Connect with us

Business

ഒന്നര ലക്ഷത്തിന്റെ നിക്ഷേപം; സമൂസ കടയുമായി ഷാജി കൈലാസിന്റെ മകന്‍ ജഗന്‍!

ആനിയുടെ കൈപ്പുണ്യം, ജഗന്റെ ഐഡിയ. പല തരം സമൂസകളിലൂടെ ഷാജി കൈലാസിന്റെ മകന്‍ നേടുന്നത് മികച്ച വരുമാനം

ലക്ഷ്മി നാരായണന്‍

Published

on

ഏറെ പ്രശസ്തനായ സിനിമാ സംവിധായകന്റെ മകന്‍, അമ്മ പേരെടുത്ത അഭിനേത്രി, സിനിമാ പാരമ്പര്യമുള്ള കുടുംബം…മനസുവച്ചാല്‍ സിനിമാലോകത്ത് ഒരു കൈ നോക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട് ഷാജി കൈലാസിന്റെയും ആനിയുടെയും മകനായ ജഗന്. എന്നാല്‍ ചെറുപ്പം മുതല്‍ക്ക് ജഗന്റെ ആഗ്രഹം സ്വന്തമായി ബിസിനസ് ചെയ്യുക എന്നതായിരുന്നു.

പാചകത്തില്‍ ഏറെ നിപുണയായ അമ്മ ആനിയുടെ കൈപുണ്യമുള്ള ഭക്ഷണങ്ങള്‍ കഴിച്ചു രസം പിടിച്ചിട്ടുള്ള ജഗന് എന്ത് ബിസിനസ് ചെയ്യും എന്ന ചോദ്യത്തിന് മുന്നില്‍, മറ്റു ചോയ്‌സുകള്‍ ഉണ്ടായിരുന്നില്ല. വ്യത്യസ്തമായ ഒരു ഭക്ഷണശാലയിലൂടെ തന്നെ ആകണം ബിസിനസില്‍ തന്റെ തുടക്കം എന്ന് ജഗന്‍ തീരുമാനിച്ചത് അങ്ങനെയാണ്.

അമിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ ജഗന്‍ തന്റെ ആഗ്രഹം മാതാപിതാക്കളായ ആനിയെയും ഷാജി കൈലാസിനേയും അറിയിച്ചപ്പോള്‍ ഇരുവര്‍ക്കും പൂര്‍ണ സമ്മതം. അങ്ങനെ മൂന്നു മക്കളില്‍ മൂത്തവനായ ജഗന്‍ തന്റെ സംരംഭത്തിന്റെ സാധ്യതകളെ പറ്റി കൂടുതലായി പഠിച്ചു. അങ്ങനെയാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നാലുമണി പലഹാരങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു സ്ഥാപനം ആരംഭിക്കാം എന്ന തീരുമാനത്തില്‍ എത്തിയത്.

കുറഞ്ഞ ചെലവിലൊരു സമൂസ പോയിന്റ്

സ്‌നാക്‌സ് കൗണ്ടര്‍ എന്ന ആശയം ദൃഢമായപ്പോള്‍ എന്തിനും ഏതിനും ജഗന്റെ കൂടെ നില്‍ക്കുന്ന സുഹൃത്ത് ബിജിത്തും കൂടെ ചേര്‍ന്നു. അങ്ങനെ ഇരുവരും ചേര്‍ന്നുള്ള ആലോചനയ്ക്ക് ശേഷമാണു സമൂസ പോയിന്റ് എന്ന ആശയം മുന്നോട്ട് വന്നത്.

സമൂസ കേരളത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമായ ഒന്നാണ്, എന്നാല്‍ വ്യത്യസ്തമായ സമൂസകള്‍ ലഭിക്കുന്ന സ്ഥലം അധികമില്ല. ഈ അവസരമാണ് ഞങ്ങള്‍ വിനിയോഗിക്കാന്‍ തീരുമാനിച്ചത്. സമൂസ പോയിന്റ് എന്ന് സ്ഥാപനത്തിന് നല്‍കിയ ശേഷം-അമ്മ ആനിയോട് ജഗന്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിച്ചു.

