Connect with us

Entertainment

ക്യാപ്റ്റൻ; ദുരന്തം ഇര തേടിയ സത്യഗാഥ, റിവ്യൂ വായിക്കാം

കാസ്റ്റിങ്ങാണ് ഫിലിമിന്റെ ടോപ് കിക്ക്. വി പി സത്യനിലേക്കുള്ള ജയസൂര്യയുടെ പരകായപ്രവേശം അതിശയിപ്പിക്കുന്നതാണ്

Published

on

മലബാറിലെ കൊയ്ത്തുതാൾ കത്തിച്ച സെവൻസ് പാടങ്ങളിൽ വിളഞ്ഞു കുനിഞ്ഞ കതിർപ്പന്താണ് വി പി സത്യൻ. നടുനായകത്വത്തിന്റെ അണയാത്ത ഹർഷവർഷത്തിലും ദുരന്തം ഇരതേടിയിരുന്ന സത്യഗാഥ പെനാൽറ്റി ബോക്സിൽ നിന്ന് സെല്ലുലോയിഡിലേക്ക് ട്രിബ്ൾ ചെയ്തിരിക്കുന്നു ജി. പ്രജേഷ്സെൻ . നവാഗതന്റെ പതർച്ച തീണ്ടാത്ത ഒരു മേക്കറുടെ എഴുത്തും കരുത്തും പടപ്പ്രഥമത്തിലേ പ്രകടമാക്കിയ സംവിധായകൻ അഭ്രഭാവിയുടെ വല നിറച്ചു കഴിഞ്ഞു. ഇഞ്ചുറി ടൈമിലോ ടൈം ബ്രേക്കറിലോ അല്ല, ആദ്യ പകുതിയിലേ അന്തിമ വിജയം നേടുന്ന സിനിമാനുഭവമാണ് ‘ക്യാപ്റ്റൻ’. മലയാളത്തിലെ എണ്ണം പറഞ്ഞ ബയോപിക്കാണ് ഈ സിനിമ.

കാസ്റ്റിങ്ങാണ് ഫിലിമിന്റെ ടോപ് കിക്ക്. വി പി സത്യനിലേക്കുള്ള ജയസൂര്യയുടെ പരകായപ്രവേശം അതിശയിപ്പിക്കുന്നതാണ്. കഠിനാദ്ധ്വാനവും മികച്ച പരിശീലനവുമാണ് അയാളുടെ കാൽമുതൽ! ഒരു സാധാരണ മിമിക്രിക്കാരനായായിരുന്നു ജയസൂര്യയുടെ തുടക്കം.

ശേഷം ഹ്രസ്വദീർഘ ഭിന്നതകൾക്കും നായക പ്രതിനായക ഭേദക്കൾക്കും വശംവദനാകാതെ നിറഞ്ഞുമൊതുങ്ങിയും സഞ്ചരിച്ച് അയാളാകുന്ന ബോൾ ലക്ഷ്യസ്ഥാനം കുലുക്കുന്ന അസാധാരണമാം വിധമുള്ള കാഴ്ചകൾക്കാണ് സിനിമാമൈതാനം സാക്ഷ്യം വഹിക്കുന്നത്, കുറിയ കുറിയ പാസുകളിലൂടെ ഗോൾ പോസ്റ്റിലേക്ക് പന്ത് പ്ലേസ് ചെയ്യുന്ന അർജന്റീനിയൻ ഫുട്ബോൾ ടീമിനെ അതോർമിപ്പിക്കുന്നു.

സത്യന്റെ നേട്ടവും നഷ്ടവും അതുൾവഹിക്കുന്ന ആഴവും പരപ്പും ഭദ്രമാണ് ആ ആക്ടറിൽ. അഭിനയത്തിൽ ആര് ആരെ തോൽപ്പിക്കുമെന്ന് പിടിതരാത്തൊരു യുവനിരയുടെ ശീതതാപം മുമ്പ് തമിഴിൽ രൂപപ്പെട്ടിരുന്നല്ലോ. ആ കാറ്റ് ഗതിമാറി നമ്മുടെ തീരത്തെത്തി അതിശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. ‘ക്യാപ്റ്റ’നിലൂടെ ജയസൂര്യ മലയാള യുവനിരയുടെ ക്യാപ്റ്റൻസിയണിയാൻ യോഗ്യത നേടിയിരിക്കുകയാണെന്നു തോന്നും.

അനിതാ സത്യനായി അനുസിത്താര. ഇതാ മലയാളത്തിനൊരു ഭാവനടി. അത്രമേൽ ഹൃദ്യമായി ഈ കഥ ഹൃദയം തൊടാൻ അവരൊരാളാണ് കാരണക്കാരി. ഒരവധൂതനെപ്പോലെ അവതരിച്ച സിദ്ധിഖ് കളിപ്രാന്ത് മൂത്ത് നൊസ്സനായ തനി മലപ്രം കാക്കയായി.

