Connect with us

Tech

നമുക്കാവശ്യം പറക്കും കാറോ ഹൈപ്പര്‍ലൂപ്പോ; ഉബറും ടെസ്ലയും തമ്മില്‍ പോര്

ലോകത്തിന് വേണ്ടത് ഹൈപ്പര്‍ലൂപ്പെന്ന് മസ്‌ക്ക്; അല്ല പറക്കും കാറെന്ന് ഉബര്‍. പൊരിഞ്ഞ തല്ല്

Published

on

ഗതാഗതരംഗത്തെ അടുത്ത ഘട്ട വികസനത്തിനും ട്രാഫിക് ഒഴിവാക്കുന്നതിനും അതിവേഗത്തിലുള്ള യാത്രയ്ക്കുമെല്ലാം മനുഷ്യന് ഇനി എന്ത് മാര്‍ഗ്ഗമാണ് വേണ്ടത്. ഈ വിഷയത്തില്‍ രണ്ട് ആഗോള സംരംഭങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ലാണ് ട്വിറ്ററില്‍. ഇന്നൊവേഷന്‍ മാന്ത്രികനും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്കും ഉബര്‍ സിഇഒ ദര കോസ്രോഷഹിയും തമ്മിലാണ് വാക് പോര് മുറുകിയത്.

അടുത്ത ഘട്ട ഗതാഗതം ടണലുകള്‍ കുഴിച്ച് ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിലൂടെയാകണമെന്നാണ് ടെസ്ലയുടെ ഇലോണ്‍ മസ്‌ക് വാദിക്കുന്നത്. അതിനായി അദ്ദേഹം അമേരിക്കയില്‍ ഒരു പ്രത്യേക കമ്പനി തന്നെ തുടങ്ങിയിട്ടുമുണ്ട്, ടണലും കുഴിക്കാന്‍ തുടങ്ങി.

മര്‍ദം കുറഞ്ഞ ഒരു ട്യൂബിലൂടെ അതിവേഗം വാഹനത്തെ സഞ്ചരിപ്പിക്കുന്നതിനുള്ള മാര്‍ഗമാണിത്. കാപ്സ്യൂള്‍ രൂപത്തിലുള്ള വാഹനം മാഗ്‌നറ്റിക് ലെവിറ്റേഷന്‍ ടെക്നോളജി ഉപയോഗിച്ച് ട്രാക്കില്‍ നിന്നു ഉയര്‍ന്ന്, ട്യൂബിനുള്ളില്‍ എവിടെയും ടച്ച് ചെയ്യാതെയാണ് യാത്ര സാധ്യമാകുന്നത്. എന്നാല്‍ ഹൈപ്പര്‍ലൂപ്പ് അല്ല പറക്കും ടാക്‌സികള്‍ ആണ് വേണ്ടതെന്ന് ഉബര്‍ സിഇഒ.

ലോസ് ഏഞ്ചല്‍സിലെ ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിനായി 2020ല്‍ പറക്കും ടാക്‌സി പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള തയാറെടുപ്പിലാണ് ഉബര്‍. എന്നാല്‍ ഇതിനെ എതിര്‍ത്ത് മസ്‌ക് ഉന്നയിച്ച വാദം വളരെ പ്രസക്തമാണ്.

നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ ആയിരക്കണക്കിന് തവണ കാറുകള്‍ പറക്കും. അതുകൊണ്ടുണ്ടാകുന്ന ബഹളവും മറ്റും എന്ത് മാത്രം അസ്വസ്ഥതയാണുണ്ടാക്കുക. മസ്‌ക് പറഞ്ഞ ഇക്കാര്യം പ്രസക്തമല്ലേയെന്നതാണ് ചോദ്യം. എന്നാല്‍ നോയ്‌സ് പൊലൂഷന്‍ ഇല്ലാത്ത പ്രകൃതി സൗഹൃദമായ പറക്കും ടാക്‌സികളാണ് പുറത്തിറക്കുകയെന്ന് ട്വീറ്റ് ചെയ്തായിരുന്നു ഉബര്‍ സിഇഒ തിരിച്ചടിച്ചത്.

ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്റെ മാതൃക കഴിഞ്ഞ ദിവസം ദുബായ് പുറത്തിറക്കിയിരുന്നു. ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രയ്‌ക്കെടുക്കുന്ന ആകെ സമയം 12 മിനിറ്റ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Advertisement

Business

അന്ന് ടിക് ടോക്കിന് നഷ്ടം പ്രതിദിനം 3.5 കോടി രൂപ!