സമൂസ പോയിന്റിനെ വ്യത്യസ്തമാക്കുന്ന റെസിപ്പികള്‍ നിര്‍ദ്ദേശിച്ചത് ആനി തന്നെയാണ്. ഏറ്റവും ചുരുങ്ങിയ നിക്ഷേപത്തില്‍ വേണം തങ്ങളുടെ സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കാന്‍ എന്ന് ജഗനും ബിജിത്തിനും നിര്‍ബന്ധം ഉണ്ടായിരുന്നു. ബിബിഎ പഠനത്തിന്റെ ഭാഗമായി ഖത്തറിലെ ഒരു സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത ഒന്നര ലക്ഷം രൂപയായിരുന്നു ജഗന്റെ ആകെയുള്ള നിക്ഷേപം. അങ്ങനെ 2017 ഒക്ടോബര്‍ 24 നു തിരുവനന്തപുരത്ത് ജഗന്റെ സമൂസ പോയിന്റ് പ്രവര്‍ത്തനമാരംഭിച്ചു.

ആനിയുടെ കൈപ്പുണ്യം, ജഗന്റെ ഐഡിയ

സമൂസയുടെ വെറൈറ്റികള്‍, ബ്ലാക്ക് ടീ വെറൈറ്റികള്‍, വിവിധതരം സാന്‍ഡ്വിച്ച് എന്നിവയാണ് സമൂസ പോയിന്റിന്റെ രൂചിവിഭവങ്ങള്‍. ഇതിനു പുറമെ മലബാര്‍ പലഹാരങ്ങളും ജഗന്‍ സമൂസ പോയിന്റില്‍ ഒരുക്കിയിരിക്കുന്നു. ചിക്കന്‍ സമൂസ, എഗ്ഗ് സമൂസ, ചിക്കന്‍ ടിക്ക സമൂസ, പനീര്‍ സമൂസ, എന്നിങ്ങനെ നീളുന്നു സമൂസയിലെ വ്യത്യസ്തതകള്‍. കിളിക്കൂട്, ക്രാബ്ഡ് ലോലിപോപ്പ് സമൂസ, എഗ് സമൂസ, ചിക്കന്‍ സമൂസ തുടങ്ങി 15 ഓളം വിഭവങ്ങള്‍ വേറെയുമുണ്ട്.

അമ്മ ആനി തന്നെയാണ് സമൂസ ഉണ്ടാക്കുന്നതിനാവശ്യമായ കൂട്ടുകള്‍ നിര്‍മിക്കുന്നത്. തുടങ്ങിയ ദിനം മുതല്‍ ഇന്ന് വരെ ദിവസേന നൂറുകണക്കിന് ആളുകളാണ് സമൂസ പോയിന്റില്‍ ദിവസവും എത്തുന്നത്. കുറഞ്ഞ ചെലവില്‍ വയറു നിറയുന്ന സംതൃപ്തമായ ഭക്ഷണം അതാണ് സമൂസ പോയിന്റിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത്-ജഗന്‍ മീഡിയ ഇങ്കിനോട് പറഞ്ഞു.

20 രൂപ മാത്രമാണ് സമൂസ പോയിന്റില്‍ ഒരു പ്‌ളേറ്റ് സ്‌നാക്്‌സിന്റെ വില. അതില്‍ നിന്ന് തന്നെ തനിക്ക് ആവശ്യമായ വരുമാനം ലഭിക്കുന്നുണ്ട് എന്ന് ജഗന്‍ പറയുന്നു. ഇതിനോടകം നിക്ഷേപിച്ച ഒന്നര ലക്ഷം രൂപ തിരിച്ചു പിടിക്കാന്‍ സമൂസ പോയിന്റിന് കഴിഞ്ഞു. കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും സമൂസ പോയിന്റിന് ഫ്രാഞ്ചൈസികള്‍ ചോദിച്ചുകൊണ്ട് ആളുകള്‍ ബന്ധപ്പെടുന്നുണ്ട് എന്ന് ജഗന്‍ പറയുന്നു .

ഭാവി പദ്ധതികള്‍

സമൂസ പോയിന്റിനൊപ്പം റെസ്റ്റോറന്റ് ബിസിനസിലേക്ക് കൂടി കാലെടുത്തു വയ്ക്കാന്‍ ഒരുങ്ങുകയാണ് ജഗന്‍ ഷാജി കൈലാസ്. പഠനം പൂര്‍ത്തിയായാല്‍ ഉടന്‍ തിരുവനന്തപുരത്ത് ആദ്യ റെസ്റ്റോറന്റ് ആരംഭിക്കും. എന്നാല്‍ അപ്പോഴും ആ റെസ്റ്റോറന്റിന്റെ ഭാഗമായി സമൂസ പോയിന്റ് ഉണ്ടാകും. സാവധാനം കേരളത്തിന്റെ പ്രധാനപ്പെട്ട എല്ലാ ജില്ലകളിലും തങ്ങളുടെ സാമിപ്യം അറിയിക്കണം എന്നാണ് ജഗന്റെ ആഗ്രഹം.