സ്പോർട്സ് ബയോ പിക്ക് ജോനറിലാണ് പടം. ഒരു ജീവചരിത്ര സിനിമയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെല്ലാം പ്രജേഷ് സെൻ ക്യാമറയിലാക്കിയിട്ടുണ്ട്. ഡോക്യുഫിക്ഷന്റെ പോസ്റ്റിൽ തട്ടി പുറത്തു തെറിക്കാതെ വൈകാരിക രംഗങ്ങളുടെ മിഴിവാർന്ന അവതരണം അയാൾ സാധ്യമാക്കി. സന്തോഷ് ട്രോഫി ഫൈനലിലെ ഹാഫ് ടൈമിൽ ഡ്രസ്സിങ് റൂമിൽ വേദനയാൽ പുളയുന്ന സത്യൻ, അയാളും കോച്ച് ജാഫറുമൊത്തുള്ള തുടർ കോമ്പിനേഷൻ, പാദപാപത്താൽ സ്വയം ഹോമിച്ച സത്യന്റെ ശിഷ്ട ജീവിതം… മിഴിനാരു കൊണ്ട് കാണുന്നവന്റെ കണ്ണുകെട്ടും ക്യാപ്റ്റൻ.

ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതം നമ്മുടെ ഇമോഷനിലേക്ക് വളഞ്ഞു കയറുന്നൊരു മഴവിൽകിക്കാണ്! സാംബാ താളം പോലെ അത്രയുമത്രയും ചടുലമാണ്. സന്തോഷ് ട്രോഫിയുടെ റണ്ണിങ് കമന്ററി ഈ സിനിമാസ്വാദനത്തെ അതിതീവ്രമാക്കിയിരിക്കുന്നു. ഉറ്റ ബന്ധുവും ഐ എസ് എൽ കമന്റേറ്ററുമായ ഷൈജു ദാമോദരനാണ് ആ ശബ്ദം അവിസ്മരണീയമാക്കിയിരിക്കുന്നത്. സത്യന്റെ ചങ്ങാതിയായി ഉറ്റ സുഹൃത്ത് അരുൺ പുനലൂരും ഗംഭീരമായി.

ഈ സിനിമാടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീം ക്യാപ്റ്റന് അഭിവാദ്യങ്ങൾ. കമ്പക്കാർക്കും ഇമ്പക്കാർക്കും ധൈര്യസമേതം കളിയ്ക്ക് ടിക്കറ്റെടുക്കാം!

Advertisement

Entertainment

മോഹന്‍ലാലിന്റെ ഡ്രാമ കേരളപ്പിറവിക്ക്…

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ഡ്രാമ കേരളപ്പിറവി ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും

Published

on

മലയാളികള്‍ക്ക് അനവധി മെഗാഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലിന്റേതും രഞ്ജിത്തിന്റേതും. ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമായ ഡ്രാമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഡ്രാമ തിയറ്ററുകളിലെത്തും.

ലോഹമാണ് ഇരുവരും ഒന്നിച്ച അവാസന ചിത്രം. തിരക്കഥയും സംഭാഷണവും രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്ത് കനിഹ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ശ്യാമപ്രസാദും ചിത്രത്തിലുണ്ട്.

പ്രളയം കാരണമായിരുന്നു ചിത്രത്തിന്റെ റിലീസിങ് നീട്ടിവെച്ചത്.

Continue Reading

Entertainment

‘ശബ്ദം’ കായംകുളം കൊച്ചുണ്ണിയോടൊപ്പം റിലീസ് ചെയ്യും..

മമ്മൂട്ടിയായിരുന്നു ശബ്ദത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കിയത്

Published

on

സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ ഫലമായി പുറത്തിറങ്ങാനിരിക്കുന്ന ശബ്ദം സിനിമയുടെ എല്ലാ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഈ മാസം 20 ന് കഴിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിലെ ഏറ്റവും ചിലവേറിയതെന്നു പറയപ്പെടുന്ന കായംകുളം കൊച്ചുണ്ണിയോടൊപ്പം തന്നെ ശബ്ദം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ജയന്ത് മാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഓണ്‍ലൈന്‍ ആക്റ്റിവിസത്തിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ജയന്തിന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്ററിന് ഫേസ്ബുക്കില്‍ മികച്ച രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചത്. മലയാള സിനിമയിലെ വേറിട്ട ശബ്ദമായി ചിത്രം മാറുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും ശബ്ദം. വേറിട്ട സംരംഭമെന്ന നിലയിലും സിനിമയെന്ന നിലയിലും ചിത്രം ചര്‍ച്ചയാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തര്‍. പി കെ ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Continue Reading

Entertainment

പൃഥ്വിയുടെ രണം സെപ്റ്റംബര്‍ ആറിനെത്തും

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണം ആക്ഷന്‍ മൂഡിലുള്ള ചിത്രമാണ്

