Connect with us

Business

വിദേശ ജോലി നഷ്ടപ്പെട്ടു, നാട്ടിലെത്തി കിടിലന്‍ സംരംഭകനായി:ടിംബര്‍ ക്യൂബ്‌സിന്റെ കഥ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഈ പ്രവാസി തീര്‍ത്തത് കിടിലന്‍ വിജയകഥ. ടിംബര്‍ ക്യൂബ്‌സ് മുന്നോട്ട് തന്നെ

ലക്ഷ്മി നാരായണന്‍

Published

on

തകര്‍ന്നടിഞ്ഞിടത്തു നിന്നും തകര്‍പ്പന്‍ വിജയം. അതാണ് കൊമേര്‍ഷ്യല്‍ റെസിഡന്‍ഷ്യല്‍ ഇന്റീരിയര്‍, മോഡുലാര്‍ കിച്ചന്‍ സെറ്റിങ്സ് രംഗത്തെ മുന്‍നിരക്കാരായ ടിംബര്‍ ക്യൂബ്സ് സ്ഥാപകനും സിഇഒയുമായ അബ്ദുല്‍ ജലാല്‍ പന്തേന്‍ങ്കാടന്റെ സംരംഭക ജീവിതം. തൃശൂര്‍, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ചങ്ങരംകുളത്തെ ഒരു ബിസിനസ് കുടുംബത്തില്‍ ജനിച്ച അബ്ദുല്‍ ജലാലിന് ആദ്യകമ്പം വിദേശജോലിയോടായിരുന്നു.

വിദേശത്തും അതിനുശേഷം സ്വദേശത്തും ബിസിനസ് നടത്തിയിരുന്ന പിതാവ് പന്തേങ്കാടന്‍ മുഹമ്മദ് അലി ഹാജിയുടെ പാത പിന്തുടര്‍ന്ന് 2000ത്തിലാണ് അബ്ദുല്‍ ജലാല്‍ ദുബായിയില്‍ എത്തുന്നത്.

ദുബായ് നഗരത്തിന്റെ മാസ്മരികത ആഘോഷിച്ചും പുതിയ സംരംഭകാവസരങ്ങള്‍ കണ്ടറിഞ്ഞും എട്ടു വര്‍ഷത്തോളം അബ്ദുല്‍ ജലാല്‍ തീര്‍ത്തും സംതൃപ്തമായ ജീവിതമാണ് ദുബായില്‍ നയിച്ചത്. ബിസിനസ് എന്നും ഒരു ആവേശമായിരുന്നു എങ്കിലും സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുന്നതിനെ പറ്റി ആ ഘട്ടത്തില്‍ അദ്ദേഹം ചിന്തിച്ചിരുന്നില്ല. പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയില്‍ സെയില്‍സ്, മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ ചുമതല വഹിച്ച അദ്ദേഹത്തിന്, മികച്ച വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് സ്ഥാപനത്തെ ഉയര്‍ന്ന തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു.

ജോലിയില്‍ ഏറെ തൃപ്തനായി കഴിഞ്ഞിരുന്ന 2008 കാലഘട്ടത്തിലാണ് ഗള്‍ഫില്‍ മാന്ദ്യം അനുഭവപ്പെടുന്നത്. അതോടെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. ജോലി ചെയ്തിരുന്ന സ്ഥാപനം നഷ്ടത്തിലായതോടെ അബ്ദുല്‍ ജലാലിന് ജോലി നഷ്ടമായി. ഗള്‍ഫില്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാന്‍ കഴിയുമായിരുന്നു, എങ്കിലും അപ്രതീക്ഷിത തിരിച്ചടി സൃഷ്ടിച്ച മനസികാഘാതം അദ്ദേഹത്തെ അതിനു അനുവദിച്ചില്ല.

വെറും കയ്യോടെ നാട്ടിലേക്ക്…

തിരിച്ചടികളില്‍ നിന്നാണ് കഴിവുറ്റ ഒരു സംരംഭകന്‍ ജനിക്കുന്നത് എങ്കില്‍ അബ്ദുല്‍ ജലാല്‍ എന്ന ധിഷണാശാലിയുടെ വിജയം തുടങ്ങുന്നത് ഇവിടെ നിന്നാണ്. 2008ല്‍ ഗള്‍ഫ് എന്ന സ്വപ്നം എന്നെന്നേക്കുമായി ഉപേക്ഷിച്ചു കേരളത്തിലേക്കെത്തുമ്പോള്‍, ഏതൊരു പ്രവാസിയെയും പോലെ ഇനിയെന്ത് എന്ന ചോദ്യം അബ്ദുല്‍ ജലാലിനെയും ഏറെ തളര്‍ത്തിയിരുന്നു. ബിസിനസ് പാരമ്പര്യമുള്ള കുടുംബം ആയതിനാല്‍ തന്നെ ആ രംഗത്ത് ഒരു കൈ നോക്കാന്‍ അബ്ദുല്‍ ജലാല്‍ തീരുമാനിച്ചു.

