Connect with us

Fashion

പൊക്കമില്ലായ്മയാണ് എന്റെ സൗന്ദര്യം ,മൂന്നടി ഉയരത്തിൽ ഒരു മോഡൽ

മോഡലിംഗ് രംഗത്ത് സജീവമായ ഡ്രൂ പ്രെസ്റ്റയുടെ ഉയരം എത്രയെന്നു അറിയാമോ? മൂന്നടി രണ്ടിഞ്ച്!

Published

on

വനിതാ മോഡലുകൾ എന്ന് കേട്ടാൽ എന്താണ് ആദ്യം മനസിലേക്ക് വരിക, വെളുത്ത് , മെലിഞ്ഞ ഒരു ആറടി പൊക്കക്കാരിയായ പെൺകുട്ടിയെ. നിറത്തിന്റെ കാര്യത്തിൽ ഇന്ന് വ്യത്യാസം വന്നിട്ടുണ്ട് എങ്കിലും ഉയരത്തിന്റെ കാര്യത്തിൽ നോ കോമ്പ്രമൈസ്. എന്നാൽ ഇത്തരം മുൻധാരണകൾ മാറ്റി മറക്കുകയാണ് , അമേരിക്കൻ സ്വദേശിനിയായ ഡ്രൂ പ്രെസ്റ്റ എന്ന യുവതി.

 

മോഡലിംഗ് രംഗത്ത് സജീവമായ ഡ്രൂ പ്രെസ്റ്റയുടെ ഉയരം എത്രയെന്നു അറിയാമോ? മൂന്നടി രണ്ടിഞ്ച്! തന്റെ കുടുംബത്തിൽ ഡ്രാഫിസം (ഉയരമില്ലാത്ത അവസ്ഥ ) ബാധിച്ച ഏക വ്യക്തി താനാണ് എന്ന് പറയുന്ന ഡ്രൂ, തനിക്ക് അതൊരിക്കലും ഒരു കുറവായി തോന്നുന്നില്ല എന്ന് പറയുന്നു. ആഗ്രഹമുള്ള കാര്യങ്ങൾ ജീവിതത്തിൽ നേടിയെടുക്കാൻ സാധിക്കണം എന്നാണ് ഡ്രുവിന്റെ പക്ഷം.

”എനിക്ക് താൽപര്യം, മോഡലിംഗ് ആണ് , അതിനാൽ ഞാൻ ആ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. ആദ്യമെല്ലാം ഉയരമില്ലായ്മ ഒരു കുറവായി തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ചിന്തകൾ ഇല്ല. മോഡലിംഗിൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ ജീവിതം കൂടുതൽ പോസറ്റീവ് ആയി എന്നതാണ് യാഥാർഥ്യം.

ഫാഷൻ ഇൻഡസ്ട്രിയിൽ താൻ അംഗീകരിക്കപ്പെടണം. അതിലൂടെ, ഉയരമില്ലായ്മയുടെ പേരിൽ പിന്നാക്കം പോകുന്നവർക്ക് തൻ പ്രചോദനമാകണം. ഇതുമാത്രമാണ് തന്റെ ആഗ്രഹം എന്ന് പറയുന്നു ഡ്രൂ.

Advertisement

Fashion

ആമസോണില്‍ ഓഫര്‍ പെരുമഴ; 80 ശതമാനം വരെ വിലക്കുറവ്

24വരെയാണ് 500ല്‍ പരം പ്രമുഖ ബ്രാന്‍ഡുകള്‍ 80ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുക

Published

on

വമ്പന്‍ ഓഫാറുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് ആമസോണ്‍ ഫാഷന്‍. ജൂണ്‍ 21ന് സെയില്‍ തുടങ്ങി. 24 വരെ തുടരുന്ന സീസണ്‍ വില്‍പ്പനയില്‍ 500ല്‍ പരം ആഗോള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ 50ശതമാനം മുതല്‍ 80ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്യൂമ, സ്പാര്‍ക്സ്, യു എസ് പോളോ, ഫാസ്റ്റ്ട്രാക്ക് തുടങ്ങി വമ്പന്‍ ബ്രാന്‍ഡുകളെല്ലാം തന്നെ ഓഫര്‍ സെയ്‌ലിനുണ്ട്.