Published

on

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമായ രണം സെപ്റ്റംബര്‍ ആറിന് തിയറ്ററുകളിലെത്തും. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ വിഷയമാകുന്നത് യുഎസിലെ ഗുണ്ടാസംഘങ്ങളുടെ തെരുവുപോരാണ്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. രണത്തിന്റെ റിലീസ് പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ചിത്രത്തിന്റെ സ്നീക്ക്പീക്ക് വിഡിയോകള്‍ക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. രണ്ടാമത്തെ വിഡിയോയിലും ആക്ഷന്‍ മൂഡ് തന്നെയാണ്. പൃഥ്വിരാജ് സിനിമയുടെ ഫീല്‍ ശരിക്ക് പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരാണ് സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ തയാറാക്കിയിരിക്കുന്നത്. മുഴുനീള ആക്ഷന്‍ സിനിമ തന്നെയായിരിക്കും രണം എന്നാണ് കരുതുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics1 week ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral3 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral3 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala4 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral5 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala6 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral7 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

Opinion

Opinion1 week ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National2 weeks ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 weeks ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 weeks ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion1 month ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion2 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion2 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion4 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 months ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Auto

Auto3 days ago

നഗര മാലിന്യ സംസ്‌കരണത്തിന് ടാറ്റയുടെ കിടുവാഹനങ്ങള്‍

കവചിത ടിപ്പര്‍ 70:30 അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Auto5 days ago

യുവാക്കൾക്കിടയിൽ തരംഗമായി ടാറ്റ ടിയാഗോ

2018 ആഗസ്റ്റിൽ മാത്രം 9277യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന

Auto5 days ago

ടിവിഎസ് എന്‍ടോര്‍ക്; വില്‍പ്പന 1 ലക്ഷം കടന്നേ…

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ടിവിഎസ് എന്‍ടോര്‍ക് സ്‌കൂട്ടര്‍. അതിവേഗത്തിലാണ് 1 ലക്ഷം യൂണിറ്റ് വിറ്റുപോയത്

Auto5 days ago

ടിയാഗോ…ഓട്ടോ പ്രേമികളുടെ ഹൃദയം കീഴടക്കിയുള്ള മുന്നേറ്റം

ഓഗസ്റ്റില്‍ മാത്രം 9277 ടിയാഗോ കാറുകളാണ് വിറ്റുപോയത്. ജനപ്രിയ ഹാച്ച്ബാക്ക് തന്നെ

Auto6 days ago

യുദ്ധ രംഗത്ത് കരുത്തനായി ടാറ്റ മോട്ടോർസ്

പ്രതിരോധ മേഖലയിൽ കയറ്റുമതിക്കനുയോജ്യമായ രണ്ട് സൈനിക കവചിത വാഹനങ്ങൾ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു.

Auto2 weeks ago

‘അര്‍ബന്‍ ടഫ്റോഡര്‍’ എത്തി; ടാറ്റ ടിയാഗോ എന്‍ആര്‍ജി വിപണിയില്‍

ഏറ്റവും മികച്ച ഡിസൈനും സാങ്കേതിക വിദ്യയും ഒത്തിണങ്ങിയ ടിയാഗോ അതീവസ്‌റ്റൈലിഷുമാണ്

Auto2 weeks ago

ഇവന്‍ തകര്‍ക്കും; നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ അതിഗംഭീരം

എസ്യുവി ഭ്രാന്തന്മാര്‍ അമിത പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് നിസാന്‍ കിക്ക്സ്

Auto3 weeks ago

ഇതാ അവന്‍…ഡാറ്റ്സണ്‍ ഇന്ത്യയുടെ റെഡി ഗോ ലിമിറ്റഡ് എഡിഷന്‍ 2018

സ്റ്റൈലിഷാണിവന്‍. ഡാറ്റ്‌സണ്‍ ഇന്ത്യയുടെ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ കിടിലന്‍

Auto3 weeks ago

കിടിലന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും

2005ല്‍ നിരത്തിലിറങ്ങിയത് മുതല്‍ രാജ്യത്തെ എംപിവി വാഹന വിഭാഗത്തില്‍ ഒന്നാമനായി തുടരുകയാണ് ഇന്നോവ

Auto4 weeks ago

എകെ 47 തോക്കുണ്ടാക്കിയവര്‍ കാര്‍ പുറത്തിറക്കുന്നു; ലക്ഷ്യം ടെസ്ല

മിലിറ്ററി എക്യുപ്‌മെന്റ് നിര്‍മാണ കമ്പനിയായ കലാഷ്‌നിക്കോവ് ഗ്രൂപ്പ് ഇലക്ട്രിക് കാറിന്റെ പ്രാഥമിക രൂപം പുറത്തിറക്കി

Trending