നിലവില്‍ ജഗനെയും ബിജിത്തിനെയും കൂടാതെ മൂന്നു ജോലിക്കാരാണ് സമൂസ പോയിന്റില്‍ ഉള്ളത്. അനിയന്മാരായ ഷാരോണിന്റെയും ഷെറിന്റെയും മേല്‍നോട്ടവും, ആനിയുടെ കൈപ്പുണ്യവും അച്ഛന്‍ ഷാജി കൈലാസ് നല്‍കുന്ന മാനസികമായ പിന്തുണയും കൂടി ചേരുമ്പോള്‍ ജഗന്‍ ഈ മേഖലയില്‍ ഒരു കലക്ക് കലക്കും…ഷാജി കൈലാസ് ചിത്രത്തില്‍ പറയുന്ന പോലെ.. ആകാശത്തിന് കീഴില്‍ ഏതു മണ്ണും ജഗന് സമമാണ്…

Advertisement

Business

വന്‍ലാഭം കൊയ്യാം; ആടും ആട്ടിന്‍ കൂടും തീറ്റപ്പുല്ലുമടക്കം ഇവര്‍ നല്‍കും

ആടുകളും ആട്ടിന്‍കൂടും തീറ്റപ്പുല്ലും ഇന്‍ഷുറന്‍സുമടക്കം സകലതും നിങ്ങള്‍ക്ക് Qore3 Innovations നല്‍കും. വളര്‍ത്തി നിങ്ങള്‍ക്ക് ലാഭമെടുക്കാം

ലക്ഷ്മി നാരായണന്‍

Published

on

ആട് വളർത്താൻ തീരുമാനിച്ചാൽ നല്ലയിനം ആടിനെ വാങ്ങണം, കൂടൊരുക്കണം , തീറ്റപ്പുല്ല് കണ്ടെത്തണം തുടങ്ങി നൂറു ആശങ്കകളാണ് ഒരു കർഷകന്. എന്നാൽ ഇനി അത്തരം ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആടുകളെ ഇൻഷുറൻസും കൂടും സഹിതം കർഷകരിലേക്ക് എത്തിച്ച് ആട് വളർത്തൽ രംഗത്ത് വ്യത്യസ്തമായ മാതൃക സൃഷ്ടിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ Qore3 Innovations

പണ്ടുള്ളവർ പറയാറുണ്ട് ആടും പൊന്നും ഒരുപോലെയാണ് എന്ന്. കാരണം എപ്പോൾ വിറ്റാലും എങ്ങനെ വിറ്റാലും ആടും പൊന്നും പണം തരും. അതായത് നഷ്ടമില്ലാത്ത ഒരു ബിസിനസാണ് ആടുവളർത്തൽ എന്ന് ചുരുക്കം. അത് കൊണ്ട് തന്നെയാണ് ഇന്ന് അഭ്യസ്തവിദ്യരായ യുവാക്കൾ പോലും ആട് വളർത്തലിലേക്ക് തിരിയുന്നതും. മനസ് വച്ചാൽ ആടിനെ പരിപാലിക്കാൻ സമയമുള്ള ഏതൊരു വ്യക്തിക്കും ആടുവളർത്തലിലൂടെ വരുമാനം കണ്ടെത്താനാകും എന്നുറപ്പ്. മാംസത്തിന് വേണ്ടിയായാലും പാലിന് വേണ്ടിയായാലും ആട് വളർത്തുമ്പോൾ നല്ലയിനം ബ്രീഡുകളെ നോക്കി തെരഞ്ഞെടുക്കണം, മാത്രമല്ല അസുഖങ്ങൾ ഒന്നും ബാധിക്കാത്ത രീതിയിലുള്ള പരിചരണം , നല്ല ഭക്ഷണം എന്നിവ ഇവയ്ക്ക് നൽകുകയും വേണം എന്നതാണ് ആട് വളർത്തലിൽ ശ്രദ്ധിക്കേണ്ട കാര്യം.