ആമസോണ്‍ പേ ഇടപാടിന് ഉപയോഗിച്ചാല്‍ 15ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബാഗുകള്‍ക്കും ഷൂകള്‍ക്കും വസ്ത്രങ്ങള്‍ക്കുമെല്ലാം വമ്പന്‍ ഓഫറുകളുണ്ട്. മെന്‍സ് ഷൂവിന് 80 ശതമാനം വരെ ഓഫറുണ്ട്. മെന്‍സ് ക്ലോത്തിംഗ് വിഭാഗത്തിലും ഈ ഓഫറുണ്ട്. 17,990 രൂപയുടെ സാംസംഗ് ജെ7 ഡുവോ 15,990 രൂപയ്ക്ക് ലഭിക്കും.

Continue Reading

Fashion

എന്തുകൊണ്ടാണ് റെഡ്ഡില്‍ കരീന സെക്‌സി ആകുന്നത്

പണ്ടത്തെ പൂജയുടെ ചിത്രം ട്വിറ്ററില്‍ ആരെങ്കിലും ഷെയര്‍ ചെയ്താല്‍ അത് വൈറലാകുകയാണ് എപ്പോഴും പതിവ്

Published

on

ബോളിവുഡ് സുന്ദരി കരീന കപൂറിന് ഏറ്റവുമിഷ്ടപ്പെട്ട നിറം ഒരു പക്ഷേ റെഡ് ആയിരിക്കുമെന്നാണ് ബോളിവുഡിലെ സംസാരം. താരത്തിന്റെ ഡിസൈനുകളില്‍ പലതും റെഡ്ഡിലാകുന്നതും അതുകൊണ്ടായിരിക്കാം. കരീന വരവറിയിച്ച കബി ഖുശി കബി ഖം എന്ന കരണ്‍ ജോഹാര്‍ ചിത്രത്തിലായിരുന്നു റെഡ് ഔട്ട്ഫിറ്റില്‍ ആദ്യമായി ബോളിവുഡ് സുന്ദരി തിളങ്ങിയത്. യൂ ആര്‍ മൈ സോണിയ ഗാനരംഗത്ത് ഹൃതിക് റോഷനൊപ്പം കരീന എത്തിയത് ലെതര്‍ പാന്റ്‌സോട് കൂടിയ ചുവന്ന ഡ്രസില്‍ ആയിരുന്നു.

ക്രോപ് ടോപ്പുകളോട് പ്രത്യേക താല്‍പ്പര്യമുള്ള കരീനയുടെ റെഡ് ഔട്ട്ഫിറ്റിന് വമ്പന്‍ വരവേല്‍പ്പായിരുന്നു അന്ന് ലഭിച്ചത്. താരം അടുത്തിടെ സോഹല അലി ഖാന്റെ പുസ്തക പ്രകാശന ചടങ്ങിനെത്തിയ റെഡ് ഔട്ട്ഫിറ്റ് കരണ്‍ ജോഹാര്‍ ചിത്രത്തിലെ കരീനയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് തന്നെയാണ് ഓര്‍മിപ്പിച്ചത്. ഫാഷന്‍ രംഗത്ത് പുതുചലനങ്ങള്‍ തീര്‍ത്ത കഥാപാത്രമായിരുന്നു കരീനയുടെ പൂജ.  കരീനയുടെ പുതിയ റെഡ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ തന്യ ഗവ്‌റിയാണ്.

സെക്‌സിയും ഗ്ലാമറസുമാണ് പുതിയ ലുക്ക് എന്നാണ് ഫാഷന്‍ ലോകത്തെ സംസാരം. പുതിയ ലുക്കിലുള്ള ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്.

പണ്ടത്തെ പൂജയുടെ ചിത്രം ട്വിറ്ററില്‍ ആരെങ്കിലും ഷെയര്‍ ചെയ്താല്‍ അത് വൈറലാകുകയാണ് എപ്പോഴും പതിവ്. അത്രമാത്രമുണ്ട് ആ റെഡ് ഔട്ട്ഫിറ്റിന്റെ സ്വാധീനം. എന്തായാലും പുതിയ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റും ആഘോഷമാക്കുകയാണ് കരീന ഫാന്‍സ്.