മലയാളികളുടെയുള്‍പ്പടെ ഇഷ്ട ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥരാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ്. 75 ബില്യണ്‍ ഡോളറാണ് മൂല്യം

Published

on

മലയാളികളുടെയുള്‍പ്പടെ ഇഷ്ട ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥരാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ്. 75 ബില്യണ്‍ ഡോളറാണ് മൂല്യം

ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് ഇങ്ങ് കേരളത്തിലുള്‍പ്പടെ സൂപ്പര്‍ സ്റ്റാറാണ്. അതുകൊണ്ടുതന്നെ ഏപ്രില്‍ മാസത്തില്‍ ഇന്ത്യ ടിക് ടോക്കിന് 20 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഫാന്‍സെല്ലാം ഞെട്ടി. എന്നാല്‍ ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡന്‍സ് അന്ന് ശരിക്കും ഷോക്കേറ്റ പോലെയായി.

വിലക്ക് കാരണം കമ്പനിക്ക് അന്നുണ്ടായ പ്രതിദിന നഷ്ടം ഏകദേശം മൂന്നര കോടി രൂപയാണ്. ഒരു സെക്കന്‍ഡില്‍ 400 രൂപയോളം നഷ്ടം. അത്രമാത്രം മൂല്യമുണ്ട് ഈ ആപ്പിന്.

ചൈന കേന്ദ്രമാക്കിയ ബൈറ്റ്ഡന്‍സ് ആണ് ടിക് ടോക്കിന്റെ ഉടമസ്ഥര്‍. ഇന്ത്യയില്‍ പ്രധാനമായും മൂന്ന് ആപ്പുകളാണ് ഇവര്‍ക്കുള്ളത്. ഒന്ന് ടിക് ടോക്, രണ്ട് ഹെലോ, മൂന്ന് വിഗോ വിഡിയോ. ഇതില്‍ ടിക് ടോക് ആണ് രാജാവ്. കഴിഞ്ഞ ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ആപ്പ് അതിവേഗമാണ് ജനമനസുകള്‍ കീഴടക്കിയത്.

ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ മൂന്നാം സ്ഥാനത്താണ് ടിക് ടോക്ക്. ഇതില്‍ 47 ശതമാനം ഡൗണ്‍ലോഡുകളും വന്നത് ഇന്ത്യയില്‍ നിന്നുമാണ്. ടിക് ടോക്കിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം ഫേസ്ബുക്കിന്റെ ഇന്‍സ്റ്റഗ്രാമിന് പോലും വെല്ലുവിളിയായി കഴിഞ്ഞു.

ബൈറ്റ്ഡന്‍സ് തന്നെയാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പും. ഏകദേശം 75 ബില്യണ്‍ ഡോളറാണ് ടിക് ടോക് ഉടമസ്ഥരുടെ മൂല്യം.

Continue Reading

Tech

റിയല്‍മി സി2 ഫോണ്‍; ബജറ്റ് വിലയില്‍ ആകര്‍ഷകം

5,999 രൂപ മുതല്‍ സ്‌റ്റൈലിഷ് മോഡലായ റിയല്‍മി സി2 ലഭ്യമാണ്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് ചെയ്യാതെ നില്‍ക്കും

Published

on

5,999 രൂപ മുതല്‍ സ്‌റ്റൈലിഷ് മോഡലായ റിയല്‍മി സി2 ലഭ്യമാണ്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് ചെയ്യാതെ നില്‍ക്കും

ഒപ്പോയുടെ കീഴിലുള്ള പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ സി2 മോഡല്‍ ഓഫ്ലൈനിലും ലഭ്യമായിത്തുടങ്ങി. ദേശത്തിന്റെ യഥാര്‍ഥ ചോയ്സ് എന്ന പേരില്‍ പുറത്തിറക്കുന്ന ഫോണ്‍ ജൂണ്‍ 15 മുതലാണ് രാജ്യത്തുടനീളം 8000 സ്റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങിയത്.

2ജിബി റാം+16ജിബി റോം, 2ജിബി റാം+32ജിബി റോം, 3ജിബി റാം+32ജിബി റോം എന്നീ വ്യത്യസ്തകളില്‍ 5,999 രൂപ മുതല്‍ സ്‌റ്റൈലിഷ് മോഡലായ റിയല്‍മി സി2 ലഭ്യമാണ്. 2ജിബി റാം+32ജിബി റോം, 3ജിബി റാം+32ജിബി റോം എന്നിവ നിലവിലും 2ജിബി റാം+16ജിബി റോം ജുലൈ മുതലും ലഭ്യമായിരിക്കും. രാജ്യത്താകെ ഇപ്പോള്‍ 283 സര്‍വിസ് സെന്ററുകളുള്ള റിയല്‍മി ഉപഭോക്താക്കള്‍ക്കു മികച്ച സേവനം വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാനിരിക്കുകയാണ്. ഡല്‍ഹിയിലും മുംബൈയിലും ഭോപാലിലും എക്സ്‌ക്ലൂസിവ് സര്‍വിസ് സെന്ററുകളുള്ള റിയല്‍മി ഈ വര്‍ഷം അവസാനത്തോടെ ഇത്തരത്തിലുള്ള പുതിയ 25 കേന്ദ്രങ്ങള്‍കൂടി തുറക്കും.