ഇത്തരത്തിൽ നല്ല ബ്രീഡുകളെ കണ്ടെത്താനും കൂടൊരുക്കാനും പരിപാലനത്തിനും ഒക്കെയായി ഓരോ കർഷകനും ധാരാളം സമയം ചെലവിടേണ്ടതായി വരുന്നു. വ്യക്തമായ അറിവില്ലാതെ ഈ രംഗത്തേക്ക് ഇറങ്ങുന്നത് പല കർഷകർക്കും തിരിച്ചടിയാകാറുമുണ്ട്. ഇത്തരത്തിലുള്ള തലവേദനകൾ ഒന്നും കർഷകനില്ലാതെ, ആട് വളർത്തലിലേക്ക് കടക്കാൻ സഹായിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ Qore3 Innovations (വിശദവിവരങ്ങൾക്ക് : 91 9400585947) എന്ന സ്ഥാപനം.

ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് റെകഗ്നിഷൻ ലഭിച്ച ഈ സ്ഥാപനത്തിന്റെ പ്രത്യേകത 40 ആട് വരെ വളർത്താൻ പറ്റുന്ന ആധുനിക കൂടും 6 മാസത്തിൽ കൂടുതൽ പ്രായമുള്ള മലബാറി ഇനത്തിൽപെട്ട 20 ആടും ആടിനുള്ള ഇൻഷുറൻസും 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്യാനുള്ള തീറ്റ പുല്ലുൾപ്പെടെ 3,75,000 രൂപക്ക് കേരളത്തിൽ എവിടെയും എത്തിച്ചു തരുന്നു എന്നതാണ്. .

ഐടി, ഫിനാൻസ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള പ്രഗൽഭരായ ചില യുവാക്കളുടെ സംരംഭമാണ് Qore3 Innovations. കേരളത്തിന്റെ കാർഷിക രംഗത്തെ നഷ്ടപ്രതാപം വീണ്ടെടുക്കുക, കൂടുതൽ ആളുകളെ കാർഷിക രംഗത്തേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് Qore3 Innovations പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാർഷിക രംഗത്തെ ഇന്നവേറ്റിവ് ആയ മാറ്റങ്ങൾക്കാണ് ഈ സ്ഥാപനം പ്രാധാന്യം നൽകുന്നത്.

ആട് വളർത്തൽ ആരംഭിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിക്ക് ഇത്തരത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നിശ്ചിത പാക്കേജിനുള്ളിൽ Qore3 Innovations ചെയ്തു കൊടുക്കുന്നു. ഗുണമേന്മയുള്ള 20 ആടുകളെ കണ്ടെത്തി വാങ്ങുന്നതിനും കൂടൊരുക്കുന്നതിനും ആയി ഒരു കർഷകൻ ചെലവിടുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ ചെറുതാണെന്ന് മനസിലാക്കാം. മാത്രമല്ല നിശ്ചിത പ്രായമെത്തിയാൽ ആടുകളെ തിരിച്ചെടുക്കുകയും ചെയ്യുന്നു.

ആടുവളർത്തൽ എളുപ്പമാകുന്നതെങ്ങനെ ?

ആട് വളർത്തൽ ആരംഭിക്കുന്ന ഒരു കർഷകൻ നേരിടുന്ന ആദ്യത്തെ പ്രശ്നം നല്ലയിനം ആടുകളെ കണ്ടെത്തുക, കൂട്, തീറ്റ എന്നിവ ഒരുക്കുക എന്നതാണ്. Qore3 Innovations ഈ ദൗത്യം ഏറ്റെടുക്കുന്നു. ഇതിന്റെ ആദ്യപടിയായി ഉയർന്ന പ്രത്യുല്പാദന ശേഷിയും വളർച്ചാ നിരക്കുമുള്ള മുന്തിയ ഇനം മലബാറി ആടുകളെ ഉപഭോക്താക്കൾക്കായി തെരെഞ്ഞെടുക്കുന്നു.

ആറ് മാസം പ്രായമായ പത്തൊൻപത് പെണ്ണാടുകളെയും ഒരു മുട്ടനാടിനെയുമാണ് ഇത്തരത്തിൽ വില്പനയ്ക്കായി എത്തിക്കുന്നത്. മാത്രമല്ല, നാല്പത് ആടുകൾക്ക് വരെ സുഖമായി താമസിക്കാൻ പറ്റിയ പോർട്ടബിൾ ഹൈടെക്ക് ആട്ടിൻകൂടുകളും ഇതോടൊപ്പം ലഭ്യമാക്കുന്നു. ഇൻഷുറൻസ് പരിരക്ഷ ഉണ്ട് എന്നതും വീട്ടിൽ ഡോക്റ്റർ എത്തി പരിശോധിച്ച ശേഷമാണ് ഇൻഷുറൻസ് നൽകുന്നത് എന്നതും കർഷകന് നേട്ടമാണ്.