അപ്പോഴും എന്ത് ബിസിനസ് തുടങ്ങും എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. കേരളത്തിലെ ബിസിനസ് സാഹചര്യങ്ങളെ മനസിലാക്കുക എന്നതായിരുന്നു അബ്ദുല്‍ ജലാല്‍ ആദ്യം ചെയ്തത്. അതിനായി പലവിധ സംരംഭകത്വ പരിശീലന പരിപാടികളുടെ ഭാഗമായി. വീടിന്റെ ഇന്റീരിയര്‍ ഒരുക്കുന്നതിനാവശ്യമായ മരഉരുപ്പടികള്‍ നിര്‍മിക്കുന്ന ഒരു സ്ഥാപനം തുടങ്ങാം എന്ന ആശയം മനസിലേക്ക് വരുന്നത് ഈ കാലഘട്ടത്തിലാണ്. വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് സമാന മേഖലയില്‍ നിന്നും ലഭിച്ച അനുഭവസമ്പത്ത് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി.

മരത്തിന്റെ ജനല്‍, കട്ടള, വാതിലുകള്‍ എന്നിവ പണിയുന്നതിന് സാധാരണയായി നമ്മള്‍ മലയാളി ആശാരിമാരെയാണ് ആശ്രയിക്കുക. എന്നാല്‍ തീര്‍ത്തും അസംഘടിതമായി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരില്‍ നിന്നും കൃത്യസമയത്ത് ഒരു വസ്തു പണിതീര്‍ത്തു കിട്ടുക എന്നത് ഏറെ ശ്രമകരമാണ്. അതിനാല്‍, ഈ ജോലി പ്രൊഫഷണലായി കൂടുതല്‍ മികവോടെ പൂര്‍ത്തിയാക്കി നല്‍കുക എന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ എന്റെ സ്ഥാപനമായ ടിംബര്‍ ക്യൂബ്‌സിന് തുടക്കമിടുന്നത്-അബ്ദുല്‍ ജലാല്‍ മീഡിയ ഇന്‍കിനോട് പറഞ്ഞു.

15 ലക്ഷം രൂപയുടെ നിക്ഷേപം

കഴിവുള്ള മരപ്പണിക്കരെ കണ്ടെത്തി, വീടുകള്‍, കൊമേഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ മരപ്പണികള്‍ ഏറ്റെടുത്ത് മികവോടെ പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് ടിംബര്‍ ക്യൂബ്സ് എന്ന സ്ഥാപനം ഈ മേഖലയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്. 15 ലക്ഷം രൂപയുടെ മൂലധന നിക്ഷേപത്തില്‍ തൃശൂര്‍ മലപ്പുറം അതിര്‍ത്തിയില്‍ ചങ്ങരംകുളത്തിനടുത്തു വളയംകുളത്തു ആരംഭിച്ച സ്ഥാപനത്തിന് ഇപ്പോള്‍ കൊച്ചി, വളയംകുളം (ചങ്ങരംകുളം ), കോഴിക്കോട് എന്നിവിടങ്ങളിലായി ബ്രാഞ്ചുകള്‍ ഉണ്ട്.

കാലം മാറുമ്പോള്‍ കോലവും മാറണം എന്ന തത്വം മനസിലാക്കിയാണ് പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷങ്ങളില്‍ തന്നെ ടിംബര്‍ ക്യൂബ്സ് മോഡുലാര്‍ കിച്ചന്‍ രംഗത്തേക്ക് കടന്നത്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഗുണമേന്മയുള്ള മോഡുലാര്‍ കിച്ചണുകള്‍ സ്ഥാപിച്ചുകൊണ്ട് ഈ രംഗത്തും ടിംബര്‍ ക്യൂബ്സ് തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചു. ഒന്നേകാല്‍ ലക്ഷം രൂപ മുതലുള്ള മോഡുലാര്‍ കിച്ചന്‍ സെറ്റിങ്ങുകള്‍ ഇവിടെ ലഭ്യമാണ്. സംരംഭകരംഗത്ത് 10 വര്‍ഷങ്ങള്‍ തികയ്ക്കുന്ന ടിംബര്‍ ക്യൂബ്സ് ഇതിനോടകം 760 പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