വീഡിയൊ കാണുമ്പോഴും ഗെയിമുകള്‍ കളിക്കുമ്പോഴും അതില്‍ മുഴുകാന്‍ പാകത്തില്‍ മികച്ച 6.1 ഇഞ്ച് എച്ച്ഡി+ഡ്യൂഡ്രോപ്പ് ഫുള്‍സ്‌ക്രീനുമായാണ് റിയല്‍മി സി2വിന്റെ വരവ്. എച്ച്ഡി+സ്‌ക്രീനിന്റെ ഉറപ്പ് കോര്‍ണിങ് ഗ്ലാസ് 3 ഉറപ്പു നല്‍കുന്നു. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്.

ചാര്‍ജ് ചെയ്യാതെ ഒരു ദിവസം ഉപയോഗം ഉറപ്പു നല്‍കുന്ന തരത്തില്‍ 4000 എംഎഎച്ച് ബാറ്ററിയാണു ഫോണില്‍ ഉപയോഗിക്കുന്നത്. സുദീര്‍ഘ ബാറ്ററിയും മികച്ച പ്രകടനവും നല്‍കുന്നതാണു ഫോണിലെ 2.0 ജിഎച്ച്സെഡ്, 12 എന്‍എം ഒക്റ്റ കോര്‍ ഹീലിയൊ പി22 പ്രൊസസര്‍. വികസിപ്പിക്കാവുന്ന 156ജിബി സ്റ്റോറേജ് കപ്പാസിറ്റിയും 4ജി ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന മൂന്ന് കാര്‍ഡ് സ്ലോട്ടുകളും ഉണ്ട്.

Continue Reading

Tech

3ജിബി റാം, 9,990രൂപ; വിവോ വൈ 91വിപണിയില്‍

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വൈ 91നിര്‍മ്മിച്ചത്

Published

on

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വൈ 91നിര്‍മ്മിച്ചത്

പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയുടെ വൈ ഉല്‍പ്പന്ന ശ്രേണിയിലേ ഏറ്റവും പുതിയ മോഡല്‍ 3ജിബി റാമോടുകൂടിയ വൈ 91വിപണിയില്‍. 6.22ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്‌പ്ലേ യോടുകൂടിയ സ്മാര്‍ട്‌ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 88.6ശതമാനമാണ്.

3ജിബി റാമോടുകൂടിയ വൈ 91ന്റെ വില 9,990രൂപയാണ്. ഫോണ്‍ സ്റ്റാറി ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ കേരളത്തിലുടനീളമുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയോ വിവോ, ഇ സ്റ്റോര്‍, അല്ലെങ്കില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിയം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേനയോ സ്വന്തമാക്കാം.

ഏറ്റവും മികച്ച 13എംപി പ്രധാന പിന്‍ ക്യാമറയോട് കൂടി 2എം പി സെക്കന്‍ഡറി ക്യാമറകൂടി ചേരുന്നതോടെ ഒരു മികച്ച ഫോട്ടോഗ്രാഫി അനുഭവം സാധ്യമാകും. 8എംപിയാണ് ഫ്രണ്ട് ക്യാമറ കരുത്ത്.12എന്‍ എം ഡിസൈനോടുകൂടിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 ഒക്ടകോര്‍ പ്രോസസ്സര്‍ വളരെ കുറഞ്ഞ എനര്‍ജി ഉപയോഗിച്ചുകൊണ്ട് മികച്ച പ്രോസസിംഗ് വേഗത പ്രദാനം ചെയ്യുന്നതിനോടൊപ്പം വിവിധ ആപ്ലികേഷനുകള്‍ മാറിമാറി എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ ഇത് സഹായിക്കുന്നു. 32ജിബി ഇന്റെര്‍ണല്‍ മെമ്മറിയും 256ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കുന്ന എക്‌സ്റ്റേര്‍ണല്‍ മെമ്മറിയും ഫോണിന് വിപുലമായ സ്റ്റോറേജ് നല്‍കുന്നു.

സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് സംവിധാനത്തോടെയുള്ള വൈ 91, 3ജിബിയുടെ ബാറ്ററി കരുത്ത് 4030എംഎഎച്ച് ആണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വൈ 91നിര്‍മ്മിച്ചത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL3 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video4 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion5 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment5 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment7 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment8 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral10 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics10 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion12 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business4 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business5 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion5 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion6 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion8 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion9 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion10 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion10 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National10 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion11 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto4 weeks ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 weeks ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto1 month ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto1 month ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 month ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 month ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 month ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 month ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto1 month ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 months ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Trending