ഇത്തരത്തിൽ ലഭ്യമാക്കുന്ന കൂടിനും പ്രത്യേകതകൾ ഏറെയാണ്. ആടിന്റെ കാഷ്ഠം, മൂത്രം എന്നിവ വെവ്വേറെ കണ്ടയ്നറുകളിൽ ശേഖരിക്കപ്പെടുന്ന രീതിയിലാണ് Qore3 Innovations ആട്ടിൻകൂടുകൾ ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ആട്ടിൻകാഷ്ഠവും മൂത്രവും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ആടുകളെ തുറന്നു പുറത്ത് വിടാതെ തന്നെ വളർത്തുന്ന രീതിയിലാണ് കൂടിന്റെ നിർമാണം. കൂട്ടിൽ മുട്ടനാടിനും ഗർഭിണി ആടിനും ആട്ടിൻ കുട്ടികൾക്കും വെവ്വേറെ അറകൾ ഉണ്ട്.

തറയിൽ നിന്നും 6 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മറ്റു മൃഗങ്ങളിൽ നിന്നുമുള്ള ആക്രമണം ഉണ്ടാകില്ല. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനവും ഫീഡറും കൂട്ടിനുള്ളിൽ തന്നെ ഒരുക്കിയിരിക്കുന്നു. പൂർണമായും അടച്ചുറപ്പുള്ള രീതിയിലാണ് ഈ കൂടു ചെയ്തിരിക്കുന്നത്. അതിനാൽ ആട് വളർത്തലിനായി കൂടുതൽ സമയം വിനിയോഗിക്കേണ്ട ആവശ്യം ഒരു കർഷകന് വരുന്നില്ല.

ആട് മികച്ച രീതിയിൽ പാൽ തരണമെങ്കിൽ പുല്ലു കഴിക്കേണ്ടത് അനിവാര്യമാണ്. ഇത് മനസിലാക്കി Qore3 Innovations തീറ്റ പുല്ലുകൾ നൽകുകയും അവ പരിപാലിക്കേണ്ട രീതികൾ കർഷകർക്ക് പഠിപ്പിച്ചു നൽകുകയും ചെയ്യുന്നു. അതിനാൽ തന്നെ ആടുവളർത്തലിൽ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടാണ് ഒരു കർഷകൻ വളരുന്നത്.

കർഷകർക്ക് നേട്ടങ്ങൾ പലത്

മികച്ചയിനം ആടുകളെ കണ്ടെത്തി കൃഷി തുടങ്ങുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കപ്പെടുന്നു എന്നത് മാത്രമല്ല Qore3 Innovations മുന്നോട്ട് വയ്ക്കുന്ന ഈ പദ്ധതിയുടെ ഗുണം. ആടുകളെ കർഷകർക്ക് നല്കുന്നതിനോടൊപ്പം തന്നെ ബൈ ബാക്ക് പോളിസിയും ഇവർ നടപ്പാക്കുന്നുണ്ട്. അതായത്, ആറുമാസം പ്രായമുള്ള 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയുമാണ് Qore3 Innovations നൽകുന്നത്.

ഏഴു മാസം കഴിയുമ്പോൾ ഇവ ഇണചേരുകയും കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഈ കുഞ്ഞുങ്ങളെ ഒരു ആറ് മാസം വരെ മാത്രം പരിപാലിക്കേണ്ട ചുമതലയേ കർഷകർക്കുള്ളൂ. അതിനു ശേഷം സ്ഥാപനം തന്നെ ആട്ടിൻകുട്ടികളെ തൂക്കം കണക്കാക്കി അവയെ പണം നൽകി തിരിച്ചെടുക്കുന്നു.

കിലോയ്ക്ക് 400 രൂപ കണക്കാക്കിയാണ് ആടിനെ തിരിച്ചെടുക്കുന്നത്. ഒരു ആടിന് ശരാശരി 16 കിലോ മുതൽ 20 കിലോ വരെ ശരീരഭാരം വരും. ആറുമാസം ആട്ടിൻകുട്ടികളെ പരിചരിക്കുക എന്ന ചുമതല മാത്രമാണ് കർഷകന് വരുന്നത്. ഈ കാലയളവിൽ ഒരു ആട്ടിൻകുട്ടിയുടെ പരിപാലനത്തിനായി ചെലവാകുന്നത് 1200 രൂപ മുതൽ 1500 രൂപ വരെ മാത്രമാണ്. എന്നാൽ വിൽക്കുമ്പോൾ 6500 രൂപ മുതൽ 7500 രൂപയോളം വില ലഭിക്കുകയും ചെയ്യുന്നു. ഒന്നരവർഷത്തിനുള്ളിൽ ആട് വളർത്തലിനായി നിക്ഷേപിച്ച തുക മുഴുവനും പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരു കർഷകന് ലഭിക്കുന്നത്.