മറൈന്‍ പ്ലൈ-ലാമിനേറ്റ്, പിവിസി ഫോം ഷീറ്റ്-പി യു, പിവിസി ഫോയില്‍, അക്രിലിക്, പോളി അക്രലിക്, ഗ്ലാസ് എന്നിവ കൊണ്ടുള്ള ഇന്റീരിയര്‍ വര്‍ക്കുകളും മോഡുലാര്‍ കിച്ചണുകളും തന്നെയാണ് ഞങ്ങള്‍ പ്രധാനമായും ചെയ്യുന്നത്. അമിതലാഭം മോഹിക്കാതെ ഗുണമേന്മയുള്ള മെറ്റിരിയലുകള്‍ ഉപയോഗിച്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാലാണ് വളരെ ചെറിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ക്ക് അഞ്ചു ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞത്-അബ്ദുല്‍ ജലാല്‍ പറയുന്നു.

വിട്ടുവീഴ്ചയില്ലാത്ത സേവനം മുഖമുദ്ര

ഒരു വീട് നിര്‍മിക്കുക എന്നാല്‍ അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്. അതിനാല്‍ അതിന്റെ ഭാഗമായി ചെയ്യേണ്ടി വരുന്ന ജോലികളില്‍ ഒട്ടും തന്നെ മായം ചേര്‍ക്കില്ല എന്ന് സ്ഥാപനത്തിന്റെ തുടക്കത്തില്‍ തന്നെ അബ്ദുള്‍ ജലാല്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം അക്ഷരം പ്രതി പാലിച്ചുകൊണ്ട് തന്നെയാണ് 760 പ്രൊജക്റ്റുകളും പൂര്‍ത്തിയാക്കിയത്.

കോഴിക്കോടുള്ള ഷോറൂമില്‍ വന്നു കണ്ട് ഇന്റീരിയര്‍ ഒരുക്കുന്നതിനുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിനാലും മികച്ച വില്പനാനന്തര സേവനങ്ങള്‍ നല്കുന്നതിനാലും ടിംബര്‍ ക്യൂബ്‌സിന്റെ പദ്ധതികള്‍ക്ക് മേല്‍ ആര്‍ക്കും പരാതികളില്ല എന്നത് അബ്ദുള്‍ ജലാലിന്റെ പ്രവര്‍ത്തനമികവിന്റെ ഉദാഹരണമാണ്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന റോള്‍ മോഡല്‍

സംരംഭകത്വത്തിലേക്ക് കാലെടുത്തുവച്ച കാലം മുതല്‍ക്കു തന്നെ അബ്ദുള്‍ ജലാല്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ റോള്‍ മോഡല്‍ ആയി കാണുന്നത് വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെയാണ്. സംരംഭക ജീവിതത്തില്‍ അദ്ദേഹം പിന്തുടരുന്ന പോളിസികള്‍ തന്നെയാണ് അബ്ദുള്‍ ജലാലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.

2020 ആകുമ്പോഴേക്കും കൊമേര്‍ഷ്യല്‍ റെസിഡെന്‍ഷ്യല്‍ ഇന്റീരിയര്‍, മോഡുലാര്‍ കിച്ചന്‍ രംഗത്ത് കേരളത്തിലെ ഒന്നാം നമ്പര്‍ സ്ഥാപനമാകുക എന്നതാണ് അബ്ദുള്‍ ജലാലിന്റെ ലക്ഷ്യം. ഇത് സാക്ഷാത്കരിക്കുന്നതിനായി 22 ഓളം വിശ്വസ്തരായ ജീവനക്കാരും ഇദ്ദേഹത്തിനൊപ്പമുണ്ട്.

ഇന്റീരിയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 8129188188

Advertisement

Business

ദുഷ്പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് ആശീര്‍വാദ് ആട്ട

പ്ലാസ്റ്റിക് എന്ന് ആരോപിക്കപ്പെടുന്ന പദാര്‍ത്ഥം വാസ്തവത്തില്‍ ഗോതമ്പില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടെന്‍ പ്രോട്ടീന്‍ ആണെന്ന് കമ്പനി

Media Ink

Published

on

ആശീര്‍വാദ് ആട്ടയില്‍ പ്ലാസ്റ്റിക് / റബ്ബര്‍ കലര്‍ന്നിട്ടുണ്ട് എന്ന് ആരോപിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിക്കുകയോ, സംപ്രേഷണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐടിസി അറിയിച്ചു.

