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രമെന്ന സവിശേഷതയും കൂടെയ്ക്കുണ്ട്.

പൃഥ്വിരാജും പാര്‍വതിയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. റഫീക് അഹമ്മദാണ് പുറത്തുവന്നിരിക്കുന്ന ആരാരോ ഗാനത്തിന്റെ രചയിതാവ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജലി തന്നെയാണ് കൂടെയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

അഞ്ജലിയുടെ മുന്‍ചിത്രങ്ങളെ പോലെ കൂടെയും വമ്പന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Continue Reading

Entertainment

ആക്ഷന്‍ കോമഡി ചിത്രവുമായി മോഹന്‍ലാല്‍-സിദ്ധിഖ് ടീം

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ആണ് മോഹന്‍ലാല്‍-സിദ്ധീഖ് ടീമിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം

Published

on

മഹാനടന്‍ മോഹന്‍ലാലും ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്ന സംവിധായകന്‍ സിദ്ധീഖും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷം നവംബറില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ആക്ഷന്‍-കോമഡി എന്റര്‍ടെയ്നര്‍ എന്ന നിലയിലായിരിക്കും ചിത്രം പുറത്തിറങ്ങുക. അതേസമയം സിനിമയുടെ തിരക്കഥ രചന ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് സിദ്ധീഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ആണ് മോഹന്‍ലാല്‍-സിദ്ധീഖ് ടീമിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. 2013ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ വിയറ്റ്നാം കോളനിയിലും ഇരുവരും സഹകരിച്ചിട്ടുണ്ട്. അന്ന് സിദ്ധിഖു ലാലും ചേര്‍ന്നായിരുന്നു ചിത്രം ഒരുക്കിയത്.

മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദി റാസ്‌ക്കലിന്റെ തമിഴ് പതിപ്പ് സിദ്ധിഖിന്റേതായി അടുത്തിടെ തിയറ്ററുകളിലെത്തിയിരുന്നു. മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading

Entertainment

ഒരു ദിവസം 200 സെല്‍ഫി; ജാഡയില്ലാത്ത അജിത്തിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

‘തല’യുടെ ലാളിത്യത്തിന് വീണ്ടും പ്രശംസ. താരം പോസ് ചെയ്തത് 200ലധികം സെല്‍ഫികള്‍ക്ക്, ഒരു ദിവസം

Published

on

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ തല അജിത്ത് കുമാറിനെ കുറിച്ച് ആര്‍ക്കും ചീത്ത കാര്യങ്ങള്‍ പറയാനുണ്ടാകില്ല. നല്ലത് മാത്രമാണ് സിനിമാ മേഖലയിലുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ പറയുന്നത്. ഫാന്‍സ് അസോസിയേഷനുകള്‍ അരങ്ങ് വാഴുന്ന ലോകത്ത് തന്റെ ആരാധക സംഘടന പിരിച്ചുവിട്ട് മാതൃകയായ താരമാണ് അജിത്ത്.

അജിത്തിന്റെ ജാഡയില്ലാത്ത പെരുമാറ്റം എപ്പോഴും വാര്‍ത്തയാകാറുണ്ട്. അഭിനിയിക്കുന്ന സിനിമകളെ പ്രൊമോട്ട് ചെയ്യുന്ന അഭിമുഖം പോലും നല്‍കാത്ത താരം എന്നാല്‍ സാധാരണക്കാര്‍ക്ക് അവരിലൊരുവനാണ്. ഒരു ദിവസം 200ലധികം സെല്‍ഫികള്‍ക്ക് അജിത്ത് പോസ് ചെയ്‌തെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്ത.

സംഗീത സംവിധായകനായ തമനാണ് ഇക്കാര്യം പറഞ്ഞത്. ഇരുവരും അടുത്തിടെ ഒരു വിമാനയാത്രയില്‍ ഒരുമിച്ചുണ്ടായിരുന്നു.

വിമാനത്തിലെ എല്ലാ സഹയാത്രികര്‍ക്കൊപ്പവും അജിത്ത് സെല്‍ഫിക്ക് പോസ് ചെയ്തത്രെ. വിമാനത്തിലെ ക്യാപ്റ്റനും വന്നു സെല്‍ഫിയെടുക്കാന്‍. ഒരു മടുപ്പും കാണിച്ചില്ല താരം. അതാണ് തല. സിരുത്തൈ സിവ സംവിധാനം ചെയ്യുന്ന വിശ്വാസത്തിലാണ് തല ഇപ്പോള്‍ അഭിനയിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള തുടര്‍ച്ചയായ നാലാമത്തെ ചിത്രമാണിത്. വീരം, വേതാളം, വിവേകം എന്നിവയായിരുന്നു മുന്‍ ചിത്രങ്ങള്‍.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral8 hours ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral2 days ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral2 weeks ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala3 weeks ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral2 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video2 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala3 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral4 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National5 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment5 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Opinion

Opinion1 week ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion2 weeks ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 weeks ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Opinion1 month ago

അച്ചാര്‍ മുതലാളിമാര്‍ നല്‍കുന്നത് പോലെയുള്ളതല്ല ദേശിയ അവാര്‍ഡ്

ദേശിയ അവാര്‍ഡിന്റെ പ്രൗഢി ഒട്ടും കുറയാതെ രാഷ്ട്രപതി തന്നെ അതു നല്‍കിയിരുന്നെങ്കില്‍ അത് വലിയ പ്രചോദനമാകുമായിരുന്നു.