ഇതിനു പുറമേ, ആട്ടിൻപാൽ, ആട്ടിൻകാഷ്‌ഠം, മൂത്രം എന്നിവ വിൽക്കുന്നതിലൂടെ വരുമാനം കണ്ടെത്തുന്നതിനും Qore3 Innovations അവസരമൊരുക്കുന്നു. അതാത് പ്രദേശത്തെ പ്രാദേശിക വിപണിയുമായിലൂടെയാണ് ഇതിനു വഴിയൊരുക്കുന്നത്. ഒരു ലിറ്റർ പാലിന് 100 രൂപ വരെ വിലയുണ്ട് എന്നത് കർഷകർക്ക് നേട്ടത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. ഇതിനെല്ലാം പുറമേ, മലബാറി ആടുകളുടെ ഇറച്ചിക്ക് വിപണി സാധ്യത ഏറെയുണ്ട് എന്നത് തന്നെയാണ് ഈ ബിസിനസിനെ ലാഭകരമാക്കുന്നതും. കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇതിനോടകം പരീക്ഷിച്ചു വിജയിച്ച ഈ മാതൃക കൂടുതൽ ആളുകളെ ആടുവളർത്തലിലേക്കും അതിലൂടെ കാർഷിക രംഗത്തേക്കും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് Qore3 Innovations.

Qore3 Innovations ഇതുപോലെ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മൽസ്യക്കൃഷിയും പച്ചക്കറിക്കൃഷിയും കേരളത്തിൽ നടപ്പാക്കി വരുന്നു എന്നതും ശ്രദ്ധേയമാണ്.

വിശദവിവരങ്ങൾക്ക് : 91 9400585947

Continue Reading

Business

ആമസോണ്‍ പ്രൈംഡേ; കോടിപതികളായത് 209 ഇന്ത്യന്‍ വ്യാപാരികള്‍

ഓഗസ്റ്റ് 7ന് അവസാനിച്ച പ്രൈംഡേയിലൂടെ കോടിപതികളായത് 209 ഇന്ത്യന്‍ സെല്ലര്‍മാരെന്ന് ആമസോണ്‍

Media Ink

Published

on

ഓഗസ്റ്റ് ഏഴിനാണ് ആമസോണ്‍ പ്രൈംഡേ വില്‍പ്പന സമാപിച്ചത്. രണ്ട് ദിവസത്തെ പരിപാടിയില്‍ ഇന്ത്യയിലെ 91,000 ചെറുകിട, ഇടത്തരം സെല്ലര്‍മാരാണ് പങ്കെടുത്തത്. ഇതില്‍ 4,000 ചെറുകിട സെല്ലര്‍മാര്‍ 10 ലക്ഷത്തിലധികം രൂപയുടെ ബിസിനസ് നടത്തിയെന്ന് ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍ പറഞ്ഞു.

കോടിപതികളായതാകട്ടെ 209 സെല്ലര്‍മാരാണ്. പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുകയെന്ന ആമസോണ്‍ നയമാണ് ഇതിന് പിന്നിലെന്ന് അമിത് ചൂണ്ടിക്കാട്ടുന്നു. നെയ്ത്തുകാര്‍ക്കും കരകൗശലപ്പണിക്കാര്‍ക്കും വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമെല്ലാം മികച്ച ബിസിനസ് നേട്ടമുണ്ടായതായി ആമസോണ്‍ അവകാശപ്പെടുന്നു.

പേഴ്‌സണ്‍ കംപ്യൂട്ടിംഗ്, ഹോം അപ്ലയന്‍സസ്, സ്മാര്‍ട്ട് ഫോണ്‍ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യകതയുണ്ടായത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് ആറ് മുതല്‍ 10 വരെ ഫ്‌ളിപ്കാര്‍ട്ടും ബിഗ് സേവിംഗ്‌സ് ഡെയ്‌സ് സെയ്ല്‍ നടത്തിയിരുന്നു.

Continue Reading

Business

ലോക്ക്ഡൗണ്‍ ഹോബി വരുമാനമായി; സഫീനയുടെ മണ്ടല പെയിന്റിംഗുകള്‍ ഹിറ്റ്!