ആശീര്‍വാദ് ആട്ടയില്‍ പ്ലാസ്റ്റിക് കലര്‍ന്നിട്ടുണ്ട് എന്ന് ആരോപിക്കുന്ന വീഡിയോകള്‍ വ്യാപകമാവുന്നുണ്ട്. ആശീര്‍വാദ് ആട്ട കുഴച്ചുണ്ടാക്കുന്ന മാവ് പല തവണ കഴുകിയാല്‍ ലഭിക്കുന്ന പശ പോലുള്ള പദാര്‍ഥം പ്ലാസ്റ്റിക് ആണ് എന്ന് ഈ വീഡിയോകളില്‍ അവകാശപ്പെടുന്നു. പ്ലാസ്റ്റിക് എന്ന് ആരോപിക്കപ്പെടുന്ന ഈ പദാര്‍ത്ഥം വാസ്തവത്തില്‍ ഗോതമ്പില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടെന്‍ എന്ന പ്രോട്ടീന്‍ ആണ്-കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്റ്റ് 2006 നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ തന്നെ ആട്ടയില്‍ കുറഞ്ഞത് 6% എങ്കിലും ഗ്ലൂട്ടെന്‍ എന്നറിയപ്പെടുന്ന ഗോതമ്പ് പ്രോട്ടീന്‍ അടങ്ങിയിരിക്കണം എന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

Continue Reading

Business

ഉമ്മയുടെ കാച്ചെണ്ണയില്‍ തുടക്കം, അന്‍സിയ നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

മനസ് വച്ചാല്‍ വീട്ടമ്മമാര്‍ എന്ന പേരില്‍ ഒതുങ്ങാതെ വീട്ടിലിരുന്നു തന്നെ സംരംഭകത്വത്തിന്റെ വഴി തെരെഞ്ഞെടുക്കാമെന്ന് തെളിയിക്കുകയാണ് ഉമ്മീസ് എന്ന ബ്രാന്‍ഡിന്റെ വിജയം

ലക്ഷ്മി നാരായണന്‍

Published

on

വിവാഹം കഴിഞ്ഞു, കുട്ടികളായി ഇനി ജോലിയൊന്നും ശരിയാവില്ല… വരുമാനത്തിനായി ഭര്‍ത്താവിനെ ആശ്രയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇത്തരത്തില്‍ ചിന്തിക്കുന്ന വീട്ടമ്മമാര്‍ക്ക് മുന്നില്‍ ലക്ഷങ്ങളുടെ വിറ്റുവരവോടെ മാതൃകയാവുകയാണ് ഉമ്മീസ് നാച്യുറല്‍സ് എന്ന ഹോംമേഡ് ബ്രാന്‍ഡ് ഉടമ അന്‍സിയ. മനസ് വച്ചാല്‍ വീട്ടമ്മമാര്‍ എന്ന പേരില്‍ ഒതുങ്ങാതെ വീട്ടിലിരുന്നു തന്നെ സംരംഭകത്വത്തിന്റെ വഴി തെരെഞ്ഞെടുക്കാമെന്ന് തെളിയിക്കുകയാണ് ഉമ്മീസ് എന്ന ബ്രാന്‍ഡിന്റെ വിജയം

എല്ലാത്തിന്റെയും തുടക്കം ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു…പാലക്കാട് ജില്ലയിലെ കല്ലേക്കാടുള്ള തന്റെ വീട്ടിലിരുന്നു ഉമ്മീസ് എന്ന ബ്രാന്‍ഡിന്റെ കഥ പറഞ്ഞു തുടങ്ങുമ്പോഴും അന്‍സിയ കാച്ചെണ്ണയുടെയും ഫേസ്വാഷുകളുടെയും കുങ്കുമാദിലേപത്തിന്റെയുമെല്ലാം നിര്‍മാണത്തിന്റെ തിരക്കിലായിരുന്നു. 19 ആം വയസില്‍ വിവാഹത്തോടെ ഒരു വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങിയതായിരുന്നു അന്‍സിയ. അധികം താമസിയാതെ അന്‍സിയയുടെയും ഭര്‍ത്താവ് റംഷീദിന്റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞഥിതി കൂടി വന്നു.