Business2 months ago

സംരംഭം തുടങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സംരംഭകരാകും മുമ്പ് ഇതൊന്നു വായിക്കുക. വിജയം നിങ്ങളോടൊപ്പമുണ്ട്

Opinion2 months ago

ആ ഫോര്‍മുല ഒന്നു തരൂ, പ്ലീസ്

എണ്ണവില സാധാരണക്കാരന്റെ കീശ ചോര്‍ത്തിയെടുക്കുകയാണ്, ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ ഇത്?

Opinion2 months ago

ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമാണോ?

വിജയ് മല്ല്യയും നീരവ് മോദിയും നടുവോടിച്ച ബാങ്കുകളുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ്?

Opinion2 months ago

കേരളത്തില്‍ കോണ്‍ഗ്രസ്സിന് രക്ഷയുണ്ടോ?

കോണ്‍ഗ്രസ് ആശയങ്ങളോട് മമത ഉള്ള, കഴിവുള്ള ആളുകളെ കണ്ടെത്തി, പാര്‍ട്ടി വളര്‍ത്താന്‍ നിയോഗിക്കണം

Opinion3 months ago

ഉള്ള റോഡുകള്‍ വീതി കൂട്ടുക, സംരക്ഷിക്കുക

നാളെ റോഡുകള്‍ കുഴിച്ചു വയലുകളും തണ്ണീര്‍തടങ്ങളും നിര്‍മ്മിക്കുവാനാകില്ല.

Opinion3 months ago

‘ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ് ഇന്ത്യയില്‍ നടക്കുന്നത്’

രാഷ്ട്രത്തിന് ഏതെല്ലാം തരത്തില്‍ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് ഐടി സമൂഹം ചിന്തിക്കണം

Auto

Auto2 days ago

50 ലക്ഷത്തിന്റെ BMW കാർ കത്തിച്ചാമ്പലായി, കാരണം ഒരു ചന്ദനത്തിരി ! വീഡിയോ കാണാം

ഉപയോഗിച്ച് തുടങ്ങുന്നതിനു മുൻപായി മതാചാരപ്രകാരം ദൈവത്തോട് കാർ നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുകയായിരുന്നു ഉടമ

Auto3 days ago

സ്റ്റൈലിന്റെ രാജാവ്; ടിഗര്‍ ബസ് ലിമിറ്റഡ് എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്

ആകര്‍ഷകമായ ആഡംബര ഡിസൈന്‍; പുതിയ എഡിഷന്റെ പെട്രോള്‍ പതിപ്പിന് 5.68 ലക്ഷവും ഡീസല്‍ പതിപ്പിന് 6.57 ലക്ഷവുമാണ് വില

Auto2 weeks ago

കാത്തിരിപ്പ് തീര്‍ന്നു; ഇന്ത്യയുടെ ആദ്യ മൈക്രോ കാര്‍ ഉടനെത്തും

ആറ് വര്‍ഷത്തെ കാത്തിരിപ്പ് കഴിഞ്ഞു. സര്‍ക്കാരിന്റെ പച്ചക്കൊടി. ക്യൂട്ട് എന്ന കൊച്ചുകാര്‍ ഇനി നിരത്തുകളിലെത്തും

Auto2 weeks ago

ഒടുവില്‍ അവന്‍ വരുന്നു, എതര്‍; സൂപ്പര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

ബെംഗളൂരു കമ്പനിയാണ് എതര്‍ പുറത്തിറക്കുന്നത്. ജൂണ്‍ 5നെത്തും. വില ഒരു ലക്ഷത്തിനടുത്ത് വരും

Auto3 weeks ago

ടെസ്ല ഇപ്പോള്‍ ഇന്ത്യയിലേക്കില്ലെന്ന് ഇലോണ്‍ മസ്‌ക്ക്; തടസ്സം നമ്മുടെ നിയന്ത്രണങ്ങള്‍

ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ സമ്മതിക്കുന്നില്ല

Auto4 weeks ago

പുതുമകളോടെ ജനപ്രിയ എസ്‌യുവി; ഹ്യുണ്ടായ് ക്രെറ്റ 2018 വിപണിയില്‍

കിലോമീറ്റര്‍ പരിധിയില്ലാത്ത മൂന്നു വര്‍ഷ വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്റ് ഓഫറുമായാണ് പുതിയ ക്രെറ്റ എത്തുന്നത്

Auto4 weeks ago

മാസായി പുതിയ രാണ്ടാം തലമുറ ഹോണ്ട അമേസ് എത്തി, സൂപ്പര്‍ പ്രീമിയം സെഡാന്‍

5,59,900 രൂപയാണ് വില. ഇന്ത്യയിലാണ് രണ്ടാം തലമുറ ഹോണ്ട അമേസ് ആദ്യമായി അവതരിക്കുന്നത്

Auto1 month ago

കണ്ണഞ്ചിപ്പിക്കുന്ന നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷല്‍ എഡിഷന്‍

ആരെയും ആകര്‍ഷിക്കും ഇവന്‍. 12,22,260 രൂപയാണ് ടെറാനോ സ്പോര്‍ട്ടിന്റെ വില.

Auto1 month ago

ഷഓമിയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പരിചയമുണ്ടോ നിങ്ങള്‍ക്ക്!

ഒറ്റ ചാര്‍ജിന് 30 കി.മീ പോകാം. ഷഓമി കളി തുടങ്ങിയിട്ടേയുള്ളൂ

Auto2 months ago

ക്ലാസി ലുക്കില്‍ അവന്‍ വരുന്നു, ടൊയോട്ട യാരിസ്; വേഗം ബുക്ക് ചെയ്തോളൂ

മേയ് മാസത്തില്‍ വാഹനം നിരത്തിലിറങ്ങും. ബുക്കിംഗും തുടങ്ങി

Trending