300 രൂപ മുതല്‍ക്കാണ് ഡോട്ട് മണ്ടല ആര്‍ട്ടുകളുടെ വില ആരംഭിക്കുന്നത്.വീട്ടമ്മമാര്‍ക്ക് മികച്ച ബിസിനസ് അവസരമാണിത്

ലക്ഷ്മി നാരായണന്‍

Published

on

ലോക്ക്ഡൗണ്‍ കാലം യഥാര്‍ത്ഥത്തില്‍ നമുക്കിടയിലെ കലാകാരന്മാരെയും കലാകാരികളെയും സമൂഹ മധ്യത്തിലേക്ക് കൊണ്ട് വരികയായിരുന്നു. ഒന്നിനും സമയമില്ലെന്ന് സ്ഥിരം പരാതി പറഞ്ഞിരുന്നവര്‍, ഒന്നും ചെയ്യാനില്ല എന്ന പോലെ സമയം ബാക്കിയായപ്പോള്‍ തങ്ങളുടെ മനസിലെ കലാമോഹങ്ങള്‍ക്ക് ചിറകു മുളപ്പിച്ചു. ഇക്കൂട്ടത്തില്‍ വനിതകളാണ് മുന്‍പന്തിയില്‍ എന്ന് പറയാം. ബോട്ടില്‍ ആര്‍ട്ടുകളായും എംബ്രോയ്ഡറികളായും സ്ത്രീകള്‍ തങ്ങളുടെ ലോക്ക് ഡൗണ്‍ കാലം ഉല്‍പാദനക്ഷമമാക്കിയപ്പോള്‍ കൊച്ചി സ്വദേശി സഫീന രഘു കൈവച്ചത് ഡോട്ട് മണ്ടലയിലാണ്.

ഫേസ്ബുക്കിലെ പെണ്‍സൗഹൃദ കൂട്ടായ്മയായ ക്യൂന്‍സ് ലോഞ്ചിലെ സുഹൃത്തുക്കള്‍ ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നത് കണ്ടിട്ട് തോന്നിയ ഒരു കൗതുകത്തിന്റെ പുറത്താണ് ഒരു കുപ്പിയില്‍ വരയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള ചിത്രം നോക്കി സഫീന വരച്ചത്. സുഹൃത്തുക്കളുടെ അഭിപ്രായത്തിനായി തന്റെ ആദ്യ വര്‍ക്ക് കാണിച്ചപ്പോള്‍ കിട്ടിയത് അകമഴിഞ്ഞ പ്രോത്സാഹനം. കൂട്ടത്തില്‍ ശാന്തി എന്ന സുഹൃത്താണ് ഡോട്ട് മണ്ടല വരച്ചുകൂടെ നിനക്ക് എന്ന ചോദ്യവുമായി സഫീനയെ വീഴ്ത്തിയത്. മാതൃകയായി ഒരു ചിത്രവും ശാന്തി അയച്ചു കൊടുത്തു.

പലനിറത്തിലുള്ള കുത്തുകള്‍ ചേര്‍ത്തുണ്ടാക്കിയ മനോഹരമായ ആ ചിത്രത്തില്‍ സഫീന വീണു. പിന്നെ യുട്യൂബ് നോക്കി ഡോട്ട് മണ്ടല പഠിക്കുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചു. ഇയര്‍ ബഡ്സ് ഉപയോഗിച്ചായിരുന്നു ആദ്യ ശ്രമം. കുപ്പിയില്‍ വരച്ച ആദ്യ ചിത്രം സുഹൃത്തുക്കളെ കാണിച്ചപ്പോള്‍, വീണ്ടും നല്ല അഭിപ്രായം കിട്ടി. അതോടെ അല്പം സീരിയസ് ആയി തന്നെ വരകള്‍ ആരംഭിച്ചു. ഡോട്ട് മണ്ടല എന്നത് ഒരു ആര്‍ട്ട് ഫോം ആണെന്ന്‌ മനസിലായതോടെയാണ് ഇതിനോടുള്ള താല്പര്യം വിവര്‍ധിക്കുന്നത്.

സുഹൃത്തുക്കള്‍ മുഖാന്തരം ഡോട്ട് മണ്ടല ടൂള്‍സ് ആമസോണില്‍ നിന്നും വാങ്ങിച്ചതോടെ ഇയര്‍ ബഡ്‌സിനു വിട നല്‍കി. ടൂള്‍സ് ഉപയോഗിച്ച് വരച്ച ഡോട്ട് മണ്ടല കണ്ട വീട്ടുകാര്‍ക്കും അത്ഭുതം. ലോക്ക്ഡൗണില്‍ ഒരു രസത്തിന് മകന്റെ കയ്യിലെ പെയിന്റ് എടുത്ത് വരച്ചു തുടങ്ങിയ സഫീനയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് രഘുവുമെത്തി. അദ്ദേഹം സമ്മാനമായി കൂടുതല്‍ പെയിന്റുകള്‍ വാങ്ങി നല്‍കുകയും നല്ല രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്തതോടെ സഫീനയ്ക്കും ഡോട്ട് മണ്ടല കൂടുതല്‍ പഠിക്കാന്‍ താല്പര്യമായി.