അതോടെ മകളെ നോക്കലും വീട്ടുകാര്യവുമായി. എന്നാല്‍ സ്വയം തീര്‍ത്ത ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നും അന്‍സിയ എന്ന മിടുക്കി പുറത്ത് കടക്കണമെന്നും ഒരു സംരംഭകയായി അറിയപ്പെടണം എന്നുമുള്ളതായിരുന്നു വിധിയുടെ ഹിതം.

ഒരിക്കല്‍ ഒരു കൗതുകത്തിന് ഉമ്മ തനിക്ക് സ്ഥിരമായി ഉണ്ടാക്കി തരാറുള്ള കാച്ചിയ എണ്ണയെ പറ്റി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണ് അന്‍സിയ. അതില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. കെമിക്കലുകള്‍ ചേര്‍ത്ത സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളും എണ്ണകളും മറ്റും വിപണി വാഴുന്ന ഇക്കാലത്ത് കറ്റാര്‍ വാഴയും കയ്യുണ്യവും നീലമരിയും ചേര്‍ത്തുണ്ടാക്കുന്ന ഉമ്മയുടെ കൈപുണ്യമുള്ള ആ എണ്ണയെ പറ്റിയുള്ള ഫേസ്ബുക്ക് വിവരണം ആളുകള്‍ ഏറ്റെടുത്തു. കൂട്ടത്തില്‍ ധാരാളം ആളുകള്‍ എണ്ണ ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകള്‍ അയച്ചു.

തന്റെ പോസ്റ്റിനു കിട്ടിയ പിന്തുണ അന്‍സിയ ഭര്‍ത്താവ് റംഷീദുമായി പങ്കുവച്ചപ്പോള്‍ എന്ത് കൊണ്ട് നിനക്ക് കാച്ചെണ്ണ നിര്‍മാണം ആരംഭിച്ചു കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആദ്യം അന്‍സിയ അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഗ്രാഫിക്‌സ് ഡിസൈനറായ റംഷീദ് ഡിസൈന്‍ ചെയ്ത പോസ്റ്ററുകളിലൂടെയും മറ്റും നല്‍കിയ പിന്തുണയുടെ പിന്‍ബലത്തില്‍ അന്‍സിയ തന്റെ ആദ്യ ബാച്ച് കാച്ചെണ്ണ ഉണ്ടാക്കി. ഉമ്മയുടെ കയ്യില്‍ നിന്നുമാണ് കാച്ചെണ്ണയുടെ നിര്‍മാണം പഠിച്ചത് എന്നതിനാല്‍ തന്നെ ഉമ്മീസ് കാച്ചെണ്ണ എണ്ണ ബ്രാന്‍ഡിലാണ് ഉല്പന്നം വിപണിയില്‍ എത്തിച്ചത്.

ഫേസ്ബുക്ക് വഴിയായിരുന്നു വില്പന. വീട്ടിലുണ്ടാക്കിയ പച്ചമരുന്നുകള്‍ ചേര്‍ത്ത എണ്ണയുടെ ഗുണം മനസ്സിലാക്കിയവര്‍ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്‍കി. അതോടെ ആദ്യ ബാച്ചിലുണ്ടാക്കിയ എണ്ണകുപ്പികള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

അതോടെ അന്‍സിയക്ക് തന്റെ കഴിവിലുള്ള ആത്മവിശ്വാസം വര്‍ധിച്ചു. താരം, മുടികൊഴിച്ചില്‍, മുടി വളരാത്ത അവസ്ഥ, കഷണ്ടി എന്നിവയ്ക്ക് അന്‍സിയയുടെ ഉമ്മീസ് കാച്ചെണ്ണ ഫലപ്രദമായിരുന്നു. ഫേസ്ബുക്കിലൂടെ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കാച്ചെണ്ണയുടെ നിര്‍മാണം വര്‍ധിപ്പിച്ചു. ഉമ്മീസ് കാച്ചെണ്ണ എണ്ണ പേരില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങി അതിലൂടെ എണ്ണയുടെ നിര്‍മാണവും മറ്റു കാര്യങ്ങളും ജനങ്ങളുമായി പങ്കുവച്ചു. ആവശ്യമായ കൂട്ടുകള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും ഉണ്ടാക്കാന്‍ ആകുന്നതാണ് കാച്ചെണ്ണ എന്ന് അന്‍സിയ തുറന്നു പറഞ്ഞെങ്കിലും ഒരിക്കല്‍ ഉപയോഗിച്ചവര്‍ വീണ്ടും വീണ്ടും ഓര്‍ഡറുകളുമായി ഇന്‍ബോക്‌സിലേക്ക് എത്തി.