 

Continue Reading

Fashion

സൗന്ദര്യരഹസ്യം ഉറക്കം ; മാനുഷി ചില്ലാർ മനസ് തുറക്കുന്നു

രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിച്ചാണ് മാനുഷിയുടെ ഒരു ദിനം ആരംഭിക്കുന്നത്

Published

on

നീണ്ട 17 വർഷങ്ങൾക്ക് ശേഷം ലോക സൗന്ദര്യപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ച മാനുഷി ചില്ലർ എന്ന ഹരിയാന സുന്ദരിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്നാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്. കേവലം 20 വയസുമാത്രം പ്രായമുള്ള ഈ എം ബി ബി എസ് വിദ്യാർത്ഥിനി പറയുന്നത് ഉറക്കമാണ് തന്റെ സൗന്ദര്യ രഹസ്യം എന്നാണ്.

”ഉറക്കത്തിന്റെ കാര്യത്തിൽ ഒരിക്കലും ഞാൻ യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നന്നായി ഉറങ്ങിയാൽ മാത്രമേ, ഉണർവോടെ ഇരിക്കുവാൻ സാധിക്കുകയുള്ളൂ” മാനുഷി ചില്ലാർ പറയുന്നു. ദിവസവും കൃത്യമായി 8 മണിക്കൂർ തൻ ഉറങ്ങുമെന്നു മാനുഷി പറയുന്നു.

ലോക സൗന്ദര്യ മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് പലപ്പോഴായി സൗന്ദര്യപരിപാലനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പാലിക്കുന്ന കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

മിസ് വേള്‍ഡ് മത്സരത്തിനു വേണ്ടി മാനുഷിയെ സജ്ജമാക്കിയത് ഡോക്ടര്‍ അമിത് കര്‍ഖാനീസിനോടാണ്. ഡോക്ടര്‍ ത്വച എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഹെയര്‍, സ്കിന്‍, സ്ലിമ്മിങ്, ആന്റി ഏജിങ് എന്നിവയില്‍ പ്രഗത്ഭനാണ്. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരമുള്ള ഡയറ്റാണ് മാനുഷി പിന്തുടന്നിരുന്നത് . വ്യായാമത്തിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല.

രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിച്ചാണ് മാനുഷിയുടെ ഒരു ദിനം ആരംഭിക്കുന്നത്. മുടിക്കും ചര്‍മ്മത്തിനും ബദാം വളരെ നല്ലതാണ് എന്ന് മാനുഷി സാക്ഷ്യപ്പെടുത്തുന്നു.

സൗന്ദര്യരഹസ്യം തേടി എത്തുന്നവരോട് മാനുഷിക്ക് പറയാനുള്ളത് ഇതാണ്…

1.ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്‌. ഒഴിവാക്കിയാല്‍ ദിവസം മുഴുവനും വിശപ്പ്‌ ക്ഷീണിപ്പിക്കും
2. കൃത്യ സമയത്തുള്ള ഭക്ഷണം, അതും ചെറിയ അളവുകളില്‍. ഇങ്ങനെ ചെയ്‌താല്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള നമ്മള്‍ വെറുതെ കൊറിക്കുന്ന ഭക്ഷണം ഒഴിവാക്കാന്‍ സാധിക്കും
3. മധുരം പാടെ ഒഴിവാക്കുക, റിഫൈന്‍ഡ്‌ ഷുഗര്‍ പ്രത്യേകിച്ചും ഒഴിവാക്കുക

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics1 week ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion2 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral3 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral3 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral4 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala4 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral5 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video6 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Kerala6 months ago

ഇതിലെന്താ ട്രോളാന്‍; നല്ല റോഡ് ഓരോ പൗരന്റെയും അവകാശമല്ലേ!

45 ലക്ഷം നികുതി അടച്ചയാള്‍ക്ക് വണ്ടി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നതിനെ ട്രോളിയിട്ടെന്ത് കാര്യം

Viral7 months ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

Opinion

Opinion1 week ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National2 weeks ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 weeks ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 weeks ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion1 month ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion2 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion2 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Opinion4 months ago

ചൈനയുടെ അധിനിവേശ പദ്ധതിയുടെ ഭാഗമാകില്ല ഇന്ത്യയെന്ന് മോദി

ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡില്‍ ചേരില്ലെന്ന ധീരമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

Opinion4 months ago

‘മുടിയാന്‍ പോകുന്നവനെ പിടിച്ചാല്‍ കിട്ടില്ല’ ഗ്രൂപ്പില്‍ വഴുതി ബിജെപി…

തോല്‍വിക്ക്‌ ബി ഡി ജെ എസ് ഉള്‍പ്പെടെ കാരണങ്ങള്‍ പലത് പറയാമെങ്കിലും ഗ്രൂപ്പ് പോരില്‍ തപ്പി തടയുകയാണ് എന്നതില്‍ സാക്ഷാല്‍ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാക്ക്...