ഇതിനിടയ്ക്ക് തടിയിലും മറ്റും വരച്ച ചില ഡോട്ട് മണ്ടല ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്തിയതോടെ സുഹൃത്തുക്കളില്‍ പലരും ഇതൊരു ബിസിനസ് ആക്കിക്കൂടെ എന്ന് ചോദിച്ചു. അപ്പോഴും സഫീനയുടെ ഉത്തരം ശ്രമിച്ചു നോക്കാം എന്ന് മാത്രമായിരുന്നു. എന്നാല്‍ ആ ശ്രമം അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടു. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം മരത്തടി, കാന്‍വാസ്, സാരി, കല്ലുകള്‍ എന്നിവയില്‍ സഫീന ഡോട്ട് മണ്ടല ചെയ്ത് നല്‍കി.

സുഹൃത്തിന്റെ ആവശ്യപ്രകാരം ചെയ്ത രാധയുടെയും കൃഷ്ണന്റെയും ഡോട്ട് മണ്ടല ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടക്കം ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ അനുകരിച്ചുകൊണ്ടാണ് എങ്കിലും ഇപ്പോള്‍ സ്വന്തം ഡിസൈനുകളിലും സഫീന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. മണ്‍ചട്ടികള്‍, കുപ്പികള്‍, കല്ലുകള്‍, മരത്തടികള്‍, കാന്‍വാസുകള്‍, സാരികള്‍ എന്നിവയില്‍ ഡോട്ട് മണ്ടല ചെയ്യാനുള്ള ഓര്‍ഡറുകള്‍ സഫീനയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ ഈ കലയെ വരുമാനമാര്‍ഗമാക്കി മാറ്റുകയാണ് സഫീന. 300 രൂപ മുതല്‍ക്കാണ് ഡോട്ട് മണ്ടല ആര്‍ട്ടുകളുടെ വില ആരംഭിക്കുന്നത്. ചെയ്യുന്ന പ്രതലം, വലുപ്പം എന്നിവ ആശ്രയിച്ച് വിലയും വര്‍ധിക്കും.

“ഇപ്പോള്‍ കയ്യില്‍ അത്യാവശ്യത്തിനു വര്‍ക്കുകള്‍ ഉണ്ട്. ഞാന്‍ ആയിട്ട് കണ്ടെത്തിയ ഒരു പ്രവര്‍ത്തനമേഖലയല്ല. സമയവും സാഹചര്യവും ഒത്തുവന്നപ്പോള്‍ സംഭവിച്ചതാണ്. മണിക്കൂറുകള്‍ ഇരുന്നു വരയ്ക്കാന്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. ഏറെ ഇഷ്ടമുള്ള കാര്യവുമാണ്. അതിനാല്‍ അതില്‍ നിന്നും ഒരു വരുമാനം കൂടി കിട്ടുന്നു എന്ന് പറയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്,” സഫീന മീഡിയ ഇന്‍കിനോട് പറഞ്ഞു.

കേരളത്തിലും വിദേശത്തുമായി ഇലക്ട്രോണിക്‌സ് മേഖലയില്‍ ജോലി ചെയ്തിരുന്ന സഫീന, ഇപ്പോള്‍ സുഹൃത്തുമായി ചേര്‍ന്ന് ഒരു ടോയ് ഷോപ്പ് നടത്തിവരികയാണ്. സമയവും സംയമനവും ഉണ്ടെങ്കില്‍ അല്പം കലാബോധമുള്ള ഏതൊരു വ്യക്തിക്കും ആ കലയെ ചെറിയ രീതിയിലെങ്കിലും വരുമാനമാര്‍ഗമാക്കി മാറ്റാം എന്നാണ് സഫീന തന്റെ അനുഭവത്തില്‍ നിന്നും വ്യക്തമാക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life2 weeks ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion1 month ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National3 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto6 hours ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto6 hours ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto1 day ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto1 day ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto5 days ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto6 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto1 week ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto1 week ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto2 weeks ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto2 weeks ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Trending