ആദ്യ ബാച്ച് എണ്ണയുടെ വില്പനയില്‍ നിന്നും 5000 രൂപ വരുമാനം നേടിയ അന്‍സിയ ബിസിനസ്സ് വിപുലീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 2018 ആയപ്പോഴേക്കും അന്‍സിയയുടെ ഉമ്മീസ് കാച്ചെണ്ണ ബ്രാന്‍ഡ് വിപണി പിടിച്ചു. അങ്ങനെ കാച്ചെണ്ണ നിര്‍മാണം ശക്തമായി മുന്നോട്ട് പോകവേയാണ് ആളുകള്‍ ഇത്തരത്തില്‍ ഹോം മേഡ് ആയി നിര്‍മിച്ച സോപ്പുകളും മറ്റും ലഭ്യമാണോ എണ്ണ ചോദ്യവുമായി എത്തുന്നത്. കോസ്മെറ്റിക് വസ്തുക്കളുടെ നിര്‍മാണത്തില്‍ സ്വയമേ താല്പര്യമുണ്ടായിരുന്ന അന്‍സിയ കെമിക്കലുകള്‍ പൂര്‍ണമായും ഒഴിവാക്കി സോപ്പുകള്‍, ഫേസ്വാഷുകള്‍, ബോഡി വാഷുകള്‍ ,ബ്യൂട്ടി കെയര്‍ ലോഷനുകള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ തയ്യാറെടുത്തു.

മായമില്ലെങ്കില്‍ മാര്‍ക്കറ്റ് ഉണ്ട്

പലപ്പോഴും ഹോം മേഡ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അത്രകണ്ട് വേരുറയ്ക്കാറില്ല. ഇതിനു പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് കെമിക്കല്‍ ഫ്രീ ആണ് എന്ന് തെളിയിക്കാന്‍ കഴിയാത്തത്, രണ്ട് മികച്ച മാര്‍ക്കറ്റിംഗ് നടത്താത്തത്. ഉമ്മീസ് എന്ന ബ്രാന്‍ഡിനെ സംബന്ധിച്ച് വിജയവും ഈ രണ്ട് ഘടകങ്ങളില്‍ തന്നെയായിരുന്നു. ഉമ്മീസിന്റെ കാച്ചെണ്ണ ഉപയോഗിച്ച ഉപഭോക്താക്കള്‍ നല്‍കിയ ഫീഡ്ബാക്കുകള്‍, കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നം എത്തുന്നതിന് കാരണമായി.

മാത്രമല്ല, റംഷീദിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ക്കറ്റിംഗ് കാമ്പയിനും മികച്ച ഫലം നല്‍കി. വ്യത്യസ്തമായ പോസ്റ്ററുകള്‍, വിപണന തന്ത്രങ്ങള്‍ എന്നിവ ഗുണമേന്മയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഉമ്മീസ് എന്ന ബ്രാന്‍ഡ് വളര്‍ന്നു. അത് അന്‍സിയ എന്ന വീട്ടമ്മയെ സംരംഭക എന്ന ലേബലിലേക്ക് ഉയര്‍ത്തുകയും ചെയ്തു.

”മായം ചേര്‍ക്കാത്ത ഉല്‍പ്പന്നങ്ങളാണ് എങ്കില്‍ വിറ്റു പോകും എന്നതാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. നാം വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഗുണം കിട്ടുക എന്നതാണ് പ്രധാനം. അത്തരത്തില്‍ ഗുണം ലഭിച്ചാല്‍ അവര്‍ മറ്റുള്ളവര്‍ക്ക് ഉല്‍പ്പന്നം സജസ്റ്റ് ചെയ്യും. ഉമ്മീസിന്റെ വളര്‍ച്ച അത്തരത്തിലായിരുന്നു” അന്‍സിയ പറയുന്നു.