Kerala4 months ago

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സംരംഭകന്‍ അജ്മല്‍ വി എ

സ്വന്തം വീട്ടില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ വീട് കത്തിക്കുന്നതിന് തുല്ല്യമാണ് ഹര്‍ത്താലുകളെന്ന് ബിസ്മി മേധാവി അജ്മല്‍ വി എ

Auto

Auto3 days ago

നഗര മാലിന്യ സംസ്‌കരണത്തിന് ടാറ്റയുടെ കിടുവാഹനങ്ങള്‍

കവചിത ടിപ്പര്‍ 70:30 അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Auto5 days ago

യുവാക്കൾക്കിടയിൽ തരംഗമായി ടാറ്റ ടിയാഗോ

2018 ആഗസ്റ്റിൽ മാത്രം 9277യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന

Auto5 days ago

ടിവിഎസ് എന്‍ടോര്‍ക്; വില്‍പ്പന 1 ലക്ഷം കടന്നേ…

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ടിവിഎസ് എന്‍ടോര്‍ക് സ്‌കൂട്ടര്‍. അതിവേഗത്തിലാണ് 1 ലക്ഷം യൂണിറ്റ് വിറ്റുപോയത്

Auto5 days ago

ടിയാഗോ…ഓട്ടോ പ്രേമികളുടെ ഹൃദയം കീഴടക്കിയുള്ള മുന്നേറ്റം

ഓഗസ്റ്റില്‍ മാത്രം 9277 ടിയാഗോ കാറുകളാണ് വിറ്റുപോയത്. ജനപ്രിയ ഹാച്ച്ബാക്ക് തന്നെ

Auto6 days ago

യുദ്ധ രംഗത്ത് കരുത്തനായി ടാറ്റ മോട്ടോർസ്

പ്രതിരോധ മേഖലയിൽ കയറ്റുമതിക്കനുയോജ്യമായ രണ്ട് സൈനിക കവചിത വാഹനങ്ങൾ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു.

Auto2 weeks ago

‘അര്‍ബന്‍ ടഫ്റോഡര്‍’ എത്തി; ടാറ്റ ടിയാഗോ എന്‍ആര്‍ജി വിപണിയില്‍

ഏറ്റവും മികച്ച ഡിസൈനും സാങ്കേതിക വിദ്യയും ഒത്തിണങ്ങിയ ടിയാഗോ അതീവസ്‌റ്റൈലിഷുമാണ്

Auto2 weeks ago

ഇവന്‍ തകര്‍ക്കും; നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ അതിഗംഭീരം

എസ്യുവി ഭ്രാന്തന്മാര്‍ അമിത പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് നിസാന്‍ കിക്ക്സ്

Auto3 weeks ago

ഇതാ അവന്‍…ഡാറ്റ്സണ്‍ ഇന്ത്യയുടെ റെഡി ഗോ ലിമിറ്റഡ് എഡിഷന്‍ 2018

സ്റ്റൈലിഷാണിവന്‍. ഡാറ്റ്‌സണ്‍ ഇന്ത്യയുടെ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ കിടിലന്‍

Auto3 weeks ago

കിടിലന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും

2005ല്‍ നിരത്തിലിറങ്ങിയത് മുതല്‍ രാജ്യത്തെ എംപിവി വാഹന വിഭാഗത്തില്‍ ഒന്നാമനായി തുടരുകയാണ് ഇന്നോവ

Auto4 weeks ago

എകെ 47 തോക്കുണ്ടാക്കിയവര്‍ കാര്‍ പുറത്തിറക്കുന്നു; ലക്ഷ്യം ടെസ്ല

മിലിറ്ററി എക്യുപ്‌മെന്റ് നിര്‍മാണ കമ്പനിയായ കലാഷ്‌നിക്കോവ് ഗ്രൂപ്പ് ഇലക്ട്രിക് കാറിന്റെ പ്രാഥമിക രൂപം പുറത്തിറക്കി

Trending