നാല് കുപ്പി കാച്ചെണ്ണയില്‍ നിന്നും ഉമ്മീസ് എന്ന ബ്രാന്‍ഡ് ആരംഭിച്ച അന്‍സിയ ഇന്ന് പ്രതിമാസം 500 ലിറ്റര്‍ കാച്ചെണ്ണ നിര്‍മിക്കുന്നു. എണ്ണ നിര്‍മാണത്തിലേക്ക് ആവശ്യമായി വരുന്ന വസ്തുക്കള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഫേസ് വാഷ്, ബോഡി വാഷ്, കറ്റാര്‍ വാഴ സോപ്പ്, ക്രീമുകള്‍, കുങ്കുമാദിലേപം ,കണ്മഷി തുടങ്ങി മുപ്പതോളം ഹോം മേഡ് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഇന്ന് ഉമ്മീസ് എന്ന ബ്രാന്‍ഡില്‍ അന്‍സിയ വിപണിയില്‍ എത്തിക്കുന്നുണ്ട്. മുംബൈയില്‍ നിന്നും കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പഠിച്ചെടുത്ത ശേഷമാണ് കെമിക്കലുകള്‍ ഒന്നും തന്നെ ചേര്‍ക്കാതെ അന്‍സിയ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിര്‍മാണം ആരംഭിച്ചത്. ഇന്ന് കാച്ചെണ്ണയ്‌ക്കൊപ്പം ഉമ്മീസ് ബ്രാന്‍ഡ്സ് കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങളും വിപണി പിടിക്കുന്നു.

വൈറലായ കണ്മഷിക്കഥ !

അന്‍സിയയുടെ നേതൃത്വത്തില്‍ മുപ്പതിലേറെ ഉല്‍പ്പന്നങ്ങള്‍ ഉമ്മീസ് നാച്യുറല്‍സ് എന്ന ബ്രാന്‍ഡിലൂടെ വിപണിയിലേക്ക് എത്തുന്നുണ്ട് എങ്കിലും കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായത് ആയുര്‍വേദ കണ്മഷിയുടെ നിര്‍മാണമാണ്. പരമ്പരാഗതമായ രീതിയില്‍ പൂവാങ്കുറുന്നിലയും മറ്റും കത്തിച്ചുണ്ടാക്കിയ കരി ആല്‍മണ്ട് ഓയിലില്‍ ചലിച്ചുണ്ടാക്കുന്ന കണ്മഷിക്ക് ഓണ്‍ലൈനില്‍ ആവശ്യക്കാര്‍ ഏറെയാണ്.

കണ്ണുകള്‍ക്ക് കുളിര്‍മയും തിളക്കവും നല്‍കുന്ന കണ്മഷി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഫലപ്രദമാണ് എന്നത് തന്നെയാണ് ഈ ആയുര്‍വേദ കണ്മഷിക്ക് ഉപഭോക്താക്കളെ സമ്മാനിക്കുന്നതും. ആയുര്‍വേദ കണ്മഷിക്കൊപ്പം സുറുമയും അന്‍സിയ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഓരോ ബാച്ച് നിര്‍മാണം കഴിഞ്ഞാല്‍ ഓര്‍ഡറുകള്‍ അനുസരിച്ചായിരിക്കും പിന്നീട് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്.

ചുറ്റിനും സാധ്യതകള്‍

പിന്തുണയ്ക്കാന്‍ കുടുംബം കൂടെ ഉണ്ടെങ്കില്‍ ഓരോ വീട്ടമ്മയ്ക്കും മുന്നേറാന്‍ സാധ്യതകള്‍ ഏറെയാണ് എന്നാണ് അന്‍സിയയുടെ പക്ഷം. ചുറ്റിലുമുള്ള അവസരങ്ങളെ ശരിയായി വിനിയോഗിക്കുക എന്നതാണ് പ്രധാനം. ശ്രമിച്ചു നോക്കാതെ ഒരു കാര്യവും നടക്കില്ല എന്ന് പറയുന്നതിനോട് അന്‍സിയയ്ക്ക് തീരെ യോജിപ്പില്ല. 5000 രൂപ വിറ്റുവരവില്‍ നിന്നും ആരംഭിച്ച് സമൂഹ മാധ്യമങ്ങളുടെ പിന്തുണയോടെ ലക്ഷങ്ങള്‍ നേടാന്‍ അന്‍സിയക്ക് കഴിയുന്നതിനു പിന്നില്‍ വിജയിക്കണം എന്ന ദൃഢനിശ്ചയം തന്നെയാണ് പ്രധാനമായുള്ളത്.

”ഇപ്പോള്‍ മികച്ച പിന്തുണയാണ് ഉപഭോക്താക്കളില്‍ നിന്നും ഉമ്മീസ് നാച്യുറല്‍സ് എന്ന ബ്രാന്‍ഡിന് ലഭിക്കുന്നത്. ഹോം മേഡ് ഉല്‍പ്പന്നങ്ങളുടെ വലിയ നിരയുമായി വിപണിയില്‍ മുന്‍നിര ബ്രാന്‍ഡ് ആയി വളര്‍ത്താമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. സംതൃപ്തരായ ഉപഭോക്താക്കളാണ് എന്റെ ബ്രാന്‍ഡിന്റെ വിജയം. ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ എനിക്ക് ഒന്നും മറയ്ക്കാനില്ല എന്നതിനാല്‍ തന്നെ ഉമ്മീസ് നാച്യുറല്‍സ് എന്ന യുട്യൂബ് ചാനല്‍ വഴി ഞാന്‍ ഞങ്ങളുടെ നിര്‍മാണ വീഡിയോകളും ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിലൂടെ വില്പന വര്‍ധിച്ചു എന്നതാണ് ഉപഭോക്താക്കള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന സ്വീകാര്യത,”അന്‍സിയ തന്റെ വിജയരഹസ്യം പങ്കുവയ്ക്കുന്നു.

Continue Reading

Business

100 കോടി മൂല്യം; മലയാളി സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് സുനില്‍ ഷെട്ടി

മലയാളി സജീവ് നായരുടെ 100 കോടി മൂല്യമുള്ള സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ വമ്പന്‍ നിക്ഷേപം

Media Ink

Published

on

പ്രമുഖ മലയാളി നിക്ഷേപകനും വെല്‍നെസ് ഇവാഞ്ചലിസ്റ്റും ബയോഹാക്കറുമായ സജീവ് നായരുടെ വീറൂട്ട്‌സ് (Vieroots) എന്ന സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടി നിക്ഷേപം നടത്തി.

വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വെല്‍നസ് സ്റ്റാര്‍ട്ടപ്പാണ് വീറൂട്ട്‌സ്. ഇതിലാണ് സെലിബ്രിറ്റി നിക്ഷേപകനായ സുനില്‍ ഷെട്ടി ഓഹരിയെടുത്തിരിക്കുന്നത്. സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പിന് ഏകദേശം 100 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍.

2018ല്‍ റെജിസ്റ്റര്‍ ചെയ്ത സംരംഭം സജീവ് നായര്‍ വികസിപ്പിച്ചെടുത്ത എപ്പിജെനറ്റിക് ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു വ്യക്തിക്ക് ജനിതകമായി വരാവുന്ന രോഗങ്ങള്‍ കണ്ടെത്താനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സഹായകമാകുന്ന വീജിനോമിക്‌സ് ജനിതക പരിശോധനയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ലഭ്യമാക്കുന്നത്.

വീജിനോം ടെസ്റ്റ്, വിയ്‌റൂട്ട്‌സ് ആപ്പ് എപ്ലിമോ, വിശദമായ വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലൂന്നിയാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. പരമ്പരാഗതമായി ഒരു വ്യക്തിക്ക് പൂര്‍വികരില്‍ നിന്ന് ലഭിക്കുന്ന രോഗങ്ങളുടെ സകല വിവരങ്ങളും വീറൂട്ട്‌സിന്റെ ടെസ്റ്റിലൂടെ ലഭ്യമാകുമെന്നാണ് വിയ്‌റൂട്ട്‌സിന്റെ അവകാശവാദം.

200ലധികം വ്യത്യസ്ത ആരോഗ്യ മാനദണ്ഡങ്ങളെ വിശകലനം ചെയ്ത ശേഷമാണ് ഈ ആപ്പ് അധിഷ്ഠിത സംവിധാനം അന്തിമ വിലയിരുത്തലിലേക്ക് എത്തുക. ലൈഫ് സ്റ്റൈല്‍ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിലൂടെ നേരത്തെയും ശ്രദ്ധേയനാണ് സുനില്‍ ഷെട്ടി.

കൂടുതല്‍ കാലം ജീവിക്കുന്ന മനുഷ്യരെ സ്വപ്‌നം കാണുന്ന സംരംഭമാണ് സജീവ് നായരുടേതെന്ന് സുനില്‍ ഷെട്ടി പറഞ്ഞു. സുനില്‍ ഷെട്ടിയെ തന്റെ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സജീവ് നായര്‍ വ്യക്തമാക്കി. ആരോഗ്യ അനിശ്ചിതാവസ്ഥയുടെ ഇക്കാലത്ത് വലിയ സാധ്യതകളാണ് ഈ ആശയത്തിനുള്ളതെന്ന് സജീവ് നായര്‍ വ്യക്തമാക്കി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life1 week ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto1 day ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto3 days ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto4 days ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto7 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto1 week ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto1 week ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto1 week ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto1 week ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Trending